കീം മോക് ടെസ്റ്റ്, പരീക്ഷാ അപേക്ഷ, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കീം മോക് ടെസ്റ്റ്

KEAM 2025 പ്രവേശന പരീക്ഷ യ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനത്തന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 9188400223, 9567172591. ഇ – മെയിൽ ഐ.ഡി. : [email protected] . വെബ്സൈറ്റ് : www.cuiet.info . 

പി.ആർ. 432/2025

പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 30 വരെയും 190/- രൂപ പിഴയോടെ മെയ് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 15 മുതൽ ലഭ്യമാകും.

പി.ആർ. 433/2025

പ്രാക്ടിക്കൽ പരീക്ഷ

ഏഴാം സെമസ്റ്റർ ( CBCSS – 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 16-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കെവീയം കോളേജ് വളാഞ്ചേരി.

ആറാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങലൂർ) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 19, 21 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 434/2025

പരീക്ഷാഫലം

നാലാം സെമസ്റ്റർ ( CUCSS – 2018 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

പി.ആർ. 435/2025

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ (CBCSS – PG) എം.എ. അഫ്സൽ – അൽ – ഉലമ, മലയാളം, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (ജനറൽ), സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷ്യൽ), എം.കോം., എം.എസ് സി. – അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബർ 2024 പരീക്ഷയുടെയും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. അറബിക്, എം.കോം. നവംബർ 2024, എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 436/2025

error: Content is protected !!