Tuesday, October 14

Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാ...
Obituary

വി.ടി.ഹനീഫ ഹാജി നിര്യാതനായി

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറയിലെ പരേതനായ വെട്ടിയാട്ടിൽ അബ്ദുർറഹ്‌മാൻ ഹാജിയുടെ മകൻ വി ടി ഹനീഫ ഹാജി (52) നിര്യാതനായി. ചെറുപ്പാറ വി.ടി.സ്റ്റോർ ഉടമയായിരുന്നു ഭാര്യ: സുലൈഖ.മക്കൾ :സ്വാലിഹ്, അസ് ലഹ്, റാശിദ് ,അർശദ്, ശാഹിദ്, അബ്ദുർറഹ്മാമാൻ ദർവേശ്, മുഹമ്മദ്,റൈഹാന,മുഹ്സിന.സനിയ.മരുമകൻ:മുഹമ്മദ്‌ റാഫി നഈമി മൂന്നിയൂർ.സഹോദരങ്ങൾ: പരേതനായ വി ടി അബ്ദുൽ ഹമീദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് മുൻ ജില്ലാ സിക്രട്ടറി), അബ്ദുസമദ് ഹാജി, ബശീർ ഹാജി, മൻസൂർ സഖാഫി, റംല, ശഹർബാന....
Breaking news, Obituary

മഴയിൽ വീട് തകർന്നു കുട്ടികൾ മരിച്ചു.

പുതിയ വീടിന്റെ ഭാഗം വീടിന്മേൽ ഇടിഞ്ഞു വീണു കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. കാടപ്പടി പൂതംകുറ്റിയിൽ വരിച്ചാലിൽ മഠത്തിൽ മികച്ച അബൂബക്കർ സിദ്ധീഖ്- സുമയ്യ ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണ് മരിച്ചത്. ചേന്നാരി മുഹമ്മദ്കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെ മക്കളാണ് ഇരുവരും.അബൂബക്കർ സിദ്ധീഖ് കാസർകോട് ബേക്കറിയിലാണ്. ഒരു വർഷത്തോളമായി ഇവർ സുമയ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത് ഇവർക്ക് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നു. ഉറങ്ങുന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണി...
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
Obituary, Other

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടി അന്തരിച്ചു, വിട വാങ്ങിയത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ.

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന, അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കു...
error: Content is protected !!