Thursday, July 10

Other

തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍
Kerala, Malappuram, Other

തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. പുറത്തൂർ പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് സംഭവം. പ്രദേശവാസിയായ കൊമ്പൻതറയിൽ മുഹമ്മദ് കുട്ടിയുടെ മകൻ സാലിഹ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് സൂചന. അൽപം മാറി ഒരു കാർ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. കാർ മുതൽ മൃതദേഹം കിടക്കുന്ന സ്ഥലം വരെ രക്തപ്പാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തിരൂർ ഡിവൈഎസ്പി കെ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി....
Kerala, Other

ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍

പെരുമ്പാവൂരില്‍ ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനിരയായ കുട്ടിയും അസം സ്വദേശികളാണെന്നാണ് വിവരം. കുഞ്ഞിന്റെ മാതാപിതാക്കള്‍ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്ത് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇയാളെ കുഞ്ഞിനെ ഉപദ്ര...
Other

കേരള ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവ്, വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ദില്ലി : നൂറിന്റെ നിറവിലേക്കെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ആശംസയില്‍ പറഞ്ഞു. ഇരുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ താന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി മലയാളത്തില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ജിക്ക് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത...
Kerala, Other

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും: ഇ. ടി. മുഹമ്മദ് ബഷീർ എംപി

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. മണ്ഡലത്തിലെ തവനൂർ പോസ്റ്റ്‌ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പാസ്‌പോർട്ട്‌ സേവ കേന്ദ്രം ആരംഭിക്കുക. കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം തവനൂർ പോസ്റ്റ്‌ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ഇവിടെ കേന്ദ്രത്തിനാവശ്യമായ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകുന്ന മുറക്ക് പി എസ് കെ യുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു. മലപ്പുറം ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവകേന്ദ്രങ്ങൾ അനുവദിക്കുക എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം കേന്ദ്രത്തെ യാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട്‌ സേവകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും ക...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ് ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല ; ഒരു മാസത്തിനകം ഫലം ലഭ്യമാകും പി.ജി. പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍  ഉള്‍പ്പെടെയുള്ളവയില്‍  ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ 2018-21 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) വിദ്യാര്‍ഥികളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുമ...
Local news, Other

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ തിരൂരങ്ങാടി മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ കെ. ലത അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള ബഹുജന സദസ്സ് നടത്തുന്നത്. നവംബർ 28ന് വൈകീട്ട് മൂന്നിന് പരപ്പനങ്ങാടി സ്റ്റേഡിയത്തിൽ വെച്ചാണ് സദസ്സ് നടത്തുന്നത്. സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ അംഗം നിയാസ് പുളിക്കലകത്ത് ചെയർമാനും മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗ...
Malappuram, Other

ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും: ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. കളക്ടറായി ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനങ്ങളാണ് സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നിന് സഹായകരമാക്കുക. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ കാര്യക്ഷമാമാക്കി നടപ്പാക്കും. മാലിന്യ മുക്ത കേരളം ക്യാമ്പയിൻ സർക്കാറിന്റെ പ്രധാന മിഷനാണ്. അത് വിജയിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശുചീകരിക്കുയും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പല പദ്ധതികളും ജില്ലയുടെ വികസനത്തിനായി ഉപയോഗിക്കാൻ സാധി...
Kerala, Other

എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവ് ; വിഎസിന് പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്‍

തിരുവനന്തപുരം : നൂറിന്റെ നിറവിലേക്കെത്തിയ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നു...
Other

പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നു ; വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വാഹന പരിശോധനാ സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ , ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ ഒരു കാരണവശാലും വാഹനം പിടിച്ചുവയ്ക്കുരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ രേഖകളുടെ അസൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരിശോധനാ വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതു പ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി...
Other

അണയാത്ത പോരാട്ട വീര്യം ; നൂറിന്റെ നിറവില്‍ വിഎസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഒന്നിലും കീഴടങ്ങാത്ത സമരതീക്ഷ്ണതകൊണ്ടും ജനകീയതയെ മുറുകെപ്പിടിച്ച നിലപാടുകള്‍കൊണ്ടും ജീവിതത്തെ അത്രമേല്‍ അര്‍ഥപൂര്‍ണമാക്കിയ അദ്ദേഹത്തിന് ഈ ധന്യദിനത്തില്‍ കേരളത്തിന്റെ ഹൃദയാഭിവാദ്യം. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ജനങ്ങള്‍ക്കൊപ്പമാവണം ഒരു രാഷ്ട്രീയ നേതാവെന്ന അടിസ്ഥാനപാഠം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വിഎസ്, ആ ജനകീയതയാണ് ഒരു നേതാവിന്റെ ഏറ്റവും വിലപിടിപ്പുള്ള നിക്ഷേപമെന്നും അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെ കേരളത്തെ ഓര്‍മിപ്പിക്കുന്നു. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തപ്പോലെ അധികം നേതാക്കളെയ...
Kerala, Malappuram, Other

