Wednesday, September 23

Other

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്
Other

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചുടലപ്പറമ്പ് മൈതാനിയിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ശൗര്യ സമ്മാൻ അവാർഡ് ജേതാവ് റിട്ട. സുബേദാർ മേജർ ശ്രീ. കൃഷ്ണൻ ടി. ദേശീയ പതാക ഉയർത്തി.ക്ലബ്ബ് കൺവീനർ കെ.ടി. വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. കലാ-കായിക താരങ്ങളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിന്റ് കൺവീനർ മനോജ് ടി. നന്ദി രേഖപ്പെടുത്തി.ദേശസ്നേഹവും കായിക കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം ആവേശകരമായി സമാപിച്ചു....
ദേശീയപതാക ഉയർത്തിയില്ല: തിരൂരങ്ങാടിയിൽ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു
Other

ദേശീയപതാക ഉയർത്തിയില്ല: തിരൂരങ്ങാടിയിൽ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താത്ത കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ചെമ്മാട് കൊടിഞ്ഞി റോഡിൽ ഉള്ള തിരൂരങ്ങാടി ശാഖകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.​തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. അബു, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് ബാബു കെ.പി.സി., തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റ് സി.സി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.​...
ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു
Other

ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു

വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നതായി പരാതിനൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് താലൂക്ക് സർവേയർക്ക് കത്ത് നൽകുകയും പൊതുമരാമത്ത് വകുപ്പ് അതിർത്തി നിർണയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും റോഡ് ഉയർത്തിയത് കാരണം ബസ്റ്റോപ്പിന് ഉയരം കുറവാവുകയും ചെയ്തിട്ടുണ്...
അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി
Other

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

മലപ്പുറം: ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന...
തിരൂരങ്ങാടിയിൽ  റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്
Other

തിരൂരങ്ങാടിയിൽ റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്

തിരുരങ്ങാടി : മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി കരിപറമ്പ് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 17നകം തിരുരങ്ങാടി മുതൽ പതിനാറുങ്ങൽ വരെയുള്ള റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ആദ്യഘട്ട വർക്ക് തുടങ്ങാം എന്ന് എ. ബി. എം ഫോർ കരാർ കമ്പനി രേഖ മൂലം ഉറപ്പ് നൽകി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇത് സംബന്ധിച്ച് പരാതിയും സമർപ്പിച്ചു. പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ അനീസ് ഖാലിദ്, ഷഫീഖ് പുളിക്കൽ,അഷ്‌റഫ്‌ താണീക്കൽ, ആസിഫ് ലൈഫ് കെയർ, എന്നിവർ പങ്കെടുത്തു....
റോഡ് കട്ടർ അപകടങ്ങൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ അസി: പോലീസ് സൂപ്രണ്ടിന് പരാതി.
Other

റോഡ് കട്ടർ അപകടങ്ങൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ അസി: പോലീസ് സൂപ്രണ്ടിന് പരാതി.

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ അമൃത് പദ്ധതിക്കും കുടിവെള്ള പദ്ധതിക്കുമായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ ദീർഘകാലമായി സുരക്ഷിതമായി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് അപകടങ്ങൾ വർധിക്കുന്നതായി ആരോപിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി, അഷ്റഫ് മനരിക്കൽ, സിദ്ദീഖ് പറമ്പൻ, സിപി സുബൈർ, മലപ്പുറം ജില്ലാ പോലീസ് അഡീഷണൽ എസ് പി പി. ബിജു രാജ് മുമ്പാകെ പരാതി നൽകി.കരിപറമ്പ് മുതൽ കക്കാട് വരെയുള്ള ഭാഗത്ത് അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 2024 അവസാനത്തോടെ റോഡ് വെട്ടിപ്പൊളിച്ചെന്നും, ഒരു വർഷത്തിലേറെയായിട്ടും പല ഭാഗങ്ങളും സുരക്ഷിതമായി പുനഃസ്ഥാപിച്ചിട്ടില്ലെന്നുമാണ് പരാതിയിലെ ആരോപണം. ഇതുസംബന്ധിച്ച് PWD അധികൃതർക്കും താലൂക്ക് വികസന സമിതിക്കും പല ഘട്ടങ്ങളിലായി പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.ഇതിനിട...
കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഉറൂസ് തുടങ്ങി
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഉറൂസ് തുടങ്ങി

