Monday, July 7

Other

മെഗാജോബ് ഫെയർ
Information, Job, Other

മെഗാജോബ് ഫെയർ

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി ജോബ് ഫെയർ നടത്തുന്നു. ഒക്ടോബർ ഏഴിന് രാവിലെ ഒമ്പത് മുതൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വെച്ചാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. 40ൽ പരം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് വേണ്ടി ഉദ്യോഗാർഥികൾ https://knowledgemission.kerala.gov.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം....
Other

നന്നമ്പ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് കൊടിഞ്ഞിയിൽ മന്ത്രി നിർവഹിക്കും

നന്നമ്പ്ര : പഞ്ചായത്തിലെ ചിരകാല സ്വപ്നമായിരുന്ന ശുദ്ധജല പദ്ധതി നിർമാണത്തിനു ഇന്ന് തുടക്കമാകുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 98 കോടി രൂപ ചെലവിൽ ജലജിവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊടിഞ്ഞി ചുള്ളിക്കുന്നിൽ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബ് തുട ങ്ങിയവർ പങ്കെടുക്കും. ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് നന്നംബ്ര. ജലനിധി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ജലസ്രോതസ് ഇല്ലാത്തതാണ് തടസ്സമായത്. പിന്നീട് വിവിധ ഭരണസമിതികൾ ശ്രമം നടത്തിയിരുന്നെങ്കികും വിവിധ കാരണ ങ്ങളാൽ മുടങ്ങി. പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്ന മുസ്ലിം ലീഗിനെതിരെ പൊതുജന...
Kerala, Other

സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. 1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1...
Kerala, Other

പീഡനക്കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ഷിയാസ് കരീമിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോടേക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് കസ്റ്റഡിയിലായത്. തുടര്‍ന്ന് ചന്ദേര പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഷിയാ...
Local news, Other

അധ്യാപക ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് ആദരവര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : ലോക അധ്യാപക ദിനത്തില്‍ ഗുരു മുദ്രയും കയ്യിലേന്തി സര്‍വ്വ ഗുരുക്കന്‍മാര്‍ക്കും ആദരവ് അര്‍പ്പിച്ച് കൊണ്ട് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയാങ്കണത്തില്‍ അണിനിരന്നു. 1994 ഒക്ടോബര്‍ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. അധ്യാപകരായ സി.ടി അമാനി,ഇ.രാധിക,കെ.റജില,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി....
Malappuram, Other

മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്. എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡി...
Other

ആയയ്ക്ക് ശബളം 83 ലക്ഷം, പക്ഷെ ചില നിബന്ധകളുണ്ട് ; ശതകോടീശ്വരനെ തേടി ജനങ്ങള്‍, ഒടുവില്‍ ആളെ കണ്ടെത്തി

ഒരു ആയയെ തേടിയുള്ള പരസ്യം കണ്ട് ആളുകള്‍ ഒന്നടങ്കം ഞെട്ടി. ആയയ്ക്ക് ശബളം 83 ലക്ഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ചില നിബന്ധനകളും. പരസ്യം ഇങ്ങനെയാണ്… വീട്ടിലെ വിമാനത്തില്‍ വാരാന്ത്യയാത്രകള്‍ ഉള്‍പ്പെടെ സാഹസിക ഉല്ലാസങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രമുഖ കുടുംബത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കണം. ആഴ്ചയില്‍ 96 മണിക്കൂര്‍ വരെ ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. ശമ്പളമായിട്ട് വര്‍ഷം 83 ലക്ഷം കയ്യില്‍ കിട്ടും വീട്ടുജീവനക്കാര്‍ക്കായി അതിസമ്പന്നര്‍ക്ക് സേവനം നല്‍കുന്ന വെബ്‌സൈറ്റായ എസ്റ്റേറ്റ് ജോബ്‌സ് ഡോട്ട് കോമിലെ പരസ്യം കണ്ട്, ആയയ്ക്ക് ഇത്രയും കനത്ത ശമ്പളം കൊടുക്കുന്ന അജ്ഞാതനായ ക്ലയന്റിനു പിന്നാലെ പോയ 'ബിസിനസ് ഇന്‍സൈഡര്‍ വാര്‍ത്താ പോര്‍ട്ടല്‍ ഒടുവില്‍ ആളെ കണ്ടെത്തി വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമി തന്റെ കുട്ടികളെ നോക്ക...
Kerala, Other

വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിവിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകു...
Kerala, Local news, Malappuram, Other

മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത ഷീന വിനോദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി അഭിനന്ദിച്ചു.കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന്‍ കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്‌റഫ് കോറാടന്‍, മെയ്തീന്‍ മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്‍മാന്‍, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Local news, Other

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കിവാരി - 2023 ക്ക് തുടക്കമായി. കലോത്സവം തിരൂരങ്ങാടി നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ തീര്‍ത്ഥ സത്യന്‍ മുഖ്യാതിഥിയായി. പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം. സുഹ്‌റാബി , പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി , എസ്.എം.സി. ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇന്‍ ചാര്‍ജ് എം.എ. റസിയ , കലോല്‍സവം കണ്‍വീനര്‍ അനു തോട്ടോളി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു....
Local news, Other

പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തിയതിനാല്‍ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു. രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്യേ...
Information, Kerala, Other

വമ്പിച്ച ആദായ വില്പന, വമ്പിച്ച ആദായ വില്പന : വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക

സമൂഹ മാധ്യമങ്ങളില്‍ നിരവധി ഓഫറുകള്‍ ദൈനം ദിനത്തില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ പ്രവേശിക്കുന്നതിലൂടെ തട്ടിപ്പിനിരയാകാറുമുണ്ട്. അത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്ന...
Kerala, Malappuram, Other

ഇൻഷൂറൻസ് തുക നിഷേധിച്ചു: നഷ്ടപരിഹാരവും ഇൻഷൂറൻസ് തുകയും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷൂറൻസ് തുക നിഷേധിച്ച ഓറിയന്റൽ കമ്പനിക്കെതിരെ ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇൻഷൂറൻസ് തുകയായ 10,28,433 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാണ് നൽകേണ്ടത്. മേലാറ്റൂർ സ്വദേശി മേക്കാടൻ കുഴിയിൽ മൊയ്തു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. 2019ലെ കാലവർഷത്തിൽ 'ഇമേജ്' മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം തകർന്നിരുന്നു. സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക നൽകാൻ കമ്പനി തയ്യാറായില്ല. തെളിവുകൾ പരിശോധിച്ച കമ്മീഷൻ സ്ഥാപനം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളയാളാണെന്നും കണ്ടെത്തിയാണ് വിധി. കോടതി ചെലവായി 25,000 രൂപയും നൽകാനും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മീഷൻ ഉത്തരവിലുണ്ട്. ഒരു മാസത്തിനകം ഉത്തരവ്...
Kerala, Malappuram, Other

3000 കുടുംബങ്ങളിലേക്ക് ശുചിത്വ സന്ദേശമെത്തിച്ച് ഗാന്ധിജയന്തി വാരാഘോഷം

അരീക്കോട് : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടത്തിയ മൈ ത്രാഷ്, മൈ റെസ്‌പോണ്‍സിബിലിറ്റി- പരിശീലന പരിപാടി മാലിന്യമുക്ത നവകേരളത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പായി. സ്‌കൂളിലെ 3000 കുട്ടികളിലേക്കും അവര്‍ വഴി 3000 കുടുംബങ്ങളിലേക്കും മാലിന്യ മുക്ത നവ കേരളത്തിന്റെ സന്ദേശം ഇതുവഴി എത്തിക്കാനായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിക്കുന്നതിനായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പെന്‍ ബോക്‌സുകള്‍ 50 ക്ലാസുകളിലും സ്ഥാപിച്ചു. തിരഞ്ഞെടുത്ത 60 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് ചടങ്ങില്‍വെച്ച് നേരിട്ട് പരിശീലനം നല്‍കി. ട്രെയിനിങ് ലഭിച്ച കുട്ടികള്‍ തുടര്‍ന്ന് എല്...
Kerala, Malappuram, Other

