വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
പൊന്നാനി : വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാനത്തെ 451 സബ് സെന്ററുകളെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളുടെ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുക. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഒരു പ്രദേശത്തിന്റെ ആരോഗ്യ കാര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. അതത് ജനകീയ കേന്ദ്രങ്ങള്‍ ഇത്തരം ജനകീയ ആരോഗ്യ പരിപാലന ഇടങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവ സമയത്തും, തുടര്‍ന്നും അമ്മക്കൊപ്പം മറ്റൊരു കെയര്‍ ടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സഖി പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക...

