Sunday, August 24

Local news

രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു
Local news

രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു

തിരൂരങ്ങാടി : രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച നാടിന്റെ അഭിമാനമായ എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ രക്ഷാധികാരികളായ ഡോ, കെബീര്‍ മച്ചഞ്ചേരിയും കുന്നുമ്മല്‍ അബൂബക്കറാജിയും ചേര്‍ന്ന് പൊന്നാടയണിയിക്കുകയും ഉപഹാര സമര്‍പ്പണവും നടത്തി. മണ്ഡലം പ്രസിഡണ്ട് വി വി അബു അധ്യക്ഷന്‍ വഹിച്ചു. കെ പി അബ്ദുറജീദ് ഹാജി, കടവത്ത് സെയ്തലവി, കെപിസി രാജീവ് ബാബു, പി കുഞ്ഞമ്മുതു, കുന്നുമ്മല്‍ അഷറഫ്, ചമ്പ അലിബാബ, കെ യു ഉണ്ണികൃഷ്ണന്‍, ഇശ്ഹാക്ക് വെന്നിയൂര്‍, എം എ റഹീം, തയ്യില്‍ വിജേഷ്, പാലക്കല്‍ ബാലന്‍, സലാം ചീര്‍പ്പുങ്ങല്‍, കാജാ ഉസ്താദ്, സുലൈമാന്‍, ഷംസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു… മഞ്ചേരി സബ് ജയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന രാധാകൃഷ്ണന്‍ തിരൂരങ്ങാടി തൃക്കുളം പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയാണ്...
Local news

സൗദിയില്‍ വാഹനാപകടം ; മലയാളികളടക്കം 15 പേര്‍ മരിച്ചു

സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസില്‍ ട്രക്ക് ഇടിച്ചുകയറി മലയാളികളടക്കം 15 പേര്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന്‍ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വര്‍ഷമായി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു ...
Local news

സമഗ്ര വികസനം ലക്ഷ്യമിട്ട് തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി, കുടിവെള്ള പദ്ധതിക്കും അടിസ്ഥാന വികസനത്തിനും നൂതന പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്‍കി. ഷോപ്പിംഗ് കോംപ്ലക്‌സ് ഈ വര്‍ഷം സമര്‍പ്പിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു. ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, സി പി സുഹ്‌റാബി, ഇ പി ബാവ,യു.കെ മുസ്ഥഫ മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, എച്ച് എസ്, പ്രകാശന്‍, ഡോ: പ്രഭുദാസ് പ്രസംഗിച്ചു....
Local news

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍

തിരൂരങ്ങാടി : വിദേശ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതിയ മലബാറിന്റെ ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ ഡോ. അബ്ബാസ് പനക്കല്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച മലബാറിലെ സ്ത്രീ-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നവോത്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് മലബാറിന്റെതായി നിലവിലുള്ളത്. അത് കോളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതപ്പെട്ടവയുമാണ്. ഇതാണ് വാഗണ്‍ കൂട്ടക്കൊല ഇന്നും വാഗണ്‍ ദുരന്തമായി ലോകം അറിയപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല ചരിത്ര വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം മുസ്ലിയാര്‍ കിങ്ങ് എന്ന കൃതിയുടെ കർത്താവുമാണ്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ഇബ...
Local news

മമ്പുറം റോഡിലെ അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം ; വി പി സിങ് ഫൗണ്ടേഷന്‍

തിരൂരങ്ങാടി : ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യ സംഭവമായി മാറുന്ന വി കെ പടി മമ്പുറം റോഡില്‍ (സര്‍വീസ് സ്റ്റേഷന്‍ ഭാഗത്ത് ) അപകട നിവാരണത്തിന് ഉചിതമായ നടപടി കൈകൊള്ളണമെന്ന് വി പി സിങ് ഫൗണ്ടേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസു വരമ്പനാലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ അമിത വേഗവും, ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. നല്ല നിലവാരവും അത്യാവശ്യത്തിന് വീതിയും ഉള്ള ഈ റോഡില്‍ വളരെ സുരക്ഷിതമായി തന്നെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും എന്നിരിക്കെ അപകടം വിളിച്ചു വരുത്തും വിധമുള്ള വേഗതയാണ് പ്രധാന പ്രശ്‌നം. അടിയന്തരമായി ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ആവശ്യമായ ബോധ വല്‍ക്കരണവും മറ്റു മുന്‍കരുതലുകളുമെടുത്ത് വാഹനകാല്‍നട യാത്രക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നൗഫല്‍ പി പി അധ്യക്ഷത വഹിച്ച...
Local news