ബ്രെയിൽ സാക്ഷരതാ പദ്ധതി: ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷൻ കാഴ്ച്ചയില്ലാത്തവർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പാഠപുസ്തക ശിൽപ്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് പ്രതിനിധികളായ കെ. സത്യശീലൻ, എം. സുധീർ, ബി. വിനോദ്, കെ.പി അബ്ദുൽ ജലീൽ, എ. അജയകുമാർ, എം. അജയ്കുമാർ എന്നിവർ പങ്കെടുത്തു. 2015-16ൽ മലപ്പുറം ജില്ലയിൽ ജില്ലയിലെ കാഴ്ച്ചയില്ലാത്തവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പാക്കിയിരുന്നു. തുടർന്ന് തൊഴിൽ പരിശീലനം, തുല്യതാപഠനം തുടങ്ങിയ പദ്ധതികളും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്....
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിയുടെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം 6 ന് ; പരിപാടികള്‍ ആവിഷ്‌കരിച്ചു

തിരൂരങ്ങാടി : നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബര്‍ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തില്‍ വിപുലമായി നടത്തുവാന്‍ സ്വാഗത സംഘം യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു, ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും, കെ.പി എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും, കേരള വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്. ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം) കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര...
Kerala, Local news, Other

സാധാരണകാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സഹകരണ ബാങ്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിക്കുന്നു ; ബിജെപി

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് പരിഹരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തെന്നല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെന്നല സര്‍വീസ് സഹകരണ ബാങ്കിന്റ ഇവനിങ്ങ് ബ്രാഞ്ചിനു മുന്നില്‍ സായാന ധര്‍ണ്ണ സംഘടിപ്പിച്ചു. ബി ജെ പി മലപ്പുറം ജില്ലാ സെക്രട്രറി പി പി ഗണേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ സാധാരണകാരായ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍വീസ് സഹകരണ ബാങ്കുകള്‍ മഹാ ഭൂരിപക്ഷവും ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ ജനങ്ങളെ കൊള്ളയടിക്കാനും വാലിയ സാമ്പത്തിക തട്ടിപ്പിനും ഉപയോഗിക്കുകയാണ് സഹകരണ ബാങ്കിങ് മേഖലയിലെ തട്ടിപ്പിന്റ കാര്യത്തില്‍ ഇരുകൂട്ടരും ഒരു നാണയത്തിന്റ രണ്ടുവശങ്ങളാണെന്ന് ഗണേശന്‍ പറഞ്ഞു. ബിജെപി തെന്നല പഞ്ചായത്ത് പ്രസിഡണ്ട് പട്ടാളത്തില്‍ ഷിജു അദ്ധ്യക്ഷത വഹിച്ചു പ്രജീഷ് പറമ്പേരി, മനോജ് കളരി...
Local news, Other

വാക്കോകിക്ക് ബോക്‌സിങ്ങ് ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടം കൈവരിച്ച മുഹമ്മദ് മാലികിനെ പിഡിപി അഭിനന്ദിച്ചു

തിരുരങ്ങാടി : വാക്കോകിക്ക് ബോക്‌സിങ്ങ് ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുരങ്ങാടി താഴെചിന ജി എം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥി മുഹമ്മദ് മാലികിന്റെ വിജയത്തില്‍ പിഡിപി താഴെചിന കമ്മറ്റി യോഗം ആഹ്ലാദവും ആശംസകളും രേഖപ്പെടുത്തി. മത്സരം നടന്ന ഉത്തരാഖണ്ഡില്‍ നിന്നും തിരിച്ചെത്തിയാല്‍ താഴെചിന പൗരാവലി നല്‍കുന്ന സ്വികരണത്തില്‍ പിഡിപിയും പങ്കാളികള്‍ ആവും എന്നും ഭാരവാഹികള്‍ അറിയിച്ചു. കുട്ടി റഫീഖ്. മുല്ലക്കോയ എം എസ് കെ. നാസര്‍ വീ പി. മുജീബ് മച്ചിങ്ങല്‍. ഷുക്കൂര്‍ ഇ കെ എന്നിവര്‍ പ്രസംഗിച്ചു...
Kerala, Other

