Sunday, July 6

Local news

കൊടിഞ്ഞി ഗ്രേസ് വുമൻസ് (ഫാളില) കോളേജ് ഉദ്ഘാടനം ചെയ്തു
Local news

കൊടിഞ്ഞി ഗ്രേസ് വുമൻസ് (ഫാളില) കോളേജ് ഉദ്ഘാടനം ചെയ്തു

കൊടിഞ്ഞി കോറ്റത്തങ്ങാടി ഹിദായത്തുൽ മുസ്ലിമീൻ സംഘത്തിനു കീഴിൽ പുതുതായി ആരംഭിച്ചഗ്രേസ് വുമൻസ് (ഫാളില ) കോളേജ് ഉദ്ഘാടനവും പഠനാരംഭവും പാണക്കാട് സയ്യിദ് ഹാമിദ് മൻസൂർ തങ്ങൾ നിർവഹിച്ചു.ചടങ്ങിൽ റഷീദ് റഹ്മാനി ഒതുക്കുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഇ. സി.കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ അഷ്റഫ് ഹുദവി, സെക്രട്ടറി പാട്ടശ്ശേരി സിദ്ദിഖ്ഹാജി, കൊടിഞ്ഞിപ്പള്ളി ഖത്തീബ് അലി അക്ബർ ഇംദാദി, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി,PV കോമു ഹാജി, കൊടിഞ്ഞി റൈഞ്ച് സെക്രട്ടറി മുഹമ്മദ് നവാസ് ദാരിമി, അഷ്റഫ് ബാഖവി, C അബൂബക്കർ ഹാജി, ബ്ലോക്ക് മെമ്പർ ഒടിയിൽ പീച്ചു,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്വാലിഹ് EP, നടുതൊടി മുഹമ്മദ് കുട്ടി, നടുത്തൊടി മുസ്തഫ, ഊർപ്പായി സൈദലവി, മാനേജ്മെന്റ് പ്രതിനിധികളായ പനക്കൽ മുജീബ്, മനാഫ് കൊന്നക്കൽ, OP സൈദലവി,TK അബ്ദുറഹ്മാൻ മാസ്റ്റർ,OSF പ്രതിനിധികളായ ഇബ്രാഹിം ഫൈസി, ഫൈസൽ തേറാമ്പിൽ, ശാക്കിർ ഫ...
Local news

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

വള്ളിക്കുന്ന് : വീട്ടുപറമ്പിൽ നിന്ന് കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിന്റെ പുരയിടത്തിൽനിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ വൊളന്റിയറും ഫോറസ്റ്റ് റസ്ക്യൂവറും കൂടിയായ വള്ളിക്കുന്ന് മുദിയം ബീച്ചിലെ എൻ.സി. നൗഫലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൊടക്കാട് പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം തവണയാണ് വിവിധയിടങ്ങളിൽനിന്നായി പാമ്പുകളെ പിടിക്കുന്നതെന്ന് നൗഫൽ പറഞ്ഞു. നാട്ടുകാരായ സജീവൻ കുഴിക്കാട്ടിൽ, മംഗലശ്ശേരി ഷാഫി, പൈനാട്ടിൽ അഷ്റഫ് തുടങ്ങിയവരാണ് പെരുമ്പാമ്പിനെ പിടികൂടാൻ സഹായിച്ചത്. പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി....
Local news

സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്

തിരൂരങ്ങാടി : കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് നടന്ന പരിപാടി മുൻ ഡിജിപി യും ജയിൽ വകുപ്പുമേധാവിയുമായിരുന്ന ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും ഒപ്പം സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.'ലഹരി വിമുക്ത ഇന്നുകൾ' എന്ന വിഷയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ ക്ലാസെടുത്തു. കുടുംബാന്തരീക്ഷവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക വഴി ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ജീവിതഗന്ധിയായ വിദ്യ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Local news

