Information

ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു
Information

ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു

കണ്ണൂര്‍: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ അണ് സംഭവം. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു പൊന്നമ്മയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് പിടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു. ...
Information

പറപ്പൂര്‍ ശ്രീ കുറുംമ്പ ക്ഷേത്രോത്സവം ; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പറപ്പൂര്‍ ശ്രീ കുറുമ്പക്ഷേത്രോത്സവം പ്രമാണിച്ച് നാളെ(03-03-2023) ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വേങ്ങര എസ്എച്ച്ഒ മുഹമ്മദ് ഹനീഫ അറിയിച്ചു. നാളെ വൈകുന്നേരം മൂന്നു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇടുങ്ങിയ പാതയിലൂടെ ക്ഷേത്രത്തിലേക്ക് 17 ഓളം വരവുകള്‍ ഉള്ളതിനാലാണ് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകുന്നേരം മൂന്നു മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വഴിയും ഉള്ള ബസടക്കമുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതത്തിന് തിരക്ക് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോട്ടക്കല്‍ ഭാഗത്ത് നിന്നും വേങ്ങരയിലേക്ക് വരുന്ന ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വരേണ്ടതാണെന്ന് സിഐ അറിയിച...
Crime, Information

പട്ടാപ്പകല്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 20 പവനോളം സ്വര്‍ണവും, 20,000 രൂപയും ന്ടപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍ നിന്നും കടന്നു പിടിച്ച ശേഷം വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000 രൂപയും മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു. ...
Health,, Information

കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍

താനാളൂര്‍: താനാളൂരിലെ കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നില്‍ നിന്നാണ് ഗുളികള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ഒരെണ്ണം രാവിലെ ഹാജിയുടെ പേരമകന്‍ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടത്. വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനമോയില്ല. ക്രീം ബന്നില്‍ എങ്ങനെ ഗുളികകള്‍ എത്തി എന്നത് വ്യക്തമല്ല. മൂന്ന് ഗുളികകള്‍ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയില്‍ നിന്ന് ബാക്കിയുള്ളവ കടയില്‍ നിന്നും തിരിച്ചു കൊണ്ടു പോയി. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് താനാളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വകുപ്പിന് അറിയിച്ചെതിനെ തുടര്‍ന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്...
Information

എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. ...
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്...
Crime, Information

നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത...
Education, Information

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധരരായ വിദ്യാർത്ഥികളെ ആദരിച്ചു

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ "ആദരം " സംഘടിപ്പിച്ചു. സ്കൂളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യ പുരസ്കാർ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ബെസ്റ്റ് സ്റ്റുഡൻറ് അർഹാരായ വിദ്യാർത്ഥികൾ, സേവന സന്നദ്ധ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ആദരിച്ചത്.മുൻ വർഷങ്ങളിലും രാജ്യ പുരസ്കാരം നേടിയിട്ടുള്ള സ്കൂൾ ഈ വർഷവും നൂറു ശതമാനം വിജയമാണ് കരസ്ഥമാക്കിയത്.രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഉന്നത വിജയം നേടിയ 12 ഗൈഡ്,3 സ്കൗട്ട് വിദ്യാർത്ഥികളിൽ പരീക്ഷ എഴുതിവിജയിച്ച പതിനഞ്ച് വിദ്യാർത്ഥികളാണ് ആദരം ഏറ്റുവാങ്ങിയത്. കെ.ജി,എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗാത്തിൽ ഓരോ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്ത്. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റ് സ്കോർ ചെയ്ത വിദ്യാർത്ഥികളെയാണ് ബെസ്...
Information

സി പി എം ജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്നജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചാണ്‌ ജാഥ കടന്നു പോകുന്നത്. രാവിലെ 10ന് ജാഥ വേങ്ങര പട്ടണത്തിൽ എത്തും. ബസ് സ്റ്റാൻ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിൽ ബാൻ്റ് വാദ്യങ്ങളുടേയും കരിമരുന്നിൻ്റെയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കുമെന്നും വനിതകൾ അടക്കമുള്ള റെഡ് വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക്‌ സി തോമസ്, കെ ടി ജലീൽ എന്നിവർ സംസാരിക്കുമെന്നും സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴ...
Breaking news, Information

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കാട് : അംഗനവാടിയില്‍ വച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗനവാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...
Feature, Information

കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ...
Information

വയോജനങ്ങള്‍ക്കുള്ള മെഗാ രോഗനിര്‍ണ്ണയ ക്യാമ്പിന് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വയോജന സൗഹൃദ പഞ്ചായത്ത് വയോജനങ്ങള്‍ക്കുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പൊതി എന്നിവയുടെ ആദ്യ ഘട്ട മെഗാ ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇരുനൂറില്‍ അധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡോ നിള ജോതി ഭാസ്, ഡോ ജീഷ എം, ഡോ സുരേഷ് എം,ഡോ ജിഷിലി എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ചടങ്ങില്‍ ഐസിഡിഎസ് സൂപ്രവൈസര്‍ റംലത്ത് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ മൂന്നിച്ചിറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, രണ്ടാ...
Information

