Wednesday, February 11

Education

വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്
Education

വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്

തിരൂരങ്ങാടി കുണ്ടൂർ പി എം എസ് ടി കോളേജിൽ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബി.എ ജേർണലിസം, എം.എസ്.സി സൈക്കോളജി, എം.കോം. എന്നീ കോഴ്‌സുകളില്‍ സ്പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിന്‍ കത്തോലിക്ക, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. ഇതിന് പുറമെ ഒന്നാം വർഷം എം.കോം ക്ലാസ്സിൽ ഓപ്പൺ, മാനേജ്മെൻ്റ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07-10-2022 വെള്ളി വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0494-2483037, 9447432045 വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്)         2022-23 അധ്യയന വര്‍ഷത്തിലേക്ക് ഒന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ എസ്.സി, എസ്.ടി, കമ്മ്യൂണിറ്റി എന്നീ സംവരണ വിഭാ...
Education, Feature

ശാസ്ത്ര വിസ്മയങ്ങളുടെ കാഴ്ചകൾ സമ്മാനിച്ച സയൻസ് ഫെയറിന് പരിസമാപ്തി

കൊടിഞ്ഞി: ശാസ്ത്ര സാങ്കേതിക ലോകത്തെ വിസ്മയ കാഴ്ചകളും കണ്ടെത്തലുകളും പഴയകാല ഓർമ്മകളുടെ ശേഖരങ്ങളും നവ മാധ്യമങ്ങളുടെ സാധ്യതകളും പരിചയപ്പെടുത്തി കൊടിഞ്ഞി എം.എ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സയൻസ് ഫെയർ 22 ന് സമാപ്തിയായി.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെയർസയൻസ്, സോഷ്യൽ,മാത് സ്,ഐ.ടിവിഭാഗത്തിലായി ക്ളാസുകൾ തമ്മിൽ മൽസരങ്ങളിലൂടെയാണ് നടന്നത്. ഓരോ വിഭാഗത്തിലും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടെത്തി പുതിയ സാധ്യതകളെ കണ്ടെത്തി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.ഓൺദ സ്പോട്ട് മൽസരങ്ങളായ പാം ലീവ് , വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ്,ഗാർമെൻറ്. നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, സ്റ്റിൽ മോഡലുകൾ , വർക്കിങ് മോഡലുകൾ, ഡിജിറ്റൽ പൈൻറിംങ്, ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ക്വിസ്, ഗൈയിംസ്,ജോമട്രിക്കൽ , നമ്പർ ചാർട്ടുകൾ നിരവധി രാജ്യങ്ങളുടെ നാണയ ശേഖരങ്ങൾ,ഉപകരണങ്ങൾ,തുടങ്ങി ആധുന...
Education

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ന് അവധി

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയ ദശമി ദിവസങ്ങളിലും പൊതുഅവധിയാണ്....
Education

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്

ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ജി.എസ്.ടി കോഴ്‌സ് സൗജന്യമായി ലഭ്യമാക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച് നേരിട്ട് കോഴ്‌സ് നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും ഇതിലൂടെ മലപ്പുറത്തിന് സ്വന്തം. ഐ.സി.എ.ഐയുടെ ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ് സി.എ/ സി.എം.എ കോളജാണ് ബൃഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്ലസ്ടു പഠനം കഴിയുന്നതിന് മുന്‍പ് തന്നെ ജി.എസ്.ടി കോഴ്‌സ് പഠിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  പ്ലസ്ടു കഴിയുന്നതോടെ ജി.എസ്.ടി, റിട്ടേര്...
Education

‘നാക്’ സംഘത്തെ വരവേൽക്കാൻ ഒരുങ്ങി പി എസ് എം ഒ കോളേജ്

നാക് പിയർ ടീം വിസിറ്റ് 23,24 തിയ്യതികളിൽ തിരൂരങ്ങാടി: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നതിനു വേണ്ടി യു ജി സി നാക്കിന്റെ മൂന്നംഗ പിയർ ടീം 23, 24 (ഇന്നും നാളെയും) തിയ്യതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സന്ദർശനം നടത്തുന്നു. മൂല്യനിർണയത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കോളേജ് പ്രവേശിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe നിലവിൽ കോളേജിന് നാകിന്റെ എ ഗ്രേഡാണ് ഉള്ളത്.തിരൂരങ്ങാടി യതീംഖാനക്ക് കീഴിൽ 1968 ലാണ് ജൂനിയർ കോളേജായി കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പി.എസ്.എം.ഒ ആരംഭിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ അതേ വർഷം തന്നെ കോളേജിന്റെ അഫിലിയേഷൻ അതിനു കീഴിലേക്ക് മാറി. 1970 ൽ സ്ഥാപനം ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായും 1972 ൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജായും ഉയർത്തപ്പെട്ടു. നിലവി...
Education

