ഇനി ഓരോ മാസവും ബില്‍, ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്താം ; കറണ്ട് ബില്ലില്‍ അടിമുടി മാറ്റവുമായി കെഎസ്ഇബി
തിരുവനന്തപുരം : കറണ്ട് ബില്ലില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ കെഎസ്ഇബി. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യവും സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടന്‍ പേയ്മെന്റ് നടത്തുന്നതും താമസിയാതെ നിലവില്‍ വരുത്താനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്.
200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. പക്ഷെ ഇതെങ്...




























