Kerala

ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തു ; മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍
Kerala

ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തു ; മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം കറുകച്ചാലില്‍ ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരില്‍ അയല്‍വാസിയായ മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി തങ്കമണി സ്വദേശി അജോ ജോര്‍ജിനെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അനുവാദമില്ലാതെ പ്രതിയുടെ വീട്ടിലെ തോട്ടി എടുത്തത്. പ്രകോപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിക്കുകയും നിലത്തുവീണ വീട്ടമ്മയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ...
Kerala, Other

സ്‌റ്റേഷനിലെത്തിയ പരാതിക്കാരനെയും മകനെയും എസ്‌ഐ മര്‍ദ്ദിച്ചെന്ന് പരാതി ; പരാതിക്കാരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പോലീസിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരില്‍ നിന്നുമുണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് എസ്.ഐക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാള്‍ അനധികൃതമയി നിലം നികത്തി കെട്ടിട നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകന്‍ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി. കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. വിഷയം സിവില്‍ തര്‍ക്കമായതിനാല്‍ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ ദൃശ...
Accident, Kerala, Other

വിഷുവേല കഴിഞ്ഞ മടങ്ങിയവര്‍ സഞ്ചരിച്ച ബസും വിനോദ യാത്ര കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന കാറും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് : പാലക്കാട് തച്ചമ്പാറ ചൂരോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇയാളെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാളുടെ കാല് മുറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അര്‍ധരാത്രി 1.30 ഓടെയാണ് അപകടം നടന്നത്. ഇന്നലെ കാഞ്ഞിരത്ത് വിഷുവേല നടക്കുന്നുണ്ടായിരുന്നു. ഇതിനായി അട്ടപാടിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച ബസാണ് അപടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാരുണ്യ ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും പോലീസും ചേര്‍ന്ന് മദര്‍ കെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൊടൈക്കനാലില്‍ നിന്ന് ടൂര്‍ കഴിഞ്ഞു വരുകയായിരുന്ന കരിങ്കലത്താണി സ്വദേശികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പാലക്കാട് പരിപാടിയുണ്ടായിരുന്നു. അതിന് പോകുന്നത് മുന്നോടിയായി വിശ്രമിക്കുന...
Kerala

അടിച്ചു പൂസായി വരന്‍, വധു പിന്മാറി, കല്ല്യാണം വെള്ളത്തിലായി ; പൊലീസെത്തി തൂക്കി, ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തീരുമാനമാക്കി

പത്തനംതിട്ട : സ്വന്തം വിവാഹത്തിന് അടിച്ച് ഫിറ്റായി പ്രശ്‌നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ലക്ക് കെട്ട് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ പള്ളിയിലെത്തിയ വരന്‍ കല്യാണം നടത്താനെത്തിയ വൈദികന് നേരെ വരെ യുവാവ് മോശമായി പെരുമാറുകയും ചെയ്തതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണ് സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടു വരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വധുവിന്റെ വീട്ടുകാ...
Kerala, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച...
Kerala

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; പൊലീസിന്റെ പിഴവെന്ന് കുടുംബം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ പൊലീസ് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി(28) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡില്‍ നിന്ന് വന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്ത് പള്ളിമുക്ക് ജംഗ്ഷനിലാണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്. അതേസമയം മനോജ് ഉണ്ണി മരിച്ച സംഭവത്തില്‍ മരണകാരണം പൊലീസിന്റെ പിഴവാണെന്ന് കുടുംബം ആരോപിച്ചു. കാണാന്‍ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്...
Kerala, Other

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി കേരള പൊലീസ്. പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ കാള്‍ വിച്ഛേദിച്ചശേഷം 1930 എന്ന ഫോണ്‍ നമ്പറില്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോ...
Kerala

കോഴിക്കോട് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു

കോഴിക്കോട്: കോഴിക്കോട് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. കോഴിക്കോട് പയ്യാനക്കല്‍ ദയാ നഗറില്‍ വയലില്‍ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ക്ക് ശ്വാസതടസമുണ്ടായി. അപകടത്തെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ...
Kerala, Other

വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും ...
Kerala, Other

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ ഇടിച്ചു ; കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് കേസ്

കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി പരുക്ക്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂര്‍വം കാര്‍ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം തിരുമുല്ലാവാരം ബീച്ചില്‍ വച്ച് ന്യൂസ് 18 കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊല്...
Kerala, Other

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

കോട്ടയം : വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലില്‍ ആണ് ദാരുണമായ സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് (7) മരിച്ചത്. കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ. ...
Kerala, Other

പടക്കം പൊട്ടിച്ചോളൂ… തല പൊട്ടരുത്… ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വിഷു ആഘോഷ തിരക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസത്തിലും സുരക്ഷിത യാത്ര പ്രധാനമാണെന്ന് എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഹെല്‍മെറ്റ് വേണ്ട എന്ന് തോന്നുന്നവര്‍ ഒരപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന മുന്‍കരുതല്‍ ഉണ്ടാകണമെന്നും എംവിഡി വ്യക്തമാക്കി. എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് : പടക്കം പൊട്ടിച്ചോളൂ ……തല പൊട്ടരുത്……വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസമാണ് എന്നറിയാം. ഏത് തിരക്കാണെങ്കിലും സുരക്ഷിത യാത്ര പ്രധാനമാണ്. ഇരുചക്രവാഹനങ്ങള്‍ എടുത്ത് പെട്ടെന്നുള്ള യാത്രയല്ലെ അതുകൊണ്ട് ഹെല്‍മെറ്റ് മറന്നു പോവാന്‍ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ഥലത്തു (ഉദാ: ഒരു തുണിക്കട) നിന്ന് അധ...
Accident, Kerala, Other

കാറ് സ്‌കൂട്ടറിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കാറ് സ്‌കൂട്ടറിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡില്‍ പൊലുകുന്നത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്. തെനെങ്ങാപറമ്പ് കോഴിപ്പറമ്പില്‍ മുസാഫറിന്റെ ഭാര്യ ഫര്‍സാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. ...
Kerala, Other

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

കോഴിക്കോട് : പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്‌കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് വനിതാ കമ്മിഷന്‍ റീജിയണല്‍ ഓഫീസില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നില്ല എന്ന സാഹചര്യത്തിലുള്ള പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്. പ്രൊബേഷന്‍ പിരീഡിലുള്ള ഗര്‍ഭിണിയായ അധ്യാപികയെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാത്തതു സംബന്ധിച്ച പരാതി സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നു. അധ്യാപികയ്ക്ക് അനുകൂല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അതു പ്രാവര്‍ത്തികമാക്കാതെ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ...
Kerala, Malappuram, Other

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു ; മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം തടവും പിഴയും

തൃശൂര്‍: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവം നടന്നതിന് ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ പല ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിക്കുകയും പിന്നീട് ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. ഇതോടെ സി.ഡബ്ല്യു.സി...
Kerala, Other

നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് : കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കൊച്ചി, കോഴിക്കോട്, തൃശ്ശൂർ സ്വദേശികൾ എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. കുവൈറ്റിൽ നഴ്സിംഗ് ജോലിക്കായി പോയ മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ലൈംഗിക വൃത്തിക്കായി പ്രേരിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി എയർപോർട്ട് വഴിയാണ് മനുഷ്യ കടത്ത് നടത്തുന്നത്. എറണാകുളത്താണ് മെഡിക്കൽ പരിശോധന നടത്തുന്നത്. കുവൈറ്റിലെത്തിയാൽ പാസ്പോർട്ട് വാങ്ങിവെയ്ക്കുമെന്ന് പരാതിയുണ്ട്. ...
Kerala, Other

മലയാളി പൊളി അല്ലെ.. ; റഹീമിന്റെ മോചനത്തിന് വേണ്ടത് 34 കോടി.. രണ്ട് ദിവസം കൂടെ ബാക്കി നില്‍ക്കെ സമാഹരിച്ചത് അതിനും മുകളില്‍

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. അബ്ദുള്‍ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് തുക കണ്ടെത്തിയത്. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോ...
Kerala, Other

