Thursday, April 23

Other

മുസ്ലിം സഹോദരങ്ങൾ സ്ഥലം വിട്ടു നൽകി, ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിച്ചു
Malappuram, Other

മുസ്ലിം സഹോദരങ്ങൾ സ്ഥലം വിട്ടു നൽകി, ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിച്ചു

മങ്കട : മഞ്ഞളാംകുഴി അലി എംഎൽഎയുടെ ഇടപെടലിൽ കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിന് വഴിയൊരുങ്ങി. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. സമീപവാസികൾ വിട്ടുനൽകിയ സ്ഥലത്തിലൂടെ റോഡ് ഒരുക്കിയിരുന്നു. ഈ റോഡാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത്. ചെറയകുത്ത് അബൂബക്കർ ഹാജി, എം.ഉസ്മാൻ എന്നിവർ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിലൂടെയാണ് പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽനിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമുള്ള റോഡ് നിർമിച്ചത്.പ്രദേശത്തെ സൗഹാർദാന്തരീക്ഷം നിലനിർത്താൻ നേരത്തേ മഞ്ഞളാംകുഴി അലി എംഎൽഎ, ആർഡിഒ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ വഴിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്ന് സ്ഥലമുടമകൾ സമ്മതിക്കുകയും റോഡ് മാപ് തയാറാക്കുകയും ചെയ്തു. ഇതിലൂടെയാണ് റോഡ് നിർമിച്ചത്. റോഡ് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു....
Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പാരമ്പര്യേതര ട്രസ്റ്റി നിയമനം എഴുവന്തിരുത്തി വില്ലേജിലെ ശ്രീ ചെറുവായ്ക്കര ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള തദ്ദേശവാസികളായ ഹിന്ദുമത വിശ്വാസികൾ നവംബർ 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം ബോർഡ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മേൽ ഓഫീസിൽ നിന്നോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ ലഭിക്കും. ---------------------------- മരം ലേലം റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ സായിവിൻ പടിക്കൽ ചുറ്റുമതിലിന് സമീപത്തെ കാലപ്പഴക്കമുള്ള പൂളമരം നവംബർ 21 ന് രാവിലെ 11.30 ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ടെൻഡർ ക്ഷണിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആർ.എസ്.ബി.വൈ, ആർ.എസ്.ബി.സി.കെ, ജെ.എസ്.എസ്.കെ, മെഡിസെപ്പ് എന്നീ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകൾ ഒരു വർഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 18ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 20ന് രാവിലെ 11ന് ടെൻഡറുകൾ തുറന്നുപരിശോധിക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഒരു വർഷത്തേയ്ക്ക് പവർ ലോണ്ടറി സംവിധാനം ഉപയോഗിച്ച് അലക്കി വൃത്തിയാക്കി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 20ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെൻഡറുകൾ തുറന്നുപരിശോധിക്കും....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫര്‍ഹാന തസ്നിക്ക് മേരി ക്യൂറി ഫെലോഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. 'ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി' യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്. കേരളീയം കേട്ടറിയ...
Local news, Other

പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കും ; പിഡിപി മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍

തിരുരങ്ങാടി : ഡിസംബര്‍ 9 10 11 തിയതികളിലായി കോട്ടക്കലില്‍ നടക്കുന്ന പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ആവശ്യമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ മുന്‍സിപ്പല്‍ ജനറല്‍ കണ്‍വെന്‍ഷനോടെ ആരംഭം കുറിച്ചു. സമ്മേളന പ്രചാരണര്‍ത്ഥം മുന്‍സിപ്പല്‍ പരിതിയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി നയിക്കുന്ന വാഹന പ്രചാരണ ജാഥ ഡിസംബര്‍ ആദ്യവാരത്തില്‍ നടത്താനും യോഗം തീരുമാനിച്ചു… നാസര്‍ പതിനാറുങ്ങല്‍ അധ്യക്ഷത വഹിച്ച ജനറല്‍ കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി ഉദ്ഘടനം ചെയ്തു. ഷഫീഖ് പരപ്പനങ്ങാടി, മന്‍സൂര്‍ പരപ്പനങ്ങാടി അബ്ദു, കക്കാട് മുക്താര്‍, ചെമ്മാട് അസൈന്‍ പാപ്പാത്തി എന്നിവര്‍ പ്രസംഗിച്ചു. നജീബ് പാറപ്പുറം സ്വാഗതവും അബ്ദു ചെമ്മാട് നന്ദിയും പറഞ്ഞു...
Job, Local news, Other

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സ് നിയമനം

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്്ക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കോഴ്‌സ് വിജയിച്ചവരും ഇന്ത്യൻ നഴ്‌സിങ് അസോസിയേഷൻ രജിസ്‌ട്രേഷനുമുള്ളവരായിരിക്കണം. നവംബർ എട്ടിന് രാവിലെ 9.30ന് താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. ഫോൺ: 04942582700....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധി ; നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും

തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ പണം തിരികെ കിട്ടാത്ത നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപക കമ്മിറ്റി അറിയിച്ചു. നവംബര്‍ 8 ന് രാവിലെ ജോയ്ന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കാണ് നിക്ഷേപകരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുക. തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുക, കൃത്രിമ മാര്‍ഗങ്ങളിലൂടെ ബാങ്കിന്റെ പണം അപഹരിച്ചവരെ നിയമാനുസൃതം ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുക, ബാങ്കിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ബാങ്ക് പ്രവര്‍ത്തന ക്ഷമമാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് നിക്ഷേപക കമ്മിറ്റി ചെയര്‍മാന്‍ എംപി ഹരിദാസന്‍, കണ്‍വീനര്‍ മുഹമ്മദ് ഇദ്രീസ് എം, ട്രഷറര്‍ മൊയ്തുട്ടി എ എന്നിവര്‍ അറിയിച്ചു....
Local news, Other

