Thursday, January 8

Crime

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്ത...
Crime, Local news, Malappuram

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പൊന്നാനി: പതിനാലു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്‌ഫാഖ് (19) ആണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുൻപാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്കുമുൻപ്‌ അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതിനൽകി. തുടർന്ന് അഷ്‌ഫാഖിനെ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ്ചെയ്തു....
error: Content is protected !!