Sunday, July 6

Other

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍
Kerala, Malappuram, Other

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. 13 വയസുകാരിയെ ശല്യം ചെയ്ത സംഭവത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala, Other

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം ; റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങള്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരിസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനും തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങള്‍ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തില്‍ മാത്രമായി രജിസ്‌ട്രേഷന്‍ നിജപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയുന്ന തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടര്‍ ഒന...
Other

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി ; നടന്‍ അലന്‍സിയറിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയതെന്നും സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പ്രഗത്ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെ...
Other

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍

ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിവരം. മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. അതേ സമയം സ്‌കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.അതേ സമയം വിജയ് ആന്റണിയെ ആശ്വസിപ്പിക്കാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്....
Kerala, Local news, Other

മാസങ്ങള്‍ പിന്നിട്ടിട്ടും മിഴി തുറക്കാതെ തെരുവ് വിളക്കുകള്‍ ; നഗരസഭ ചെയര്‍മാന് പരാതി നല്‍കി അം ആദ്മി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേല്‍പ്പാലം, ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും,പരാതി നല്‍കിയിട്ടും അന്വേഷണമോ ഇടപെടലുകളോ നടത്താത്തതില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയെയും മാജിക് ക്രിയേഷന്‍ കമ്പനിയുടെ ഒളിച്ചുകളിയും ചെയര്‍മാനെ ബോധിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അബ്ദുല്‍ റഹിം പൂക്കത്ത്, ഫൈസല്‍ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ചെയര്‍മാനെ സന്ദര്‍ശിച്ചത്. സ്ട്രീറ്റ് ലൈറ്റ്...
Information, Other

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കാം

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ബാങ്ക് പാലിക്കേണ്ടതുണ്ട്: a) അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപ...
Other

സമസ്ത പൊതുപരീക്ഷ: ഉന്നത വിജയികള്‍ക്ക് 78,33,692 രൂപയുടെ സമ്മാനങ്ങള്‍

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2023 മാര്‍ച്ച് 4,5,6 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയുമാണ് 78,33,692രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്.പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മുഅല്ലിംകള്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. ഇതിന് വേണ്ടി മാത്രം 27,56,000രൂപ അനുവദിച്ചു.കൂടാതെ അഞ്ചാം ക്ലാസില്‍  ഡിസ്റ്റിംഗ്ഷന്‍ നേടിയ 16,454 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ കുരുന്നുകള്‍ മാസിക സൗജന്യമായി അയക്കുന്നതിന് 9,54,332 രൂപയും ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 25,771 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ സുന്നി അഫ്കാര്‍ ദ്വൈവാരിക സൗജന്യമായി അയക്കുന്നതിന് 41,23,360 രൂപയും അനുവദിച്ചിട്ടുണ്ട്.ആകെ 78,33,692രൂപയുടെ സമ്മാനങ്ങളാണ് കഴിഞ്ഞ പൊതുപര...
Malappuram, Other

സ്വജീവൻ പണയപ്പെടുത്തി മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ ആദരിച്ചു

മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു....
Kerala, Malappuram, Other

അമ്മയുടെ സംരക്ഷണം ഉറപ്പാക്കാന്‍ മക്കളെ വിളിച്ചു വരുത്തും ; വനിത കമ്മിഷന്‍

മലപ്പുറം : വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്. സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ വിവിധ തലങ്ങളില്‍ ജില്ലാ - സബ് ജില്ലാ സെമിനാറുകള്‍ സംഘപ്പിക്കും. കൂടാതെ പതിനൊന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍ പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. വനിതകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളു...
Kerala, Local news, Other

ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു. മെട്രോ ബീരാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനന്‍ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വര്‍ഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവര്‍ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ സി.പി.നൗഫല്‍ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു....
Local news, Other

പിണറായി സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ : കൃഷ്ണൻ കോട്ടുമല

തിരുരങ്ങാടി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആരോപിച്ചു. സി.എം.പി 11-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപിച്ച എ ഐ ക്യാമറയിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകിയതിലും ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന്റെ മറവിലും കോവിഡ് കാലത്ത് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങിയ മെഡിക്കൽ സാമഗ്രികളിൽ മേൽ നടത്തിയ അഴിമതി കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും ഒടുവിൽ സി.എം.ആർ എലിൽ നിന്ന് വാങ്ങിയ മാസപ്പടി വരെ സർക്കാറിനേയും സി.പി.എം നേതാ ക്കളെയും പ്രതികൂട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനത്തിൽ രവീന്ദ്രർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം...
Kerala, Local news, Other