കരിപ്പൂർ വിമാനത്താവള വികസനം: എയർപോർട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി. 76 കൈവശക്കാരിൽ നിന്നായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയാണ് കൈമാറിയത്. സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്. ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ എം.പി പ്രേംലാൽ, ജെ. ഒ അരുൺ, അൻവർ സാദത്ത്, ലത കെ., സജീദ് എസ്., എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർമാരായ ദേവ്കുമാർ പി.എസ്., സുരേഷ് എം., അസി. മാനേജർ നാരായണൻ കെ., ജില്ലാ ലോ ഓഫീസർ വിൻസന്റ് ജേസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സ്പെഷൽ എൽ എ തഹസിൽദാർ കിഷോർ എം.കെ തുടങ്ങിയവർ സംബന്ധിച്ചു....
Other

വീണ്ടും എന്നോട് മത്സരിക്കാന്‍ ധൈര്യമുണ്ടോ ? ; രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

കൊച്ചി: അമേഠിയില്‍ തന്നോട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അദാനിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ചു തള്ളേണ്ടതാണെന്നും കേന്ദ്രത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച് പറഞ്ഞത്. നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി 'ഇന്ത്യ' മുന്നണിയില്‍ തന്നെ അംഗമായ സിപിഐ രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക...
Kerala, Other

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂര്‍ സ്വദേശികളായ എട്ട് പേരെയാണ് തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2009 മാര്‍ച്ച് 12 ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് സംഭവം. പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പന്ന്യന്നൂര്‍ സ്വദേശികളും ബി.ജെ.പി. പ്രവര്‍ത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോള്‍ വീട്ടില്‍ കുട്ടന്‍ എന്ന അജയന്‍ (50) നാലു പുരക്കല്‍ എന്‍.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവന്‍ (45), മൊട്ടമ്മല്‍ എം. ഷാജി(52), പുത്തന്‍ പുരയില്‍ ദിലീപ് കുമാര്‍ (53), പി.പി മന്മദന്‍ (48) എന്നിവരാണ് പ്രതികള്‍. ഇവരില്‍ വി.സി.സന്തോഷ് വിചാരണ വേളയില്‍ മരിച്ചു....
Malappuram, Other

പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

മലപ്പുറം പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ പതിമൂന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കാട്ടു പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റാണെന്ന് പ്രഥമിക നിഗമനം. സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ അറസ്റ്റ് ചെയ്തു. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി. ആസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്‌മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്‌മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്...
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് ...
Malappuram, Other

ആര്‍ദ്രം ആരോഗ്യം: നാളെ മലപ്പുറം ജില്ലയില്‍ ; മന്ത്രി വീണാ ജോര്‍ജ് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും

മലപ്പുറം : 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 9 ന് അരീക്കോട് താലൂക്ക് ആശുപത്രി, 10 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി, 11 ന് വണ്ടൂര്‍ താലൂക്ക് ആശുപത്രി, 12.30 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, ഉച്ചയ്ക്ക് 2.30 ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി, 4.45 ന് പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 6 മണിക്ക് തിരൂര്‍ ജില്ലാ ആശുപത്രി, 7 ന് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ജില്ലയുടെ അവലോകന യോഗം മറ്റൊരു ദിവസം നടക്കും. എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ...
Local news, Other

താനൂരില്‍ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്. രാജസ്ഥാനില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മാര്‍ബിള്‍ പാളികള്‍ അവിടെ നിന്നും ഇറക്കി മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകമുണ്ടായത്. മാര്‍ബിള്‍ പാളി തൊഴിലാളിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശ്ചിമ ബംഗാള്‍ സ്വദേശിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി...
Malappuram, Other

ഭാവനാപൂര്‍ണമായ പദ്ധതികള്‍ ജില്ലയ്ക്ക് സമ്മാനിച്ച് ജില്ലാ കലക്ടര്‍ ചുമതലയൊഴിയുന്നു

