Local news

പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്
Local news

പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണല്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂര്‍ കച്ചേരി വളപ്പില്‍ പോലീസ് പിടിച്ചു നിര്‍ത്തിയ ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികള്‍ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണല്‍ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ ഒരു ലോറിയില്‍ പേരിന് മാത്രമാണ് മണലുള്ളത്.18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനില്‍ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിര്‍മ്മിച്ചതാണ് സ്റ്റേഷന്‍ കെട്ടിടം. അടര്‍ന്ന് വീണുകൊണ്ടിരുന്ന ടെറസ് ...
Local news

അതിക്രമങ്ങൾക്കെതിരെ തിരൂരങ്ങാടിയിൽ സ്ത്രീകളുടെ രാത്രി നടത്തം

തിരൂരങ്ങാടി: സ്ത്രീകൾക്കെതിരെ യുള്ള അതിക്രമങ്ങൾക്കെതിരെപൊതുയിടം എൻ്റെയും എന്ന സംസ്ഥാന തലതിൽഐ സി ഡി എസ് ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പെയിൻ ഭാഗമായി തിരുരങ്ങാടിയിൽനൈറ്റ് വാക്കിംഗ് സംഘടിപ്പിച്ചു.ചെമ്മാട്ട് മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങി തിരുരങ്ങാടിയിൽ സമാപിച്ചു. നൂറിലേറെ വനിതകൾ അണിനിരന്നു. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്ത്രീധനത്തിനെതിരെയും അതിക്രമങ്ങൾക്കെതിരെയും കലാപരിപാടികൾ അരങ്ങേറി. ഡെപ്യൂട്ടി ചെയർപേഴ്ൺ സി പി സുഹ്റാബി ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ എം സുജിനി അധ്യക്ഷത വഹിച്ചു. മിനി പിലാക്കോട്ട്, വഹീദ ചെമ്പ,സോന രതീഷ്, കെ സുലൈഖ, സി പി സുലൈഖ, ജയശ്രീ, ആബിദ, പി.ഖദീജ നേതൃത്വം നൽകി, ...
Local news

പട്ടിശ്ശേരി വയൽ നികത്തുന്നതിനെതിരെ സിപിഎം മാർച്ച് നടത്തി

തിരൂരങ്ങാടി: സി പി ഐ എം ഏ ആർ നഗർ, മൂന്നിയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിശ്ശീരി പാടശേഖരത്തിലേക്ക് മാർച്ച് നടത്തി. വയൽ നികത്തൽ തടയുക, അന്നം വിളയുന്ന കൃഷിഭൂമി സംരക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി അബ്ദുസമദ് അധ്യക്ഷനായി. ടി പ്രഭാകരൻ, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്തായി യോഹന്നാൻ സ്വാഗതം പറഞ്ഞു. ...
Local news

മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഏറ്റെടുക്കണം: ക്യാമ്പസ് ഫ്രണ്ട്

90 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഗവൺമെൻറ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മമ്പുറം യൂണിറ്റ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂറിന് നിവേദനം നൽകി. കാംപസ് ഫ്രണ്ട് മമ്പുറം യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ ബാസിത് എ പി, യൂണിറ്റ് സെക്രട്ടറി ഷഫാഫ് എം എന്നിവർ നേതൃത്വം നൽകി. അർഷഖ് ശർബാസ് വി എസ്, ഷഫീഖ് എം, നിഹാൽ ബക്കർ ചെമ്പൻ, ഇർഷാദ് കാരാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ...
Local news

ഒന്നര വയസ്സായ കുഞ്ഞിന്റെ തല അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങി, അഗ്നി രക്ഷാ സേന രക്ഷകരായി

