Monday, July 21

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും

പാമ്പിനങ്ങളെ പരിചയപ്പെടുത്തി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സമുദ്രജീവികളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവുമായി ആരണക്യം നേച്ചര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ സര്‍വകലാശാലാ ജന്തുശാസ്ത്ര വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം അലങ്കാര പക്ഷികളുടെ പ്രദര്‍ശനവുമുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം., കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെയാണിത്.

കോണ്‍ഗ്രീറ്റ് പൊടിച്ച് കമ്പിയും കല്ലും വേറെയാക്കുന്ന യന്ത്രം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി അടിയന്തര ഘട്ടങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനം തുടങ്ങിയ കണ്ടുപിടിത്തങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. മുളയിനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനവുമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ആദ്യദിനം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി ആയിരത്തോളം പേരാണ് പ്രദര്‍ശനം കാണാനെത്തിയത്. 18-ന് രാവിലെ 10.30 മുതല്‍ 12.30 വരെ സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് സേനയുടെ കുറ്റാന്വേഷണ സഹായികളായ നായ്ക്കളുടെ പ്രദര്‍ശനവുമുണ്ടാകും. സ്റ്റുഡന്റ് ട്രാപ്പിലാണ് പരിപാടി.  

error: Content is protected !!