മലപ്പുറം : രണ്ടു വര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഇന്ന് (ഒക്ടോബര്‍ 20) പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന പ്രതിസന്ധിഘട്ടത്തില്‍ 2021 സെപ്റ്റംബര്‍ പത്തിനാണ് ജില്ലാ കലക്ടറായി മലപ്പുറത്തെത്തുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമായി നടപ്പാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ സാധിച്ചു. ഇക്കാലയളവില്‍ ജില്ലയുടെ വികസനത്തിന് സവിശേഷമായ പദ്ധതികള്‍ തയ്യാറാക്കിയും സ്വന്തം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റിയുമാണ് ഇന്ന് (ഒക്ടോബര്‍ 20) ജില്ലാ കലക്ടറുടെ ചുമതലയൊഴിയുന്നത്. പട്ടയ വിതരണത്തിലും ഫയല്‍ തീര്‍പ്പാക്കുന്ന കാര്യത്തിലും കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയ്ക്ക് ന...
Other

ഡ്രീം 11 കളിച്ച് ഒന്നര കോടി നേടിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പൂനെ: ഓണ്‍ലൈന്‍ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് പൊലീസാണ് മോശം പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എസ്‌ഐക്കെതിരെ നടപടിയെടുത്തത്. അനുമതിയില്ലാതെയാണ് ഝെന്‍ഡെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ഒന്നര കോടി കിട്ടിയതിന്റെ സന്തോഷം എസ്‌ഐ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തിയെന്നും ഇതാണ് സസ്‌പെന്‍ഷന് കാരണമെന്നും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്വപ്ന ...
Kerala, Malappuram, Other

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു. എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂള...
Kerala, Other

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തസ്‌നീം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തില്‍ തസ്‌നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവര്‍ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തിലും അവര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Malappuram, Other

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി. ...
Malappuram, Other

ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി ജില്ലാ പ്രചരണ വാഹന ജാഥയ്ക്ക് തുടക്കമായി

മലപ്പുറം: അപ്പ്രൂട്ട് ബുൾഡോസർ ഹിന്ദുത്വ: ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക സോളിഡാരിറ്റി സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ഒക്ടോബർ 27ന് മലപ്പുറത്ത് വെച്ച് നടക്കുന്ന യുവജന പ്രതിരോധം ജില്ലാ റാലിയുടെ പ്രചരണാർഥം ഒക്ടോബർ 18,19,20,21 തിയതികളിൽ സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് തിരൂരിൽ തുടക്കമായി. വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് പിപി ജാഥാ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ഛു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം ഹംസ ഉമരി ആശംസകൾ നേർന്നു. ജാഥാ ഡയറക്ടർ സാബിഖ് വെട്ടം, അസിസ്റ്റൻ്റ് ഡയറക്ടർ യാസിർ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന തിരൂർ, അമീൻ വേങ്ങര, യുസ്ർ മഞ്ചേരി, ഹാരിസ് പടപ്പറമ്പ്, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി...
Malappuram, Other

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു....
Malappuram, Other

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് അഭിമാനാര്‍ഹ നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ സംസ്ഥാനസര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാള്‍ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്നെ...
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Local news, Other

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഓവറോൾ കിരീടം പരപ്പിൽപാറ യുവജന സംഘത്തിന്

വേങ്ങര : സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പരപ്പിൽപാറ യുവജന സംഘം ജേതാക്കളായി. കലാതിലകമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ രജിത എൻ.പിയെയും കലാപ്രതിഭയായി സൺറൈസ് പാണ്ടികശാലയുടെ തഖിയുദ്ധീനെയും തെരെഞ്ഞെടുത്തു. കായികം, അത് ലറ്റിക്സ്, കലാ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ നാലു മുതൽ തുടങ്ങിയ കേരളോത്സവം വലിയോറ പാലശ്ശേരിമാട് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളോടെ സമാപിച്ചു. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ചെയർപേഴ്സൺ ആരിഫാ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്‌ദീൻ, സി പി ഖാദർ, കുറുക്കൻ മുഹമ്മദ്‌, മജീദ് എം, ഖമർ ബാനു, നുസ്രത്ത് തൂമ്പയിൽ, സ്റ്റാഫ്‌ രഞ്ജിത്ത് യു, മൊയ്‌ദീൻ കോയ കടക്കോട്ട്, സഈദ് വളപ്പിൽ, ആമിർ മാട്ടിൽ, അജയ്, അർഷദ് അലി എം, കേരളോ ത്സവം ഓർഗാനൈസിംഗ...
Local news, Other

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവര്‍ത്തകര്‍ പാറക്കടവ് മുതല്‍ കളത്തിങ്ങല്‍ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മണമ്മല്‍ ശംസുദ്ധീന്‍ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയില്‍ ബാവ, വളപ്പില്‍ കുഞ്ഞ സംബന്ധിച്ചു. ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫര്‍, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധന്‍ കുട്ടി, സി.എം. അബൂബക്കര്‍, വി.പി. ഫൈസല്‍, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവര്‍ നേത്രത്വം നല്...
error: Content is protected !!