സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം ; മുഖ്യമന്ത്രി
മലപ്പുറം : സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ് കാണുന്നതെന്ന് അദ്ദേഹം പെരിന്തല്‍മണ്ണയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു.
സര്‍ക്കാര്‍ ചെയ്ത ...



























