
തിരൂരങ്ങാടി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ചെമ്മാട് സ്വദേശിനിയായ യുവതിയുടെ പരാതി.
ചെന്നൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും തമ്മിലുള്ള പരിചയം. വിവാഹ വാഗ്ദാനം നൽകി ഒന്നിലേറെ തവണ ബലാൽസംഗം ചെയ്യുന്നതാണ് പരാതി. യുവതിയിൽ നിന്ന് പണവും സ്വർണാഭരണവും കൈക്കലാക്കിയിട്ടുണ്ട്. യുവാവിന ഭാര്യയും ഒരു കുട്ടിയും ഉണ്ട് ഇദ്ദേഹം ഇപ്പോൾ ഗൾഫിലാണ്. പരാതിയിൽ പോലീസ് കേസെടുത്തു.