
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ഓൺലൈൻ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് 26.03.2025 തീയതിയിലെ 44942/CDOE-C-ASST-1/2025/Admn നമ്പർ വിജ്ഞാപന പ്രകാരം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക് – ഇൻ – ഇന്റർവ്യൂ യഥാക്രമം ഏപ്രിൽ 21, 22 തീയതികളിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആർ. 417/2025
ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യസ കേന്ദ്രത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയ (CBCSS) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെയും പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 പ്രവേശനം വിദ്യാർഥികളുടെയും ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ഏപ്രിൽ 18 വരെയും 100/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. പരീക്ഷയുടെ വിശദമായ സമയക്രമവും ഓൺലൈൻ പരീക്ഷാ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ : 0494 2400288, 2407356.
പി.ആർ. 418/2025
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) ബി.ടെക്ക്. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 10 മുതൽ ലഭ്യമാകും.
പി.ആർ. 419/2025
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക്ക്. ഫാഷൻ ടെക്‌നോളജി നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11-ന് നടക്കും. കേന്ദ്രം : കാർമൽ കോളേജ്, മാള.
ഒൻപതാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോ ളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 10-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 420/2025
പുനഃപരീക്ഷ
കോഴിക്കോട് പയ്യോളി അങ്ങാടി എ.വി. അബ്‌ദുറഹിമാൻ ഹാജി ആർട്സ് ആന്റ് സയൻ സ് കോളേജിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.എ. ഹിസ്റ്ററി കോംപ്ലിമെന്ററി കോഴ്സ് ‘ POL4 ( 3 ) C02 – Political Science : Political Ideas, Concepts and Ideologies ‘ നവംബർ 2023 റഗുലർ പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോംപ്ലിമെന്ററി കോഴ്സ് ‘ ICP1 ( 2 ) C01 – Indian Constitution and Politics : Basic Features and Governmental Structures ‘ നവംബർ 2022 റഗുലർ പരീക്ഷയുടെയും പുനഃപരീക്ഷ ഏപ്രിൽ 29-ന് നടക്കും.
പി.ആർ. 421/2025
പരീക്ഷ
നാലാം സെമസ്റ്റർ ബി.ആർക്. ( 2015, 2016 പ്രവേശനം ) ഏപ്രിൽ 2025, ( 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 422/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ( 1993 മുതൽ 2003 വരെ പ്രവേശനം ) എം.കോം. കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അവസാന വർഷ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ്ഒൻപത് (Advanced Financial Accounting ), 19 (Taxation – I) തീയതികളിൽ നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പി.ആർ. 423/2025
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( CBCSS – SDE – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പി.ആർ. 424/2025