തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്തര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സി.ബി.എസ്.ഇ പൊതുപരീ...