Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും....
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ...
Obituary

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി....
Obituary

കോട്ടക്കൽ സീനത്ത് ഉടമ മനരിക്കൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കോട്ടക്കൽ സീനത്ത് ടെക്സ്റ്റയിൽസ് മാനേജിങ് പാർട്ണർ തിരൂരങ്ങാടി മനരിക്കൻ സീനത്ത് അബ്ദുർറഹ്മാൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡണ്ട് ,താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്ഭാര്യ: സഫിയ്യ, ക്ലാരിമക്കൾ : അശ്റഫ് , ഇൽയാസ് , അനസ്, യഹ്‌യ , റശീദ , ജുവൈരിയ്യ .മരുമക്കൾ. മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്...
Obituary

ചരമം: പുകയൂർ എം.കെ.വിനോദിനി അന്തരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ മച്ചിങ്ങൽ കുറുങ്കണ്ടത്തിൽ വിനോദിനി (72) അന്തരിച്ചു. പുകയൂർ, കളത്തിങ്ങൽപുറായ അങ്കണവാടിയിലെ ആദ്യകാല വർക്കർ ആയിരുന്നു.ഭർത്താവ് : പരേതനായ കുറുങ്കണ്ടത്തിൽ വാസു മക്കൾ: ദയാനന്ദൻ (തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് ),പ്രേമാനന്ദൻ (കെഎസ് ഇ ബി ),സദാനന്ദൻ (ദുബായ് ). മരുമക്കൾ: നിത്യ (പി കെ എം എച്ച് എസ് എസ് എടരിക്കോട്) , രഞ്ജു ( എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം) രഞ്ജിനി (ദുബായ്)....
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Obituary

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.  വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സ...
Obituary

നിക്കാഹ് കഴിഞ്ഞു ഒരാഴ്ച്ച മുമ്പ് മടങ്ങിയ മലപ്പുറത്തെ സൈനികൻ ലഡാക്കിൽ മരിച്ചു

അരീക്കോട് : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയ മലയാളി സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി അരീക്കോടിനടുത്ത കീഴുപറമ്പ് കുനിയിൽ സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കോലോത്തുംതൊടി നുഫൈൽ (27) ആണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് മരണം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.  കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. അസം, മേഘാലയ എന്നിവിടങ്ങൾ ഉൾപ്പെടെ എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി ...
Obituary

ബന്ധുവീട്ടിലേക്ക് മക്കളോടൊപ്പം കല്യാണത്തിന് പോകുമ്പോൾ യുവതി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു

മൂന്നിയൂർ: ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താനൂരുള്ള ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മക്കളോടപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. പരപ്പനങ്ങാടിയിൽ നിന്നും കയറിയ ബന്ധുക്കളടക്കമുള്ളവർ ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേയായിരുന്നു മരണം. മൂർക്കത്തിൽ രവീന്ദ്രൻ നായരുടേയും ശ്യാമളയുടേയും മകളാണ്. മക്കൾ: ശീതൾ, ശിഖ, ഷിയ.സഹോദരങ്ങൾ : സബിത, പരേതനായ സതീഷ്....
Obituary

മുസ്ലിം ലീഗ് നേതാവ് ഇ. ഹംസ ഹാജി അന്തരിച്ചു.

മുസ്‌ലിം ലീഗ്‌ നേതാവും കൊടിഞ്ഞിയിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളുമായ എലിമ്പാടൻ ഹംസ ഹാജി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിഞ്ഞി പള്ളിയിൽ. കൊടിഞ്ഞി പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. മുസ്‌ലിം ലീഗ്‌ നന്നമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക്‌ മെമ്പർ, അൽ അമീൻ നഗർ പള്ളി, മദ്രസ സെക്രട്ടറി, കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ്, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജനകീയാസൂത്രണ കമ്മിറ്റി അംഗമായിരുന്നു. പഴയകാല വോളിബോൾ താരമായിരുന്നു. ഫാറൂഖ് കോളേജ് വോളിബോൾ ടീം അംഗമായിരുന്നു. എസ് ഐ നിയമനം കിട്ടിയിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ് നോക്കാൻ ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിൽ പോകുകയായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കൾ: മുഹമ്മദ്‌ കുട്ടി, യൂനസ്, അഷ്‌റഫ്‌, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കൾ: അബ്ദുറഹീം ക...
Obituary