ലയൺസ് ക്ലബ്ബ് കോഫി കിയോസ്ക് ഉത്‌ഘാടനം ചെയ്തു

വേങ്ങര: വിധവകൾക്കും വികലാംഗർക്കും ജോലി എന്ന പദ്ധതി പ്രകാരം ലയൺസ് ക്ലബ്ബും ബ്രൂ കോഫിയും സംയുക്തമായി തയ്യാറാക്കിയ കോഫി കിയോസ്‌ക്ക് വേങ്ങര ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഭാരവികളായ അമർ മനരക്കൽ, സലാം ഹൈറ, പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, ഫായിസ് നരിക്കോട്ട്, ഇസഹാക്ക് യൂ കെ, കെ ലത്തീഫ്, ശാഹുൽ ചാക്കീരി, നാസർ, രാധാകൃഷ്ണൻ. പി ടി എ പ്രസിഡന്റ് കെ ടി മജീദ്, പ്രിൻസിപ്പൽ മൻസൂർ, ഹെഡ് മിസ്ട്രസ് ജെസ്സി, ടി കെ ദിലീപ്, പോക്കർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു....
Local news, Other

തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി

തിരൂരങ്ങാടി: പ്രവാസി ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ തിരൂരങ്ങാടി നഗരസഭ നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് നടത്തിയ പ്രവാസി അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി, നോർക്ക, പ്രവാസി ക്ഷേമ പ്രവാസി തിരിച്ചറിയൽ കാർഡുകൾ തൽസമയം നൽകി,നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയിൽ തീർപ്പാക്കി. നോര്‍ക്ക.പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അക്ഷയയുമായി ചേർന്ന് കൗണ്ടറുകൾ പ്രവർത്തിച്ചു, സംരഭകത്വ കൗണ്ടറും പ്രവർത്തിച്ചു, കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്. നഗരസഭയിലെ പ്രവാസികള്‍ക്ക് അദാലത്ത് ഏറെ അനുഗ്രാഹമായി, ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു, സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു,ഇഖ്ബാൽ കല്ലുങ്ങൽ,സി ...
Local news

വെന്നിയൂരിൽ മസ്ജിദിന് ഖലീൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

തിരൂരങ്ങാടി :വെന്നിയൂർ എം എൽ എ റോഡിൽ നിർമ്മിക്കുന്ന മസ്ജിദിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിവാഹിച്ചു. ചടങ്ങിൽ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി,എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എം പി ലത്തീഫ് സഖാഫി, കെ വി മൊയ്‌ദീൻക്കുട്ടി ഹാജി,എം പി ബാവ ഹാജി, ടി മൂസ ഹാജി, എം പി സമദ്, ടി സമദ് ഹാജി, എം പി ചെറിയാപ്പു എന്നിവർ പ്രസംഗിച്ചു....
Local news

ഇരുമ്പുചോല സ്കൂളിൽ ഓണാഘോഷം ആവേശമായി

എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഒരുമയിലൊരോണം പരിപാടികൾ സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം.റഹീമ, പി.ടി എ വൈസ് പ്രസിഡൻ്റ് മാരായ അൻളൽ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ,ഫൈസൽ കാവുങ്ങൽ, മുനീർ, സീറുന്നീസ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടന്നു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പേർക്ക് ഓണസദ്യയും വിളമ്പി.കെ.കെ ഹംസക്കോയ, ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, എ. ശമീം നിയാസ്, കെ.പി ബബിത, ടി.ജൽസി, ഇ.കെ ബബില ഫർസാന, ആയിശ ഷെയ്ഖ, സി.ശബാന, വി.എസ് അമ്പിളി, ആർ.ശ്രീലത, എൻ.നജീമ, പി.ഇ നൗഷാദ് എന്നിവർ നേതൃത്വം നൽകി....
Local news

പാലിയേറ്റീവ് കെയറിനായി യൂത്ത്ലീഗിന്റെ ബിരിയാണി ചലഞ്ച്

തിരൂരങ്ങാടി: നിർദ്ധരരായ രോഗികൾക്ക് കൈത്താങ്ങായി കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിനുള്ള ധന സമാഹരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. 3000 ത്തോളം ബിരിയാണി പാക്കറ്റുകൾ പ്രത്യേക കണ്ടയ്നർ ബോക്സിൽ സമയബന്ധിതമായി വീടുകളിൽ എത്തിച്ചു. ജനകീയ പങ്കാളിത്തത്തോടെയും ചിട്ടയായ സംഘാടനത്തിലൂടെയും ഒരുക്കിയ ചലഞ്ച് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. വിവിധ മേഖലയിലുള്ളവർ ബിരിയാണി ചലഞ്ച് പന്തൽ സന്ദർശിച്ചു. കെ.പി.എ മജീദ് എം.എൽ.എ വിതരണോദ്ഘാടം നടത്തി. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കൊയപ്പ, ജനറൽ സെക്രട്ടറി കെ.ടി ഷാഹുൽ ഹമീദ്, ഇക്ബാൽ കല്ലുങ്ങൽ, ഒ.സി ബാവ, എം.പി ഹംസ, ഒ. ഷൗക്കത്തലി മാസ്റ്റർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്‌രി, ജംഷീർ ചപ്പങ്ങത്തിൽ, എം.കെ ജൈസൽ, ജംഷിഖ് ബാബു, അനീസ് കൂരിയാടൻ, കെ. മുഹീനുൽ ഇസ്‌ലാം, ലവ കുഞ്ഞഹമ്മദ് മാസ്റ്റർ, അബു ചപ്പങ്ങത്തിൽ, ഒടുങ്ങാട്ട് ഇസ...
Local news

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി മുൻ എം എൽ എ യുടെ കുടുംബം

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ. എം. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി. ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗൺസിലർമാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും എം. അഹമ്മദലി ബാവ, സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാൻ, മൂഴിക്കൽ കരീം ഹാജി, എം..പി. ഇസ്മായീൽ, എ.ടി. വത്സല, മൂച്ചിക്കൽ സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു....
Local news

തെയ്യാല ഗേറ്റ്: റെയിൽവേയ്ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

താനൂർ : തെയ്യാല റെയിൽവേഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പ്രാഥമിക വാദം കേട്ടശേഷം കോടതി റെയിൽവേ, സംസ്ഥാന സർക്കാർ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ് അയച്ചു. അഡ്വ. പി.പി. റഊഫ്, അഡ്വ. പി.ടി. ശിജീഷ് എന്നിവർ മുഖേന മുസ്‍ലിംലീഗ് താനൂർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി എം.പി. അഷ്റഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വാദം കേൾക്കാൻ സർക്കാർ പ്ലീഡർമാർ കൂടുതൽ സമയം ചോദിച്ചെങ്കിലും ഹർജിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി കേസ് ഈ മാസം 31-ലേക്ക് മാറ്റി.ഡിസംബർ 22-ന് ആർ.ഡി.ഒ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേൽപ്പാലം നിർമാണത്തിന് 40 ദിവസത്തേക്ക് താത്കാലികമായി ഗേറ്റ് അടയ്ക്കാൻ തീരുമാനിച്ചത്. പൈലിങ് പ്രവൃത്തികൾ പൂർത്തീകരിച്ചാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ റെയിൽവേഗേറ്റ് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഗേറ്റ് അടച്ചത് നാട്ടുകാർക്ക് വലിയ ദ...
Local news