സിപിഎം കൊടിഞ്ഞിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

നന്നമ്പ്ര : സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കൊടിഞ്ഞി ചെറുപാറയിൽ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ അധ്യക്ഷനായി.താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ സംസാരിച്ചു. പി.കെ. സുബൈർ സ്വാഗതവും കെ.കെ. ഫിർദൗസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കൊടിഞ്ഞി ചെറുപാറയിൽ നടന്ന സിപിഐ എം പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്യുന്നു....
Local news

ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന്

താനൂര്‍ : ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്....
Local news

മൂന്നാമത് മട്ടറ കുടുംബ സംഗമം സംഘടിപ്പിച്ചു ; പങ്കെടുത്തത് അയ്യായിരത്തിലധികം പേര്‍

എ.ആര്‍ നഗര്‍ : മലബാറിലെ പ്രമുഖ കുടുംബമായ മാട്ടറ കുടുബത്തിന്റെ മൂന്നാമത് കുടുംബ സംഗമം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംഗമം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ലഭ്യമായ വിവരമനുസരിച്ച് നാനൂറ് വര്‍ഷം പഴക്കമുള്ള പ്രമുഖ കുടുംബമാണ് മാട്ടറ കുടുംബം, സംഗമത്തില്‍ യുവജന സമ്മോളനം വനിതാ സമ്മോളനം തുടങ്ങി വിവിധ സെക്ഷനുകളിലായി അയ്യായിരത്തിലധികം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. സംഗമത്തില്‍ മുതിര്‍ന്ന കാരണവന്മാരേയും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, മോട്ടിവേഷന്‍ ക്ലാസും അരങ്ങേറി,വിഷന്‍ 2027 പ്രഖ്യാപനം നടത്തി, സുബൈര്‍ അന്‍വരി പ്രാര്‍ത്ഥന നടത്തി, പി പി മുഹമ്മദാലി ഹാജി,ടി കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഖാദര്‍ ഫൈസി, റഷീദ് കൊണ്ടാണത്ത്, അസീസ് എപി, ബഷീര്‍ മാട്ടറ ചെര്‍പ്പുളശ്ശേരി, മുഹമ്മ് മാട്ടറ മഞ്ചേരി...
Local news

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു....
Local news

റേഷന്‍ വിതരണ പ്രതിസന്ധി: അന്നം മുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം

പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലും റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ നാളിതുവരെയുണ്ടാവാത്ത തരത്തിലുള...
Local news

തിരൂരങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

തിരൂരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25,26,27,28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Local news

തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേ ഏഴു കോടി രൂപ കൂടി

മലപ്പുറം : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന് 3.5 കോടി രൂപ വീതമാണ് അനുവദിക്കുക. ഇതോടെ സമീപദിവസങ്ങളിലായി ഈ റോഡിനു മാത്രം 12 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിന്റെ ആദ്യ 14 കിലോമീറ്റർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്റർ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതൽ 18 വരെയ...
Local news

