Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ. ...
Breaking news

വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴയൂർ : ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകാരക്ക് സമീപം പുതുക്കോട് സ്വദേശികളായ പള്ളിയാളി സുഭാഷ് (41), ഭാര്യ സാജിത (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/ ...
Breaking news

കുറ്റൂർ പാടത്ത് വയലിലെ കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: കൂരിയാട് കുറ്റൂർ പാടത്ത് കുഴിയിൽ വയോധികൻ മരിച്ച നിലയിൽ. മാടംചിന സ്വദേശി ചോലക്കൻ മമ്മുദു ഹാജി (70) ആണ് മരണപ്പെട്ടത്. കുഴിയിൽ മരിച്ച നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking news

സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ. സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശി എൻ. അബ്ദുൽ ഖയ്യൂം (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായിഅബ്ദുള്‍ ഖയ്യൂമുംവീണു കിടക്കുന്നത് കണ്ടത്.ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.ഭാര്യ. മുനീറ.മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ. ...
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Breaking news

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി. അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ട...
Breaking news

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

മുന്നിയൂർ: തൃശൂർ കോഴിക്കോട് ദേശീയപാത പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്. ...
Breaking news

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരൂരങ്ങാടി: മൂന്നിയൂര്‍ ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തന്‍കുളങ്ങര സുബൈര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍(13) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്‌ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് നിഹാല്‍. സഹോദരങ്ങള്‍: നാജിയ, നിദാന്‍, നൈസ. ...
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ ...
Accident, Breaking news

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന. സഹോദരങ്ങൾ : നഫീസത്ഉൽ മിസ്രിയ, മിദ് ലാജ്, മിൻ ഷാദ്‌ ...
Breaking news, Health,

വണ്ടൂരിൽ മരിച്ച വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ വണ്ടൂർ നടുവത്ത് 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന...
Breaking news, Obituary

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

എടരിക്കോട് : പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Accident, Breaking news

ഉള്ളണത്ത് ഓട്ടോ മറിഞ്ഞു മുന്നിയൂർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്‌റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ...
Accident, Breaking news

പെരുവള്ളൂർ വരപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പെരുവള്ളൂർ : പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് സാരമായ പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. മുഹമ്മദ് നിഹാൽ, ഷാമിൽ സാദിഖ് എന്നിവരാണ് മരിച്ചത്. മുഹമ്മദ്, റിൻഷാദ് എന്നിവർക്കാണ് പരിക്ക്. മരിച്ചവരിൽ ഒരാൾ മുന്നിയൂർ ആലിൻ ചുവട് നിന്ന് സൂപ്പർ ബസാറിലേക്ക് താമസം മാറിയ കുടുംബത്തിലെ വ്യക്തിയും മറ്റൊരാൾ മക്കരപ്പറമ്പ് സ്വദേശിയുമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെക്കും മാറ്റിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. സൂപ്പർ ബസാർ സ്വദേശിയുടെ സഹോദരായ വിദ്യാർ ഥി ക്ക് ഗുരുതര പരിക്കാണ്. ...
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Breaking news, Health,

നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് – മന്ത്രി വീണാ ജോർജ്

330 പേർ നിരീക്ഷണത്തിൽ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമ...
Breaking news, Obituary

ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയക്ക് സമീപത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരൂരങ്ങാടി ടുഡേ. ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുക...
Breaking news, Crime

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി

കോഴിക്കോട്: ടിക്കറ്റില്ലാതെ യാത്ര ചെയ്‍തതിന് ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി ടി ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരിന് അടുത്ത് വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാൻലി ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു കോഴിക്കോട് ആർ പി എഫിന് കൈമാറി. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക്...
Accident, Breaking news

പൊന്നാനിയിൽ മീൻ പിടിത്തം നടത്തുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു

പൊന്നാനി :പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെയാണ് കാണാതായത്. കാണാതായ 2 പേരുടെ മൃതദേഹം ഏതാനും സമയം മുമ്പ് ലഭിച്ചു. പൊന്നാനി സ്വദേശികളായ ഗഫൂർ, സലാം എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ...
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി...
Accident, Breaking news

തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു 80 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട്‌ നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ...
Breaking news, Crime

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Breaking news, Crime

വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകം തന്നെ, മകൻ അറസ്റ്റിൽ

സംഭവം നടന്നത് ആറു മാസം മുമ്പ് വേങ്ങര : കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്തീൻ മകൻ അബ്ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 18-09-2023 തിയ്യതി വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്ദുറഹിമാന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ പോലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. അബ്ദുറഹ്മാനും മകൻ മുഹമ്മദ് അൻവറും തമ്മിൽ വീട്ടിൽ വച്ച് അൻവറിന്റെ ചികിത്സക്കുള്ള പണം അബ്ദുറഹ്മാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വാക്ക് തർക്കം ഉണ്ടാവുകയും മകൻ അൻവർ പിതാവായ അബ്ദുറഹിമാനെ കഴു...
Breaking news, Crime

പട്ടാപ്പകൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി

വണ്ടൂർ: നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് പട്ടാപ്പകൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. മകൾ സജ്നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പറയുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പറയുന്നു. പല തവണ പൊലിസിൽ പരാതി നൽകിയിരുന്നു. സമീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടിരുന്നതായും സൂചനയുണ്ട്. ...
Breaking news

വേങ്ങരയിൽ 23 കാരിയെ ഭർതൃവീട്ടിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പുത്തൻ പീടികക്കൽ ബാബു കോയയുടെ മകൾ ഹിബ തസ്‌നി (23) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വേങ്ങര ഗാന്ധിക്കുന്നിലെ ഭർത്താവ് അഞ്ചുകണ്ടൻ ഹസീബിന്റെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ...
Accident, Breaking news

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : ചന്തപ്പടിയിൽ സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു. കോളേജ് യൂണിയൻ എഡിറ്ററും യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി യും ആയ, കോട്ടക്കൽ അരീച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശേരി അബ്ദുൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് (20) ന് പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. തിരൂരങ്ങാടി ഒ യു പി സ്കൂളിന്റെ ബസും വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. ഇരുവരും ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാതാവ്, റംല. ...
Breaking news

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; കോടതിയെ സമീപിക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നു...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
error: Content is protected !!