കൊടിഞ്ഞി പനക്കത്തായം സ്കൂൾ ഓലച്ചൂട്ട് പ്രദർശനം തിങ്കളാഴ്ച

തിരൂരങ്ങാടി: കൊടിഞ്ഞി പനക്കത്താഴം എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഓലച്ചൂട്ട്-2022 നാളെ (തിങ്കൾ) നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പഴയ കാല ഉപകരണങ്ങളുടെയും എ.പി അബ്ദുല്‍ കലാം റിസര്‍ച്ച് സെന്റര്‍ വൈലത്തൂരിന്റെ ചരിത്ര പ്രദര്‍ശനവുമാണ് നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനം ഉച്ചക്ക് രണ്ട് മണിക്ക് കേരള ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവും കടുവ സിനിമയിലെ പാലപ്പള്ളി തിരുപ്പള്ളി... പാട്ടിന്റെ ഉപജ്ഞാതാവുമായ നാണു പാട്ടുപുരക്കല്‍ ഉദ്ഘാടനം ചെയ്യും. പഴയകാല കാർഷിക, ഗാർഹിക, തൊഴിൽ ഉപകരണങ്ങൾ പ്രദർശിപ്പിക്കും. 1922-ല്‍ ആരംഭിച്ച് ഇപ്പോള്‍ 350-ലേറെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും നാല് തലമുറയിൽ പെട്ടവർ ആദ്യാക്ഷരം നുകര്‍ന്നിട്ടുണ്ട്. 2023 മാര്‍ച്ച് അവസാനത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷിക പരിപാടിക്ക് അവസാനമ...
Local news

മാലിന്യങ്ങൾ തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

കണ്ണമംഗലം പൂച്ചോലമാട് നൊട്ടപ്പുറം ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വേങ്ങരയിലെ കാന്റീൻ ജീവനക്കാരനെ ക്ലീന്‍ പൂച്ചോലമാട് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാലിന്യങ്ങളും വാരിച്ചു. നൗഫൽ ചുക്കന്‍, സിറാജ് താട്ടയില്‍ , അസീസ് Op, ഷറഫുദ്ധീൻ താട്ടയില്‍, സല്‍മാന്‍ ഫാരിസ് M, റഹൂഫ് Op, ഫിറോസ് pp എന്നിവർ പങ്കെടുത്തു. വീഡിയോ മാസങ്ങൾക്കു മുമ്പ് ഇതുപോലെ വേസ്റ്റ് നിക്ഷേപിച്ചവരെ കൊണ്ട് തന്നെ ക്ലീൻ പൂച്ചോലമാടിന്റെ നേതൃത്വത്തിൽ വാരിച്ചിരുന്നു. ഇനിയും ഇതുപോലെ വേസ്റ്റ് ഇടുന്നവർക്ക് എതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ക്ലീൻ പൂച്ചോലമാട് പ്രവർത്തകർ അറിയിച്ചു....
Local news

കൊടിഞ്ഞി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ ബഹളം; യോഗം മാറ്റി വെച്ചു

കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗം ബഹളത്തിൽ കലാശിച്ചു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഇന്ന് ഉച്ചയ്ക്ക് നടന്ന ജനറൽ ബോഡി യോഗമാണ് ബഹളത്തിൽ കലാശിച്ചത്. നിലവിലെ കമ്മിറ്റി കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച ശേഷം പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടന്നു അല്പം കഴിഞ്ഞപ്പോഴേക്കും ബഹളം തുടങ്ങി. കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട ആളുകളുടെ പേര് ചേർക്കുന്നത് സംബന്ധിച്ചാണ് തർക്കം തുടങ്ങിയത്. ഒരു വിഭാഗത്തിന്റെ പേര് മാത്രമേ എഴുതുന്നുള്ളൂ എന്ന് ആരോപിച്ചു ഒരു വിഭാഗം ബഹളം വെച്ചു. പഴയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന വരെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അത് പറ്റില്ലെന്നും മറ്റുള്ളവർക്കും പേര് നിര്ദേശിക്കാമെന്ന പ്രധാനാധ്യാപിക പറഞ്ഞു. 12 അംഗങ്ങളാണ് രക്ഷാ കർത്താക്കളിൽ നിന്ന് വേണ്ടത്. എന്നാൽ ഇരു വിഭാഗവും പേരുകൾ നിര്ദേശിക്കപ്പെട്ടതോടെ 17 ആളുകൾ ആയി. ഇതിൽ നിന്ന് 5 പേരെ ഒഴിവ...
Local news