പരപ്പനങ്ങാടി : ഒരുവയസ്സും നാലുമാസവുമായ കുട്ടിയുടെ തല അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി പാത്രം മുറിച്ച് കുഞ്ഞിനെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരപ്പനങ്ങാടി പുത്തൻപീടിക അങ്കണവാടിക്കു സമീപം കുന്നത്ത് പ്രമോദിന്റെ മകൻ ആദിൽദേവിന്റെ തലയാണ് അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. ഉടനെ കുട്ടിയുടെ അമ്മ അങ്കണവാടി അധ്യാപികയായ ഇന്ദിരയെ വിവരമറിയിച്ചു. ഇന്ദിര താനൂർ അഗ്നിരക്ഷാസേനയിൽ വിളിച്ചറിയിച്ചു. പുതുതായി ലഭ്യമായ അത്യാധുനിക സൗകര്യങ്ങളുള്ള ദ്രുതപ്രതികരണ വാഹനവുമായി അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്ക് കുതിച്ചു. സേനാംഗങ്ങൾ ഷീറ്റ് കട്ടർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പാത്രംമുറിച്ച് കുട്ടിയെ രക്ഷിച്ചു. https://youtu.be/jWiWgGXHaFk വീഡിയോ അഗ്നിരക്ഷാ സേനാ സീനിയർ ഓഫീസർ മദനമോഹൻ, ഓഫീസർമാരായ സഫ്താർ ഹാസിഫ്, വിനയശീലൻ, പ്രഭുലാൽ, അക്ഷയ് കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്...
Local news

ചെറുമുക്കിൽ നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് നടത്തി

ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി ഐസിഡിഎസിന്റെയും സഹകരണത്തോടെ ചെറുമുക്ക് ജീലാനിനഗറിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് ഡി എം ഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഭക്ഷണ സാധനങൾ വാങ്ങി സൂക്ഷിക്കുന്നതിലുംപാകം ചെയ്യുന്നതിലുമുള്ള ആശ്രദ്ധകൊണ്ടും,ക്രമം തെറ്റിയുള്ള ആഹാര രീതി കാരണവും ,ഫാസ്റ്റ്‌ഫൂഡ് അമിതമായി ഭക്ഷികുന്നത്മൂലവുമെല്ലാം മനുഷ്യർ നിത്യരോഗിയായി മാറ്റുന്നുവെന്നുംജനങ്ങളെ ബോധ്യവൽക്കരണം നടത്തുന്നതിലൂടെ അവരുടെജീവിതശൈലി മാറ്റാനും, മാറരോഗതിൽ നിന്നും ജനങ്ങളെ രക്ഷപെടുത്താനുമെല്ലാംഇത്പോലെയുള്ള ക്യാമ്പുകൾ വലിയമുതൽക്കൂട്ടായി ഉപകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കാമ്പ്ര ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒള്ളക്കൻ സുഹറ ശിഹാബ്, ( തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), മദാരി അബ്ദുറഹ്മാൻ കുട്ടി...
Local news

നോക്കി നിൽക്കെ കിണർ അപ്രത്യക്ഷമായി

നന്നമ്പ്ര: പതിനഞ്ചാം വാർഡിൽ ജി എൽ പി സ്കൂളിന് സമീപം പരേതനായ കാഞ്ഞിരത്തിങ്ങൽ പരമേശ്വരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. രാവിലെ 11 ന് കിണറ്റിൽ നിന്ന് വെള്ളം കോരിയിരുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നു പോയത്. കിണറിന് സമീപം ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി, വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ ശമീന, പൊതുപ്രവർത്തകർ ആയ മുസ്തഫ, ദാസൻ എന്നിവർ സന്ദർശിച്ചു. ...
Local news

സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ജീവനക്കാരുടെ പങ്ക് വലുത് : പി.കെ.അബ്ദുറബ്ബ്

തിരൂരങ്ങാടി : സഹകരണ മേഖലയുടെ വളര്‍ച്ചയിലും പുരോഗതിയിലും ജീവനക്കാരുടെ പങ്ക് വലുതാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കാനുള്ള നീക്കം അപലപനിയമാണെന്നും അദ്ധേഹം പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിച്ച സി.ഇ.ഒ അംഗവും പരപ്പനങ്ങാടി കോ - ഓപ്പറേറ്റീവ് സര്‍വ്വീസ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ എന്‍.അബ്ദുറ ഹിമാനുള്ള സ്നേഹോപഹാരം അബ്ദുറബ്ബ് നല്‍കി.പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു.സി.ഇ.ഒ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം.ബഷീര്‍, വി.കെ.സുബൈദ, കെ.കുഞ്ഞിമുഹമ്മദ്, എ.പി.ഹംസ, ഇസ്മായീല്‍ കാവുങ്ങല്‍, പി.അലിഅക്ക്ബര്‍, അനീസ് കൂരിയാടന്‍, കെ....
Local news

