Tuesday, August 26

Information

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരും: മന്ത്രി വി അബ്ദുറഹിമാൻ
Information

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരും: മന്ത്രി വി അബ്ദുറഹിമാൻ

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ജില്ലയിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്ത് സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിരവധി പരാതികൾ അദാലത്തിൽ ലഭിച്ചു. അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഉടൻ യോഗം ചേരും. ജനങ്ങൾ സർക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. അദാലത്തിലെ തിരക്ക് ഇതിന്റെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു....
Feature, Information

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്: കൊണ്ടോട്ടി താലൂക്കിൽ പരിഗണിച്ചത് 1351 പരാതികൾ

മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു. ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ്രേംക...
Information

കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രിമിച്ച യുവാവ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. യുവതിയോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് ബാലരാമപുരം പൊലീസിന് കൈമാറി....
Education, Information

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളിലേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളില്‍ ഒരുകോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും 8.17 ലക്ഷം രൂപ വിനിയോഗിച്ച പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി. പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷംസു പിള്ളാട്ട് ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍, ചെയര്‍മാന്‍ പികെ സിദീഖ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.അനൂപ് , സികെ റഫീഖ്, ഇകെ ആലി മൊയ്തീന്‍ ,പൂക്കുത്ത് മുജീബ് സലീം പുള്ളാട്ട് ബഷീര്‍ അബ്ദുറഹിമാന്‍ അമീര്‍ ടി കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു....
Information, Job

സൗജന്യ തൊഴിൽ പരിശീലനം

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനംസ്‌കിൽ ഹബ് പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ്സ് ട്രെയിനർ, യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഹെയർ ഡ്രസ്സ് ആൻഡ് സ്‌റ്റൈലിസ്‌റ്, ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്ലിങ്ക് : https://tinyurl.com/pmkvyasappandikkad.കൂടുതൽ വിവരങ്ങൾക്ക്: 8089462904, 90720 48066....
Information

കരുതലിന്റെ കൈത്താങ്ങ് ഇനി മുനീറിലേക്കും

തിരൂരങ്ങാടി : ഭിന്നശേഷിക്കരനായ ചുള്ളിപ്പാറ സ്വദേശി സിറാജുൽ മുനീറിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. നാല് വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്. കഴിഞ്ഞ നാലു വർഷമായി ഡയാലിസിസ് ചെയ്യുകയാണ്. ചികിത്സാ ചെലവിന് ധനസഹായം ലഭിക്കുന്നതിനായാണ് മുനീറിന്റെ കുടുംബം അദാലത്ത് വേദിയിൽ എത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ഡയാലിസിസ് ചെയ്തിരുന്നത്. എന്നാൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യാനുള്ള ചെലവ് കൂടിയതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ഓട്ടോ ഡ്രൈവറായ മുനീറിന്റെ പിതാവ് കുഞ്ഞുമൊയ്തീൻ ആണ്. മുനീറിന്റെ പരാതി പരിഹരിക്കാൻ വേണ്ട തുടർനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പുനൽകി....
Information

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: വെള്ളിയാഴ്ച കളിയാട്ടം നടക്കുന്നതിനാല്‍ രാവിലെ 11:00 മണി മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡു വഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം.തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ നാളെ രാവിലെ 11:00 മണി മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപാത വി...
Information

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍

പൊന്നാനി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ 380 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ പരിഗണിക്കാവുന്ന 121 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 197 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികള്‍ മന്ത്രിക്ക് മുന്നില്‍ വീണ്ടും വന്നതില്‍ 22 പരാതികള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ശേഷിക്കുന്ന പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്...
Feature, Information

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. ...
Information

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാന്‍ ; ശൈലജ ടീച്ചര്‍

തിരൂപനന്തപുരം : കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോള്‍ 2000 രൂപാ നോട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്നും ശൈലജ ടീച്ചര്‍ ആരോപിച്ചു. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകള്‍ പിടിച്ചെടുക്കാനായില്ല എന്നത് റിസര്‍വ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു....
Information

വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; താനൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. മന:പൂര്‍വം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്റെ സി 4 കോച്ചിന്റെ ചില്ലിന് വിള്ളല്‍ വീണിരുന്നു....
Information

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകള്‍. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. 12 ബസ് ഉടമ സംഘടനകളുടെ കോര്‍ഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയെങ്കിലും ആക്കണം, നിലവില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളുടെയും പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം, 140 കിലോമീറ്റര്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണം, വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്. നാളെ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുമെന്ന് സമര സമിതി ജനറ...
Information

മഴവില്‍ ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂരില്‍ നടന്നു

തിരൂരങ്ങാടി: അവധിക്കാലത്തു യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന മഴവില്‍ സംഘം ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂര്‍ യു എച് നഗറില്‍ നടന്നു. ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്ല സഖാഫി നിര്‍വഹിച്ചു. പഠനം, ആസ്വാദനം എന്നിവയാടങ്ങുന്ന സെഷനുകളാണ് ക്യാമ്പില്‍ നടക്കുക. മൂല്യബോധവും പ്രചോദനവും അടങ്ങുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 859 യൂണിറ്റുകളിലും ഫെസ്റ്റിവല്‍ ഫന്റാസിയ നടക്കും. വ്യത്യസത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹസന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാലിം സഖാഫി, എക്‌സിക്യൂട്ടീവ് അംഗം സിറാജ് സഖാഫി, സംസാരിച്ചു....
Information

ഡ്രൈവർ നിയമനം

സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവർ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ മെയ് 28ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യരായവരെ ജൂൺ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് തിരഞ്ഞെടുക്കും. ഫോൺ: 0471 2308630....
Information

2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ മാറ്റിയെടുക്കാം ; ഒരേ സമയം എത്ര രൂപ വരെ മാറാം, അറിയാം ആര്‍ബിഐ അറിയിപ്പ്

തിരുവനന്തപുരം : പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കള്‍ ഐഡന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷാ ഫോമോ പൂരിപ്പിച്ച് നല്‍കേണ്ടതില്ല. ഫോം നല്‍കാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം നല്‍കി. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. 2000 ത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകള...
Information

കേരള സര്‍ക്കാര്‍ അപേക്ഷകളില്‍ മാപ്പ്, ക്ഷമ എന്നിവ ഇനി വേണ്ട ; ഉത്തരവ് ഇറക്കി

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അപേക്ഷകളില്‍ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ അതിന് മാപ്പും ക്ഷമയും പറയേണ്ട. 'കാലതാമസം മാപ്പാക്കുന്നതിന്' എന്നതിനു പകരം 'കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോഗിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ ഇത് മറികടക്കാനുള്ള അപേക്ഷയില്‍ മാപ്പ്/ക്ഷമ ചോദിക്കാറുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം 'ക്ഷമിക്കുക', 'ഒഴിവാക്കുക' എന്നതിലുപരിയായി ഗുരുതരമായ കുറ്റമോ, വലിയ അപരാധമോ എന്ന അര്‍ത്ഥമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി....
Information

മദ്യപിച്ച് ബസ് ഓടിച്ചു ; ഡ്രൈവറും ബസും കസ്റ്റഡിയില്‍

കാലടി : മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം കാലടിയില്‍ വച്ചാണ് കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏഞ്ചല്‍ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തി....
Information, Other

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ആദരിച്ചു

തിരൂരങ്ങാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. മൊയ്തീന്‍ കോയ യെ യംഗ് മെന്‍സ് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുല്‍ അസീസ് മാസ്റ്ററും ഡോ. ഫാത്തിമ റഫയെ അരിമ്പ്ര മുഹമ്മദ് മാസ്റ്ററും മൊമെന്റ്റോ നല്‍കി ആദരിച്ചു. തിരൂരങ്ങാടി. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ഹജ്ജിന് പോവുന്ന ഐ അബ്ദുസ്സലാം, അബ്ദു റസാഖ് മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. റഷീദ് പരപ്പനങ്ങാടി, എം.പി. അബദുല്‍ വഹാബ് , പി.എം. അഷ്‌റഫ് , കാരാടന്‍ കുഞ്ഞാപ്പു,ടി.കെ. റഷീദ്, സി എച്ച്. ഖലീല്‍, ഫിറോസ് ഖാന്‍ , അബ്ദുല്‍ ഗഫൂര്‍ , സി.എച്ച് ബഷീര്‍, വി ഇസ്മായില്‍ പൂങ്ങാടന്‍ മുസ്തഫ ...
Information