പി.എസ്.എം.ഒ കോളേജിന് മുഖ്യമന്ത്രിയുടെ പുരസ്കാരം

തിരൂരങ്ങാടി: സായുധ സേനാ പതാക ദിനാചരണവുമായി ബന്ധപ്പെട്ടു മികച്ച രീതിയിൽ ധനസമാഹരണം നടത്തിയ സംസ്ഥാനത്തെ കോളേജിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്. 1,90,524 രൂപയാണ് സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ എൻ.സി.സി വോളണ്ടിയർമാർ സമാഹരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരം പി. എസ്. എം. ഓ. കോളേജിന് വേണ്ടി അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്റ്റനെന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഈ പുരസ്കാരം കോളേജ് നേടിയിരുന്നു....
Local news

മണ്ണറിഞ്ഞ് വിത്തെറിയാം; പുകയൂർ ജിഎൽപി സ്കൂൾ കര്ഷകദിനം ശ്രദ്ധേയമായി

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ചിങ്ങം 1 കർഷകദിനം വിപുലമായി ആചരിച്ചു. "മണ്ണറിഞ്ഞ് വിത്തെറിയാം" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/InbxzKFq7NFIXOJc2f3ByA കുരുന്നുകൾ എ. ആർ നഗർ കൃഷിഭവൻ സന്ദർശിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ മുഹമ്മദ് അസ്ലം കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷിഭവൻ പരിസരത്ത് നടന്ന നവീന കൃഷി ഉപകരണങ്ങളുടെ പ്രദർശനം കുരുന്നുകൾക്ക് നവ്യാനുഭവമായി. പ്രദേശത്തെ പ്രശസ്ത കർഷകൻ കാവുങ്ങൽ അബ്ദുറഹ്മാൻ വിദ്യാലയത്തിലെത്തി കുട്ടികൾക്ക് ക്ലാസ് എടുത്തു. വിവിധ കൃഷിരീതികളെക്കുറിച്ചും കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കും നിവാരണമായി കർഷക സംവാദം. തുടർന്ന് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീ കാവുങ്ങൽ അബ്ദുറഹ്മാൻ സാഹിബിനെ ആദരിച്ചു. പ്രഥമധ്യാപിക പി . ഷീജ, റെജുല കാവോട്ട്, സി. മുനീറ , എ കെ സാക്കിർ എന്നിവർ സ...
Local news

വിമൻസ് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വിമൻസ് വിങ്ങ് എജുകേഷണൽ & കൾചറൽ ചാരിറ്റബിൾ സൊസൈറ്റി 75 മത് സ്വാതന്ത്ര്യദിനാഘോഷവും ഗ്രൂപ്പ്‌ ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഗ്രൂപ്പ്‌ പ്രസിഡന്റ് പ്രഗ്നയുടെ അധ്യക്ഷതയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് ചെയർപേഴ്സൺ ജാസ്മിൻ മുനീർ ഉത്ഘാടനകർമ്മം നിർവഹിച്ചു.മുഖ്യ അതിഥി കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് അൻസാർ ബുസ്ഥാനെ ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരി സലാം പടിക്കൽ ആദരിച്ചു.കൂടാതെ S. S. L. C . പ്ലസ്ടു വിജയികൾ ആയകുട്ടികളെ ആദരിച്ചു. നിർദ്ധനർ ആയ കുട്ടികൾക്ക് കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പഠനകിറ്റ് നൽകി. സ്വാതന്ത്ര്യസമര ചരിത്രക്വിസ്, ചിത്രരചന, എന്നീ മത്സരങ്ങൾ നടത്തി. വിജയികൾ ആയ കുട്ടികൾക്ക് ഫിലിം ആർട്ടിസ്റ്റ് രതീഷ് കൂനൂൽമാട് സമ്മാനദാനം നിർവഹിച്ചു.കുഞ്ഞു പ്രായത്തിൽ തന്നെ പൈസ കുറ്റിയിൽ നാണയതുട്ടുകൾ സ്വരൂപിച്ചു വെച്ചു തന്റെ പിറന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി എല്ലാ വർക്കും ...
Local news