ലോണ്‍ ആപ്പ് തട്ടിപ്പ് ; 70 ല്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് സൈബര്‍ ഓപ്പറേഷന്‍ ടീം

ലോണ്‍ ആപ്പ് തട്ടിപ്പ് രൂക്ഷമായതിന് പിന്നാലം എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീം. നിരവധി പേരാണ് ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീമിന്റെ വ്യാജ ലോണ്‍ ആപ്പ് നീക്കം ചെയ്യല്‍ നടപടി. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു സ...
Local news, Other

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം കായിക മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെവിലാണ് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്കർ കോറാട്, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര, തറമ്മൽ മൊയ്തീൻകുട്ടി, അലവി മുക്കാട്ടിൽ, സലീന അഷ്റഫ്, പ്രമീള, മുഹമ്മദ് കുട്ടി അപ്പാട, ജെ.എച്ച്.ഐ അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു....
Information, Other

ശ്രദ്ധിക്കുക ഗൂഗിള്‍ മാപ്പിനും വഴി തെറ്റിയേക്കാം ; ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല. മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള...
Local news, Other

വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ച് പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും

തിരൂരങ്ങാടി : പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും സംയുക്തമായി വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് നടത്തി. പുതിയത്പുറായ പള്ളിയുടെ വഖഫ് സ്വത്ത് കമ്മറ്റി അറിയാതെ തിരിമറി ചെയ്തതില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ നിയമപോരാട്ടത്തിലാണ്. മീലാദ് ഫെസ്റ്റ് ഞായറാഴ്ച തിരൂരങ്ങാടി ഖാദി അബ്ദുള്ള കുട്ടി മഖ്‌സൂമി ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡ് മെമ്പര്‍മാരായ ഏ കെ ശംസുദ്ധീന്‍, ഇബ്രാഹിം കുട്ടി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൗലിദ് പാരായണം, ദഫ് പ്രോഗ്രാം, ഭക്ഷണവിതരണം നടത്തി. തുടര്‍ന്ന് വൈകുന്നേരം വഖഫ് സംരക്ഷണ വിശദീകരണ സമ്മേളനം പികെ ബാവയുടെ അധ്യക്ഷതയില്‍ കാസിം വഹബി ഉദ്ഘാടനം നിര്‍വഹിച്ചു. ചെറു ചാലില്‍ സക്കീര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി. പികെ ഹസ്സന്‍, കെ ജാഫര്‍,പികെ നൗഷാദ് ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു. 1986 ല്‍ പുതിയത്ത് പുറായ ...
Local news, Other

തിരൂരങ്ങാടിയില്‍ കനത്ത മഴയില്‍ വന്‍ കൃഷിനാശം ; 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി വെള്ളത്തിലായി

തിരൂരങ്ങാടി: കനത്ത മഴയില്‍ വന്‍ കൃഷിനാശം. തിരൂരങ്ങാടി നഗരസഭയില്‍ ചെരപ്പുറത്താഴം പാടശേഖരത്തില്‍ 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി ഞാറ് വെള്ളത്തിലായി. മൂന്ന് ടണ്‍ ഉമ നെല്‍വിത്താണ് കര്‍ഷകര്‍ വയലില്‍ ഇറക്കിയിരുന്നത്. വിളവെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതോളം കര്‍ഷകര്‍ ചെരപ്പുറത്താഴത്ത് വിത്തിറക്കിയിരുന്നു. കൃഷിനാശമുണ്ടായ പാടശേഖരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടമായ വിത്തുകള്‍ ഉടന്‍ നല്‍കണമെന്ന് കൃഷി അസി ഡയറക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് അസി: ഡയറക്ടര്‍ പറഞ്ഞു. നഷ്ടം സംബന്ധിച്ച് കൃഷിഓഫീസര്‍ പി.എസ് ആരുണി കൃഷി അസി ഡയറക്ടര്‍ക്ക റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരായ ചിറക്കകത്ത് അബൂബക്കര്‍, മധു, സമീജ് തുടങ്ങിയവര്‍ നഷ്ടങ്ങള്‍ വിവരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു...
Kerala, Local news, Malappuram, Other

