അമിതവേഗതയിലെത്തിയ കെഎസ്ആര്ടിസി ഗുഡ്സ് ഓട്ടോയുടെ പിന്നില് ഇടിച്ചു ; 4 വയസുകാരി റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു ; പിതാവിനും ഗര്ഭിണിയായ മാതാവിനും പരിക്ക്
തൃശൂര്: ഓട്ടുപാറയില് അമിതവേഗതയിലെത്തിയ കെഎസ്ആര്ടിസി ഗുഡ്സ് ഓട്ടോയുടെ പിന്നില് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില് പിതാവിനും ഗര്ഭിണിയായ മാതാവിനും പരിക്കേറ്റു. മുള്ളൂര്ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. ഫാത്തിമയുടെ മാതാവും ഗര്ഭിണിയുമായ റൈഹാനത്തിനും (26) കുട്ടിയുടെ പിതാവ് ഉനൈസിനും (31) പരിക്കേറ്റിട്ടുണ്ട്. ഗര്ഭിണിയായ റൈഹാനത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് അപകടം.
അമിത വേഗതയിലെത്തിയ കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നില് വന്നിടിക്കുകയായിരുന്നു. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയില് കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവര് സഞ്ചരിച്ചിരുന്ന ഓട്ടോയില് ഇടി...




