ഫോട്ടോ കണ്ടിട്ട് നിങ്ങളെ തിരിച്ചറിയുന്നില്ലേ ? ആധാറിലെ ഫോട്ടോ മാറ്റാം

ന്യൂഡൽഹി: നിരവധി സേവനങ്ങൾക്ക് ആധാർ കാർഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിയിട്ടുണ്ട്. ബാങ്കിങ്ങിനും മറ്റ് സേവനങ്ങൾക്കും നമ്മൾ ആധാർ കാർഡിനെ ആശ്രയിക്കാറുമുണ്ട്. ഒരു കുട്ടിയുടെ ജനനം മുതൽ ഒരു വ്യക്തിയുടെ മരണം വരെ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഒട്ടുമിക്ക ആളുകളും ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല. ഇത് മാറ്റാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പേര്, ജനനത്തീയതി, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങി ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതുപോലെ ഫോട്ടോയിലും മാറ്റം വരുത്താൻ കഴിയും. എന്നാൽ ഓൺലൈനായി ഫോട്ടോ മാറ്റാൻ സാധിക്കില്ല. ആധാറിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം:ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ൽ കയറുക ആധാർ എൻറോൾമെന്‍റ് ഫോം ഡൗൺലോഡ് ചെയ്യുക പൂരിപ്പിച്ച ഫോം ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ സമർപ്പിക്കുക ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ നിന്ന് ഫോട്ടോയെടുക്...
Information

തിരൂരങ്ങാടി നഗരസഭ ഗ്രോബാഗ് വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, സിഎച്ച് അജാസ് കൃഷി ഓഫീസര്‍ പി.എസ്ആരുണി. അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലാത്ത്. റസാഖ് ഹാജി ചെറ്റാലി. പി,കെ മെഹ്ബൂബ്. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, എം.പി ഫസീല കൃഷി അസിസ്റ്റന്റ് ജാഫര്‍, പിവി അരുണ്‍കുമാര്‍. സനൂപ് സംസാരിച്ചു. ...
Information

ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയ്ക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്. രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എം പിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്...
Health,, Information

ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പ...
Information

അയല്‍വാസിയായ 17 കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കി ; മഞ്ചേരി യുവാവിന് 30250 രൂപ പിഴ

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. മജിസ്ട്രേറ്റ് എം എ അഷ്റഫാണ് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയായിരുന്ന ടി.കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു. ...
Information

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം : പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വോട്ടു പട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിര്‍ദേശം നല്‍കി. ...
Information

പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ മനഃശാസ്ത്ര വിദക്ത രശ്മി ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ടി ഷാജു, ട്രെഷറർ അബ്ദുൽ അമർ കൗൺസിലിങ് സെൽ കോർഡിനേറ്റർമാരായ ഡോ മുസ്തഫാനന്ദ്, എം സലീന,സ്റ്റുഡന്റ് കോർഡിനേറ്റേഴ്സായ ആദിൽ,ഫെബിന,ഉമ്മുഹാനിയ,സഫ,അക്ഷയ് എം ,അൻസില എന്നിവർ സംസാരിച്ചു. ...
Information

വാട്ട്സാപ്പിൽ തീയതി പ്രകാരം സന്ദേശങ്ങൾ തിരയാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്ട്സാപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്‌ഡേറ്റിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. പുതിയ അപ്‌ഡേറ്റിൽ ലഭ്യമായ പുതിയ ഫീച്ചറുകളിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. വാട്ട്‌സ്ആപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം. സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്...
Information

കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി. എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു. ...
Information, Local news

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ...
Information, Politics

പി.ജെ.ജോസഫിന്റെ ഭാര്യ അന്തരിച്ചു

കോട്ടയം : കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്നു ശാന്ത ജോസഫ്. മക്കള്‍ : അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍ : അനു (അസോസിയേറ്റ് പ്രൊഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ. ...
Information

സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല, പ്രവാസികൾക്ക് ആശ്വാസം

റിയാദ് : സൗദി അറേബ്യയിലേക്ക് പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗദി കോൺസുലേറ്റ് സുതാര്യമാക്കി. ഇന്ത്യൻവിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് അംഗീകൃത ഏജൻസികൾക്ക് സർക്കുലർ ലഭിച്ചത്.ഇതുവരെ പ്രൊഫഷണൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ കൂടുതൽ സമയമെടുത്തിരുന്നു. പലപ്പോഴും നാലോ അഞ്ചോ മാസം വരെയാണ് അറ്റസ്റ്റേഷന്എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ശേഷമാണ് സൗദി കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ.നിശ്ചിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അതത്യൂണിവേഴ്സിറ്റികളിലേക്ക് കോൺസുലേറ്റ് വെരിഫിക്കേഷന് അയക്കും. ഇതാണ് കാലതാമസത്തിന് കാ...
Information, Kerala, Other