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി : സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു....
Information

അദാലത്തിൽ വിനോദിനിയമ്മക്ക് ആശ്വാസം; ഇനി പെൻഷൻ മുടങ്ങില്ല

മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനിവിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ പെൻഷൻ മുടങ്ങിയതും 85 കാരിയായ വിനോദിനിയമ്മയെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും നൽകിയപ്പോൾ വന്ന പിഴവാണ് മാസങ്ങളായി പെൻഷൻ മുടങ്ങാൻ കാരണമായത്. പലതവണ ഇതുമായി ബന്ധപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങിയിട്ടും പോംവഴിയില്ലാതായതോടെയാണ് തിരൂരിലെ താലൂക്ക് പരിഹാര അദാലത്തിൽ എത്തുന്നത്. ഇതോടെ വിഷയത്തിൽ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് വരുമാന സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ വില്ലേജ് ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. ഇതോടെ വിനോദിനിയമ്മയുടെ ഏറെ നാളത്തെ പ്രശ്‌നത്തിന് പരിഹാരമായി....
Accident, Information

താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1.5 കോടിയുടെ ധനസഹായം കൈമാറി

തിരൂര്‍ : താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരാത്ത് നടന്ന ബോട്ടവകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. തിരൂര്‍ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നഷ്ടപരിഹാര തുക കൈമാറിയത്. മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്. ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്ല, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവി 50 ലക്ഷം രൂപയും ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവര്‍ മരിച്ച സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജ് 40 ലക്ഷം രൂപയും ഭാര്യ ജല്‍സിയ മകന്‍ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിര്‍ 20 ലക്ഷം രൂപയും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പരപ...
Culture, Information

കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്. കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വിളിച്...
Information

കളിയാട്ട മഹോത്സവം ; ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും

കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡുവഴി ഒലി പ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനുരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ 26 ന് രാവിലെ 11 മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ആവശ്യങ്ങള്...
Information

ആധാർ സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക്

ജില്ലയിലെ നവജാത ശിശുക്കൾ മുതൽ അഞ്ചു വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി ജനനസർട്ടിഫിക്കറ്റും, മാതാപിതാക്കളിൽ ഒരാളുടെ ആധാറും ഹാജരാക്കിയാൽ ആധാർ എൻറോൾമെൻറ് ചെയ്യാം. കൂടാതെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസിലും കുട്ടികളുടെ ബയോമെട്രിക് നിർബന്ധമായും പുതുക്കേണ്ടതാണ്.പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും പുതുക്കൽ നടത്തിയിട്ടില്ലായെങ്കിൽ തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി 2023 ജൂൺ 14 വരെ സൗജന്യമായി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആധാർ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്തു ഡോക്യുമെന്റ് പുതുക്കാവുന്നതാണ്....
Information

‘സെക്കുലര്‍ ഇന്ത്യാ റാലി’ ; ഐഎംസിസി ജിദ്ദയില്‍ ലോഗോ പ്രകാശനം നടത്തി

മെയ് 26ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന സെക്കുലര്‍ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയില്‍ നടന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ പരിപാടിയില്‍ ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് സാദിഖലി തുവ്വൂരിന് നല്‍കിക്കൊണ്ട് നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു. ജിദ്ദ കമ്മറ്റി പ്രസിഡണ്ട് ഷാജി അരിരമ്പ്രത്തൊടി അധ്യക്ഷനായി. ചടങ്ങില്‍ ടിഎംഎ റഊഫ്, സലാഹ് കാരാടന്‍, സാദിഖലി തുവ്വൂര്‍, നസീര്‍ വാവ കുഞ്ഞ്, കബീര്‍ കൊണ്ടോട്ടി, നാസര്‍ ചാവക്കാട്, ദിലീപ് താമരകുളം, സിഎച്ച് ബഷീര്‍, അന്‍വര്‍ വടക്കാങ്ങര, കുഞ്ഞി മുഹമ്മദ് കൊടശേരി, ഹനീഫ ബര്‍ക, എഎം അബ്ദുല്ലകുട്ടി, മന്‍സൂര്‍ വണ്ടൂര്‍, എപി അബ്ദുല്‍ ഗഫൂര്‍, എംഎം അബ്ദുല്‍ മജീദ്, മൊയ്തീന്‍ ഹാജി തിരൂരങ്ങാടി, സിഎച്ച് അബ്ദുല്‍ ജലീല്‍, ലുഖ്മാന്‍ തിരുരങ്ങാടി, സദഖത്ത് സഞ്ചേരി കടലുണ്ടി, ഇബ്രാഹിം വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു....
Culture, Information