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം

നന്നംബ്ര : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നന്നംബ്ര മേലെപുറം സ്വദേശിനി ശ്രീലക്ഷ്മിക്ക് പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്നേഹാദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. കെ.ശമീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, മെമ്പർമാറായ എം പി ശരീഫ, കെ.ധന, സി എം ബാലൻ, ഇ പി മുഹമ്മദ് സ്വാലിഹ്, ഡോ. ഉമ്മു ഹബീബ, ടി. പ്രസന്നകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപാലൻ കുറുവേടത്ത്, മുസ്തഫ പനയത്തിൽ, അനിൽകുമാർ, മോഹനൻ, ഗോപാലൻ ഉഴുതേടത്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ...
Local news

കൊണ്ടോട്ടിയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി

കൊണ്ടോട്ടി: നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിൽ ഏഴു കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ് ചില്ലി, കോഴി പൊരിച്ചത്, നെയ്‌ച്ചോർ, പൊരിച്ച മീൻ, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്. സാധനങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയുംചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശിവന്റെ നേതൃത്വത്തിൽ സി.കെ. മുഹമ്മദ് ഹനീഫ, കെ. അനിൽകുമാർ, പി. റിൽജു മോഹൻ എന്നിവർ പങ്കെടുത്തു. ...
Local news

തിരൂരങ്ങാടി നഗരസഭയിൽ മോഷണം, ചാരിറ്റി ബോക്‌സുകൾ പൊളിച്ചു പണം കവര്‍ന്നു

തിരൂരങ്ങാടി നഗരസഭയിലെ ചാരിറ്റി ബോക്‌സ് പൊളിച്ചു പണം കവര്‍ന്നു. കരുണ പാലിയേറ്റീവ്, പരിരക്ഷ, പാലിയേറ്റീവ് എന്നിവയുടെ 3 ചാരിറ്റി ബോക്‌സുകളിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. ഫ്രണ്ട് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചതായിരുന്നു 3 പെട്ടികളും. കഴിഞ്ഞ ദിവസം രാവിലെ ഓഫീസ് ശുചീകരണത്തിനെത്തിയ തൊഴിലാളിയാണ് മുകള്‍ നിലയിലെ അസി.എന്‍ജിനീയറുടെ ഓഫിസിന് മുന്‍പില്‍ പൊട്ടിച്ച നിലയില്‍ ബോക്‌സുകള്‍ കണ്ടത്. ഏതാനും ചില്ലറ നാണയങ്ങള്‍ ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ച ശേഷം പെട്ടി ഇവിടെ ഉപേക്ഷിച്ചതായിരുന്നു. വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 എപ്പോഴാണ് മോഷ്ടിച്ചതെന്ന് വ്യക്തമല്ല. രാത്രിയില്‍ സുരക്ഷാ ജീവനക്കാരനുണ്ട്. രാത്രിയിലാണോ പകലാണോ മോഷണം എന്ന് വ്യക്തമല്ല. ഓഫിസിന്റെ പൂട്ടുകള്‍ പൊളിക്കുകയോ മറ്റോ ചെയ്തിട്ടില്ല. രാവിലെ 7 മണിക്ക് ശുചീകരണ തൊഴിലാളികള്‍ എത്താറുണ്ട്. 9 ന് ശേഷമാ...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ...
Local news

പൂക്കിപ്പറമ്പ്-അറക്കൽ റോഡ് പ്രശ്നം;സിപിഎം മനുഷ്യച്ചങ്ങല നടത്തി

തെന്നല: പൂക്കിപ്പറമ്ബ്-അറക്കൽ - ഒഴുർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി. അറക്കൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധിപി പേർ കണ്ണി ചേർന്നു. ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ്, അബ്ദുറഹ്മാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി. മുഹമ്മദ് കുട്ടി, കെ.വി.സലാം, എൻ. ശ്രീധരൻ, കരീം നേതൃത്വം നൽകി. ...
Local news