ജെ സി ഐയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജെ സി ഐ തിരൂരങ്ങാടിയും ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും സംയുക്തമായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാര്‍ക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് വി പി ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ട്രൈനര്‍ നവാസ് കൂരിയാട് ക്ലാസ് എടുത്തു. ജെസിഐ മുന്‍ പ്രസിഡന്റ് അഡ്വക്കറ്റ് മുഹിയുദ്ധീന്‍ മുഖ്യാതിഥിയായി. ചെമ്മാട് വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറര്‍ അമര്‍ മനരിക്കല്‍, അംഗങ്ങളായ ഫാസില്‍ തലപ്പാറ, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വിസാര്‍ഡ്, ഇര്‍ഷാദ് റാഫി, വി പി മുജീബ്, ഡോക്ടര്‍ ഷബ്‌ന കാരടന്‍, അഡ്വക്കറ്റ് ജിനു റാഷിഖ്, അല്‍ത്താഫ് പത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് അറിയിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലെയും, നന്നമ്പ്ര, തെന്നല. പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് കളിലെ ആസ്തിയില്‍ ഉള്‍പ്പെട്ട പ്രാദേശിക റോഡുകളുടെ നവീകരണങ്ങള്‍ക്കാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ആവശ്യപ്പെട്ട പ്രധാനപ്പെട്ട പ്രാദേശിക റോഡുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, ഇവയുടെ എസ്റ്റിമേറ്റുകള്‍ അടക്കമുള്ള ഡി.പി.ആര്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് വിഭാഗത്തെ കൊണ്ട് തയ്യാറാക്കിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തദ്ദേശ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരിന...
Local news

തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ ഇനി കൃത്യമായി എത്തും ; പുതിയ ‘പോസ്റ്റ് മാന്‍’ എത്തി

തിരൂരങ്ങാടി : സ്ഥിരമായി പോസ്റ്റ് മാന്‍ ഇല്ലാത്തത് കാരണം തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ എത്താതെ പോകുന്നതിനാല്‍ ദുരിതത്തിലായ പന്താരങ്ങാടിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ 'പോസ്റ്റ് മാന്‍' എത്തി. സ്ഥിര നിയമനമില്ലാത്തതിനാല്‍ മാസങ്ങളായി പോസ്റ്റ്മാന്‍ ഇല്ലാതെ വിദ്യാഭ്യാസ - തൊഴില്‍ നിയമനങ്ങളും ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകളും അടങ്ങുന്ന ഉരുപ്പടികള്‍ കൃത്യമായി വിലാസക്കാരില്‍ എത്താതെ മടങ്ങുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. പോസ്റ്റോഫീസ് പരിധിയിലെ അനേകം ആളുകളെ ഇത് ദുരിതത്തിലാഴ്ത്തിയിരുന്നു. പുതിയ പോസ്റ്റ് മാന്‍ എത്തിയതോടെ താല്‍ക്കാലിക പരിഹാരമാവുമെങ്കിലും പുതിയ താമസക്കാര്‍ അടങ്ങുന്ന പല വിലാസക്കാരുടെയും കോണ്ടാക്റ്റ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പലതും ഓഫീസില്‍ കെട്ടിക്കിടക്കുകയോ മടങ്ങുകയോ ചെയ്യുന്നതിനാല്‍ പുതിയ താമസക്കാര്‍ പൂര്‍ണ്ണ വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ ന...
Local news

സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തില്‍ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു

പെരുമണ്ണ : ജി.വി.എച്ച്. എസ്. എസ് ചെട്ടിയാന്‍കിണര്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി 1998 എസ്എസ്എല്‍സി ബാച്ച് അവരുടെ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാല്‍ ചെമ്മിളിയുടെ നേതൃത്വത്തില്‍ അബ്ദുസലാം, ഷാഫി, അജയകുമാര്‍, സുരേഷ്, കാഞ്ചന, ശാമള ദേവി എന്നി പൂര്‍വ്വ അദ്ധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു സുലൈമാന്‍ ഇ, അനസ് തെന്നല, ഫൈസല്‍ വി, സമദ് കെ ടി, നൗഫല്‍ ടികെ, അമാനി കെ ടി, സുബീന ഇ, സൈഫുന്നിസ കെ, സാബിറ പി കെ, ഷാഹിദ കെ, സമീറ സി കെ, റജുലത് എം കെ, ആബിദ പി, ആബിദ ടി, നസീമ എന്‍, സജ്‌ന പി കെ, എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജാബിര്‍ എന്‍ സ്വാഗതവും യഹ്‌യ പി നന്ദിയും അറിയിച്ചു...
Local news

