കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. (2016, 2018 പ്രവേശനം) സെപ്റ്റംബര്‍ 2021, 2022, രണ്ടാം വര്‍ഷ ബി.എച്ച്.എം. (2017 പ്രവേശനം)സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍  പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. (2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ജൂണ്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസടച്ച രസീത് സഹിതം പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

‘ കീം ‘ മോക്ക് പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 ‘ കീം  ‘ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 13-ന് മോക്ക് പരീക്ഷ നടത്തുന്നു. പേപ്പര്‍ ഒന്ന്- ഫിസിക്സ്,  കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www.cuiet.info 9188400223, 04942400223, 9567172591.

പ്രോജക്ട് പരിശോധന

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (എച്ച്.സി.എം.) മൈനര്‍ പ്രോജക്ട് പരിശോധനയും പരീക്ഷയും അഞ്ചിന് നടക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍

രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് വിദൂരവിഭാഗം വഴിയുള്ള വിദ്യാര്‍ഥികള്‍ക്ക്  മാത്രം മെയ് 15 വരെ 170 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2022 റഗുലര്‍, 2021 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് ഒമ്പതിനും വിദൂരവിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടേത് എട്ടിനും തുടങ്ങും. ബന്ധപ്പെട്ട അധ്യാപകര്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് ഉത്തരവ് കൈപ്പറ്റി അതത് ക്യാമ്പുകളില്‍ ഹാജരാകണം.

ഗവേഷണ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠന വിഭാഗം കോഴിക്കോട് സി.ആര്‍.സിയുടെയും
പൊളിറ്റിക്കല്‍ സയന്‍സ് കളക്ടീവിന്റെയും സഹകരണത്തോടെ മെയ് നാലിനും അഞ്ചിനും ഗവേഷണ ശില്പശാല നടത്തും. വ്യാഴാഴ്ച രാവിലെ 11.30-ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

error: Content is protected !!