തവനൂരിൽ പകൽ വീട് പ്രവർത്തനമാരംഭിച്ചു

പൊന്നാനി : തവനൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായുള്ള പകൽ വീട് ‘സുകൃതം’ പ്രവർത്തനം ആരംഭിച്ചു. 2023 -24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. വയോജനങ്ങളുടെ മാനസിക ശരീരിക ഉല്ലാസമാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പകല്‍ വീട് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 15 പേരെയാണ് പാർപ്പിക്കുക. അതളൂരിൽ നടന്ന പരിപാടി തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ സി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവദാസ് അധ്യക്ഷത വഹിച്ചു. വിമൽ, ലിഷ, പ്രജി,അബൂബക്കർ, ഫിറോസ്, സബിൻ, സീമ, ആമിനക്കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ഐ സി ഡി എസ് സൂപ്പർവൈസർ മാനസ തുടങ്ങിയവർ സംബന്ധിച്ചു....
Local news, Other

‘തിരികെ സ്കൂളിൽ’: അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിന് വള്ളിക്കുന്നിൽ തുടക്കമായി

വള്ളിക്കുന്ന് : കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' ക്യാമ്പയിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങളെ വെല്ലുന്ന രീതിയിൽ ചെണ്ടയും ഇലതാളവും തോരണങ്ങളും മധുരമൂറുന്ന മിഠായിയും നൽകി കൊണ്ടാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സി ഡി എസ് വൈസ് ചെയർ പേഴ്സൺ രജനി ചൊല്ലിക്കൊടുത്തു. ഡി ഡി എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏ കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു , ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ചേലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു....
Kerala, Other

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വയോധികന് ചികിത്സ ഉറപ്പാക്കി

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുമ്പോൾ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് പരാതി നൽകിയത്. അനാഥാലയത്തിലേക്ക്...
Other

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌ല...
Local news, Other

പരാതി ഫലം കണ്ടു ; ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങി. നാടുകാണി പരപ്പനങ്ങാടി പദ്ധതിയില്‍ പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍. എഫ്. പി. ആര്‍. താലൂക്ക് കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള എന്ന കമ്പനിക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനം പാലത്തിങ്ങല്‍ അങ്ങാടിയില്‍ ബസ്സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി എന്‍.എഫ്.പി.ആര്‍. താലൂക്ക് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എം.സി.അറഫാത്ത് പാറപ്പുറം നിയാസ് അഞ്ചപ്പുര എന്നിവര്‍ അറിയിച്ചു....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് സിപി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്

തെന്നല : മുസ്ലിം ലീഗ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം തെന്നല ലോക്കല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ ബേങ്കിലെത്തിയാല്‍ നിക്ഷേപതുകയില്‍ നിന്നും ചെറിയ തുക പോലും പിന്‍വലിക്കാന്‍ പണമില്ലാത്ത അവസ്ഥയില്‍ നിക്ഷേപകര്‍ ബാങ്കില്‍ ബഹളം വെച്ച് തിരിച്ചു പോകുന്ന കാഴ്ച നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു, കഴിഞ്ഞ കാല മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുത്തിട്ടുള്ള അനധികൃത ലോണുകള്‍ തിരിച്ചടക്കാത്തത് മൂലമാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. കിട്ടാക്കടം തീരിച്ചു പിടിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സി.പി.എം തെന്നല ലോക്കല്‍ കമ്മറ്റി സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അന്വോഷണം നടത്തി വെട്ടിപ്പ് നടത്തിയ വരില്‍ നിന്നും ജ...
error: Content is protected !!