സ്റ്റേറ്റ് കിക്ക് ബോക്‌സ് ചമ്പ്യന്‍ഷിപ്പ് ജേതാവിനെ പി ഡി പി ആദരിച്ചു

തിരുരങ്ങാടി : പാലക്കാട് നടന്ന സ്റ്റേറ്റ് കിക്ക് ബോക്‌സ് ചമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ തിരൂരങ്ങാടി സ്വദേശിയായ ഒന്നാം ക്ലാസ്‌കാരനെ പിഡിപി ആദരിച്ചു. കുണ്ടുചിന സ്വദേശി കാവുങ്ങല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് മാലിക്കിനെയാണ് പിഡിപി താഴെചിന യുണിറ്റ് കമ്മറ്റി ഭാരവാഹികള്‍ മെമന്റോ നല്‍കി ആദരിച്ചത്. തിരുരങ്ങാടി താഴെചിന. ജീ എം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യര്‍ത്ഥിയാണ് മുഹമ്മദ് മാലിക്ക്. യുണിറ്റ് പ്രസിഡന്റ് മുല്ലക്കോയ എം എസ് കെ. കുട്ടി റഫീഖ് നാസര്‍ വീ പി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ആദരവ്....
Accident, Other

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി : കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് പാണക്കാട് സയ്യിദ് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ‍ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല....
Other

കുണ്ടൂർ ഉറൂസ് ;
ഇന്ന് സമാപിക്കും

തിരൂരങ്ങാടി : നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് ഉറൂസ് ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.ഇന്നലെ കാലത്...
Other

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു....
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...
Kerala, Malappuram, Other

നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു....
Kerala, Malappuram, Other

നിപ പ്രതിരോധം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മലപ്പുറത്ത് കേസുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിരോധ- ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഇത് സംബന്ധിച്ച് ചേര്‍ന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മലപ്പുറത്ത് നിന്നുള്ള രോഗികള്‍ പോകാറുള്ള സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത നിലവിലുണ്ട്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. നിപ പ്രതിരോധ പ്രതിരോധ നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനത്തോടെ നടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ...
Kerala, Local news, Other

ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര : ചേറൂർ പി പിടി എം വൈ എച്ച് എസ് എസ് സ്കൂളിലെ ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം യത്തീംഖാന സെക്രട്ടറി എംഎം കുട്ടി മൗലവി നിർവഹിച്ചു. നിർധനരായ കുട്ടികൾക്കും അസുഖവും മറ്റും കാരണം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്കും വലിയ അനുഗ്രഹമാണ് ചങ്ങായിചെപ്പ് പദ്ധതി. ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ മിഠായി വാങ്ങാനും മറ്റും ചെലവഴിക്കുന്ന നാണയത്തുട്ടുകൾ സമാഹരിച്ചുകൊണ്ട് അർഹരായവർക്ക് ലക്ഷങ്ങളുടെ സഹായം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകൻ പി അബ്ദുൽ മജീദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൽ, കൺവീനർ ടി സിദ്ദീഖ്, കുഞ്ഞഹമ്മദ് ഫാറൂഖ്, സന്തോഷ് അഞ്ചൽ, വിദ്യാർത്ഥി പ്രതിനിധി അസിൻ തുടങ്ങിയവർ സംസാരിച്ചു...
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി ടിക്കറ്റ് കാലാവധി ഉയര്‍ത്താന്‍ തീരുമാനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ കാലാവധി ഒരാഴ്ചയായി ഉയര്‍ത്താന്‍ എച്ച്എംസി യോഗം തീരുമാനിച്ചു. പഴയ ഒപി ടിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കോവിഡ് സമയത്ത് വരുമാനം കുറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ കാലാവധി കുറച്ചിരുന്നത്. ഇത് മാറ്റി ടിക്കറ്റ് കാലാവധി ഒരാഴ്ചയാക്കാന്‍ തീരുമാനിച്ചു. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നത് രോഗികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതേ രോഗിക്ക് അതേ ഒപി ടിക്കറ്റില്‍ പരിശോധനയും മറ്റു സേവനങ്ങളും സാധ്യമാക്കും മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് പുറമേ രോഗികളുടെ സൗകര്യാര്‍ഥം താഴെ മറ്റൊരു കൗണ്ടര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. നേരത്തെ ഡയാലിസിസും എക്‌സ്‌റേയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കിഫ്...
Kerala, Local news, Other

