കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.എ. അഫ്സൽ – ഉൽ – ഉലമ വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ജനുവരി എട്ടിനും ഫിലോസഫി വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ജനുവരി 11-നും സർവകലാശാലാ ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങളും ക്ലാസ് ഷെഡ്യൂളും വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ( CBCSS – UG ) – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025. ആറാം സെമസ്റ്റർ ബി.എ. മൾട്ടി മീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025, (2019 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക്  പിഴ കൂടാതെ ജനുവരി 23 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ആറു മുതൽ ലഭ്യമാകും.

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 22 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഏഴ് മുതൽ ലഭ്യമാകും.

ഒന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി  പരീക്ഷകൾക്ക്  പിഴ കൂടാതെ ജനുവരി 20 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ആറു മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024, ഒക്ടോബര്‍ 2023 പരീക്ഷകള്‍ക്കും അഞ്ചാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024 പരീക്ഷക്കും ജനുവരി നാല് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  

പരീക്ഷാ ടൈംടേബിള്‍

യഥാക്രമം ആറ്, നാല് സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2024 പരീക്ഷകള്‍ 27-നും 28-നും തുടങ്ങും. 

error: Content is protected !!