മുസ്ലിംയൂത്ത്ലീഗ് റംസാന്‍ അസംബ്ലിക്ക് പാണക്കാട് ഉജ്ജ്വല തുടക്കം
മലപ്പുറം : മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ റമദാന്‍ ക്യാമ്പയിന്‍ ഇത്തിഹാദെ ഉമ്മത്ത് - റംസാന്‍ അസംബ്ലിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തറാവീഹിന് ശേഷം നടന്ന പരിപാടി ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി.ചടങ്ങിൽ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി ,...