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

പെരിന്തൽമണ്ണ : വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്....
Obituary

ചെമ്മാട് ഖദീജ ഫാബ്രിക്‌സ് ഉടമ എം.എൻ.ഹംസ ഹാജി അന്തരിച്ചു

നാളെ 10 മുതൽ 12 വരെ ചെമ്മാട് കടകളടച്ച് ഹർത്താൽ ആചരിക്കും തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി (87) നിര്യാതനായി.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ. ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ , മുഹമ്മദ് അശ്റഫ് എന്ന കുഞ്ഞാവ ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി), മൈമൂനത്ത് , ജമീല, അസ്മാബി, ശറഫുന്നിസ, പരേതനായ ഇസ്മാഈൽ. മരുമക്കൾ : യു.കെ. അബ്ദുറഹ്മാൻ ഹാജി നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ, കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂർ, മഹ്ബൂബ് മേൽമുറി മലപ്പുറം, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂർ , ഉമ്മുസൽമ പച്ചാട്ടിരി. സഹോദരങ്ങൾ:എം എൻ കുഞ്ഞി മുഹമ്മദ് ഹാജി (കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി), എം എൻ അബ്ദുർറശീദ് ഹാജി എന്ന...
Obituary

രോഗികളെ ചികിൽസിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: രോഗികളെ ചികിൽസിക്കുന്നതിനിടെ ഫിസിയോ തെറാപ്പിസ്റ്റ് കുഴഞ്ഞ് വീണ് മരിച്ചു. വേങ്ങര അൽ സലാമ ഹോസ്പിറ്റൽ ഫിസിയോ തെറാപ്പിസ്റ്റ് തിരൂർ കടുങ്ങാതുകുണ്ട് പാറമ്മൽ അങ്ങാടി മാളിയേ പീടിയേക്കൽ ഡോ.ആബിദ് (38) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം. ഇപ്പോൾ ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടിയിലാണ് താമസം.
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ....
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Obituary

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു

വള്ളിക്കുന്ന് : ഉംറ നിർവഹിക്കാനായിപോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിർവഹിക്കാനായി പോയതായിരുന്നു. ഇന്നലെ മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം. മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.ഭാര്യ. പാത്തുട്ടി.മക്കൾ: മുസ്തഫ, സുൽഫി (സെക്രട്ടറി വള്ളിക്കുന്ന് മേഖലാ മുസ്ലിംലീഗ്), ജംഷീദ്, ആബിദ് .മരുമക്കൾ: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്നി....
Obituary

മകൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് : മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു...
Obituary

സയ്യിദ് കെ കെ എസ് തങ്ങൾ കൊളപ്പുറം അന്തരിച്ചു

 തിരൂരങ്ങാടി : കൊളപ്പുറം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ബാഖവി അൽ ഖാദിരി എന്ന കെ കെ എസ് തങ്ങൾ (60) നിര്യാതനായി. പരേതരായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടേയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനാണ്. ബാഖവി, കാമിൽ സഖാഫി ബിരുദധാരിയായ തങ്ങൾ സമസ്ത മുൻ തിരൂർ താലൂക്ക് വൈസ് പ്രസിഡണ്ട്, എസ് വൈ എസ് എആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് , എസ് എം എ മേഖല ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സയ്യിദത്ത് ത്വാഹിറ ബീവി.മക്കൾ: സയ്യിദ് ഉമർ ജരീർ അഹ്സനി (മുദരിസ് ചേറൂർ ശുഹദാ മസ്ജിദ്), സയ്യിദ് അബ്ദുർ റഹ്മാൻ ജസീൽ 21 മിൽ സഖാഫി (മുദരിസ് കാരന്തൂർ ജാമിഅ മർകസ് ),സയ്യിദ് അഹമദ് ജബീർ (വിദ്യാർഥി അൽ ഇഹ് സാൻ വേങ്ങര), സയ്യിദത്ത് ജുമൈല ബീവി സയ്യിദത്ത് ജുബൈ റബീവി.മരുമക്കൾ: സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലെെ ലി, സയ്യിദ് മുഹമ്മദ് അൻവർ , സയ്യിദ് ഇബ്റാഹിം, സയ്യിദത്ത് നഫീസ മർജാൻ, സയ്യിദത്ത് സുമയ്യ മർജാൻ.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത്...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY...
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജി...
Obituary