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്. പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം. പൊയ്ക്കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത് പൂര്‍ത്തിയായതിനു ശേഷമുള്ള ആചാരച്ചടങ്ങുകള്‍ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി മടങ്ങണം. ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയര്‍ന്ന ശബ്ദമുള്ള ഉപകരണങ്ങള്‍ പൊയ്ക്കുതിര സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തുന്ന സംഘങ്ങള്‍ ദേശീയപാതയിലെ വെളിമുക്കിനു സമീപവും കൊളപ്പുറത്തിനു സമീപവും നിര്‍ത്തി കാല്‍നടയായി ക്ഷേത്രത്തിലെത്തണം. തടസ്സമാകുന്ന രൂപത്തില്‍ റോഡിലേക്ക് ഇറക്കി വെച്ചുള്ള തെരുവുകച്ചവടങ്ങള്‍ എവിടെയും അനുവദിക്കില്ല. പൊയ്ക്കുതിര സംഘങ്...
Information

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവത...
Information

ഇശൽ രചന കലാ സാഹിത്യ വേദി വി.എം കുട്ടി, യു.കെ.അബൂസഹ്ല സ്മാരക പുരസ്കാരങ്ങൾ വിളയിൽ ഫസീല ക്കും ബാപ്പു വെള്ളിപ്പറമ്പിനും

കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യ മേഖല യിലെ സമഗ്ര സംഭാവനക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്ന രണ്ടാമത് വി.എം കുട്ടി ,യു.കെ. അബൂസഹ് ല സ്മാരക പുരസ്കാരങ്ങൾപ്രഖ്യാപിച്ചു.പ്രശസ്ത ഗായിക വിളയിൽ ഫസീലയും മാപ്പിള കവി ബാപ്പു വെള്ളിപ്പറമ്പും പുരസ്കാരത്തിന് അർഹരായി.ക്യാഷ് അവാർഡുംപ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നന്നെ ചെറുപ്പ ത്തിൽ വി.എം. കുട്ടിയുടെ ഗാനമേള ട്രൂപ്പിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധ നേടിയ ഗായികയാണ് വിളയിൽ ഫസീല.1000 ത്തിലേറെ ഹിറ്റ് മാപ്പിള പ്പാട്ടുകൾ പാടിയ ഫസീല 1921 ഉൾപ്പെടെ സിനിമയിലും പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രചന രംഗത്ത് ശ്രദ്ധേയനായ ബാപ്പു വെള്ളിപ്പറമ്പ്6000 ത്തിലേറെ ഹിറ്റു പാട്ടുകൾ എഴുതിയിട്ടുണ്ട്.യേശുദാസ് , ചിത്ര ഉൾപ്പെടെയുള്ളവർ ഇദ്ദേഹ ത്തിന്റെ പാട്ടുകൾ പാടി മാപ്പിളപ്പാട്ട് രംഗത്തുംശ്രദ്ധ നേടിയിട്ടുണ്ട്.മെയ് 28 ന് പുളിക്കലിൽ നടക്കുന്ന രചനോത്സവം -2023' ചടങ്ങിൽ പുരസ്...
Information, Job

ജോലി അവസരങ്ങൾ

നിയമനം നടത്തുന്നു 2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്‌കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്‌കർഷിക്കുന്ന നി...
Information, Job

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജോലി അവസരം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037....
error: Content is protected !!