സെനറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം ജൂലൈ 20-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.
എം.എ. ഹിസ്റ്ററി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അഭിമുഖം ഒമ്പതിന് രാവിലെ 10 മണിക്ക് നടക്കും. പ്രവേശനത്തിന് അര്‍ഹരായവരുടെ പേരുവിവരം ചരിത്രപഠനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചരിത്രപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407256.
ബി.എഡ്. അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ്. പ്രവേശനത്തിന്റെ (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെയുള്ള) ഒന്നാം അലോട്ട്‌മെന്റും ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംങ് ഇംപയേര്‍ഡ്/ ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് (എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗം – 135 രൂപ, മറ്റുള്ളവര്‍ – 540 രൂപ) 10-ന് വൈകീട്ട് നാല് മണിക്കകം അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.
അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ റദ്ദാക്കുന്നതിന് 10-ന് വൈകീട്ട് നാല് മണി വരെ സൗകര്യമുണ്ടാകും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. (admission.uoc.ac.in)
എം.ബി.എ. പ്രവേശനം: ഗ്രൂപ്പ്ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മന്റ് പഠന വകുപ്പിലും സര്‍വകലാശാലയുടെ ആറ് എസ്.എം.എസ്. സെന്ററുകളിലേക്കുമുള്ള 2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് റോള്‍ നമ്പര്‍ അനുസരിച്ച് ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ കോമേഴ്സ് ആന്റ് മാനേജ്മന്റ് പഠന വകുപ്പില്‍ നടത്തും. അര്‍ഹരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്സൈറ്റില്‍ https://www.uoc.ac.in/ . റോള്‍ നമ്പര്‍, തീയതി, ഹാജരാകേണ്ട സമയം എന്നിവ ക്രമത്തില്‍:- റോള്‍ നമ്പര്‍ 24001 മുതല്‍ 24030 വരെ ജൂലൈ 10-ന് രാവിലെ 10 മണിക്ക്, റോള്‍ നമ്പര്‍ 24031 മുതല്‍ 24060 വരെ 10-ന് രണ്ടു മണിക്ക്, റോള്‍ നമ്പര്‍ 24061 മുതല്‍ 24090 വരെ 11-ന് രാവിലെ 10 മണിക്ക്, റോള്‍ നമ്പര്‍ 24091 മുതല്‍ 24120 വരെ 11-ന് രണ്ടു മണിക്ക്, റോള്‍ നമ്പര്‍ 24121 മുതല്‍ 24150 വരെ 12-ന് രാവിലെ 10 മണിക്ക്, റോള്‍ നമ്പര്‍ 24151 മുതല്‍ 24180 വരെ 12-ന് രണ്ടു മണിക്ക്, റോള്‍ നമ്പര്‍ 24181 മുതല്‍ 24210 വരെ 17-ന് രാവിലെ 10 മണിക്ക്, റോള്‍ നമ്പര്‍ 24211 മുതല്‍ 24240 വരെ 17-ന് രണ്ടു മണിക്ക്, റോള്‍ നമ്പര്‍ 24241 മുതല്‍ 24270 വരെ 18-ന് രാവില്‍ 10 മണിക്ക്, റോള്‍ നമ്പര്‍ 24271 മുതല്‍ 24300 18-ന് രണ്ടു മണിക്ക്, റോള്‍ നമ്പര്‍ 24301 മുതല്‍ 24346 വരെ 19-ന് രാവിലെ 10 മണിക്ക്.
വൈവ
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (മുന്‍ എസ്.ഡി.ഇ.) വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ.സോഷ്യോളജി (CBCSS – CDOE) ഏപ്രില്‍ 2024 വൈവ ജൂലൈ 9, 12 തീയതികളില്‍ നടക്കും. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്.
ജൂലൈ 22-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (മുന്‍ എസ്.ഡി.ഇ.) വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ. മലയാളം (CBCSS – CDOE) ഏപ്രില്‍ 2024 വൈവ ജൂലൈ 23-ന് നടത്തും. കേന്ദ്രം: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2024 പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയവും വൈവയും 18, 19 തീയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്സ്, മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ( 2023 പ്രവേശനം ) നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്സ് ( 2023 പ്രവേശനം ) ഒക്ടോബര്‍ 2023 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 19 വരെയും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോകെമിസ്ട്രി, എം.എസ് സി. പോളിമര്‍ കെമിസ്ട്രി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് തൃശ്ശൂര്‍ മാള കാര്‍മല്‍ കോളേജില്‍ നടക്കും. സമയക്രമം വെബ്‌സൈറ്റില്‍.