കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃ പ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 2020 – ൽ ( CBCSS ) ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുകയും ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്തതുമായവർക്ക് ആവശ്യമായ രേഖകൾ സഹിതം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി ആറാം സെമസ്റ്ററിലേക്ക് (CBCSS – 2022 പ്രവേശനം ബാച്ചിന്റെ കൂടെ) പുനഃ പ്രവേശനം നേടാം. പിഴ കൂടാതെ ജനുവരി ആറ് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ അധിക പിഴയയോടെ 10 വരെയും അപേക്ഷിക്കാം. ഫോൺ : 0494 – 2400288, 0494 – 2407356.

പി.ആർ. 1860/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ട്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( PG CBCSS ) എം.എ., എം.എസ് സി., എം.കോം – (അഫിലിയേറ്റഡ് കോളേജുകളിലെ – 2020 പ്രവേശനം) സെപ്റ്റംബർ 2024 / (വിദൂര വിഭാഗത്തിലെ – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1861/2024

പരീക്ഷാഫലം

എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ – 1992 മുതൽ 2004 വരെ പ്രവേശനം ബി.കോം. പാർട്ട് III ( ന്യൂമെറിക്കൽ രജിസ്റ്റർ നമ്പർ മാത്രം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1862/2024

പുനർമൂല്യനിർണയഫലം

എം.ബി.എ. (2013, 2014, 2015 പ്രവേശനം) ഒന്നും രണ്ടും സെമസ്റ്റർ (ഫുൾ ടൈം), മൂന്നാം സെമസ്റ്റർ (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), നാലാം സെമസ്റ്റർ (ഫുൾ ടൈം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും എം.സി.എ. (2016 പ്രവേശനം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1863/2024

error: Content is protected !!