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും

തിരൂരങ്ങാടി : നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതിലൂടെ വിവാദമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങ് 19 ന് നടത്താന്‍ എച്ച്എംസി തീരുമാനം. നഗരസഭയുടെയും എച്ച്എംസിയുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങ് നടത്തുക. സംസ്ഥാന കായ കല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം താലൂക്ക് ആശുപത്രിക്ക് ലഭിച്ചതിന്റെ ഭാഗമായി, സ്റ്റാഫ് കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്താന്‍ തീരുമാനിച്ച ചടങ്ങ് നഗരസഭയുടെ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചത് വിവാദമായിരുന്നു. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി അനുമോദന ചടങ്ങ് നടത്താന്‍ കഴിഞ്ഞ ദിവസം എച്ച്എ സി യോഗം തീരുമാനി ക്കുകയായിരുന്നു. നഗരസഭയുടെ യും എച്ച്എംസിയുടെയും നേതൃ ത്വത്തിലാണ് പരിപാടി നടത്തുക...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

'പ്രോസ്‌പെക്ട്' മെഗാ തൊഴില്‍മേള 16-ന്മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്‍, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ ചേര്‍ന്ന് നടത്തുന്ന 'പ്രോസ്‌പെക്ട്' മെഗാ തൊഴില്‍ മേള 16-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ഐടി, വാഹന വിപണനം, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍, ഓട്ടോമൊബൈല്‍ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടിവ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് തുടങ്ങി കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ഡ്രൈവര്‍, ക്ലീനര്‍, പാക്കര്‍ മുതലായ തസ്തികകളിലും ഒഴിവുകളുണ്ട്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ നിന്നുള്ള 10 കമ്പനികളടക്കം 25 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ഒരാള്‍ക്ക് പരമാവധി അഞ്ച് കമ്പനികളിലേക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മുന്‍വര്‍ഷത്തെ തൊഴില്‍ മേളയില്‍...
Calicut, Other, university

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’ ; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാസ്, സി.ഡി.എ...
Kerala, Other

നിപ വൈറസ് ; മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്തു വിട്ടു

കോഴിക്കോട്: ആയഞ്ചേരിയില്‍ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബര്‍ ആറിന് മറ്റൊരു ബന്ധുവിന്റെ വീടും സന്ദര്‍ശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേദിവസം റൂബിയന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യ കേന്ദ്രത്തില്‍ പോയ അതേ ദിവസം തന്നെ ഇഖ്‌റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറി. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയില്‍ വില്യാപ്പളളിയിലെ ആരോ?ഗ്യകേന്ദ്രത്തില്‍ പോയി. സെപ്റ്റംബര്‍ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയി...
Calicut, Kerala, Other

നിപ ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം ; മരിച്ചവരുടെയടക്കം സമ്പര്‍ക്ക പട്ടികയില്‍ 702 പേര്‍: കുറ്റ്യാടിയിലേക്ക് ബസ് കടത്തിവിടുന്നില്ല

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണം. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. അതേസമയം, കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി....
Job, Other

പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.ടെക് എന്നിവയാണ് ലക്ചറർ തസ്തികയുടെ യോഗ്യത. ഇലക്ട്രോണിക്സ്എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത. ഡെമാൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ പത്തിനും ലക്ചറർ തസ്തികയിലേക്ക് താത്പര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 19ന് രാവിലെ പത്തിനും പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ ഹാജരാവണം. ഫോൺ: 04933 227253....
Kerala, Other

നിപാ വൈറസ് : രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് ; കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രോഗപ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി 16 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. നേരത്തെ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം ആരംഭിച്ചു. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില...
Kerala, Other

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി

കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടു...
Information, Other

എന്താണ് അപരാജിത ഓണ്‍ ലൈന്‍ ?.. ഏവരും അറിഞ്ഞിരിക്കേണ്ട കാര്യം

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് "അപരാജിത ഓൺ ലൈൻ". ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആ...
error: Content is protected !!