Thursday, December 25

Local news

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി....
Local news

വാക്കോ കിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തിരൂരങ്ങാടി സ്വദേശിക്ക് രണ്ടാം സ്ഥാനം

തിരൂരങ്ങാടി : കഴിഞ്ഞ രണ്ടാം തീയതി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന വാക്കോകിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുരങ്ങാടി താഴെചിന ജീ എം എൽ പി സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യർത്ഥി മുഹമ്മദ് മാലികിന് നാളെ താഴെചിന പൗരാവലി വൻ സ്വികരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 മണിക്ക് തിരുരങ്ങാടി എത്തുന്ന താരത്തെ ഓറിയന്റൽ ഹൈസ്കൂൾ മുതൽ കുണ്ട്ചിന വരെ തുറന്ന വാഹനത്തിൽ കൊണ്ടു വരും താഴെചിനയിലെ പൗര പ്രമുഖർ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികൾ ആവുമെന്ന് പൗരാവലി ഭാരവാഹികൾ അറിയിച്ചു...
Local news, Other

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ ആനുശോചനം രേഖപ്പെടുത്തി സിഐടിയു

പരപ്പനങ്ങാടി : മുതിര്‍ന്ന് സിപിഎം നേതാവും സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരപ്പനങ്ങാടിയില്‍ ചേര്‍ന്ന യോഗം സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോമ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു. ജില്ല കൗണ്‍സില്‍ അംഗം കാഞ്ഞിരശ്ശേരി ധര്‍മരാജന്‍ എന്ന രാജുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി സെക്രട്ടറി തയ്യില്‍ അലവി, ചേക്കാലി റസാഖ് (എസ്.ടി.യു), സി.ബാലഗോപാലന്‍ (ഐ.എന്‍.ടി.യു.സി), എം.സിദ്ധാര്‍ത്ഥന്‍ (എല്‍.ജെ.ഡി), കെ.പി.പ്രകാശന്‍ ( ബി.എം.എസ്), ഗിരീഷ് തോട്ടത്തില്‍ (എ.ഐ.ടി.യു.സി), പാലക്കണ്ടി വേലായുധന്‍ (കെഎസ്‌കെടിയു), അഡ്വ.ഒ.കൃപാലിനി (മഹിള അസോസിയേഷന്‍), തുടിശ്ശേരി കാര്‍ത്തികേയന്‍ (കര്‍ഷക സംഘം), എന്നിവര്‍ സംസാരിച്ചു. കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും എ...
Local news

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാസ്റ്റർ പ്ലാൻ വിഷൻ 2023-24 നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിനായി കക്കാട് ജി.എം യു പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി പി.ടി.എ പ്രസിഡൻ്റ് കെ.മുഈനുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ബി.ആർ സി ട്രൈനർ മുഹ്സിന പി.ടി പരിശീലനത്തിന് നേതൃത്വം നൽകി അധ്യാപകരായ അബ്ദുസലാം ടി.പി ,വിബിന വി,റാണി ആർ ,സുഹ്റാബി, സഗിജ, ഷാജി, സജി, ജ്യോൽസ്ന നേതൃത്വം നൽകി...
Local news, Other

അധ്യാപക ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് ആദരവര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : ലോക അധ്യാപക ദിനത്തില്‍ ഗുരു മുദ്രയും കയ്യിലേന്തി സര്‍വ്വ ഗുരുക്കന്‍മാര്‍ക്കും ആദരവ് അര്‍പ്പിച്ച് കൊണ്ട് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയാങ്കണത്തില്‍ അണിനിരന്നു. 1994 ഒക്ടോബര്‍ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. അധ്യാപകരായ സി.ടി അമാനി,ഇ.രാധിക,കെ.റജില,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി....
Kerala, Local news, Malappuram, Other

മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത ഷീന വിനോദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി അഭിനന്ദിച്ചു.കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന്‍ കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്‌റഫ് കോറാടന്‍, മെയ്തീന്‍ മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്‍മാന്‍, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Local news, Other

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കിവാരി - 2023 ക്ക് തുടക്കമായി. കലോത്സവം തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ തീര്‍ത്ഥ സത്യന്‍ മുഖ്യാതിഥിയായി. പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം. സുഹ്‌റാബി , പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി , എസ്.എം.സി. ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇന്‍ ചാര്‍ജ് എം.എ. റസിയ , കലോല്‍സവം കണ്‍വീനര്‍ അനു തോട്ടോളി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു....
Local news, Other

പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തിയതിനാല്‍ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു. രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്യേ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിയുടെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം 6 ന് ; പരിപാടികള്‍ ആവിഷ്‌കരിച്ചു

തിരൂരങ്ങാടി : നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബര്‍ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തില്‍ വിപുലമായി നടത്തുവാന്‍ സ്വാഗത സംഘം യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു, ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും, കെ.പി എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും, കേരള വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്. ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം) കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര...
Kerala, Local news, Other

സാധാരണകാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സഹകരണ ബാങ്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിക്കുന്നു ; ബിജെപി

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് പരിഹരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തെന്നല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെന്നല സര്‍വീസ് സഹകരണ ബാങ്കിന്റ ഇവനിങ്ങ് ബ്രാഞ്ചിനു മുന്നില്‍ സായാന ധര്‍ണ്ണ സംഘടിപ്പിച്ചു. ബി ജെ പി മലപ്പുറം ജില്ലാ സെക്രട്രറി പി പി ഗണേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ സാധാരണകാരായ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍വീസ് സഹകരണ ബാങ്കുകള്‍ മഹാ ഭൂരിപക്ഷവും ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ ജനങ്ങളെ കൊള്ളയടിക്കാനും വാലിയ സാമ്പത്തിക തട്ടിപ്പിനും ഉപയോഗിക്കുകയാണ് സഹകരണ ബാങ്കിങ് മേഖലയിലെ തട്ടിപ്പിന്റ കാര്യത്തില്‍ ഇരുകൂട്ടരും ഒരു നാണയത്തിന്റ രണ്ടുവശങ്ങളാണെന്ന് ഗണേശന്‍ പറഞ്ഞു. ബിജെപി തെന്നല പഞ്ചായത്ത് പ്രസിഡണ്ട് പട്ടാളത്തില്‍ ഷിജു അദ്ധ്യക്ഷത വഹിച്ചു പ്രജീഷ് പറമ്പേരി, മനോജ് കളരി...
Local news, Other

വാക്കോകിക്ക് ബോക്‌സിങ്ങ് ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടം കൈവരിച്ച മുഹമ്മദ് മാലികിനെ പിഡിപി അഭിനന്ദിച്ചു

തിരുരങ്ങാടി : വാക്കോകിക്ക് ബോക്‌സിങ്ങ് ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുരങ്ങാടി താഴെചിന ജി എം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥി മുഹമ്മദ് മാലികിന്റെ വിജയത്തില്‍ പിഡിപി താഴെചിന കമ്മറ്റി യോഗം ആഹ്ലാദവും ആശംസകളും രേഖപ്പെടുത്തി. മത്സരം നടന്ന ഉത്തരാഖണ്ഡില്‍ നിന്നും തിരിച്ചെത്തിയാല്‍ താഴെചിന പൗരാവലി നല്‍കുന്ന സ്വികരണത്തില്‍ പിഡിപിയും പങ്കാളികള്‍ ആവും എന്നും ഭാരവാഹികള്‍ അറിയിച്ചു. കുട്ടി റഫീഖ്. മുല്ലക്കോയ എം എസ് കെ. നാസര്‍ വീ പി. മുജീബ് മച്ചിങ്ങല്‍. ഷുക്കൂര്‍ ഇ കെ എന്നിവര്‍ പ്രസംഗിച്ചു...
Local news, Other

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം കായിക മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെവിലാണ് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്കർ കോറാട്, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര, തറമ്മൽ മൊയ്തീൻകുട്ടി, അലവി മുക്കാട്ടിൽ, സലീന അഷ്റഫ്, പ്രമീള, മുഹമ്മദ് കുട്ടി അപ്പാട, ജെ.എച്ച്.ഐ അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു....
Local news