ന്യൂ ബ്രൈറ്റ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊടിഞ്ഞി : ചെറുപ്പാറ ന്യൂ ബ്രൈറ്റ് ആർട്സ് സ്പോർട്സ് & കാൾച്ചർ ക്ലബ്ബ്‌ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര ദിനം വിപുലമായ ആഘോഷിച്ചു. കൊടിഞ്ഞി ചെറുപ്പാറയിലെ ക്ലബ്ബ്‌ ഓഫിസ് പരിസരത്തു കാലത്ത് 8:30ന് നടന്ന ചടങ്ങിൽ പൗര പ്രമുഖർ ആയ സി അബൂബക്കർ ഹാജിയും നേച്ചിക്കാട് കുഞ്ഞികോമു ഹാജിയും ചേർന്ന് പതാക ഉയർത്തി. പരിപാടിയിൽ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി ഒന്ന് മൂന്ന് വാർഡുകളിലെ 75 വയസ്സ് പൂർത്തിയായ പൗരന്മാരെ ആദരിക്കൽ ചടങ്ങ് നടന്നു. കടുവല്ലൂർ എ എം എൽ പി സ്കൂളിലെ വാദ്യാർത്ഥികൾക്കുള്ള ലഡു വിതരണവും നടന്നു. തുടർന്ന് ക്ലബ്‌ പ്രസിഡന്റ് സൽമാൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്‌ മേനേജർ അലി അക്ബർ ഇ ടി സ്വാഗതവും ക്ലബ്ബ്‌ മെമ്പർ യഹിയ ഇ കെ സ്വതന്ത്ര ദിന സന്ദേശവും ചെറുപ്പാറ മഹല്ല് ഖതീബ് സലീം അൻവരി ഉസ്താദ് ആശംസയും പറഞ്ഞു. ചടങ്ങിൽ ഹാരിസ് കെ പി മജീദ് പനക്കൽ വാർഡ് മെമ്പർമ...
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളിക...
Local news

മലബാർ കോളജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമിച്ചു. കോളജ് വിദ്യാർത്ഥികളുടെ ഇരുപത് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് 1921 ലെ വാഗൺ ട്രാജഡി പ്രമേയമാക്കിക്കൊണ്ടുള്ള ഫ്രീഡം വാൾ നിർമിച്ചത്.  ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, വിദ്യാർത്ഥികളായ നിഖിൽ ദാസ്, പ്രബിൻ, ബിപിൻ ദാസ്, അബ്റാർ പി ടി നന്ദകുമാർ, സഹല എ, നവാൽ യാസ്മിൻ, മർവ അബ്ബാസ്, റാനിയ കെ സി, ജിയാദ്, സൽമാൻ, മുസമ്മിൽ, ഉമ്മു സൽമ, ഷഹാന, മുബഷിറ, നിദ ഫെബി, മിഥ്യ മനോജ്‌കുമാർ, അമ്പിളി, നൗഫ് ബിൻത് നാസർ, റിഫ ഹനാൻ എന്നിവർ നേതൃത്വം നൽകി....
Local news

