Saturday, July 5

Obituary

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മൂക്കിൽ പാമ്പ് കടിയേറ്റു മരിച്ചു
Obituary

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മൂക്കിൽ പാമ്പ് കടിയേറ്റു മരിച്ചു

മലമ്പുഴ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേൽ‍ക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റു 4 വയസ്സുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം.രവി–ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് അദ്വിഷിനു പാമ്പുകടിയേറ്റത്. കിടപ്പ് മുറിയിൽ നിലത്ത് പായ വിരിച്ചാണ് ബബിത മകനൊപ്പം കിടന്നിരുന്നത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്.കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്നു കുട്ടിയുടെ പിതാവ് രവി പറഞ്ഞ...
Obituary

പെരുന്നാൾ നിസ്കാരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കാരശ്ശേരിയിൽ പെരുന്നാൾ നമസ്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ് സംഭവം....
Obituary

ചെമ്മാട്ടെ ഡ്രൈവർ അബ്ദുല്ല അന്തരിച്ചു

ചെമ്മാട് കുംഭംകടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ പരേതനായ ഉമ്മർ കുട്ടിയുടെ മകൻ അബ്ദുള്ള (58) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 9ന് തിരൂരങ്ങാടി വലിയ പള്ളിയിൽ. ദീർഘകാലം ചെമ്മാട് ടാക്സി ഡ്രൈവർ ആയിരുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ താൽക്കാലിക ഡ്രൈവർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് പരേതയായ മമ്മാത്തു. ഭാര്യ, നൂർജഹാൻ. മകൻ മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ, അലവിക്കുട്ടി, മുസ്തഫ, പാത്തുമ്മ, ഖദീജ, ആയിഷാബി....
Obituary

ചരമം: ഫാത്തിമ ഷെറി വെള്ളിയാമ്പുറം

നന്നമ്പ്ര. വെള്ളിയാമ്പുറം ചിത്രംപള്ളി അബ്ദുല്ലക്കുട്ടി - സക്കീന എന്നിവരുടെ മകൾ സഹല ഷെറി (20) അന്തരിച്ചു. വെട്ടിച്ചിറ ലുമിനസ് കോളേജ് ബി കോം അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു
Obituary

തിരൂരങ്ങാടി കവറൊടി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്സ് ) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂർ ഏഴൂർഎം ഡി പി എസ് യു പി സ്കൂൾ മുൻ അധ്യാപകൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡണ്ട്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിൻ കൺവീനർ, സാക്ഷരത മിഷൻ റിസോഴ്‌സ് പേഴ്സൻ, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. പഴയ കാല ഫോട്ടോഗ്രാഫർ ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :നൗഷാദ്, റിഷാദ്, നിഷാദ്, നിഷാത്ത്, മരുമകൾ : ഷാനവാ...
Gulf, Obituary

ഹൃദയാഘാതം; കോട്ടയ്ക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു

ത്വാഇഫ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടക്കൽ സ്വദേശി ത്വാഇഫില്‍ മരിച്ചു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ത്വാഇഫ് സിറ്റിയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മാതാവ്: ഫാത്തിമ ഹജ്ജുമ്മ, ഭാര്യ: സാജിത. മക്കൾ: മുഫീദ ,ഉവൈസ് മാശിത്ത.മരുമകൻ: ഇസ്ഹാഖ്സഹോദരങ്ങൾ: ഉമ്മർഅബ്ദുൽ സലാം, ഫൈസൽ,കുഞ്ഞികതിയമ്മ. മയ്യിത്ത് ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങള്‍ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ നടന്നുവരുന്...
Obituary

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലയുമാണ് കണ്ടെത്തിയത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. കട വൃത്തിഹീനമാണെന്ന കാണിച്ച് രണ്ട് ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. അതിന് ശേഷം ക...
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു....
Obituary

ചരമം: മണ്ണാൻ കുടുംബത്തിലെ കാരണവർ തെയ്യൻ അന്തരിച്ചു

കൊടിഞ്ഞി സെൻട്രൽ ബസാർ ചെറൂളി പറമ്പിൽ തെയ്യൻ (76) അന്തരിച്ചു.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.ഭാര്യ, ജാനകി.മക്കൾ, ബാബു, വിനോദൻ, മാധവൻ, രാജൻ, ബൈജു, സതി, റീജ.മരുമക്കൾ, ബിന്ദു, മഞ്ജുഷ, പത്മിനി, ശരിക, കേശവരാജ്, ബിജേഷ്,
Obituary

