തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം: 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്യും
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ റോഡിന് മുകളിലൂടെ പൈപ്പിട്ട് ജലം എത്തിക്കാൻ തീരുമാനം. ഇതിനായി 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യാൻ കെ പി എ മജീദ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസം 40000 ലിറ്റർ വെള്ളം പണം കൊടുത്തു ലോറിയിൽ അടിക്കുകയാണ്. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. കരിപറമ്പിലെ ടാങ്കിൽ നിന്നും ആശുപത്രി യിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പൈപ്പിൽ ചോർച്ചയുള്ളതാണ് കാരണം. ചോർച്ച കണ്ടെത്തണമെങ്കിൽ റോഡ് പൊളിക്കണം. പുതിയ റോഡ് ആയതിനാൽ റോഡ് പൊളിക്കാൻ അനുമതി കിട്ടാത്തതിനാൽ ചോർച്ച കണ്ടെത്തൽ വൈകും. അത് വരെ ആശുപത്രിയിൽ വെള്ളം കിട്ടതാകും. ഇത് ഗുരുതര പ്രതിസന്ധി ആകുമെന്നതിനാ...