സ്കൂളുകൾക്കുള്ള ഓണം അവധി സെപ്റ്റംബർ 2 മുതൽ

സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും. അതേസമയം, നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്....
Education

പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർത്ഥികളാമ് പരീക്ഷ എഴുതിയത്....
Education

എസ്.എസ്.എൽ.സി തിളക്കമാർന്ന വിജയം; കെ.ആർ.എസ്.എം.എ ആദരിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിന് കെ.ആർ.എസ്.എം.എ സ്നേഹാദരം കൈമാറി.തുടർച്ചയായി പതിനാലാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള അനുമോദന മൊമൻറോ കെ.ആർ.എസ്.എം.എസംസ്ഥാന ഭാരവാഹികൾ സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വികോമുക്കുട്ടി ഹാജി ക്ക് നൽകി ആദരിച്ചു . ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അറുപത് വിദ്യാർത്ഥികളിൽ 52 ശതമാനത്തോടെ 31 വിദ്യാർത്ഥികളും മുഴുവൻ എപ്ളസ് നേടി. അഞ്ച് എ പ്ളസിന് താഴെ ഒരു വിദ്യാർത്ഥിയും സ്കോർ ചെയ്യാത്തതും മികവാർന്ന വിജയത്തിന് തിളക്കം കൂട്ടി .എല്ലാ പ്രതികൂല സാഹചര്യത്തേയും മറികടന്ന് ഈ വർഷവും മികച്ച വിജയമാണ് മുൻ വർഷങ്ങളിലെ പോലെ നേടിയത്. സംസ്ഥാന വിദ്യാലയങ്ങളിൽ മികവിൻറെ ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയമാണ് എം.എ ഹയർസെക്കണ്ടറി സ്കൂളെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.ഇത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിലും സമസ്ത മദ്റസ പൊതു പരീക്ഷ യിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വർഷം സ്ഥാനത്തിന് സാധിച്ചു.ച...
Education

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ഇന്ന് മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട്...
Education

ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ പിഎസ്എംഒ കോളേജിന് തിളക്കം

തിരൂരങ്ങാടി: ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എ ഡി സൈന്റിഫിക് ഇന്ഡക്സിൽ പി എസ് എം ഒ കോളേജിലെ നാല് അധ്യാപകർ ഇടം നേടി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HdOpZIKxW2I5GHdWyoBoe1 ഡോ. അബ്ദുൽ കരീം തോട്ടോളിൽ (ഫിസിക്സ്), ഡോ മുജീബ് റഹ്മാൻ (സുവോളജി), ഡോ മുഹമ്മദ് ശരീഫ് (സുവോളജി), മുഹമ്മദ് റാഷിദ് (ഫിസിക്സ്) എന്നിവരാണ് പി എസ് എം ഒ കോളേജിൽ നിന്നും ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ അധ്യാപകർ. 2022 ജൂലൈ വരെ ഉള്ള പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരങ്ങളിലെ പ്രബന്ധങ്ങൾ, അവയ്ക്കു ലഭിക്കുന്ന സ്വീകാര്യത എന്നിവ മാനദണ്ഡമായി എച്ച് ഇൻഡക്സ്, ഐടെൻ ഇൻഡക്സ് എന്നിവയാണ് റാങ്കിങ്ങിന്റെ അടിസ്ഥാനം.   ...
Education

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി

സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതിയില്‍ മാറ്റം. വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്‌മെന്റ് പട്ടിക വെള്ളിയാഴ്ച്ചയിലേക്കാണ് മാറ്റിയത്. രാവിലെ 11 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്. സ്‌പോട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, എന്‍ഐസി അധികൃ...
Education