നന്നമ്പ്ര ആറാം വാർഡ് ഗ്രാമകേന്ദ്രം നാടിന് സമർപ്പിച്ചു

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അരീക്കാട്ട് സൗദ മരക്കാരുട്ടി യുടെ ഗ്രാമ കേന്ദ്രം ഓഫീസ് തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നാടിന് സമർപ്പിച്ചു. വാർഡിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഓഫീസ് സജ്ജമാണ്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാകുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ എന്നും ആറാം വാർഡ് മെമ്പറുടെ ഈ ഓഫീസ് മറ്റു വാർഡ് മെമ്പർമാർക്ക് മാതൃകയാണെന്നും കെ പി എ മജീദ് എംഎൽഎ പറഞ്ഞുചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് അധ്യക്ഷതവഹിച്ചുവാർഡ് മെമ്പർമാരായ സൈദലവി ഊർപ്പായി കുഞ്ഞുമുഹമ്മദ് ഹാജി തച്ചറക്കൽ, സിദ്ദീഖ് ഒള്ളക്കൻ,വി പി മുസ്തഫ , വി പി മജീദ് ഹാജി, അബ്ബാസ് നീലങ്ങത്ത്, എ മൊയ്തീൻ സാഹിബ്, വിപി ഖാദർ ഹാജി, റഹിം കെ കെ, സി പി റസാഖ് , എൻ ടി ഇസ്മയിൽ, ഹാരിസ് കുന്നത്തിൽ, കെ സി ഫവാസ്, കെ ടി ബാദുഷ, കെ വി ഇഹ്സാസ് തുടങ്ങിയവർ പങ്കെടുത്തു...
Local news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ "ഏകത്വത്തിലെ നാനാത്വം"വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി പ...
Local news

വർണാഭമായി ആനപ്പടി ഗവ: എൽപി സ്കൂളിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷാഘോഷത്തോടനുബന്ധിച്ച് ചെട്ടിപ്പടി -ആനപ്പടി ഗവ: എൽ പി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. പതാക ഉയർത്തലിന് ശേഷം പിടിഎ പ്രസിഡണ്ട് കോലാക്കൽ ജാഫർ അദ്ധ്യക്ഷനായി.  സ്വാതന്ത്ര്യ സമര സ്മരണ സദസിൽ റിട്ട: ഹെഡ്മാസ്റ്റർ എൻ പി അബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ പി റംല, പ്രധാന അദ്ധ്യാപിക സി ഗീത, മാനസ്, പി ടി എ അംഗങ്ങളായ സജി പോത്തഞ്ചേരി , അബ്ദുൾ നാസർ, ബാലകൃഷ്ണൻ എ.വി. തുടങ്ങിയവർ സംസാരിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലാ തലത്തിലും നഗരസഭാ തലത്തിലും ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. തുടർന്ന് ചെട്ടിപ്പടി റെയിൽവേ ഗേറ്റ് വരെ  വർണാഭമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു. ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളണിഞ്ഞും കുരുന്നുകൾ ഘോഷയാത്രയിൽ അണിനിരന്നു. ...
Local news

ഇരട്ടപ്പെരുമ കാണാൻ സമ്മാനവുമായി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി

ഏ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഇരട്ടകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ അബൂദാബി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി. 20 ജോഡി ഇരട്ടകളുടെ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലയ്സൺ ഓഫീസർ മുഹമ്മദലി പത്തൂർ ഇരട്ടകൾക്ക് സമ്മാനവുമായി എത്തിയത്. സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യാതിഥിയുമായി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി, പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, മാനേജർ മംഗലശ്ശേരി കുഞ്ഞിമൊയ്തീൻ, പ്രധാനാധ്യാപിക എം റഹീമ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു.ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ, പി ഇ നൗഷാദ്, എന്നിവർ സംസാരിച്ചു.വിദ്യാർഥികൾ ഒരുക്കിയ ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരവും അരങ്ങേറി.എൻ. നജീമ, പി.ഇസ്മായിൽ, പി.ഇർഷാദ്, സി.നജീബ...
Local news

ആസാദി കി അമൃത് മഹോൽസവത്തിൽ പങ്കാളിയായി കൊടിഞ്ഞി സ്പോർട്സ് അക്കാഡമി സീനിയർ ഫിറ്റ്നസ് ക്ലബ്

