കെ-റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം; എൽഡിഎഫും യു ഡി എഫും വാക്കേറ്റം, പ്രമേയവും ഡിപിആറും കത്തിച്ചു
പ്രമേയത്തെ ബി ജെ പി യും അനുകൂലിച്ചു
പരപ്പനങ്ങാടി: കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ.
തിങ്കളാഴ്ച രാവിലെയാണ് പരപ്പനങ്ങാടി നഗരസഭാ കൗൺസിൽ യോഗം ചേർന്നത്.
പരപ്പനങ്ങാടി നഗരസഭയെ കെ -റെയിൽ വലിയ തോതിൽ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാരായ പി.വി. മുസ്തഫ അനുവാദകനും കെ.കെ.എസ്. തങ്ങൾ അവതാരകനുമായി പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം രംഗത്തെത്തി.
തുടർന്ന് ഇരുവിഭാഗവും വാക്കേറ്റത്തിൽ ഏർപ്പെട്ടു. കെ -റെയിൽ വിരുദ്ധ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങൾ അനുകൂലിച്ചു. കെ-റെയിൽ വന്നാൽ മുന്നൂറോളം കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഇരകളുടെ പുനരധിവാസം പ്രശ്നമാകും. തീരദേശ സംരക്ഷണനിയമവും പുഴയോരത്തെ നിയമങ്ങളും ജനങ്ങൾക്ക് വാസയോഗ്യമായ ഇടംനൽകാൻ തടസ്സമാകും. പരപ്പനങ്ങാടിയിൽ കെ-റെയിൽ പദ്ധതി വലിയ പാരിസ...