നമ്മുക്ക് ചുറ്റും എന്തോരം നല്ല മനുഷ്യരാ.. ; റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ മനുഷ്യ സ്‌നേഹികള്‍ തുടരുന്നു, ആപ്പ് വഴിയുള്ള ഫണ്ട് കളക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് പണം നല്‍കി മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യ സ്‌നേഹികള്‍ തുടരുന്നു. ദയാ ധന സമാഹരണം 30 കോടി രൂപ കടന്നു. 34 കോടി രൂപയാണ് ദയാധനം നല്‍കേണ്ടത്. ചൊവ്വാഴ്ചയാണ് ഇതിനുള്ള അവസാന തീയതി. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപിന്റെ പ്രവര്‍ത്തനം വൈകീട്ട് 4.30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും. അപ്പോള്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ ക...
Kerala

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാണിച്ചു ; പൊലീസുകാരനെതിരെ കേസ്

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാട്ടിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. തൊടുപുഴ കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ പോലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ട കാണിച്ചെന്നുമാണ് പരാതി. മര്‍ഫിക്കെതിരെ വകുപ്പതല നടപടി എടുക്കുമെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ...
Kerala, Other

സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെവൈസി ആപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് അറിയാനാവും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള...
Kerala

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂരിന്‍റെ യാചക യാത്ര ആരംഭിച്ചു

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ 'യാചക യാത്ര'. കേരളത്തിലുടനീളം യാത്ര ചെയ്ത് പണം പിരിക്കാനാണ് തീരുമാനം. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാൻ ഇങ്ങനെയൊരു പരിപാടി ചെയ്യാനായി തീരുമാനിച്ചത്. ആകെ 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി ആവശ്യം വരുന്നത്. ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് തമ്പാനൂരില്‍ നടന്നു.തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം പണം സ്വരൂപിക്കാൻ 'യാചിക്കു'മെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. അബ്ദുൽ റഹീം കഴിഞ്ഞ 18 വര്‍ഷമ...
Kerala, Other

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി തോപ്രാംകുടിയില്‍ ആണ് സംഭവം. സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു 2 ന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്. ...
Kerala, Other

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. വിധിക്കെതിരെ അപ്പീല്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പോക്സോ കേസിലെ ഇരയില്‍ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിത്. പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാ കേസ്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കെ.എം ഷാജി പറഞ്ഞു. പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ചിഹ്നമാക്...
Kerala, Malappuram, Other

പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്; പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളടക്കമുള്ള കെട്ടിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭിത്തികളിലെ ചിത്രങ്ങളും മാപ്പുകളും നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിടുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോളിങ് സ്റ്റേഷനുകളിലെ മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ ...
Kerala

തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ; 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി, നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റു പോയി. മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിരൺ, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകളുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസെത്തിയിരുന്നു. പൊലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വ...
Kerala, Other

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ബന്ധു അറസ്റ്റില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ...
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ...
Kerala

വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് കടന്നു പിടിച്ചു ; 16 കാരന്‍ കസ്റ്റഡിയില്‍

വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30 ഓടെ കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. യുവതിയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. ഭര്‍ത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ വന്ന് ആരോ വിളിച്ചപ്പോള്‍ ഭര്‍ത്താവ് ആണെന്നു കരുതി യുവതി വാതില്‍ തുറന്നയുടന്‍ മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച അക്രമി മുഖത്തു മുളക് പൊടിപോലെ എന്തോ വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് യുവതിയുടെ മുഖത്തിടിച്ച് പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഒരു നിമിഷം അമ്പരന്ന യുവതി പെട്ട...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്റെ മരണം : കേസില്‍ പിഎംആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആര്‍ഷോ ക്യാമ്പസില്‍ എത്താറുണ്ടെന്നും, കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ മുറിയില്‍ വെച്ച് എട്ട് മാസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അറിയാതിരിക്കുമോയെന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ ചോദ്യം പ്രസക്തമാണ്. കേസില്‍ പി.എം ആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്നും, അടിയന്തരമായി ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള നിയമ നടപടിയിലേക്ക് കടക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എന്നിവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു...
Kerala, Other

വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് : വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു. ...
error: Content is protected !!