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

താനൂർ ഓലപ്പീടിക - കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച്. ഹാർബർ എൻജിനീയറിങ് വകുപ്പ് 1.11 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. നന്നമ്പ്ര പഞ്ചായത്തിനെ കൊടിഞ്ഞിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ഭാവിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്കും ടൂറിസം വികസനത്തിനും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സി.കെ ബഷീർ, സി. മുഹമ്മദ് അഷ്റഫ്, കെ.പി ഫാത്തിമ, വി.പി ശശി കുമാർ, എ.പി സുബ്രഹ്മണ്യൻ, മേപ്പുറത്ത് ഹംസു എന്നിവർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് വി.വി.എൻ മുസ്തഫ നന്ദി പറഞ്ഞു....
Local news, Other

വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ച് പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും

തിരൂരങ്ങാടി : പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും സംയുക്തമായി വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് നടത്തി. പുതിയത്പുറായ പള്ളിയുടെ വഖഫ് സ്വത്ത് കമ്മറ്റി അറിയാതെ തിരിമറി ചെയ്തതില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ നിയമപോരാട്ടത്തിലാണ്. മീലാദ് ഫെസ്റ്റ് ഞായറാഴ്ച തിരൂരങ്ങാടി ഖാദി അബ്ദുള്ള കുട്ടി മഖ്‌സൂമി ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡ് മെമ്പര്‍മാരായ ഏ കെ ശംസുദ്ധീന്‍, ഇബ്രാഹിം കുട്ടി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൗലിദ് പാരായണം, ദഫ് പ്രോഗ്രാം, ഭക്ഷണവിതരണം നടത്തി. തുടര്‍ന്ന് വൈകുന്നേരം വഖഫ് സംരക്ഷണ വിശദീകരണ സമ്മേളനം പികെ ബാവയുടെ അധ്യക്ഷതയില്‍ കാസിം വഹബി ഉദ്ഘാടനം നിര്‍വഹിച്ചു. ചെറു ചാലില്‍ സക്കീര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി. പികെ ഹസ്സന്‍, കെ ജാഫര്‍,പികെ നൗഷാദ് ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു. 1986 ല്‍ പുതിയത്ത് പുറായ ...
Local news, Other

തിരൂരങ്ങാടിയില്‍ കനത്ത മഴയില്‍ വന്‍ കൃഷിനാശം ; 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി വെള്ളത്തിലായി

തിരൂരങ്ങാടി: കനത്ത മഴയില്‍ വന്‍ കൃഷിനാശം. തിരൂരങ്ങാടി നഗരസഭയില്‍ ചെരപ്പുറത്താഴം പാടശേഖരത്തില്‍ 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി ഞാറ് വെള്ളത്തിലായി. മൂന്ന് ടണ്‍ ഉമ നെല്‍വിത്താണ് കര്‍ഷകര്‍ വയലില്‍ ഇറക്കിയിരുന്നത്. വിളവെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതോളം കര്‍ഷകര്‍ ചെരപ്പുറത്താഴത്ത് വിത്തിറക്കിയിരുന്നു. കൃഷിനാശമുണ്ടായ പാടശേഖരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടമായ വിത്തുകള്‍ ഉടന്‍ നല്‍കണമെന്ന് കൃഷി അസി ഡയറക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് അസി: ഡയറക്ടര്‍ പറഞ്ഞു. നഷ്ടം സംബന്ധിച്ച് കൃഷിഓഫീസര്‍ പി.എസ് ആരുണി കൃഷി അസി ഡയറക്ടര്‍ക്ക റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരായ ചിറക്കകത്ത് അബൂബക്കര്‍, മധു, സമീജ് തുടങ്ങിയവര്‍ നഷ്ടങ്ങള്‍ വിവരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു...
Kerala, Local news, Malappuram, Other

തവനൂരിൽ പകൽ വീട് പ്രവർത്തനമാരംഭിച്ചു

പൊന്നാനി : തവനൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായുള്ള പകൽ വീട് ‘സുകൃതം’ പ്രവർത്തനം ആരംഭിച്ചു. 2023 -24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. വയോജനങ്ങളുടെ മാനസിക ശരീരിക ഉല്ലാസമാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പകല്‍ വീട് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 15 പേരെയാണ് പാർപ്പിക്കുക. അതളൂരിൽ നടന്ന പരിപാടി തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ സി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവദാസ് അധ്യക്ഷത വഹിച്ചു. വിമൽ, ലിഷ, പ്രജി,അബൂബക്കർ, ഫിറോസ്, സബിൻ, സീമ, ആമിനക്കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ഐ സി ഡി എസ് സൂപ്പർവൈസർ മാനസ തുടങ്ങിയവർ സംബന്ധിച്ചു....
Local news, Other