രാജ്യത്തെ ആദ്യത്തെ സൗജന്യ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയിൽ ആരംഭിച്ചു

പെരിന്തൽമണ്ണ : കാസർകോടു മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് നാടിന് സമർപ്പിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗജന്യ സിവിൽ സർവീസ് അക്കാദമി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഓഫീസ്‌ക്കെട്ടിടം റവന്യൂമന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് ഓൺലൈനായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റൽ സ്റ്റുഡിയോ എം.പി. അബ്ദുസമദ് സമദാനി എം.പി.യും ഉദ്ഘാടനംചെയ്തു. പി.ബി. നായർ സ്മാരക ലൈബ്രറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും ഡിജിറ്റൽ ക്ലാസ് റൂം ഷാഫി പറമ്പിൽ എം.എൽ.എ.യും ഹോസ്റ്റൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സർക്കിൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹ...
Education

പ്ലസ് വൺ അഡ്മിഷൻ: ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതൽ www.admission.dge.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാൻ പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം....
Education

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച, ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 3 ന്

സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന്റെ തീയതി പുതുക്കി. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും.അപേക്ഷ സ്വീകരിക്കുന്ന നടപടികൾ പൂർത്തിയായി. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് ഇന്ന് വൈകിട്ട് 5 മണിവരെ സമയം നീട്ടി നൽകിയത്. ...
Education

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌ഇ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌ഇ ഹൈക്കോടതിയെ അറിയിക്കും. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീക...
Education

ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ

കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് . വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജി...
Education

പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച മുതൽ; സീറ്റുകൾ കൂട്ടി സർക്കാർ

കേരളത്തിലെ സർക്കാർ /എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു. അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്...
Education

പ്ലസ്‌വൺ അഡ്മിഷൻ ജൂലൈ 11 മുതൽ അപേക്ഷിക്കാം, അലോട്ട്മെന്റ് 27 ന്

ഇത്തവണ നീന്തലിന് ബോണസ് മാർക്കില്ല തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ...
Education

പിഎസ്എംഒ കോളജിൽ നിന്ന് ക്യാമ്പസ് റേഡിയോ സംപ്രേഷണം തുടങ്ങി

ക്യാമ്പസ്‌ റേഡിയോ "ഹലോ സൗദാബാദ് " സംപ്രേഷണത്തിന് തുടക്കം കുറിച്ചു* തിരുരങ്ങാടി : പി. എസ്. എം. ഒ. കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാമ്പസ് റേഡിയോക്ക് തുടക്കം കുറിച്ചു. "ഹലോ സൗദാബാദ്" എന്ന പേരിലാണ് റേഡിയോ. ഓൾ ഇന്ത്യ റേഡിയോ മുൻ അവതാരകൻ ആർ.കനകാംബരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ Dr. അസീസ് ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ Dr. ഷബീർ അധ്യക്ഷസ്ഥാനം വഹിച്ചു. പുതു തലമുറയിൽ കാലഹരണപ്പെട്ടു പോയ റേഡിയോ ആസ്വാദനം തിരികെ കൊണ്ട് വരണമെന്നും,അത് നിലനിർത്തി കൊണ്ട് പോകണമെന്നും പ്രിൻസിപ്പൽ  ഓർമ്മിപ്പിച്ചു. അഥിതിയായി എത്തിയ 'ആർ കെ മാമൻ' റേഡിയോ സംപ്രേഷണത്തിന്റെ വ്യത്യസ്ത തലങ്ങളെ വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും ചെയ്തു. മുൻ NSS പ്രോഗ്രാം ഓഫീസർമാരായ സുബൈർ, റംല, Dr.ഷിബിനു എന്നിവർ സംബന്ധിച്ചു. NSS സെക്രട്ടറി മർസൂക മെഹജ്ബിൻ നന്ദി അറിയിച്ചു. ...
Education, Malappuram

വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി   4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉം...
Education

പ്ലസ്ടു ഫലം ഇന്ന് ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷ ഫലം ഇന്ന് (ജൂണ്‍ 21) പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. പരീക്ഷ ഫലം www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും....
Education

