മോക് പോളിനിടെ ചെയ്യാത്ത വോട്ട് ബിജെപിക്ക് ; പരിശോധിക്കാന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്ദ്ദേശം നല്കി
കാസര്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്കോട് മണ്ഡലത്തില് നടത്തിയ മോക് പോളില്, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന് ബിജെപി സ്ഥാനാര്ഥിയുടെ പേരില് രേഖപ്പെടുത്തിയെന്ന പരാതിയില് ഇടപെട്ട് സുപ്രീം കോടതി. പരാതി പരിശോധിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്ദേശിച്ചു. വിവിപാറ്റുകള് എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന് കാസര്കോട്ടെ മോക് പോള് വിഷയം കോടതിയുടെ ശ്രദ്ധയില് പെടുത്തിയത്. മോക് പോളില് കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് എല്ഡിഎഫ്, യുഡിഎഫ് സ്ഥാനാര്ഥികളുടെ ഏജന്റുമാര് പരാതി ഉന്നയിച്ചിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടില് 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില് വോട്ട് രേഖപ്പെടുത്താന് പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അ...





























