Information

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു
Information, Politics

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര സര്‍ക്കാരി...
Crime, Information

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയി ; അച്ഛന്‍ വിറകിടനടിച്ചു കൊന്നു

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയതിന് മകനെ അച്ഛന്‍ വിറകിടനടിച്ചു കൊന്നു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ശിവറാം (32) ആണ് മരിച്ചത്. അച്ഛന്‍ ഷീണയെ സുബ്രമണ്യ പോലീസ് അറസ്റ്റ് ചെയ്തു. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ശിവാറാമും ഷീണയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കോഴിയെ പിടിക്കാന്‍ ശിവറാം ശ്രമിച്ചു. ഇത് പിതാവിനെ പ്രകോപിതനാക്കി.ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്....
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മോഹന...
Education, Information

ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: സ്പീക്കര്‍

താഴേക്കോട് : ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. താഴേക്കോട് വെള്ളപ്പാറയില്‍ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ബഡ്സ് സ്‌കൂള്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടില്‍ അബ്ദുല്‍ഖാദര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികള്‍, ഓഫീസ്, വൊക്കേഷനല്‍ റൂം, ഡൈനിങ് ഹാള്‍, ത...
Information

കിണറ്റില്‍ വീണ രണ്ടു വയസുകാരന് രക്ഷകയായി എട്ട് വയസുകാരിയായ സഹോദരി ; സമ്മാനവുമായി മന്ത്രി

ആലപ്പുഴ: മാവേലിക്കര കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ രണ്ട് വയസുകാരന്‍ ഇവാനിനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരി എട്ട് വയസുകാരിയായ ദിയക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സമ്മാനം. ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. എല്ലാവരുടേയും കണ്ണുവെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാന്‍ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറുകയും തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവ...
Information

ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചു ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ചാത്തനാട്ടേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിന്മേല്‍ ആണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ആന്റണി സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ആന...
Information

വിവാഹിതയായ 15 കാരി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃക്കാക്കരയില്‍ വിവാഹിതയായ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് എന്നാണ് വിവരം. ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോഗപ്പെ...
Crime, Information

ഷാരൂഖ് അതേ ട്രെയിനിൽ കണ്ണൂരിലെത്തി?; പൊള്ളലിന് ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ, പിന്നാലെ പിടിയിൽ

കോഴിക്കോട്∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും പിടികൂടിയെന്ന വാർത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണ...
Crime, Information

ട്രെയിനില്‍ തീവെപ്പ് : പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് കണ്ണൂരില്‍ നിന്നും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫി പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഷാറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. കാലിന് പൊള്ളലേറ്റയാള്‍ ഇന്ന് പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയ...
Calicut, Crime, Information

ട്രെയിനില്‍ തീകൊളുത്തിയ സംഭവം ; സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയല്ലെന്ന് പൊലീസ്. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി ഫആയിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. പ്രതിയുടേതിന് സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം 9.30യും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി 11.30ഓടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണ് വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചതും....
Information

കുറുപ്പന്‍ കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു

കുറുപ്പന്‍ കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു. മലബാര്‍ മക്കാനിയില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം മുതിര്‍ന്ന ആളുകളെ ആദരിച്ചും ഭദ്രദീപം കൊളുത്തിയും ഉദ്ഘാടനം ചെയ്തു. ഷീബയുടെ അവതരണത്തില്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് കുടുംബ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംഗമം തീരുമാനിച്ചു....
Feature, Information

‘പുനര്‍ഗേഹം’ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്; നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രധാന ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിനജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്‌ലാറ്റിലെ താമസക്കാരായ മല്‍സ്യതൊഴിലാളികളുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഫ്‌ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. എം.ബി.ബി.ആര്‍...
Crime, Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ടു, പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവ...
Crime, Information

ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് ; വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ കരിപ്പൂരില്‍ കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നുമ ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സൂലുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും കാസറഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സുഹൈലി(...
Crime, Information

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് : ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാള്‍ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്‌സാക്ഷി നല്‍കിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന...
Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസ്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിര്‍ണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. ചുവന്ന ഷര്‍ട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കില്‍ നിന്നും ലഭിച്ച സൂചന.വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. ഇയാള്‍ മലയാളി ആണെന്ന് തോന്നിയില്ലെന്നും റാസിക് മൊഴി നല്‍കി. അതേസമയം പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷി...
Crime, Information

ഒന്‍പതു വയസുകാരിയെ കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ നിറച്ച് ഉപേക്ഷിച്ചു; 20 കാരന്‍ അറസ്റ്റില്‍

ഉദയ്പൂര്‍: ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. മാര്‍ച്ച് 29നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച മാവ്‌ലി പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാനായി രാത്രിയോടെ എത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....
Information

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോടഞ്ചേരി പതങ്കയത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....
Education, Information