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി സോൺ കലോത്സവം കലാ'മ നേരിൽ കാണാനും മാപ്പിള കലകളെ കുറിച്ചു പഠിക്കാനും വേണ്ടി പഞ്ചാബ് പ്രതിനിധികൾ എത്തി. അന്താരാഷ്ട്ര സൈക്ലിസ്റ്റും പഞ്ചാബ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും,എഴുത്തുകാരനും ,സിനിമാ തിരക്കഥാകൃത്തും, കവിയുമായ സമൻ ദീപ് മൈക്കിളും , പഞ്ചാബിലെ സാമൂഹിക പ്രവർത്തകനും ഫോക്ക് ഡാൻസറുമായ രൺജോദ് സിംഗ് എന്നിവരാണ് എത്തിയത്. മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ വേണ്ടിയാണ് ഇവർ ദൂരം താണ്ടി കേരളത്തിലേക്ക് എത്തിയത്. കേരള കലാരൂപങ്ങളും, മനുഷ്യ സ്നേഹവും ലോകത്തിനു മാതൃകയാ ണെന്നും ,അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹമെന്നും വേദിയിൽ സംസാരത്തിനിടയിൽ സമൻ ദീപ് മൈക്കിൾ പറഞ്ഞു. നേരത്തെ ആനക്കയത്ത് സുഹൃത്ത് അസൈന്റെ കല്യാണത്തിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഒപ്പന കാണുകയും , അതിൽ ആകൃഷ്ടരായുമാണ് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച...
Local news

സി സോൺ കലോത്സവം ; ലിയാനാ മെഹ്റിൻ ചിത്രപ്രതിഭ

കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്....
Local news

എന്‍ എഫ് പി ആര്‍ ഇടപെട്ടു : ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിന്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലത്ത് തെരുവ് വിളക്ക് സ്ഥാപിച്ചത്. എന്‍എഫ്പിആര്‍ ഭാരവാഹികള്‍ ഷംലിക്കിന്റെ വീട്ടിലേക്കുള്ള വഴി സന്ദര്‍ശിച്ചപ്പോഴാണ് രാത്രികാലങ്ങളില്‍ നടന്നുപോകുവാന്‍ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും തെരുവ് വിളക്കുകള്‍ ഇല്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ അടിയന്തരമായി ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്തിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വേലായുധന്‍ ഓ പി യെ സ്ഥലം സന്ദര്‍ശിക്കാന്‍ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ച...
Local news

വള്ളിക്കുന്നിൽ വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ ; മൃതദേഹത്തിന് 5 ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്. ഒറ്റക്കാണ് വീട്ടിൽ താമസം. ദുർഘന്ധം വന്നപ്പോൾ പ്രദേശവാസികൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: സാജിദ , മകൻ : മുഹമ്മദ് സിനാൻ...
Local news

വള്ളിക്കുന്നില്‍ വീടിനുള്ളില്‍ ഒരാള്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. അത്താണിക്കല്‍ കോടക്കടവ് അമ്പലത്തിന് സമീപം പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേ ഒള്ളു....
Local news

താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

താനൂര്‍ : താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ ഷാദുല്‍ ആണ് മരിച്ചത്. മാതാവ് കുട്ടിയെ തൊട്ടിലില്‍ കിടത്തിയുറക്കിയ ശേഷം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപോഴാണ് തൊട്ടിലില്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. താനൂരിലെ സമീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Local news

വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം....
Local news

പി എസ് എം ഒ കോളജിൽ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവ ർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൻറെയും തിരൂരങ്ങാ ടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് പരിശീലന പരിപാടി ആരംഭിച്ചു. കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമു ഖേന അവബോധം സൃഷ്ടിക്കു കയുമാണ് ലക്ഷ്യം. സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാ രിച്ചു. കോളജ് ജീവനി മെൻൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു....
Local news

വയോജനങ്ങള്‍ക്ക് പെന്‍ഷനുകള്‍, മരുന്നുകള്‍ എന്നിവ കൃത്യമായി നല്‍കണം ; വേങ്ങര വയോജന ഗ്രാമസഭ