പാത്ത്‌വേ സോഷ്യല്‍ പ്രോഗ്രാം ആരംഭിച്ചു

സംസ്ഥാനന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ട്യൂണ്‍ ലൈഫ് കൗണ്‍സലിങ് ആന്റ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാത്ത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനവും കോട്ടയ്ക്കല്‍ സ്മാര്‍ട്ട് ട്രേഡ് സിറ്റിയില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ട്യൂണ്‍ ലൈഫ്കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ.പി മമ്മദ് അധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മാനേജിങ് ഡയറക്ടര്‍ പി മുഹമ്മദ് ആരിഫ് , പി ഉസ്മാന്‍കുട്ടി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. കോട്ടയ്ക്കല്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കബീര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷബ്‌ന കളത്തില്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റഷീദ, കോട്ടയ്ക്കല്‍ ഐ.എ.എച്ച്.എ ഡയറക്ടര്‍ ഉമ്മര്‍ ഗുരുക്കള്‍, അല്‍മാസ് ഹോസ്പിറ്റല്‍ മാനേജര്‍ നാസര്‍, ഉപദേശക സമ...
Health,, Information

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് പറഞ്ഞു. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ...
Information

ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തി

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന സംസ്ഥാന സർക്കാർ 2600 കോടി കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് മുൻപിൽ യാചിക്കുമ്പോഴും യുവജന കമ്മീഷന്റെ ശമ്പളം മുൻ കാല പ്രാബല്യത്തോടെ ഇരട്ടിയായി വർദ്ധിപ്പിച്ച ധൂർത്തിനെതിരെ ആർ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "യുവജന കമ്മീഷൻ ധനസമാഹരണ പ്രതിഷേധ ഭിക്ഷാടന സമരം" നടത്തി. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: ഷിബു ഉൽഘാടനം ചെയ്തു. ആർ വൈ എഫ് ജില്ലാ സെക്രട്ടറി എ വി സിയാദ് വേങ്ങര , വൈസ് പ്രസിഡന്റ് നിഷ പി , ജോയിൻ സെക്രട്ടറി ഷാഹുൽ ഹമീദ് , എന്നിവർ സംസാരിച്ചു. സുന്ദരൻ പി , ഷാജി കുളത്തൂർ എന്നിവർ നേതൃത്ത്വം നൽകി. ...
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. ...
Information

സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ്  രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 01/01/2023 മുതല്‍ 31/03/2023 വരെയുള്ള കാലയളവില്‍ പ്രത്യേക പുതുക്കലിന് www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍  ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ht...
Information

മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി മഹാ സംഗമം ഡിസംബർ 18 ന്

മൂന്നിയൂർ :മൂന്നിയൂർ ഹയർ സെ ക്കന്ററി സ്ക്കൂളിൽ നിന്ന് 1976 മു തൽ 2022 വരെ ഉള്ള കാലയള വിൽ പഠിച്ച വിദ്യാർഥികളും അവ രുടെ കുടും ബവും ഒന്നിക്കുന്ന മ ഹാ സംഗമം ഡിസംബർ 18ന് മൂ ന്നിയൂർ ആലി ൻ ചുവട് കെ എ ൽ എം സ്പോർട്സ് അക്കാദമിയിൽ വെച്ച് നടത്തുന്നു. കൂടാതെ ഈ സമയത്ത് സ്ക്കൂളിൽ പഠനം നട ത്തിയ മുഴു വൻ അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നു. മൂന്നിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ 1976-ലാണ് പ്രവർ ത്തനംആരംഭിച്ചത്.തൊട്ടടുത്ത ,തിരൂരങ്ങാടി,ചെമ്മാട് ,പെരുവള്ളൂർ,ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങ ളിലെ ഇരുപതിനായിരത്തിൽ നായിരത്തിൽപരം പൂർവ്വ വിദ്യാർത്ഥികളാണ് ഈ കാ ലയളവിൽ മൂന്നിയൂർ ഹയർ സെ ക്കന്ററിയിൽ നിന്ന് പഠനം പൂർത്തീ കരിച്ചത്. സംഗമത്തിൽ വ്യത്യസ്ത സമയങ്ങളിലായി 3000 മുതൽ 5000 വരെ പൂർവ്വ വിദ്യാർത്ഥികളും 200 മുൻ കാല അദ്ധ്യാപകരും പ ങ്കെടുക്കും. ഇതിനായ് ബാച്ച് അടി സ്ഥാനത്തി ൽ മുൻകൂട്ടി രജിസ് ട്രേഷൻ നടപടി കൾ നടന്നു വരുന്നു....
error: Content is protected !!