Monday, April 20

Local news

തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ ദിനം ആചരിച്ചു
Local news

തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ ദിനം ആചരിച്ചു

തിരൂരങ്ങാടി : 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ ദിനം വിപുലമായി ആചരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. സാജിദ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. സഹകരണ സെമിനാറില്‍ എ. കെ. മുഹമ്മദ് അലി വിഷയാവാതരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, ജാഫര്‍ മേടപ്പില്‍, ഇബ്രാഹിം മൂഴിക്കല്‍, കെ. വിനോദ്, വി. കെ. സുബൈദ,ഉമ്മര്‍ ഒട്ടുമ്മല്‍,സി. കൃഷ്ണന്‍, അഡ്വ:എ. പി. നിസാര്‍, ശ്രീജിത്ത് മുല്ലശ്ശേരി, അബ്ദുല്‍ അസീസ്. കെ, അനിത ദാസ്, അനീസ് കൂരിയാടന്‍, പ്രബീഷ് അരിയല്ലൂര്‍, അജിത് മംഗലശ്ശേരി, ബാബു രാജ് പ്രസംഗിച്ചു....
Local news

ബഷീർ അനുസ്മരണ സംഗമവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം ക്ലബ്ബിന്റെ കീഴിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.നാഷണൽ സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മുഖ്യാഥിതി സാംസ്‌കാരിക പ്രവർത്തകനായ ഹനീഫ ചെറുമുക്ക് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷനായി അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി ബഷീർ ദിന സന്ദേശം നൽകി.ചിത്ര രചനയിൽ മികവ് തെളിയിച്ച ശിഫ, ഫാത്തിമ ഹിബ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു.ചെമ്മാട് ബുക്ക്‌ പ്ലസിന്റെ സഹകരണത്തോടെ ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം മേധാവി കെ.ഷിജു മലയാളം ക്ലബ്‌ കൺവീനർ കെ.ബീന,യുവ കവിയും എഴുത്തുകാരനും അധ്യാപകനുമായ സാലിം സാലി, മലയാളം ക്...
Local news

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യപകരുടെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം ; കെ.എ.ടി.എഫ്

തിരൂരങ്ങാടി : കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നൂറുക്കണക്കിന് അധ്യാപകരുടെ നിയമനംഗീകരങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വനിത പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല വനിതാവിംഗ് കണ്‍വീനര്‍ എം.പി.ബുഷ്‌റ ടീച്ചര്‍ നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ല കണ്‍വീനര്‍ എം.ഹഫ്‌സത്ത് ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സബ് ജില്ല കണ്‍വീനര്‍ കെ.കെ. ഹബീബ, എം.പി. ഉമ്മുകുല്‍സു , എ .ഫാത്തിമ, സി. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു....
Local news

യൗവനത്തിന്റെ ഓര്‍മ്മ തുടിപ്പുകള്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥി സംഘടന തസ്ഖീഫു ത്വലബ അസോസിയേഷന്‍ പുറത്തിറക്കുന്ന പി കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയുടെ യൗവനത്തിന്റെ ഓര്‍മ്മത്തുടിപ്പുകള്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍ പി ആലി ഹാജി, കെ കുഞ്ഞി മരക്കാര്‍, സി കെ റസാക്ക്, നിയാസ് പുളിക്കലകത്ത്, ശരീഫ് വടക്കയില്‍ ,എംപി കുഞ്ഞുമൊയ്തീന്‍, ബി.കെ സിദ്ദീഖ്, സമദ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു...
Local news

പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം

പരപ്പനങ്ങാടി : പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒ.പി തുടങ്ങാന്‍ തീരുമാനം. ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റല്‍ എച്ച്എംസി യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായര്‍ ഒ.പി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പരിശോധന 1 മണി വരെയും ആയിരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഈവെനിംഗ് ഒ.പി തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട് ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടുന്നത് വരെ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് ഞായര്‍ ഒ.പി തുടങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് ...
Local news

കോഴിപ്പുറം സ്‌കൂളില്‍ 4 കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു ; 127 പേര്‍ ചികിത്സയില്‍

പള്ളിക്കല്‍: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 127 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ നാല് പേര്‍ക്കാണ് ഷിഗല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാനുള്ള കാരണം ഫലം വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കൂ. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 234 രോഗികള്‍ അത്താണിക്കലില്‍ ചികിത്സയില്‍ ആരോഗ...
Local news

വിസ്ഡം മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം പ്രൗഢമായി

തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം ചെറുമുക്ക് ദാറുല്‍ ഖുര്‍ആനില്‍ പ്രൗഢമായി നടന്നു. നന്‍മ വിതയ്ക്കാം നല്ലത് കൊയ്യാം എന്ന പ്രമേയത്തില്‍ കുരുന്നുകളുടെ കലാ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ സംഗമംസംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ കണ്‍വീനര്‍ മുജീബ് ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗ ശേഷിയെ വളര്‍ത്തിയെടുത്ത് നന്‍മയുടെ പ്രചാരണത്തിനും തിന്‍മക്കെതിരെയുള്ള ആയുധവുമാക്കണമെന്നും വിസ്ഡം മദ്‌റസ സാഹിത്യ സമാജം സംസ്ഥാനതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കലാമത്സര വേദികളിലെ അനാവശ്യ വിവാദങ്ങളും മാത്സര്യങ്ങളും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് അധികൃതര്‍ ബോധവാന്‍മാരാകണം. സാംസ്‌കാരിക രംഗത്തെ അച്ചടക്കമില്ലായ്മ ഇത്തരം ബഹളങ്ങളുടെ അനന്തരഫലങ്ങളാണ്....
Local news

