വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം
കല്‍പ്പറ്റ : വയനാട്ടില്‍ പലയിടത്തും ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു.
ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു....