പൂക്കിപ്പറമ്പ്-അറക്കൽ റോഡ്: സിപിഎം മനുഷ്യ ചങ്ങല നടത്തി

തെന്നല: പൂക്കിപ്പറമ്ബ്-അറക്കൽ - ഒഴുർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി. അറക്കൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധിപി പേർ കണ്ണി ചേർന്നു. ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ്, അബ്ദുറഹ്മാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി. മുഹമ്മദ് കുട്ടി, കെ.വി.സലാം, എൻ. ശ്രീധരൻ, കരീം നേതൃത്വം നൽകി. ...
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്...
Local news

കളിയും ചിരിയും ചിന്തയുമായി ബാലസംഘം തിരൂരങ്ങാടി ഏരിയ ക്യാമ്പ് ശ്രദ്ധേയമായി

തിരൂരങ്ങാടി: ബാലസംഘം തിരൂരങ്ങാടി ഏരിയാ ശിൽപ്പശാല മുന്നിയൂർ കുന്നത്ത് പറമ്പ് എ എം യു പി സ്ക്കൂളിൽ വച്ചു നടന്നു. CPIM ഏരിയാ സക്രട്ടറി ഇ. നരേന്ദ്ര ദേവ് ഉദ്ഘാടനം ചെയ്തു. അഞ്ജലി കൃഷ്ണ അധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ പി വി പി അഹമ്മദ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൾപാറ, സിപിഎം ഏരിയ കമ്മിറ്റി അംഗം വി.പി.വിശ്വനാഥൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി മത്തായി യോഹന്നാൻ, ലോക്കൽ കമ്മിറ്റി അംഗം ഷാജി തുമ്പാണി, ബാല സംഘം സംസ്ഥാന കമ്മിറ്റി അംഗം മീന റാണി, തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വാർഡ് മെമ്പർ കെ.സാജിത ടീച്ചർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ടി പി വിനീഷ് നന്ദിയും പറഞ്ഞു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി കളിയും, ചിരിയും, ചിന്തയുമായി 160 ഓളം വിദ്യാർത്ഥികളും , രക്ഷാധികാരികളും പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് അവസാനിപ...
Local news

വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്തയുടെ മുൻകാല നേതാവും സാന്ത്വന പ്രവർത്തകനുമായിരുന്ന കുഞ്ഞിമോൻ ഫൈസി അനുസ്മരണ സമ്മേളനം വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ആത്മീയ സംഗമത്തോടെ സംഘടിപ്പിച്ചു. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഷാഫി സഖാഫി മുണ്ടമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യുവ അഭിഭാഷകൻ അബ്ദുൽ കലാം വി എം, അബ്ബാസ് നരിമടക്കൽ എന്നിവരെ ആദരിച്ചു. പരിപാടിയിൽ എം പി അബ്ദു ലത്തീഫ് സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി, പി കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ...
Local news

ജെ സി ഐ തിരൂരങ്ങാടി റോയൽസിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് നടക്കും

തിരൂരങ്ങാടി: തിരുരങ്ങാടിയിലും പരിസര പ്രദേശത്തും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെ സി ഐ തിരുരങ്ങാടി റോയൽസിന്റെ 2022 ലേക്കുള്ള സ്ഥാനാരോഹണചടങ് ഡിസംബർ 5 ഞായറാഴ്ച വൈകിട്ട് 6:30 നു കൂരിയാടുള്ള ജെംസ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. 2022 ലേക്കുള്ള ജെസിഐ തിരൂരങ്ങാടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.സി മുനീർ പഗോണിയുടെയും സെക്രട്ടറി ജെ.സിഇസ്ഹാഖ് ലോജിക്കിന്റെയും ട്രഷറർ ജെ.സി കെ.ശാഹുൽ ഹമീദിന്റേയും ലോമിലെ മറ്റു ഗവേണിംഗ് അംഗങ്ങളുടെയും സത്യ പ്രതിജ്ഞ ചടങ്ങിൽ ജെസിഐ ഇന്ത്യ മേഖല 21-ന്റെ മുൻ സോൺ പ്രസിഡന്റ് ജെസിഐ സെനറ്റർ ദീപേഷ് നായർ മുഖ്യാതിഥി ആയിരിക്കും. കൂടാതെ 2022 നിയുക്ത പ്രസിഡണ്ട് ജെസിഐ പി പി പി രാകേഷ് മേനോൻ, 2021 സോൺ പ്രസിഡണ്ട് ജെസിഐ പി പി പി ഡോക്ടർ സുശാന്ത്, സോൺ വൈസ് പ്രസിഡണ്ട് ജെ.എഫ് എം സന്തോഷ്, മുഖ്യ രക്ഷാധികാരി ജെ.സി.ഐ സെനറ്റർ ഷബീറലി സഫ, ജെ.സി. ലത്തീഫ്, ജെ.സി ശംസുദ്ധീൻ പ...
Local news