നൂറുമേനി വിളയിച്ച് വേറിട്ട പ്രവർത്തനുമായി വിദ്യാർത്ഥികൾ

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തുടർച്ചയായി രണ്ടാം തവണയും നൂറു മേനി വിളയിച്ച സന്തോഷത്തിൽ പ്രിയപ്പെട്ട അധ്യാപകരെ ആദരിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാലയത്തിലെ 31 അധ്യാപകരെയും വിജയികളായ വിദ്യാർത്ഥികൾ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD കൊറോണ മഹാമാരി കാരണം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കഴിഞ്ഞ ഒക്ടോബർ മാസം പുനരാംരംഭിച്ചിപ്പോൾ ഓൺലൈനും ഓഫ് ലൈനുമായി അധ്യായനത്തെ നേരിട്ട് ആശങ്കയിലായിരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക നില മനസ്സിലാക്കി അധ്യാപകരിൽ നിന്ന് ഓരോ കുട്ടികൾക്കും പ്രത്യേകം മെന്റർമാരെ നിശ്ചയിക്കുകയും വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പൊതുനിരദേശങ്ങൾ നൽകിയും വിദ്യാലയത്തിൽ പ്രത്യേകം ക്യാമ്പുകൾ സം...
Education

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു. കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ...
Education, Malappuram

എസ്.എസ്.എല്‍.സിയില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് മലപ്പുറം

· 99.32 വിജയശതമാനം· 77691 കുട്ടികള്‍ ഉപരിപഠന യോഗ്യത നേടി· സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് ജില്ലയ്ക്ക്· 7230 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി· 189 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം  എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണയും ജില്ലയ്ക്ക് ചരിത്രനേട്ടം. 99.32 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്. 77,691 കുട്ടികള്‍ ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 39,217 ആണ്‍കുട്ടികളും 38,474 പെണ്‍കുട്ടികളുമാണ് യോഗ്യത നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.72 വിജയശതമാനവും തിരൂരില്‍ 98.88 ശതമാനവും വണ്ടൂരില്‍ 98.94 ശതമാനവും തിരൂരങ്ങാടിയില്‍ 99.4 ശതമാനവുമാണ് വിജയം. 78,224 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയത്. 39,560 ആണ്‍കുട്ടികളും 38,664 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നേട്ടവും ഇത്തവണയും ജില്ലയ്ക്കാണ്. 7,230...
Education

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.26% വിജയം. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച്‌ എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്. പരീക്ഷകൾ...
Education

എസ്.എസ്.എല്‍.സി ഫലം നാളെ; ജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍

2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം നാളെ (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 297 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്.  മാര്‍ച്ച് 31 ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 29 നാണ് അവസാനിച്ചത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാ കേന്ദ്രങ്ങളില്‍ 15.813 വിദ്യാര്‍ഥികളും തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. സഫലം ആപ്ലിക്കേഷനിലൂടെയും കേരള സര്‍ക്കാര്‍ പരീക്ഷഭവന്റെ വെബ്‌സൈ...
Education, Other

എസ്എസ്എൽസി പരീക്ഷ ഫലം 15 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. 15ന് രാവിലെ 11നാണ് ഫലം പുറത്തുവരുകയെന്ന് സൂചനയുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. നേരത്തെ 10 ന് ഫലം അറിയാം എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാ...
Education, Kerala, Local news

പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി

പ്രവേശനോത്സവം നടത്തിചേറൂർ :MU മദ്രസ്സ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന SEEDS PRE SCHOOL (TREND AFFILIATION)പ്രവേശനോത്സവ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇസ്മായിൽ ഫൈസി കിടങ്ങയം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണാമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് UM ഹംസ മുഖ്യ അഥിതി യും ജില്ലാപഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രക്ഷിതാക്കൾ ക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി....
Education

റമദാന്‍ അവധി കഴിഞ്ഞു; മദ്റസകള്‍ നാളെ തുറക്കും

റമദാന്‍ അവധി കഴിഞ്ഞു നാളെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 മദ്റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ മദ്റസ പഠനത്തിനെത്തും. മദ്റസയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുവരുന്നത്. 'വിദ്യനുകരാം, വിജയം നേടാം' െന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം.കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, ആന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുംമലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അറബി, അറബി മലയാളം, അറബിക് തമിഴ്, ഉറുദു, ...
Education, Malappuram

വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &nb...
error: Content is protected !!