
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനം
മണ്ണാർക്കാട് എം.ഇ.എസ്. കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ പുതുതായി ആരംഭിച്ച ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസില്ല. സർവകലാശാലാ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.
പി.ആർ. 525/2025
രസതന്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് പഠനവകുപ്പ് കോൺഫറൻസ് ഹാളിലാണ് അഭിമുഖം.
പി.ആർ. 526/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS – 2021, 2023 പ്രവേശനം ) എം.എ. മ്യൂസിക് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 527/2025
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 15-ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ തൃശ്ശൂർ. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ.
പി.ആർ. 528/2025
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 529/2025
പി.എച്ച്ഡി. പ്രവേശനം രണ്ടാം ഘട്ടം: ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം
പി.എച്ച്ഡി. 2024 പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച് CAPID ലഭിക്കുകയും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുന്‍പായി സര്‍വകലാശാല അംഗീകരിച്ച ദേശീയ, സംസ്ഥാന ഏജന്‍സികളുടെ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്തവരില്‍ സാങ്കേതിക പിഴവുകളാല്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ഒരവസരം കൂടി. ഗവേഷണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സര്‍വകലാശാലാ പ്രവേശന ഡയറക്ടറേറ്റ് മുഖേനയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. അര്‍ഹരായവരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പുനഃക്രമീകരിക്കും.
പി.ആർ. 520/2025
ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാവുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് വകുപ്പ് മേധാവിയുടെ ചേമ്പറിലാണ് അഭിമുഖം.
പി.ആർ. 521/2025
പരീക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ (CBCSS – UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ., ബി.കോം., (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS – UG) ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.ടി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫസൽ – ഉൽ – ഉലമ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എസ്. സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ്, ബി.എസ്. സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി ആർട്സ്, ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ഡബിൾ മെയിൻ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി. ഡെസ് ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, (CUCBCSS – UG) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 522/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CUCSS – 2024 പ്രവേശനം ) ഈവനിംഗ് പാർട്ട് ടൈം എം.ബി.എ. ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പി.ആർ. 523/2025