വാര്‍ഡ് വിഭജനം ; സി.പി.എമ്മിന്റെ വളഞ്ഞ മാര്‍ഗ്ഗം, കരുതലോടെ നേരിടാന്‍ ഉണര്‍ന്നിരിക്കണം : കെപിഎ മജീദ്

തിരൂരങ്ങാടി ; മുനിസിപ്പല്‍ മുസ്ലിം ലീഗ് വാര്‍ഷിക കൌണ്‍സില്‍ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്രിയാതമാകമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തന്നെ തിളങ്ങുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടികൊടുത്ത മുനിസിപ്പല്‍ കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് മൂക്ക് കുത്തിയ സി.പി.എമ്മിന്റെ വളഞ്ഞ മാര്‍ഗ്ഗത്തിലുള്ള തിരിച്ച് വരവിനായുള്ള ശ്രമമാണ് നടക്കാനിരിക്കുന്ന ഒരു വാര്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെന്നും, അതിനെ കരുതലോടെ നേരിടാന്‍ പാര്‍ട്ടീ ഘടകങ്ങള്‍ ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ് പാറക്കല്‍ അധ്യക്ഷം വഹിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും ജനറല്‍ സിക്രട്ടറി എം അബ്ദുറഹിമാന്‍ കുട്ടി അവതരിപ്പിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ...
Local news

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പാലം : ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങര യിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് മുന്നിയൂരിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 300ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു. ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്. പനിയും വയറു വേദനയും ഉണ്ടായതിനെ തുടർന്ന് ക്ലിനിക്കിലും പിന്നീട് ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് രാവിലെ മരണപ്പെട്ടു...
Local news

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം തറയിട്ടലിന്റെ സഹായ ഹസ്തം

കൊണ്ടോട്ടി : നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തറയിട്ടാലിന്റെ സഹായ ഹസ്തം. ക്ലബ്ബ് നടത്തിയ ഫണ്ട് കളക്ഷന്‍ 110000/ രൂപ സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജിക്ക് ക്ലബ് ചെയര്‍മാന്‍ സി മൂസ കുരികള്‍ കൈമാറി. പ്രസിഡന്റ് ശരീഫ് വിപി , സെക്രട്ടറി ഷുക്കൂര്‍ ,ഹംസ ,സകരിയ ,അലി ,അര്‍ഷാദ് എന്നിവര്‍ ആശംസ അറിയിച്ചു, കോ ഓര്‍ഡിനേറ്റര്‍ റഹീം തറയിട്ടാല്‍ നന്ദി രേഖപ്പെടുത്തി, മറ്റു ക്ലബ്ബ് ഭാരവഹികളും പങ്കെടുത്തു. 53 ഡയാലിസിസ് മെഷീനുകളിലായി 250 ലധികം കിഡ്‌നി രോഗികളുടെ ഡയാലിസിസാണ് നിലവില്‍ നടന്നു വരുന്നത് . സൗജന്യ മൊബൈല്‍ ലാബ് , ഫിസിയോതെറാപ്പി , ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം , ജലപരിശോധന മൊബൈല്‍ ലാബ്, തുടങ്ങി ആരോഗ്യമേഖലയില്‍ വലിയരീതിയില്‍ ഈ സ്ഥാപനം ഇടപെടുന്നുണ്ടെന്നും...
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്നി...
Local news, Malappuram

വേങ്ങര സ്വദേശിയുടെ `ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

വേങ്ങര : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ്...
Local news

സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയെ ആണ് തിരൂരങ്ങാടി ചന്തപ്പടിയിലെ ജി എച്ച് എസ് എസ് റോഡിലെ കോർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Local news

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണല്‍ സ്‌കൂളില്‍ പ്രൌഡമായി കൊണ്ടാടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്യദീന്‍ പതാക ഉയര്‍ത്തി. മാനേജര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാര്‍ ഹൈതമി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നല്‍കി.മുഹമ്മദ് ഷംനാദ്, റിഹാന്‍, ഹലീമത് സഅദിയ്യ എന്നിവര്‍ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബര്‍ സിയാറ ത്തിന് സ്വദ്ര്‍ ഹസന്‍ ഹുദവി നേതൃത്വം നല്‍കി.യൂണിറ്റ് എസ്‌കെഎസ്ബിവി, പ്രിസം കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.പ്രിസം മെന്റര്‍മാരായ ഫൈസല്‍ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവര്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു...
Local news

സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ എആര്‍ നഗര്‍ ; പ്രഥമ യോഗം ചേര്‍ന്നു