പൊള്ളലേറ്റ വയോധിക മരിച്ചു, മതിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണവുമായി സിപിഐ

നന്നമ്പ്ര: വെള്ളിയാമ്പുറം ചൂലന്‍കുന്ന് മണ്ണാന്‍കണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മുണ്ടി (70) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.മക്കള്‍- ഹരിദാസന്‍, ലത, സതി, മിനി, പരേതനായ രാജന്‍.മരുമക്കള്‍. സദാനന്ദന്‍, മണി, രാജന്‍, ലീല, സൗമ്യസഹോദരങ്ങള്‍, രവി, ഗോപാലന്‍. വാട്‌സപ്പില്‍ വാര്‍ത്ത ലഭിക്കുന്നതിന്‌ .https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC അതേ സമയം, പൊളളലേറ്റ വയോധികക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സിപിഐ ചൂലന്‍കുന്ന് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പുലര്‍ച്ചെ സ്വന്തം വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍ മതിയായ ചികിത്സ സമയത്തിന് ലഭ്യമാക്കാന്‍ ശ്രമിച്ചില്ല. ഹീന ശ്രമം നടത്തിയത് അപല...
Breaking news, Local news

തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലൈബ്രറി കത്തി നശിച്ച നിലയിൽ

തിരൂരങ്ങാടി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കത്തി നശിച്ച നിലയിൽ. രാവിലെ സ്കൂളിൽ എത്തിയവരാണ് തീ പിടിച്ചത് കണ്ടത്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ലൈബ്രറി. മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. തീ പിടിത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ...
Local news

പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി

നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫ...
Local news

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്

റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ. തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു. പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന...
Local news

സൗജന്യ ഇ-ശ്രമം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ കീഴിൽ പാറക്കടവ് അങ്ങാടിയിൽ വെച്ച് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയുള്ള സൗജന്യ ഇ -ശ്രമം കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് നടന്നു. ക്യാമ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ, സി എം അബ്ദുൽ മജീദ്, വിപി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സി എം മുഹമ്മദ്‌ ഷാഫി, കെ അജയ്, സി എം ദിൽഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 25 ഓളം പേർക്ക് കാർഡ് നൽകി. ...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ...
Local news

തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു. അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ...
Local news

നാട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

നന്നംബ്ര: തെയ്യാലയിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു. മരത്തിന് മുകളിൽ ഇണ്ടായിരുന്ന കൂടി പരുന്ത് തട്ടിയതിനെ തുടർന്ന് തേനീച്ച ഇളകി നിരവധി പേരെ കുത്തിയിരുന്നു. കൂട്ടമായി എത്തിയാണ് അക്രമിച്ചിരുന്നത്. കോറാട് സ്വദേശി യൂനുസിന് നൂറിലേറെ കുത്തേറ്റിരുന്നു. തളർന്നു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടാതെ ദമ്പതികൾ ഉൾപ്പെടെ മറ്റു 4 പേർക്കും കുത്തേറ്റിരുന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.യാത്രക്കാരെയെല്ലാം ആക്രമിക്കുന്നത് കാരണം പൊതുപ്രവർത്തകരായ റാഫി കോറാട്, ഹബീബ് കല്ലത്താണി എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ കൂട് നീക്കം ചെയ്തു.മലന്തേനീച്ചയാണെന്നാണ് സംശയം. ...
Local news

പ്രസ് ക്ലബും മലബാർ കണ്ണാശുപത്രിയും നടത്തുന്ന സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ഡിസംബർ 5 ന്