കൊടിഞ്ഞി: ആസാദി കി അമ്യത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്ന രാജ്യത്തിന്റെ 75 മത് സ്വാതന്ത്യ വർഷികത്തിന്റെ ഭാഗമായി (സ്പോർട്സ് അക്കാദമി (സാക്ക് സീനിയർ FC) കൊടിഞ്ഞി കളി ഗ്രൗണ്ടിൽ ദേശീയ പതാക പ്രദർശിപ്പിച്ച് കൊണ്ട് സ്വാതന്ത്രദിന ഘോഷത്തിന്റെ ഭാഗമായി. ഹർ ഗർ തിരങ്ക (ഒരോ വീട്ടിലും ദേശീയ പതാക ) എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതു പരിപാടിയുടെ ഉദ്യേശ്യ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് സാക്ക് സഘാടകർ അറിയിച്ചു. സാക്ക് സിനിയർ എഫ് സി ചെയർമാർ അക്ക്ബർ സി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ പതാകയുടെ പ്രാധാന്യത്തെ കുറിച്ചും പതാകയുമായി ബന്ധപെട്ട പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ചും അക്കാഡമി ഡയറക്ടർ കൂടിയായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് വിശദീകരിച്ചു. അക്കാഡമി കോഡിനേറ്റർ ഷാഹുൽ കറുടത്ത്, കൺവീനർ അയ്യൂബ് മെലോട്ടിൽ, മഹ്റൂഫ് .പി, കെ.പി. സുന്ദരൻ. സി ഇർഷാദ് ചെറുമുക്ക് , സുലൈമാൻ പി, സലി തിരുത്തി, അഷ്റഫ് എം. എന്നിവർ നേതൃത്വം...
Local news

കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി

തിരൂരങ്ങാടി: നവസങ്കൽപ്പ പദയാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി.പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിന്ധൻ്റ് ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.പി ഹംസക്കോയ, ഗാന്ധിദർശൻ ജില്ല സമിതി പ്രസിഡൻ്റ് പി.കെ.എം ബാവ,പച്ചായി മുഹമ്മദ് ഹാജി, യു.വി അബ്ദുൽ കരീം, ഭാസ്കരൻ പുല്ലാണി, അനിൽകുമാർ വെള്ളിയാമ്പുറം, രാധാകൃഷ്ണൻ പൂഴിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി മൂസ കുട്ടി, നീലങ്ങത്ത് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. എം.സക്കരിയ്യ സ്വാഗതവും നാരായണൻകുട്ടി നന്ദിയും പറഞ്ഞു...
Local news

മണ്ണട്ടാംപാറ ഡാം പുതുക്കിപണിയണം: മുസ്ലിം ലീഗ് താലുക്ക് ഓഫീസ് മാർച്ച് നടത്തി

തിരുരങ്ങാടി : അറുപത് വർഷത്തിലേറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമായ മൂന്നിയുരിലെ മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമാവശ്യപ്പെട്ട് മൂന്നിയുർ പഞ്ചായത്ത് മുസ്ലിം ലീഗ് തിരുരങ്ങാടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി. അണക്കെട്ടിന്റെ കൈവരികൾ തകരുകയും സ്ലാബുകൾ അടർന്നു വീഴുകയും, കാലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അടിഭാഗം ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിലാണ് മുസ്ലിം ലീഗ് മാർച്ച് നടത്തേണ്ടി വന്നത്. പാറക്കടവിൽ നിന്നും പ്രവർത്തകർ പ്രകടനമായാണ് മാർച്ചിനെത്തിയത്. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി.സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ സമര പ്രമേയം അവതരിപ്പിച്ചു. ഹനീഫ മൂന്നിയൂർ എം എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, എൻ എം. ...
Local news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ്‌ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തിവോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർദ...
Local news

വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തിന് രക്ഷകരായി യുവാക്കൾ

തേഞ്ഞിപ്പലം: വഴിതെറ്റി മേലേ ചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ഹൈവേയിലേക്ക് നീങ്ങിയത്. വിസ്ലിംഗ് ഡക്ക് ഇനത്തിൽ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താൻ കഴിയും.വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മൺസൂൽ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയിൽ എത്താറുണ്ട്. 50 മുതൽ 60 മുട്ടകൾ വരെ ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
error: Content is protected !!