എ ആര്‍ നഗര്‍ : എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പ്രഥമ യോഗം പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കൊണ്ടാനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല പുല്ലോനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് പി , ജിജി എന്നിവര്‍ സംസാരിച്ചു. എല്ലാ മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു....
Local news

ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സ്വദേശിക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി : ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി മുഹമ്മദ് ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജൂലൈ 13 ന് സ്വീഡനില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശഹീര്‍ പങ്കെടുക്കും. ഗ്വാളിയാറില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകനായ ശഹീര്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയത്. ശഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശ...
Local news

പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്തനായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ഐകെഎമ്മുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്നും ഈ വര്‍ഷം ജനുവരി 1 മുതല്‍ കെ സ്മാര്‍ട്ട് മുഖേന...
Local news

പബ്ലിക് പ്രോസിക്യൂട്ടറില്ല; കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വീണ്ടും മാറ്റി

കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. സമാന വിഷയത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസില്‍ അഡ്വ. പി.കുമാരന്‍ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 നവംബര്‍ 19 ന് പുലര്‍ച്ചെയാണു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്‍.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4 അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരെരെല്ലാം ആര്‍.എസ്.എസ് - ബിജെപി പ്രവര്‍ത്തകരാണ്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.05 ഓടെ ...
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ, മ...
Local news

പരപ്പനങ്ങാടി നഗരസഭയില്‍ പുതിയ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഖൈറുന്നീസ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണായി ഖൈറുന്നീസ താഹിറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവിഷന്‍ 18 ല്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവിലുണ്ടായിരുന്ന ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് പാര്‍ട്ടി ധാരണപ്രകാരം മുനിസിപ്പല്‍ ചെയര്‍മാനയതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരെഞ്ഞെടുത്തത്. ഖൈറുന്നീസ താഹിര്‍ 2010-15 വര്‍ഷത്തില്‍ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്നു....
Local news

തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ബാലന്റെ മകന്‍ രമേശിനെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ബിസ്മി സ്റ്റോറിലെ ജീവനക്കാരനായിരുന്നു രമേശ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Local news

കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു...
Local news

ഉന്നത വിജയികളെ ആദരിച്ച് ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ചെമ്മാട് : ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം നാഷണല്‍ സ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍.സി പരീക്ഷ യില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാര്‍, എല്‍. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യില്‍ ടോപ് പ്ലസ്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം എന്നിവ നേടിയവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്.തിരൂരങ്ങാടി മണ്ഡലം എം.എല്‍. എ കെ. പി. എ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ നിഹാലയെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ...
Local news

ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

തിരൂര്‍ : വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു....
Local news

ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 70 ല്‍ അധികം കര്‍ഷകരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് പൂപ്പൊലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച വിളവും വിപണന സാധ്യതയും ലഭിച്ചതോടെയാണ് ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 20000 ഹൈബ്രീഡ് തൈകളാണ് 1.50 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാലവസ്ഥ അനുകൂലമായാല്‍ ഓണത്തിന് വള്ളിക്കുന്നില്‍ പൂപ്പാടങ്...
Local news

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്. നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേണ...
Local news

കളഞ്ഞു കിട്ടിയ സ്വർണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി

വള്ളിക്കുന്ന് : റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃകയായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വർണ്ണം നൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാർ മാക്സ് ശ്രീധരൻ കെ വി ഹരിഗോവിന്ദൻ, അനൂജ്,സമീർ നവദമ്പതികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വാട്സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായത്....
Local news

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്‌, സുമി റാണി, ജയദേവൻ എന്നിവർ സംസാരിച്ചു. ട്രിനിറ്റി ഹോസ്പിറ്റൽ PRO റോഷൻ നന്ദി പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ മുഴുവൻ വയോജനങ്ങളേയും ഉൾപ്പെടുത്തി 24 ക്ലിനിക്കുകളിലായി വയോമിത്രം മെഡിക്കൽ ക്യാമ്പിനോടൊപ്പം തുടർ ദിവസങ്ങളിലായി ക്യാമ്പ് നടക്കും....
Local news

രക്ഷിതാക്കൾക്കുള്ള ‘പുസ്തകപ്പുലരി’ പ്രാദേശിക ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വായനവാരത്തോടനുബന്ധിച്ച് നന്നമ്പ്ര ജി എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള പ്രാദേശിക ലൈബ്രറി 'പുസ്തകപ്പുലരി'യുടെ ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പ്രദേശത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ലൈബ്രേറിയനായി രക്ഷിതാക്കളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താണ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രക്ഷിതാക്കളിൽ വായന ശീലം വളർത്താനുള്ള പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. മികച്ച വായനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. എട്ട് പ്രദേശങ്ങൾക്കുള്ള പുസ്തകപ്പെട്ടികൾ ചടങ്ങിൽ വച്ച് അതാത് ലൈബ്രേറിയന്മാർക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബാപ്പുട്ടി സി, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി ടി, ഷാഹുൽ ഹമീദ്, മുൻ എച്ച്...
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു....
error: Content is protected !!