‘തിരികെ സ്കൂളിൽ’: അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിന് വള്ളിക്കുന്നിൽ തുടക്കമായി

വള്ളിക്കുന്ന് : കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' ക്യാമ്പയിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങളെ വെല്ലുന്ന രീതിയിൽ ചെണ്ടയും ഇലതാളവും തോരണങ്ങളും മധുരമൂറുന്ന മിഠായിയും നൽകി കൊണ്ടാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സി ഡി എസ് വൈസ് ചെയർ പേഴ്സൺ രജനി ചൊല്ലിക്കൊടുത്തു. ഡി ഡി എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏ കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു , ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ചേലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു....
Local news, Other

പരാതി ഫലം കണ്ടു ; ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങി. നാടുകാണി പരപ്പനങ്ങാടി പദ്ധതിയില്‍ പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍. എഫ്. പി. ആര്‍. താലൂക്ക് കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള എന്ന കമ്പനിക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനം പാലത്തിങ്ങല്‍ അങ്ങാടിയില്‍ ബസ്സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി എന്‍.എഫ്.പി.ആര്‍. താലൂക്ക് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എം.സി.അറഫാത്ത് പാറപ്പുറം നിയാസ് അഞ്ചപ്പുര എന്നിവര്‍ അറിയിച്ചു....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് സിപി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്

തെന്നല : മുസ്ലിം ലീഗ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം തെന്നല ലോക്കല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ ബേങ്കിലെത്തിയാല്‍ നിക്ഷേപതുകയില്‍ നിന്നും ചെറിയ തുക പോലും പിന്‍വലിക്കാന്‍ പണമില്ലാത്ത അവസ്ഥയില്‍ നിക്ഷേപകര്‍ ബാങ്കില്‍ ബഹളം വെച്ച് തിരിച്ചു പോകുന്ന കാഴ്ച നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു, കഴിഞ്ഞ കാല മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുത്തിട്ടുള്ള അനധികൃത ലോണുകള്‍ തിരിച്ചടക്കാത്തത് മൂലമാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. കിട്ടാക്കടം തീരിച്ചു പിടിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സി.പി.എം തെന്നല ലോക്കല്‍ കമ്മറ്റി സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അന്വോഷണം നടത്തി വെട്ടിപ്പ് നടത്തിയ വരില്‍ നിന്നും ജ...
Kerala, Local news, Other

ഡോ: ഹലീമിനും ഡോ;സരിഗക്കും സഹ്യ പുരസ്‌കാരം ; ഡോ. ഹലിം ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനികിലെ ചീഫ് ഫിസിഷ്യന്‍

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്റ്റെര്‍സ് ആന്ഡ് അഡല്‍ട്ടസ് (സഹ്യ) ന്റ്‌റെ ആറാമത് മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ: ഹലീമും (ചേളാരി) , മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ;സരിഗ ശിവനും (ചെര്‍പ്പുളശ്ശേരി) അര്‍ഹരായി. വാത രോഗ ചികില്‍സയിലെ മികവിനും, മെഡ്‌ലില്ലി ക്ലിനിക് ശൃംഘലയിലൂടെ നല്കിയ സേവനങ്ങളും കണക്കിലെടുത്താണ്, ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനിക് ചീഫ് ഫിസിഷ്യന്‍, ഡോ: ഹലീമിന് പുരസ്‌കാരം നല്‍കുന്നത്. അലര്‍ജ്ജി രോഗങ്ങളിലെ ഗവേഷണണങ്ങളും, പി സി ഓ ഡി ചികില്‍സയിലെ നൂതന ചികില്‍സാ പദ്ധതികളും , അക്കാദമിക്/അദ്ധ്യാപന രംഗത്തെ മികവും കണക്കിലെടുത്താണ്, ഹോമിയോകെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ക്ലിനിക് നെല്ലായ ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: സരിഗയ്ക്ക് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്. 2023 ഒക്‌റ്റോബര്‍ 8 നു തിരൂര്...
Local news, Other

ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദേശീയ ടീമില്‍ മത്സരിക്കാന്‍ അവസരം ; യാത്രയയപ്പ് നല്‍കി