വേങ്ങര : 60 വയസ്സ് കഴിഞ്ഞ എല്ലാ വയോജനങ്ങള്‍ക്കും എ പി എല്‍, ബി പി എല്‍, വ്യത്യാസമില്ലാതെ ക്ഷേമ പെന്‍ഷനുകളും മരുന്നുകളും കൃത്യമായി നല്‍കണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കാഴ്ച പരിമിതിയുള്ള എല്ലാവര്‍ക്കും കണ്ണടകള്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. വയോജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയോജന ഗ്രാമസഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പരിഹരിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന വയോജനഗ്രാമ സഭയില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Local news

തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

തെന്നല : പാലിയേറ്റീവ് ദിനത്തില്‍ തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍. തെന്നല ബ്ലൂസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് സെന്റര്‍ പ്രസിഡന്റ് കെ വി മജിദ് കോറാണത്ത് ഏറ്റ് വാങ്ങി. ചടങ്ങില്‍ അധ്യാപകരായ ജയേഷ് കുമാര്‍, സീനത്ത്, സഫിയ, സി എച്ച് സെന്റര്‍ വളയണ്ടിയര്‍മാരായ മുഹമ്മദ് റഫിഖ്, വീരാശ്ശേരി ബാപ്പുട്ടി, ടി കെ സൈതലവി, ബാവ ബി കെ, മുക്താര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് ബസ് കയറി, ടിക്കറ്റ് ചോദിച്ചു വാങ്ങി : പിന്നാലെ ബസിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി ആര്‍ടിഒ

തിരൂരങ്ങാടി : പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസ്സിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ചെമ്മാട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റില്‍ ബസ് ചാര്‍ജ്ജ് മാത്രം രേഖപ്പെടുത്തുകയും ബസ്സിന്റെ പേരോ, നമ്പറോ,യാത്ര ചെയ്ത തീയതിയും രേഖപ്പെടുത്താതിരിക്കുകയും ചെയ്തതിനാണ് മലപ്പുറം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷ്ന്‍ കമ്മിറ്റി അംഗം ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മലപ്പുറം ആര്‍ടിഒ നടപടിയെടുത്തത്. മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് കെഎല്‍ 10 എപി 4811 പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ കയറിയപ്പോള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ യാത്രക്കാരന്‍ കണ്ടക്ടറോട് ടിക്കറ്റ് ചോദിച്ചു വാങ്ങി. അതു പ്രകാരം കണ്ടക്ടര്‍ കുറിച്ചു തന്ന ടിക്കറ്റില്‍ ചാര്‍ജ്ജ് 33 രൂപമാത്രമാണ് ശരിയായിട്ടുണ്ടായിരുന്നത്. ബസ്സിന്റെ പേരോ, നമ്പറ...
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Local news

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെ പടി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

തിരൂരങ്ങാടി : ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെപടി ജുമാ മസ്ജിദിന് മുന്‍വശം ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മുത്തുകോയ തങ്ങളുടെയും ഭാര്യ സന്താനങ്ങളുടെയും 63-ാമത് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. ചടങ്ങില്‍ കെ.കെ ആറ്റക്കോയ തങ്ങള്‍, കെ.കെ എസ് കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.എം അഷ്‌റഫ് തങ്ങള്‍, കാരാട്ട് കെ.പി പൂക്കുഞ്ഞി കോയ തങ്ങള്‍, പി.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ മൂസ മുസ്‌ലിയാര്‍, എം.കെ മൂസ, സൈത് മുഹമ്മദ്, പൂങ്ങാടന്‍ ഇസ്മായില്‍, ഒ.സി ഹനീഫ, പി.പി ബഷീര്‍, എം മൊയ്തീന്‍ കുട്ടി മറ്റു നാട്ടുകാര്‍, ഉസ്താദുമാര്‍ പങ്കെടുത്തു. നേര്‍ച്ച 20 ന് സമാപിക്കും....
error: Content is protected !!