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ (സി.സി.എം.വൈ) മത്സര പരീക്ഷാ പരിശീലനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സന്ദര്‍ശനവും ബ്രിട്ടന്‍ ആസ്ഥാനമായ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലിമിറ്റഡിന്റെ 'ഇന്‍സ്പയറിംഗ് ഹ്യൂമന്‍' റെക്കോര്‍ഡ് കരസ്ഥമാക്കിയ അബൂബക്കര്‍ സിദ്ധീഖ് അക്ബറിന് നല്‍കിയ അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊന്നാനി സി.സി.എം.വൈയിലെ ഉദ്യോഗാര്‍ഥിയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരിയുമായ അബൂബക്കര്‍ 95 ശതമാനം ഭിന്നശേഷിയില്‍പ്പെട്ട വ്യക്തിയാണ്. 65 സെന്റീമീറ്റര്‍ മാത്രം ഉയരവും 25 കിലോഗ്രാം ഭാരവുമുള്ള അബൂബക്കറിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളാണ് റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. ...
Accident, Information

മരിച്ച സഹോദരിയെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ മലയാളി യുവാവ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് മരിച്ചു

ഇടുക്കി: തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ താമസിക്കുന്ന സഹോദരി മരിച്ചപ്പോള്‍ കാണാന്‍ പോയതാണ് പ്രസന്ന കുമാര്‍. അപകടത്തില് തലയ്ക്ക് പരിക്കേറ്റാണ് പ്രസന്ന കുമാറിന്റെ മരണം. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശി അഖില്‍ പരുക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. മൃതദേഹം ഇപ്പോള്‍ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Information

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തിലെ 20 രൂപയേക്കാള്‍ 10 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്....
Information

കലക്ടറേറ്റിലെ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു, പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി

അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. ഒമ്പത് പരാതികളാണ് ലഭിച്ചത്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണന്‍ കുട്ടി മേനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വരുന്ന പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ അഞ്ചാം വാര്‍ഡിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കൈമാറും. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിലും നടത്തിപ്പിലും അഴിമതി നടക്കുന്നുവെന്ന് സൂചിപ്പിച്ച് കോട്ടക്കുന്ന് സംരക്ഷണ സമിതി നല്‍കിയ പരാതി ജി...
Health,, Information

‘ സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരില്‍ തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'സേവ് ലൈഫ്' ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശോധന പൂര്‍ത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവ ശേഖരണവും, വിലയിരുത്തലും നടത്തും. വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഭക്ഷണ ശീല...
Education, Information

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തക വിതരണം നടത്തി

കൊണ്ടോട്ടി : മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ വിതരണം ചെയ്തു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതല്‍ 15 വരെ നിയമസഭാ അങ്കണത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്സിബിഷന്‍ സ്റ്റാളില്‍ നിന്നും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സി അബ്ദുറഹ്‌മാന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല കൊടവണ്ടി, വാര്‍ഡ് മെബര്‍ ഫൗസിയ, അക്ഷരശ്രീ വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ ഡോ.വിനയകുമാര്‍, ...
Information

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി : സ്‌കൂള്‍ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകര്‍ന്ന് നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം പകര്‍ന്ന് നല്‍കുന്നത്. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ക്ക് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷാപ്രദര്‍ശന പോസ്റ്റര്‍ കൈമാറി നിര്‍വഹിച്ചു. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകള്‍ വിവിധ ക്ലബുകള്‍ക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങള്‍, ക്ലബ് പരിസരങ്ങള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രദര്‍ശി...
Crime, Information

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

കല്‍പ്പറ്റ: ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയ്ക്കാണ് പൊള്ളലേറ്റത്. ഇയാള്‍ ചട്ടുകം പഴുപ്പിച്ച് അവന്തികയുടെ വലതുകാലില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കേസെടുക്കുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
Health,, Information

മഴക്കാല പൂര്‍വ്വ ശുചീകരണം: ഊരകം ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു

വേങ്ങര : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഊരകം ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് മൈമൂനത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി ഹംസ ഹാജി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓ...
Culture, Information

മത്സ്യഗ്രാമമാകാന്‍ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയില്‍ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീന്‍പ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയില്‍ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാര്‍ബര്‍ വികസനം, അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ നിക്കം ചെയ്ത് ആഴം കൂട്ടുന്നതിന് 6.37 കോടി എന്നിവക്കാണ് തുക അനുവദിച്ചത്. പൊന്നാനി എം.ഇ.എസ് കോളജിന് പിറകുവശത്തെ സ്ഥലത്താണ് മത്സ്യഗ്രാമമൊരുക്കുക. മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാര്‍ക്ക്, വിശ്രമ സ്ഥലവും ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പി. നന്ദകുമാര്‍ എം.എല്‍.എയുടെ ഇടപെടലി...
Education, Information

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ കാട്ടിലങ്ങടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'നിറവ്-2023' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാന്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, സ്പോര്‍ട്സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സൗജന്യ യൂണിഫോം-പുസ്തക വിതരണം എ...
error: Content is protected !!