Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ...
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് ക...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേ...
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധ...
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്...
Malappuram

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

എടപ്പാൾ- മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു. മുമ്പ് എ ആർ നഗർ കുന്നുംപുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റിരുന്നു. ...
Malappuram

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 10, 11)  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണം. നവംബര്‍ 12ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്...
Crime, Malappuram

‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…

മോഷണം നടന്ന വീട്ടിൽ 2 പേജുള്ള കത്തിൽ മോഷ്ടാവിന്റെ ക്ഷമാപണം. ചങ്ങരംകുളം- മോഷണം നടന്ന വീട്ടിൽ രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച്‌ അലമാരയില്‍ നിന്നും പണം കവര്‍ന്നു. കാളാച്ചാല്‍ കാട്ടിപ്പാടം കൊട്ടിലിങ്ങല്‍ ഷംസീറിന്‍റെ വീട്ടില്‍ നിന്നാണ് 67,000 രൂപ മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നില്‍നിന്നാണ് കിട്ടിയത് കത്തിൽ കുറിച്ചിതിങ്ങനെ… “ഷംസീർ.. എന്നെ രക്ഷിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് കുറച്ച് പൈസ എടുത്തിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുന്നില്ല.. നിനക്ക് എന്നെ അറിയാം. നിനക്ക് എന്നെ മനസിലാവരുത്. ഞാൻ നിന്റെ വീടിന് അടുത്തുള്ള ആളാണ്. പേര് പറയുന്നില്ല. ഞാന്‍ അലമാരയില്‍ നിന്നും എടുത്ത 67000 രൂപ ഉടന്‍ തിരിച്ചു തരും. കുറച്ചു സമയം തരണം. മറ്റാരേയും അറിയിക്കരുത്. താല്‍കാലിക ബുദ്ധിമുട്ടു കാരണമാണ്. സുഖമില്ലാത്ത കാരണം ആശുപത്രിയിൽ പോവാൻ ആണ് പൈസ എടുത്തത്..” ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീ...
Malappuram, Other

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു. ...
Malappuram

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ...
Breaking news, Malappuram

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.

മലപ്പുറം- ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകന് ഗുരുതര പരുക്ക്. പുഴക്കാട്ടിരി മണ്ണും കുളം കുറ്റിക്കാട്ടിൽ മൊയ്തീൻ്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. മകൻ സാദിഖ് (36 ) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ...
Breaking news, Malappuram

പിതാവിന്റെ കയ്യിൽ നിന്നും 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് ഓടാൻ തെരുവ് നായയുടെ ശ്രമം

കുഞ്ഞിനെ രക്ഷിച്ചത്, പിതാവ് നായയുമായി മൽപിടുത്തം നടത്തി മങ്കട. പിതാവിന്റെ കയ്യിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ കൂടിയ തെരുവുനായയിൽ നിന്ന് ഏറെ പണിപ്പെട്ട് പിതാവ് മകനെ രക്ഷിച്ചെടുത്തു. ഇന്നലെ രാവിലെ എട്ടോടെ മേലേ അരിപ്രയിലാണു സംഭവം. സ്വന്തം വീടിനു മുൻപിൽ നിൽക്കുമ്പോൾ റോഡിന്റെ എതിർവശത്തു നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരു ന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയിൽ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടു ആ നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കും കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടർന്നു. 3 മിനിറ്റോ ളം തെരുവുനായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. ഇവരെ ആക്രമിക്കുന്നതിനു മുൻപ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പിൽ ...
Breaking news, Malappuram

ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു...
Malappuram

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയിൽ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചോവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ചിഞ്ചുവിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് റഫീഖ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി. അഞ്ജു എന്നിവർ സ്ഥലത്തെത്തി. അഞ്ചുവിന്റെ പരിശോധനയിൽ ചിഞ്ചുവിന്റെ ആരോഗ്യ നില വഷളാണെന്നും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കിയതിനെ തുടർന്ന് ചിഞ്ചുവിനെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചന്തക്കുന്ന് എത്തിയപ്പോഴേക്കും ചിഞ്ചുവിന...
Malappuram, university

