ആര്‍ദ്രം ആരോഗ്യം: നാളെ മലപ്പുറം ജില്ലയില്‍ ; മന്ത്രി വീണാ ജോര്‍ജ് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും
മലപ്പുറം : 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, 9 ന് അരീക്കോട് താലൂക്ക് ആശുപത്രി, 10 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി, 11 ന് വണ്ടൂര്‍ താലൂക്ക് ആശുപത്രി, 12.30 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, ഉച്ചയ്ക്ക് 2.30 ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി, 4.45 ന് പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 6 മണിക്ക് തിരൂര്‍ ജില്ലാ ആശുപത്രി, 7 ന് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ജില്ലയുടെ അവലോകന യോഗം മറ്റൊരു ദിവസം നടക്കും.
എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ...



