കുണ്ടൂർ ഉസ്താദ് ഉറൂസിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദിൻ്റെ 21 ാമത് ഉറൂസിന് കുണ്ടൂർ ഗൗസിയ്യയിൽ കൊട ഉയർന്നു . ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറകിന് തുടക്കമായി. മഖാം സിയാറത്തിന് സമസ്ത മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല നേതൃത്വം നൽകി. ചാദർ നവാസിക്ക് കെവി ഹംസ ഹാജി തെന്നല നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അലിബാഖവി ആറ്റുപുറം, എൻ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂർ,ഹസ്സൻ മുസ്‌ലിയാർ വയനാട്,സയ്യിദ് ജലാലുദ്ദീൻ ജീലാനി ,നാസർ ഹാജി ഓമച്ചപ്പുഴ .പൂക്കുഞ്ഞി തങ്ങൾ ചീർപ്പിങ്ങൾ,പി പി എ കുട്ടി ദാരിമി,അബ്‌ദുല്ല അഹ്‌സനി ചെങ്ങാനി,അബ്ദുൽ മജീദ് അഹ്‌സനി,മൈസൂർ ബാവ ഹാജി, ഏനി ഹാജി,ഹകീം ഹാജി കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന മജ്ലിസ...
എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ
Other

എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ

എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ചേലേമ്പ്ര ചക്കുളങ്ങരയിൽ സമാപിച്ചു. അനലൈസ ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് നുസ് രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി കെ സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു. ഫോട്ടോ: എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു...
പ്രതിഷേധത്തിന് ഫലമുണ്ടായി, സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ; പുനരാരംഭത്തിന് നടപടികള്‍ തുടങ്ങി
Other

പ്രതിഷേധത്തിന് ഫലമുണ്ടായി, സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ; പുനരാരംഭത്തിന് നടപടികള്‍ തുടങ്ങി

തിരൂരങ്ങാടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി. പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുക. കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്. തിരൂരങ്ങാടി സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരി സർക്കിൾ ഓഫീസിന് കീഴിൽ ആക്കാനായിരുന്നു തീരുമാനം ഉണ്ടായിരുന്നത്. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലുള്ള മൂന്നിയൂർ ചേളാരി, എ ആർ നഗർ കുന്നുംപുറം ഉൾപ്പെടെ...
ദുരിതാശ്വാസ ക്യാംപുകളായ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതി
Other

ദുരിതാശ്വാസ ക്യാംപുകളായ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതി

മലപ്പുറം: മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ അതത് സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അനുമതി നല്‍കി. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചു വരുന്നത്. ക്യാംപുകളുടെ പ്രവര്‍ത്തനം അധ്യയനത്തെ ബാധിക്കുന്ന പക്ഷം സ്ഥാപന മേധാവികള്‍ക്ക് സ്വന്തം നിലയില്‍ അവധി പ്രഖ്യാപിക്കാമെന്നാണ് ജില്ലാ കളക്ടററുടെ ഉത്തരവ്. ജില്ലയില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറനാട് താലൂക്കിലെ വല്ല്യട്ടിപ്പറമ്പ് അങ്കണവാടി, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ലിയു.യു.പി.എസ്., മൊറയൂര്‍ ജി...
പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
Other

പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയെ തുടർന്ന് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അധികൃതർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റിഥു, ഓവർസിയർ സഫീർ, പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച സ്ലാബിന്റെ നിർമാണരീതിയും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇന്റർലോക്ക് കട്ടകൾ പാകാതെ ഒഴിവാക്കിയ ഭാഗങ്ങളും, ഹാൻഡ് ഡ്രിൽ സ്ഥാപിക്കുന്നതിനായി മഴവെള്ളം ഒഴിവായി പോകേണ്ട റോഡിലേക്കുള്ള ഭാഗ...
തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ 15 ദിവസത്തിനുള്ളിൽ നന്നാക്കാൻ തീരുമാനം
Other

തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ 15 ദിവസത്തിനുള്ളിൽ നന്നാക്കാൻ തീരുമാനം

തിരൂരങ്ങാടി നഗരസഭയിലെ റോഡ് പുനരുദ്ധാരണം 15 ദിവസത്തിനകം പൂർത്തിയാക്കണം – പി.എം.എ. സമീർ എം.എൽ.എ തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിൽ അമൃത്, നഗരസഞ്ചയം എന്നീ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈൻ സ്ഥാപിക്കുന്നതിനു റോഡ് കുഴിച്ച ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും, യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം, കേരള വാട്ടർ അതോറിറ്റി പി.എച്ച് വിഭാഗം, തിരൂരങ്ങാടി നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കരാറുകാരും യോഗത്തിൽ പങ്കെടുത്തു. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകുന്നത് ജനങ്ങൾക്ക് വലിയ യാത്രാദുരിതവും അപകടസാധ്യതയും...
പാണക്കാട് എടയിപ്പാലത്തെ റോഡിൽ വീണ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും
Other

പാണക്കാട് എടയിപ്പാലത്തെ റോഡിൽ വീണ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും

പാണക്കാട് എടയിപ്പാലത്തെ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി - പരപ്പനങ്ങാടി സംസ്ഥാനപാതയിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് ഗതാഗതത്തിന് സജ്ജമായി. ഇന്നലെ മലപ്പുറം അഗ്നിരക്ഷാ സേനയുടെനേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു.രണ്ട് ദിവസങ്ങളിലായി 373 ലോഡ് മണ്ണ് ആണ് നീക്കം ചെയ്തത്.ഇതോടെ തിങ്കളാഴ്ച രാവിലെ യാണ് മണ്ണിടിഞ്ഞത്.മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുമെന്ന സാഹചര്യത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് ഗതാഗതസജ്ജമാക്കിയത്. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയുംസിവിൽ ഡിഫെൻസ് അടക്...
ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി
Other

ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി

ആറുമാസം… 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വെറും ആറുമാസത്തിനുള്ളിൽ തന്നെ വികസനത്തിലും ജനസേവന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. ഏകദേശം രണ്ട് മാസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഈ കാലയളവിൽ 50-ഓളം പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തി യാഥാർത്ഥ്യമാക്കി. കുളങ്ങര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനകം മാറ്റിസ്ഥാപിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാനും സാധിച്ചു. ദേശീയപാതയോരത്...
സാക്ഷരത മിഷൻ തുല്യതാ പഠിതാക്കൾക്ക് യാത്രയയപ്പും അവാർഡ് ദാന വിതരണവും നടത്തി
Other

സാക്ഷരത മിഷൻ തുല്യതാ പഠിതാക്കൾക്ക് യാത്രയയപ്പും അവാർഡ് ദാന വിതരണവും നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ജിഎച്ച്എസ്എസ് സമ്പർക്ക പഠന കേന്ദ്രത്തിൽ +2 പൂർത്തിയാക്കിയ പഠിതാക്കൾക്ക് യാത്രയയപ്പ് നൽകുകയും ആദരിക്കുകയും അവരുടെ തുടർവിദ്യാഭ്യാസത്തിനും ജീവിതവിജയത്തിനും ആശംസകൾ നേരുകയും ചെയ്തശ്രദ്ധേയമായി.ചടങ്ങ് നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു വിദ്യാഭ്യാസം ജീവിതത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ശക്തമായ ഉപാധിയാണെന്നുംപ്രായം വിദ്യാഭ്യാസത്തിന് ഒരിക്കലും തടസ്സമല്ലെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു,നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചയി മൊയ്തീൻകുട്ടി മാഷ്സ്കൂളിനുള്ള ഉപഹാര സമർപ്പണ ഉദ്ഘാടനം നടത്തി,സാക്ഷരതാ മിഷന്റെ തുല്യതാ പഠനപദ്ധതി സമൂഹത്തിൽ വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന മാതൃകാപരമായ സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുകൾ അധ്യക്ഷത വഹ...
മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍
Other

മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ടിന് ശേഷം പരേഡ് ഗ്രൗണ്ട് വികാരപരമായ പല രംഗങ്ങള്‍ക്കും സാക്ഷിയായി. അതിലൊന്ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലന്‍ മകന്‍ വിഷ്ണുവിന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തിയതാണ്. 15 വര്‍ഷം മുമ്പ് ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചു അരക്ക് താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന് സ്വന്തം മകന്‍ പരിശീലനം പൂര്‍ത്തിയാക്കി നാടിനും ജനങ്ങള്‍ക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന മുഹൂര്‍ത്തം കാണാതിരിക്കാനാവില്ലല്ലോ. പരിമിതികളും പ്രയാസങ്ങളും മറികടന്ന് കുടുംബ സമേതമാണ് പരേഡ് വീക്ഷിക്കാന്‍ പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു അച്ഛന് ഒരു താങ്ങാവണം അതിനൊരു സര്‍ക്കാര്‍ ജോലി വേണമെന്ന ആ ഗ്രഹത്തോടെയാണ് പി.എസ്.സി പരീക്ഷയെഴുതി കേരള പോലീസില്‍ ചേരുന്നത്...
ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ നിരക്കുകൾ കുറച്ചു; തീരുമാനം മൂന്നിയൂർ സൗഹൃദ വേദിയുടെ ഇടപെടലിനെ തുടർന്ന്
Other

ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ നിരക്കുകൾ കുറച്ചു; തീരുമാനം മൂന്നിയൂർ സൗഹൃദ വേദിയുടെ ഇടപെടലിനെ തുടർന്ന്

​തിരൂരങ്ങാടി: ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിലെ അമിത നിരക്കുകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഗെയിം നിരക്കുകൾ കുറക്കാൻ മാൾ അധികൃതർ തീരുമാനിച്ചു. നിരക്ക് വർധനവിനെതിരെ മൂന്നിയൂർ സൗഹൃദ വേദി നടത്തിയ ശക്തമായ പ്രതിഷേധത്തെയും ചർച്ചകളെയും തുടർന്നാണ് നടപടി.​സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന നിരക്കാണ് ഗെയിം കോർണറിൽ ഈടാക്കിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി മൂന്നിയൂർ സൗഹൃദ വേദി മാൾ അധികൃതർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൗഹൃദ വേദി ഭാരവാഹികളുമായി ഹൈലൈറ്റ് മാൾ - ഗെയിം കോർണർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ കുറക്കാൻ ധാരണയായത്.​ഇതിനെ തുടർന്ന് ​വീഡിയോ ഗെയിമുകൾക്കും ടോയ്സ് ക്രെയിൻ ഗെയിമുകൾക്കും 10% മുതൽ 30% വരെ നിരക്കിളവ് ലഭ്യമാകും. ഇത് മൂലംസാധാരണക്കാർക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഗെയിം കോർണർ പ്രയോജനപ്പെടുത്താൻ സാധിക്കും.​സൗഹൃദ വേദി ചെയർമാൻ അഷ...
തിരൂർ – മലപ്പുറം റോഡിൽ കോഡൂർ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Other

തിരൂർ – മലപ്പുറം റോഡിൽ കോഡൂർ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

മലപ്പുറം–തിരൂർ റോഡിലെ വെസ്റ്റ് കോഡൂർ (വടക്കമണ്ണ വളവ്) ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കോട്ടക്കലിൽ നിന്ന് മലപ്പുറത്തേക്ക് പോകുന്ന വാഹനയാത്രക്കാർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പ് വൻ തുക മുടക്കി നവീകരണം നടത്തിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചു
Other

മാസങ്ങൾക്ക് മുമ്പ് വൻ തുക മുടക്കി നവീകരണം നടത്തിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചു

പരപ്പനങ്ങാടി: മാസങ്ങൾക്കുമുമ്പ് നവീകരണം പൂർത്തിയാക്കിയ പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ പീസ് ഓഡിറ്റോറിയത്തിന് മുൻവശത്തായി കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നതിനായി കീറിയ ഭാഗം ഇതുവരെ ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തതിനെതിരെ പരാതി നൽകി.പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും റോഡ് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാത്തതിനാൽ വാഹനയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും റോഡ് തകർന്ന നിലയിലാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.പൊതുമരാമത്ത് വകുപ്പിന്റെ പുതുതായി നവീകരിച്ച റോഡ് യഥാസമയം പുനഃസ്ഥാപിക്കാതിരുന്നത് പൊതുമുതലിന് നഷ്ടമുണ്ടാക്കുന്നതും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ബന്ധപ്പെട്ട...
കോണ്‍ഫ്‌ളുവന്‍സ്: ചെമ്മാട് ഖുത്ബുസ്സമാന്‍ പാരന്റ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
Other

കോണ്‍ഫ്‌ളുവന്‍സ്: ചെമ്മാട് ഖുത്ബുസ്സമാന്‍ പാരന്റ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ രക്ഷിതാക്കളുടെയും വിദ്യാലയത്തിന്റെയും പങ്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഖുത്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സംഘടിപ്പിച്ച 'കോണ്‍ഫ്‌ളുവന്‍സ്' പാരന്റ്‌സ് കോണ്‍ക്ലേവ് ശ്രദ്ധേയമായി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ടി.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.എന്‍.എം. സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പ്രധാന സെഷന് പ്രമുഖ എന്‍.എല്‍.പി. പ്രാക്ടീഷണറും ടി.എ./എല്‍.ഡി. ട്രെയ്‌നറുമായ അബ്ദുല്‍ ഹകീം സഖാഫി ആയഞ്ചേരി നേതൃത്വം നല്‍കി. 'ഡിജിറ്റല്‍ യുഗത്തിലെ കുട്ടികളുടെ വളര്‍ച്ചയും രക്ഷിതാക്കളുടെ പങ്കും' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, പുതിയ രക്ഷാകര്‍തൃ സമീപനങ്ങള്‍, കുട്ടികളുടെ വൈകാരിക ആവശ്യങ്ങള്‍, മൊബ...
ട്രാവൽ വ്ലോഗർ “യാത്രാ ടുഡെ” ദിൽഷാദിനെ കാണാനില്ലെന്ന് പരാതി
Other

ട്രാവൽ വ്ലോഗർ “യാത്രാ ടുഡെ” ദിൽഷാദിനെ കാണാനില്ലെന്ന് പരാതി

ചേലേമ്പ്ര: പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ ' " യാത്രാ ടുഡെ" ദിൽഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പാറയിൽ പുല്ലിപറമ്പ് ഈരുളിൽ ഹുസൈൻ്റെ മകനാണ്. ഈ മാസം 6 ന് രാവിലെ മണിക്ക് ആസാം ഭാഗത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. 22 തീയതി മുതൽ ഇത് വരെ പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ഭാര്യ തസ്ഫിയയുടെ പരാതിയിൽ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....
കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം: കർഷക സംഘം
Other

കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം: കർഷക സംഘം

മൂന്നിയൂർ: ദേശീയപാത വികസനത്തോടനുബന്ധിച്ച് തകർന്ന കളിയാട്ടമുക്ക്-ചാലിപ്പാടം കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കർഷക സംഘം വള്ളിക്കുന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 250 ഏക്കറയോളം കൃഷി ചെയ്ത പ്രദേശത്ത് നിലവിൽ വൈദ്യുതി ലഭിക്കാൻ പ്രയാസം നേരിടുകയാണ്. നിലവിൽ 10 ശതമാനത്തോളം വൈദ്യുതി ലൈനിൻ്റെ ജോലി മാത്രമെ പ്രദേശത്ത് പൂർത്തിയായിട്ടുള്ളൂ. കാർഷിക മേഖലക്കിത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. താഴെ ചേളാരി വി കുമാര ദാസൻ നഗറിൽ(സ്മാർട്ട് ഓഡിറ്റോറിയം) നടന്ന സമ്മേളനം കർഷക സംഘം ജില്ല ട്രഷറർ കെ ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ് സദാനന്ദൻ, കെ പി ഹൈമാവതി, പി പരമേശ്വരൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. കെ എം രഘുനാഥ് രക്തസാക്ഷി പ്രമേയവും പി പരമേശ്വരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ...
ലെൻസ്ഫെഡ് അതിഥി തൊഴിലാളികൾക്കായി മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് നടത്തി
Other