വിദ്യാഭ്യാസ പ്രവർത്തകൻ കക്കാട് ഒ.മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍ (94) നിര്യാതനായി. ഖബറടക്കം ഇന്ന്ശനി ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായിരുന്നു. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ദേവഗൗഡ കമ്മിറ്റിയംഗമായിരുന്നു. ഫാറൂഖ് ഹൈസ്‌കൂളിലും പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഒന്നാംറാങ്കോടെയാണ് വിജയിച്ചത്. തലമുറകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുഹമ്മദ് മാസ്റ്റര്‍ വലിയ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മുബാറക് സ്കൂളിലെ പൂർവവിദ്യാര്ഥികൾ നാട്ടിലെത്തി മാഷിനെ ആദരിച്ചിരുന്നു. മുഹമ്മദ് മാസ്റ്ററിനെ ആദരിക്കുന്നു ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മു. മക്കള്‍: ബഷീര്...
Obituary

ചരമം: വി.കെ.അബുല്ലൈസ് കൊടിഞ്ഞി

കൊടിഞ്ഞി : അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ കുഞ്ഞാലി ഹാജിയുടെ മകൻ അബുലൈസ് (53) നിര്യാതനായി. ഭാര്യ റസിയ . മക്കൾ: ബുനൈസ്, ബുഷൈർ (ഇരുവരും സൗദി അറേബ്യ) റിഷാന,റിഷ്‌ല. മരുമക്കൾ: ഷാഹിദ, ഹസ്ന, ഫാസിൽ, സഹോദരങ്ങൾ: രായിൻ കുട്ടി ഹാജി, ആയിഷ ബീവി, മുഹമ്മദ് അലി, അബ്ദു സലാം, ഇബ്രാഹീം, അബ്ബാസ്. മയ്യിത്ത് ഖബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞി ജുമുഅത്ത് പള്ളിയിൽ....
Obituary

ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു

വേങ്ങര : യുവതി തീ കൊളുത്തി മരിച്ചു. കുറ്റൂർ നോർത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകൾ സീനത്ത് (31) ആണ് സ്വവസതിയിൽ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി.മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെകൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.ഭർത്താവ് :കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറം മാട്)മാതാവ് :നെടുമ്പള്ളി ആയിഷക്കുട്ടി.മക്കൾ :ആരിഫ്, നഹ്‌ല, റബീഹ്....
Obituary

ഹജ്ജിന് പോയ വേങ്ങര സ്വദേശിനി ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ സ്ത്രീ ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് ഉംറ നിർവഹിക്കുന്നതിനിടയിൽ ഇഹ്റാമിൽ മർവയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. എടരിക്കോട് മമ്മാലിപ്പടി സ്വദേശിനിയാണ്.
Obituary

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.  ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിൻ്ഖെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.  തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയ...
Obituary

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

നിലമ്പൂർ: അമരമ്പലത്തു 10 മാസം  പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ  കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....
Obituary

ചരമം: കുഞ്ഞവറാൻ കുട്ടി ഹാജി മങ്കടകുറ്റി

കൊടിഞ്ഞി മങ്കടകുറ്റി സ്വദേശി, പരേതനായ പുന്നൂർ ഉണ്ണീൻ ഹാജിയുടെ മകനും പനക്കത്താഴം മഹല്ല് മുൻ സെക്രട്ടറി യുമായ കുഞ്ഞവറാൻ കുട്ടി ഹാജി അന്തരിച്ചു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 ന് കൊടിഞ്ഞിപ്പള്ളിയിൽ. ഭാര്യ, പാത്തുമ്മു. മക്കൾ: ഫഹദ്, ഉബൈദ്, റാഷിദ് സഅദി, നസീറ, ആസിയ മരുമക്കൾ, ഫാത്തിമ , നജ്‌ല, അബ്ദുൽ ഗഫൂർ, ജലീൽ, സബീഖ...
Obituary

ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽ

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം കൊടിഞ്ഞി പള്ളിയിൽ,
Obituary

യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : ദേവതിയാലിൽ യുവാവിനെ വീടിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുർഷിദ് 27 വയസ്സ് എന്ന യുവാവാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Obituary

മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

നാഗർകോവിൽ : തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക മോളാണ് (4) മരിച്ചത്.കൂലിത്തൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോൾ ഭയന്ന് സുഷ്‌വികയും സഹോദരൻമാരായ സുഷ്‌വിൻ ഷിജോ (12), സുജിലിൻജോ (9) എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു.അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാർ പൊലീസ് കേസെടുത്തു....
Obituary

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി....
Gulf, Obituary

നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താനൂർ സ്വദേശി വിമാനത്തിൽ മരിച്ചു

താനൂർ: നാട്ടിലേക്ക് വരുന്നതിനിടെ യുവാവ് വിമനത്തിൽ വച്ച് മരിച്ചു. താനൂർ മോര്യ സ്വദേശി വടക്കത്തിയിൽ മൊയ്‌ദീൻ കുട്ടിയയുടെ മകൻ ഫൈസൽ (40) ആണ് മരിച്ചത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. മൂന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയായിരുന്നു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി വരികയായിരുന്നു. രാവിലെ 6.10 ന് കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മരണം. ഭാര്യയും മക്കളും സ്വീകരിക്കാനായി കരിപ്പൂരിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് ന് ശേഷം മോര്യ കോട്ടുകാട് ജുമാ മസ്ജിദിൽ കബറടക്കി. മാതാവ് വിയ്യൂമ്മു. ഭാര്യ, അബിദ, മക്കൾ,മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ്. സഹോദരങ്ങൾ, മുസ്തഫ, ഫാത്തിമ....
Obituary

ഇരുമ്പു തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ. വി ലൈനിൽ തട്ടുകയായിരുന്നു.അപ്പുക്കുട്ടൻ (65), മകൻ റെനിൽ (30) എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിനിടെയായിരുന്നു അപകടം. അപ്പുക്കുട്ടൻ തേങ്ങ പറിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റെനിൽ അപകടത്തിൽപ്പെട്ടത്....
Obituary

പ്രാർത്ഥനകൾ ബാക്കിയായി, അഫ്‌ലഹ് മരണത്തിന് കീഴടങ്ങി

തിരൂരങ്ങാടി : കുളത്തിൽ വീണു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കക്കാട് സ്വദേശിയും തെന്നല വില്ലേജ് ഓഫീസ് ജീവനക്കാരനുമായ യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 നായിരുന്നു അപകടം. എം എസ് എം ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ വെളിമുക്ക് പാലക്കലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ വന്നതായിരുന്നു. താഴ്ചയിലേക്ക് മുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ചേളാരി ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്‌ലാഹിന് വേണ്ടി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥന യിൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അഫ്‌ലാഹിന് വേണ്ടി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ പ്രാർത്ഥിക്കാൻ അഭ്യർത്ഥിചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന അഫലഹ് രാത്രി മരണത്തിന് ...
Obituary

വെള്ളമെന്നു കരുതി മണ്ണെണ്ണ എടുത്തു കുടിച്ച ഒന്നര വയസ്സുകാരൻ മരിച്ചു

കൊല്ലം ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു .ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്....
Obituary

അമിത ഫോൺ ഉപയോഗം വിലക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്....
Obituary

മക്കളെ പുഴയിലേക്കെറിഞ്ഞു കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്...
Obituary

പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം. നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്ക...
Obituary

മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്. വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്....
Obituary

പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു

തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇസ്​ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്​ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 32 വർഷം തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജ്​ ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ്​ യൂനിവേഴ്​സ്​റ്റി ഇസ്​ലാമിക്​ സ്റ്റഡീസിന്‍റെ ബോർഡ്​ ഓഫ്​ സ്റ്റഡീസ്​ ചെയർമാൻ, ഇസ്​ലാമിക്​ സ്റ്റഡീസ്​ ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ്​ കോളജ്​ പ്രിൻസിപ്പൽ, അഡൽട്ട്​ എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട്​ ഫണ്ടമെന്‍റൽ റിസർച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദിൽ...
Obituary

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി: യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടിൽ ഇർഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടിൽ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് വയസുള്ള മകളുണ്ട്. ഒമാനിൽ മൊബൈൽ ടെക്നീഷ്യനായ ഇർഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതിൽ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്റത്ത്. മകൾ: സൻഹ അയ്മൻ. മേലാറ്റൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പെരിന്തൽമണ്ണ തഹസീൽദാർ പി എം മായ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...
error: Content is protected !!