DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.
നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു....