നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം
തിരൂരങ്ങാടി : നാലു ദിവസങ്ങളിലായി നടക്കുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഉറൂസ് മുബാറകിന് ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന് സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന മഖാം സിയാറതിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഹംസ മഹ്‌മൂദി തൃശൂരിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ മഹബ്ബ നടന്നു.
ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ്...