ലെൻസ്ഫെഡ് അതിഥി തൊഴിലാളികൾക്കായി മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് നടത്തി

വേങ്ങര: ലെൻസ് ഫെഡ് ഏരിയ കമ്മിറ്റി  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി സൗജന്യ മലമ്പനി  സ്ക്രീനിംഗ് ക്യാമ്പ് നടത്തി ജില്ലയിൽ  അതിഥി തൊഴിലാളികൾക്കിടയിൽ മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ്  29 വരെ നടത്തുന്ന രോഗനിർണയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്  അൽ സലാമ ആശുപത്രി പരിസരത്ത്  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ അധ്യക്ഷയായി . കെസി ഇസ്മായിൽ പി കെ റിയാസലി ,  വി.കെ.എ. റസാഖ്, നൗഷാദലി, എയു നൗഫൽ  സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., ഷംസുദ്ധീൻ ഇ.വി., സക്കീറലി എ., അസ്‌ലം പ്രസംഗിച്ചു...
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു
Other

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു

തൃക്കുളം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസിന് മെഡിക്കൽ കോളേജിൽ സീറ്റ് കരസ്ഥമാക്കിയ പി.കെ ഫാത്തിമ റിൻഷയെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു. പള്ളിപ്പടി ജനകീയ സമിതിയുടെ മുൻ ചെയർമാൻ കൂടിയായ പി.കെ ഹംസയുടെ മകളാണ് വിജയിയായ ഫാത്തിമ റിൻഷ 40-ാം ഡിവിഷൻ കൗൺസിലർ എംപി സയ്യിദ് ഷൗക്കത്തലി തങ്ങൾ,കെഎംസിസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഉസ്മാൻ അലി പുളിക്കലകത്ത്,പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, ജോ:കൺവീനർമാരായ ഡോക്ടർ മുഹമ്മദ് റഫീഖ്, മുനീർ പിഒ, ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് പാലക്കാട്ട്, അഷ്റഫ് ടിഎം എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്...
പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍
Other

പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍

മഞ്ചേരി : പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അഡ്വ. ക്കേറ്റ് എം റഹ്മത്തുള്ള എം.എല്‍.എ പറഞ്ഞു സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരിന്റെ സഹായം തേടും. ആദ്യഘട്ടത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കും. സ്റ്റേഡിയത്തിന് സമീപത്തുള്ള കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് എംഎല്‍എപറഞ്ഞു. ഗാലറി, പവലിയന്‍ നിര്‍മ്മാണം, ബോയ്‌സ് -ഗേള്‍സ് ഹോസ്റ്റല്‍, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് പാര്‍ക്ക്, മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് ജിംനാസ്റ്റിക് സെന്റര്‍, ഔട്‌ഡോര്‍ കോര്‍ട്ട,് ഇന്‍ഡോര്‍ സ്...
തോട്ടശ്ശേരിയറ പാത്തിക്കുഴി റോഡ് വികസനത്തിന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
Other

തോട്ടശ്ശേരിയറ പാത്തിക്കുഴി റോഡ് വികസനത്തിന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