തിരുരങ്ങാടി : വാക്കോ കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാനത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ദേശിയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക് ഇന്ന് പുറപ്പെടുന്ന തിരുരങ്ങാടി താഴെചിന ജീ എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വന്‍ യാത്രയപ്പ് നല്‍കി. വിദ്യാത്ഥികളുടെയുടെയും രക്ഷിതാക്കളുടെയും പി ടി എ, എസ് എം സി സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക്ക പദ്മജ വീ. ക്ലാസ് ടീച്ചര്‍ ഷിജി പി ടി എ പ്രസിഡന്റ് അഷ്റഫ്, മാലിക്ക് എന്നിവര്‍ ചേര്‍ന്ന് യാത്രയപ്പ് സ്വീകരണം നല്‍കി...
Local news, Other

ലോക ഹൃദയ ദിനം ; ഹൃദയത്തെ ദൃശ്യവത്കരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി: ലോക ഹൃദയ ദിനത്തെ അനുസ്മരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'ഹൃദയത്തെ അറിയാന്‍ ഹൃദയത്തോടടുക്കാം എന്ന മുദ്രാവാക്യവുമായി ഹൃദയത്തെ ദൃശ്യവത്കരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഹൃദയ ദിന സന്ദേശം കൈമാറി.അധ്യാപകരായ കെ.റജില,സി.ശാരി,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ര...
Local news, Other

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍

തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും അ...
Local news, Other

മാലിന്യ കവറില്‍ നിന്നും ലഭിച്ചത് സ്വര്‍ണമാല ; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി

എആര്‍ നഗര്‍ : മാലിന്യ കവറില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയപറമ്പ് ഒന്നാം വാര്‍ഡിലാണ് സംഭവം. എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരാണ് സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. സ്വര്‍ണമാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കവറിനുള്ളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണമാല ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പവനോളം വരുന്ന സ്വര്‍ണ മാലയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മാല ആരുടെതാണെന്ന അന്വേഷണവും ഇവര്‍ ആരംഭിച്ചു. ഒടുവില്‍ വാര്‍ഡിലെ പുതിയാട്ട് ശരണ്യയുടെതാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗക...
Local news

നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യം ; പികെ കുഞ്ഞാലിക്കുട്ടി

വേങ്ങര : നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ നാടായ കാരത്തോട് നടന്ന ശംസുല്‍ ഇസ്ലാം മദ്‌റസയുടെ നബിദിനറാലിയില്‍ അദ്ദേഹം സംബന്ധിച്ചു. സ്നേഹത്തിന്റെയും, വിശ്വ മാനവികതയുടെയും സന്ദേശം വിളിച്ചോതിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനം നാടൊട്ടുക്കും വര്‍ണാഭമായി കൊണ്ടാടുകയാണ്. നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു....
Kerala, Local news, Malappuram, Other

തൊഴിലൊരുക്കാൻ തൊഴിൽതീരം പദ്ധതി ; ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ വളണ്ടിയർ പരിശീലനം പൂർത്തിയായി

തിരൂരങ്ങാടി : തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാനതൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള ഫീൽഡ്തലപരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 987 പേർ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 697 പേർ സ്ത്രീകളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന വർധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപീകരിച്ചു. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉൾനാ...
Local news, Other

മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു: മുന്നിയൂരിലെ നിർദ്ധന സഹോദരങ്ങൾക്ക് ഭൂമി തിരികെ ലഭിച്ചു

തിരൂരങ്ങാടി: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ്റം മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച് ഭൂമി പരാതിക്കാർക്ക് കൈമാറി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൂവാട്ടിൽ കെ. ഹാജറക്കും സഹോദരനുമാണ് അവർക്ക് അർഹതപ്പെട്ട ഭൂമി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആധാരം തിരൂരങ്ങാടി തഹസിൽദാർ ഈ മാസം 16 ന് ഹാജറക്ക് കൈമാറി. തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 07, റീസർവേ 158/8 ഉൾപ്പെട്ട 7. 68 സെൻ്റ് സ്ഥലമാണ് ഹാജറക്കും സഹോദരനും ലഭ്യമായത്. ഈ ഭൂമിയിൽ ബന്ധുക്കൾ വ്യാജരേഖ ചമച്ച് നികുതി അടച്ച് പട്ടയം നേടിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു....
error: Content is protected !!