Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർട...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്നു...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും....
Gulf

റിയാദ് പ്രവാസി കൂട്ടായ്മ ‘സ്നേഹദാരം ചെമ്മാട്’ പരിപാടി സംഘടിപ്പിച്ചു

റിയാദ് പ്രവാസി കൂട്ടായ്മ ചെമ്മാട് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹാദരം KPA മജീദ് MLA ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് С Р മുസ്തഫ അധ്യക്ഷത വഹിച്ചു.SSLC , Plus Two പരീക്ഷകളിൽ മുഴുവൻ A+ നേടിയ, കൂട്ടായ്മയിലെ വിദ്യാർത്ഥികളെയും കോവിഡ് അനുബന്ധ ക്ഷേമ പ്രവർത്തനങ്ങളിൽ വിദേശത്തും ചെമ്മാട് പ്രദേശത്തും മികച്ച സേവനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ സോഫ്റ്റ് ബേസ് ബോൾ താരത്തിനും കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി വിതരണം ചെയ്തു. നഗര സഭാ ഉപാധ്യക്ഷ C P സുഹറാബി, കൗൺസിലർമാരായ CP ഇസ്മായിൽ, ചെമ്പ വാഹിദ, സോണ രതീഷ്, ജാഫർ കുന്നത്തേരി, ഇക്ബാൽ കല്ലുങ്ങൽ, കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല, കോയ മാട്ടിൽ, CPA വഹാബ്, KP മജീദ്, AK മുസ്തഫ, സുഫ്യാൻ അബ്ദു സലാം , ഭാരവാഹികളായ അനിൽ കുമാർ കരുമാട്ട്, നസീർ C, KP മുജീബ്, രതീഷ്, അസീസ്, ശുകൂർ, മുസ്തഫ പൂങ്ങാടൻ, നിസാർ ചെമ്പ, CT മു...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത...
error: Content is protected !!