പെരുവള്ളൂർ: കണ്ണമംഗലം, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും ഏറെ ഗതാഗത പ്രാധാന്യമുള്ളതുമായ തോട്ടശ്ശേരിയറ-ഇല്ലത്തുമാട്-പാത്തി ക്കുഴി റോഡ് പത്ത് മീറ്റർ വീതിയാക്കി നവീകരിക്കുന്ന പദ്ധതിക്ക് വേഗത കൂട്ടാൻ ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.2017ൽ പത്ത് കോടി ഫണ്ട് കിഫ്ബി ഇതിനായി അനുവദിച്ചിട്ട്‌ ഒൻപത് വർഷം കഴിഞ്ഞിട്ടും പദ്ധതി അനന്തമായി നീണ്ടു പോകുന്നതിൽ പൊതുജന കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.പല അത്യാവശ്യ പദ്ധതികൾക്കും ഫണ്ട് ലഭ്യമാകാതിരിക്കുമ്പോൾ പത്തു കോടി ഫണ്ട് കിഫ്‌ബി അനുവദിച്ചിട്ടുള്ള ഈ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വട്ടപ്പറമ്പ് എൽ പി സ്കൂളിൽ വെച്ച് ചേർന്ന കൺവെൻഷനിൽ അമീർ അറക്കൽ അധ്യക്ഷനായി. എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.വി പി ബീരാൻ കുട്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായികെ പി ജാഫർ തങ്ങൾ (ചെയർമാൻ)മുഹമ്മദ് യൂനുസ് പി ഒ,...
മേലേ ചേളാരി മാതാപുഴ റോഡിലെ ബ്ലോക്ക്: കലക്ടർ സ്ഥലം സന്ദർശിച്ചു
Other

മേലേ ചേളാരി മാതാപുഴ റോഡിലെ ബ്ലോക്ക്: കലക്ടർ സ്ഥലം സന്ദർശിച്ചു

മേലെചേളാരി മാതാ പുഴ റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ അക്വിസിഷൻ നടപടിക്കൊരുങ്ങി കലക്ടർ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ MLA ടി.വി ഇബ്രാഹിം ഇടപെട്ട് നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി കലക്ടർ റവന്യൂ ഉദ്യോസ്ഥരോടും KNRC ജീവനക്കാരോടുമൊപ്പം സ്ഥലം സന്ദർശിച്ചു വള്ളിക്കുന്നിലെ കടലോര മേഖലയിലെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷമാണ് MLA യോടൊപ്പം കലക്ടർ എത്തിയത്വെളിമുക്കിലെ ഫൂട് ഓവർ ബ്രിഡ്ജ് വർക്ക് പുനരാരംഭിക്കുന്നതിനുള്ള തടസ്സം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ച സമയം നൽകി . വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള സർവ്വീസ് റോഡിൽ നിന്നുമുള്ള പ്രവേശനം 3 മീറ്ററിൽ നിന്നും 4 മീറ്ററാക്കാൻ കലക്ടർ KNRC ക്ക് നിർദേശം നൽകി. സ്വകാര്യ വെക്തിയുടെ സ്ഥാപനത്തിലേക്കുള്ള വഴി അടച്ചിട്ടത് തൊട്ടടുത്ത ദിവസം തുറക്കാൻ ഉത്തരവിട്ടു വള്ളിക്കുന്ന് മണ്ഡലം MLA TV ഇബ്രാഹിം മിനോടൊപ്പമാണ് കലക്ടർ വിജയ് ഗോയ...
യൂണിറ്റി ഫൗണ്ടേഷൻ നൈപുണ്യ പരിശീലനം ആരംഭിച്ചു
Other

യൂണിറ്റി ഫൗണ്ടേഷൻ നൈപുണ്യ പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം, യൂണിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് തിരൂരങ്ങാടി മേഖലയിലെ തെരഞ്ഞെടുത്ത 20 വനിതകൾക്കായി സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസിംഗ് തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു. അമൽ കോളേജ് അക്കാദമിക് ഡീൻ ഡോ. ടി.ഷിഹാബുദ്ധിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജെഎസ്‌എസ് ഡയറക്ടർ വി. ഉമ്മർ കോയ മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ വികസനത്തിലൂടെ തൊഴിലും സംരംഭകത്വവും കൈവരിക്കാൻ പരിശീലനം വലിയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റി ഫൗണ്ടേഷന്റെ ഭാരവാഹികളായ മുനീർ കൂർമ്മത്ത്, സമീർ മേലെവീട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 50 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പിന്തുണയും മാർഗനിർദേശവും യൂണിറ്റി ഫൗണ്ടേഷൻ നൽകുമെന്ന് സംഘാടകർ അറിയിച്ചു....
മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
Other

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കും. ഇത്ിനായി 7 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്...
ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും
Other

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നൈപുണി സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സ്ത്രീ തൊഴിലിടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 21 മേഖലകളിലായി 1800 ഓളം...