തുഞ്ചത്തെഴുത്തച്ഛൻ ഫോട്ടോ അനാച്ഛാദനത്തെച്ചൊല്ലി വിവാദം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം. എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു. വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്...
Health,, Malappuram

തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചു വിട്ടു, കോവിഡ് ചികിൽസ നിർത്തി വെച്ചു

തിരൂരങ്ങാടി • കോവിഡ് ബ്രിഗേഡിൽ നിയമിതരായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിട്ടതോടെ താ ലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലായി. കോ ചികിത്സ നിർത്തി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കിടത്തി ചികിത്സയും ഇല്ല. കോവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവയും അവതലത്തിലായിരിക്കുകയാണ്. ഡോക്ടർമാർ 10, ദന്ത ഡോക്ടർ 1, സ്റ്റാഫ് നഴ്സ് 20, ഫർമസിസ്റ്റ് 2, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2, ക്ലീനിംഗ് സ്റ്റാഫ് 15, ജെപിഎച്ച് 1, എച്ചഐ 1, ബയോ മെഡി ക്കൽ എൻജിനീയർ 1 എന്നിങ്ങ നെ 63 സ്റ്റാഫുകളുണ്ടായിരുന്നത് എന്നാൽ പൂർണമായും ഇവരുടെ സേവനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതരായ 63 പേരുടെ സേവനമാണ് ഒക്ടോബർ 31 ന് അവ സാനിപ്പിച്ചത്. ഇതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ജീവനക്കാരില്ലാതായി.ഇന്നലെ ഉച്ച വരെ മാത്രം ഒ പി നോക്കി...
Malappuram, university

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍   നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ സര്‍വകലാശാലാ ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ നിയമപഠന വകുപ്പില്‍ നടന്ന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, അദ്ധ്യാപകരായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലെ ജീനവക്കാര്‍ക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.  ...
Malappuram

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം,  തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍  തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1  മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക. ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമി...
Malappuram

മലബാർ സമര നായകൻ വറിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്തു വിട്ടു

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടു. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് ഒ. റമീസ് മുഹമ്മദ് എഴുതിയ "സുൽത്താൻ വാരിയൻ കുന്നൻ" എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് ...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്....
Local news, Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ

തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ' സൗകര്യമൊരുക്കുക.എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി...
Crime, Local news, Malappuram

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പൊന്നാനി: പതിനാലു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്‌ഫാഖ് (19) ആണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുൻപാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്കുമുൻപ്‌ അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതിനൽകി. തുടർന്ന് അഷ്‌ഫാഖിനെ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ്ചെയ്തു. ...
Accident, Malappuram

താനൂരിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു അപകടം

താനൂർ ദേവദാർ മേൽപാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. താനൂർ പാലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോറിയും ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ. കോട്ടയ്ക്കൽ ആസ്റ്റർ മിംസ്: പാലത്തിങ്ങൽ വെട്ടിക്കൽ ഹൗസിലെ മിനി(43), വെട്ടിക്കൽ നീതു(25), ചെട്ടിപ്പടി ഓൾഡ് സ്ട്രീറ്റിലെ നമ്പിടി ഗിരീഷ്(42), താനൂർ വിയ്യാംവീട്ടിൽ സുരേഷ് (52), പരപ്പനങ്ങാടി എ.എം.കെ. ഹൗസിലെ സിദിന (50). താനൂർ യൂണിറ്റി ആശുപത്രിയിൽ ചികിത്സതേടിയവർ: ഗിരിജ സ്കൂൾപടി (51), ഗിരീഷ് കുമ...
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യന...
Malappuram

ബായാർ തങ്ങളെന്ന വ്യാജേന ചികിത്സയുടെ പേരിൽ അര കോടി രൂപ തട്ടിയ യുവാവ് പിടിയിൽ

കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രസിദ്ധ ആത്മീയ ചികിത്സകനായ കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസി...
Breaking news, Malappuram

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് പതിനഞ്ചുകാരന്‍, പ്രതി പിടിയിൽ

കൊണ്ടോട്ടി കോട്ടുക്കരയിൽ കോളേജ് വിദ്യാർത്ഥിനിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്.സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ട...
Breaking news, Malappuram

കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം, പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.പ്രതിയെന്ന...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ...
error: Content is protected !!