തിരൂരങ്ങാടി തഹസിൽദാരുടെ മാതാവ് അന്തരിച്ചു

തിരൂരങ്ങാടി: ഓറിയന്റൽ ഹൈസ്‌ക്കൂൾ മുൻ അധ്യാപിക കെ.സി. റോഡിലെ ഇ.കെ. ആയിശ(77) അന്തരിച്ചു. ഭർത്താവ്: പി.ഒ. ഹംസ (മുൻപ്രഥമാധ്യാപകൻ, എസ്.എസ്.എം.ഒ.ടി.ടി.ഐ. തിരൂരങ്ങാടി). നവോഥാന നേതാവ് കണ്ണൂർ കടവത്തൂർ സ്വദേശി ഇ. കെ.മൗലവിയുടെ മകളും കെ എൻ എം മർകസ് ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ. കെ.അഹമ്മദ് കുട്ടിയുടെ സഹോദരിയുമാണ്. മക്കൾ: ഫാറൂഖ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., കുന്നുംപുറം), സാദിഖ് (തഹസിൽദാർ, തിരൂരങ്ങാടി), ഷമീം (എൻജിനീയർ, റിയാദ്), ഡോ. നഷീത്ത് (ട്രൂ കെയർ, തിരൂരങ്ങാടി), മുനീറ (റിട്ട: അധ്യാപിക, പി.എസ്.എം.ഒ. കോളേജ്), റഫീദ (അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ലബീബ (അധ്യാപിക, കാമ്പസ് സ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കൾ: മേജർ.കെ. ഇബ്‌റാഹീം (മുൻപ്രിൻസിപ്പൽ പി.എസ്.എം.ഒ. കോളേജ്), ഷാജഹാൻ (ജോ. ഡയരക്ടർ,ലോക്കൽ ഓഡിറ്റ്), ബഷീർ പള്ളിക്കൽ (എൽ.ഐ.സി. കോഴിക്കോട്), റംലാബി (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവ...
Obituary

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Obituary

വല്യൂമ്മയോടൊപ്പം പോകുമ്പോൾ തെങ് മുറിഞ്ഞു വീണു 2 വയസ്സുകാരൻ മരിച്ചു

കല്പകഞ്ചേരി: പിതൃമാതാവിന്റെ കൈ പിടിച്ചു പോകുകയായിരുന്ന രണ്ടു വയസുകാരൻ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരിയിലാണ് സംഭവം. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ - ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വീടിന്റെ പിറക് വശത്ത് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഉടൻ സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വലിയുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹോദരങ്ങൾ : അംന, സജ....
Obituary

ഒറ്റക്ക് താമസിക്കുന്നയാളിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന യാളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് പള്ളിക്കത്താഴം വടക്കുംപറമ്പിൽ വേലായുധനെ (52) യാണ് മരിച്ച നിലയിൽ കണ്ടത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽ വാസികൾ പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയോടെ പോലീസ് സ്ഥലത്തെത്തി. ഭാര്യയും മക്കളും പരപ്പനങ്ങാടിയിലാണ് താമസം....
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
Obituary

ഭാര്യയ്‌ക്കൊപ്പം ഉംറക്കെത്തിയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു

മൂന്നിയൂർ: ഭാര്യയ്‌ക്കൊപ്പം ഉംറ തീര്ഥാടനത്തിന് പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം റൂമിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നു ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe...
error: Content is protected !!