വിദ്യാർത്ഥികൾ തിരിച്ചെത്തി; സ്വീകരിക്കാൻ വസന്തമൊരുക്കി പിഎസ്എംഒ കോളേജ്
തിരൂരങ്ങാടി: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ പി.എസ്.എം.ഒയുടെ അക്ഷര മുറ്റത്തേക്ക് തിരിച്ചെത്തി. കോവിഡിന്റെ പേടിപ്പെടുത്തുന്ന ഓർമകളെയും നഷ്ടപ്പെട്ട അക്കാദമിക ദിനങ്ങളെയും മറന്നാണ് അവർ സൗഹാർദത്തിന്റെയും ഓഫ് ലൈൻ പഠന പ്രവർത്തനങ്ങളുടെയും ലോകത്തേക്ക് പ്രതീക്ഷയോടെ മടങ്ങിയെത്തുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത കുട്ടികൾക്കാണ് ക്യാമ്പസിൽ വരാൻ സാധിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ക്ലാസുകൾ നടക്കുകയെന്ന് പ്രിൻസിപ്പാൾ ഡോ.കെ അസീസ് അറിയിച്ചു.
തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കാൻ മനോഹരമായ പൂവാടിയാണ് കോളേജ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പൂമ്പാറ്റ പയർച്ചെടികൾ, സെലോഷ്യ, മല്ലിക എന്നിങ്ങനെ പലതരം പൂക്കളുടെ വർണവും സുഗന്ധവുമാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജീവനക്കാരുടെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെയും പരിചരണ...