തിരൂരങ്ങാടി പ്രസ്സ്ക്ലബ്ബും തിരൂരങ്ങാടി എം കെ എച്ച് മലബാർ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 5 ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരൂരങ്ങാടി എം.കെഹാജി മലബാർ കണ്ണാശുപത്രിയിൽ രാവിലെ 9 മണിമുതൽ 12.30 വരെയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്.ക്യാമ്പ് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് ഉദ്ഘാടനം നിർവ്വഹിക്കും.ക്യാമ്പിൻ്റെഭാഗമായി റെജിസ്ട്രേഷൻ,കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെടിക് റെറ്റിനോപ്പതി സ്ക്രീനിംഗ്,ഐപ്രഷർ ചെക്കിങ്,ഗ്ലോക്കോമ നിർണയം എന്നിവ സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് കണ്ണട ആവിശ്യമുള്ളവർക്ക് സൗജന്യമായി നൽകും. കൂടാതെ സർജറി മുതലായവക്ക് കൂടുതൽ ഇളവുകളും നൽകിയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കേണ്ടവർക്ക് കുറഞ്ഞ നിരക്കിൽ ലരുമാക്കും.ആരോഗ്യ ഇൻഷുറൻസ് കാർഡും...
Local news

തിരൂരങ്ങാടി കലാകേന്ദ്ര വ്യാഴാഴ്‌ച സ്പീക്കർ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂട്ടായമയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനത്തിന് നാളെ മുതല്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25-ന് വൈകീട്ട് 7 മണിക്ക് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൂട്ടായമയുടെ ഔപചാരിക ഉദ്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, ഫൈസല്‍ എളേറ്റില്‍ മറ്രു പ്രമുഖരും പങ്കെടുക്കും.രാത്രി എട്ട് മണിക്ക് സംഗീത സായം പരിപാടിയില്‍ പാട്ടും പറച്ചിലുമായി ഷെബിയും ഗസല്‍ അവതരിപ്പിക്കും. മാപ്പിള കലക്ക് നിരവധി സംഭാവനകള്‍ നല്‍കിയ തിരൂരങ്ങാടിയുടെ കലാ സാംസ്‌കാരിക ഉയര്‍ത്തെഴുനേല്‍പ്പിനായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികളായ കെ.ടി അബ്ദുല്‍ ഹമീദ്, പി.എം അബ്ദുല്‍ ഹഖ്, ഒ.സി ബഷീര്‍, അരിമ്പ്ര ...
Local news

തിരൂരങ്ങാടി താലൂക്ക് നിക്ഷേപക സംഗമം നടത്തി

വേങ്ങര: മലപ്പുറo ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് വേങ്ങര വഫ കോൺഫ്രൻസ് ഹാളിൽ വെച്ച് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സംരംഭകർക്കായി ഏകദിന താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ് ആശംസകളർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോട്ടക്കൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ദീപ്തി യു.എമ്മും മലിനീകരണ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് PCB ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ജോസ്ന ജറിനും K -Swift അപേക്ഷ നടപടിക്രമങ്ങളെ കുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എമ്മും വ്യവസായ വകുപ...
Local news

കര്‍ഷക സമര പോരാളികളെ കെഎന്‍എം അനുമോദിച്ചു

തിരൂരങ്ങാടി:കാര്‍ഷിക മേഖലയെ തകര്‍ക്കാനും കുത്തക മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കാനും കരി നിയമങ്ങള്‍ പാസാക്കിയവരെ സമാധാനപരവും ത്യാഗപൂര്‍ണ്ണവുമായ ചരിത്ര സമരം നടത്തി പരാജയപ്പെടുത്തിയ കര്‍ഷകസമര നേതൃത്ത്വത്തെ കെ എന്‍ എം മര്‍കസുദഅ്‌വ തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സംഗമം അനുമോദിച്ചു.കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങു വില ഉറപ്പുവരുത്തണമെന്ന മുഖ്യ ആവശ്യവുമായി സമരം തുടരുന്ന കര്‍ഷകര്‍ക്ക് യോഗം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ടി ഇബ്രാഹിം അന്‍സാരി സംഗമം ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി.ഇ ഒ അബ്ദുല്‍ മജീദ് അധ്യക്ഷനായിരുന്നു. റസാഖ് മാസ്റ്റര്‍ താനൂര്‍,സിഎന്‍ അബ്ദുല്‍ നാസര്‍,സിവി ലതീഫ്,എം വി നസീര്‍, അബ്ദുല്‍ അസീസ് തിരൂരങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു ...
error: Content is protected !!