എന്‍ എഫ് പി ആര്‍ ഇടപെടലില്‍ ഏകയായ പള്ളിമക്ക് വെള്ളമെത്തി

വേങ്ങര : വേങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സ്ഥിരതാമസമായ ഏകയായ പള്ളീമയുടെ ദുരിതത്തിന് അറുതി വരുത്തി പഞ്ചായത്ത് അധികൃതര്‍ വെള്ളമെത്തിച്ചു. വിധവയും രോഗിയുമായ ആണ്‍മക്കള്‍ ഇല്ലാത്തതും യാതൊരു വരുമാനവും ഇല്ലാത്തതും പെയിന്‍ പാലിയേറ്റീവ് ചികിത്സയില്‍ കഴിയുന്നതും ആരാലും സഹായമില്ലാതെ വാര്‍ഡിലെ തന്നെ ഏറ്റവും ചെറിയ കൊച്ചുവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായി കിടപ്പിലായ പള്ളിമ എന്ന വൃദ്ധയായ സ്ത്രീക്ക് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ പി അബൂബക്കര്‍ വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തില്‍ വീട് സന്ദര്‍ശിക്കുകയും പഞ്ചായത്ത് / ജലനിധി അധികൃതര്‍ക്ക് പരാതി നല്‍കുകയും നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പള്ളി...
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പ...
Local news, Other

ഗള്‍ഫില്‍ നിന്ന് കൊടിഞ്ഞിയിലേക്ക് ഒരു കത്ത്, ആദ്യം ഒന്നമ്പരന്നു, പിന്നെ ലഭിച്ചത് നഷ്ടപ്പെട്ടു പോയ സുന്ദര നിമിഷങ്ങള്‍

തിരൂരങ്ങാടി : ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് കത്തയച്ചു പഴയ ഓര്‍മ്മകള്‍ പുതുക്കി വ്യത്യസ്തനായി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയായ വാഹിദ് പാലക്കാട്ട്. പഴയ തന്റെ യുഎഇ കാലഘട്ടം അയവിറക്കാന്‍ ഹൃസ്വ സന്ദര്‍ശനം നടത്തവേയാണ് ഭാര്യക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭമാക്കി കത്തുകള്‍ അയച്ചത്. ഒബില്ലാഹി തൗഫീഖില്‍ തുടങ്ങി …. ഇരു കൈയ്യും മുഖവും മുത്തി മണത്ത് സലാമില്‍ അവസാനിക്കുന്ന പഴയ ശൈലിയിലുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കത്ത് കിട്ടിയ എല്ലാവരും ആദ്യം തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് ആ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി. പിന്നീട് ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും അവര്‍ അത് ആവോളം ആസ്വദിച്ചു. പലര്‍ക്കും ഇത് ഒരു പുത്തന്‍ അനുഭവമായിരുന്നു. പല പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇങ്ങിനെയൊരെഴുത്ത് കൈപ്പറ്റുന്നത്. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്‍ വാഹിദ് അയച്ചതാണ്. അത് വാങ...
Kerala, Other

ഇന്റര്‍നാഷണല്‍ ദുബായ് മീറ്റില്‍ ഇന്ത്യക്കായി വെങ്കല മെഡലുകള്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി ഷീബ

തിരൂരങ്ങാടി : ഇന്റര്‍നാഷണല്‍ ദുബായ് മീറ്റില്‍ ഇന്ത്യക്കായി ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി അഭിമാന നേട്ടം കൈവരിച്ച് പരപ്പനങ്ങാടി സ്വദേശിനി ഷീബ. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുന്ന ഷീബ പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ്. കളിക്കാന്‍ ഇറങ്ങിയ ഷീബയ്ക്ക് ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി നാടിന്റെയും പരപ്പനങ്ങാടിയുടെയും അഭിമാനം കാത്തു. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തുവരുന്നു. പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ് ഷീബ. 50+ മുതല്‍ നല്ല ടൈറ്റ് കോമ്പറ്റീഷന്‍ ആയിരുന്നു. അതില്‍ വെങ്കലമടല്‍ കിട്ടിയതില്‍ സന്തോഷം തോന്നുന്നു. ഇന്ത്യന്‍ ജേഴ്സി അണിയുക എന്നത് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് സന്തോഷം പങ്കുവെച്ച് ഷീബ പറഞ്ഞു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ യാത്രയാക്കിയ പ...
Other, university

പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാളിദാസോത്സവം സംഘടിപ്പിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഏകദിന കാളിദാസോത്സവം സംഘടിപ്പിച്ചു. സംസ്‌കൃതപഠനവിഭാഗം മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. വി.ആര്‍. മുരളീധരന്‍, പ്രൊഫ. ടി. മിനി എന്നിവര്‍ വിഷയാവതരണം നടത്തി. കാളിദാസന്റെ കാവ്യത്തെ ആസ്പദമാക്കി സന്തോഷ്മിത്ര വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. പഠനവിഭാഗം മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, ഡോ. ഗായത്രി ഒ.കെ., ഡോ. രഞ്ജിത്ത് രാജന്‍, സന്തോഷ് മിത്ര എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗ സംഘടിപ്പിച്ച ഏകദിന കാളിദാസോത്സവം മുന്‍ വകുപ്പദ്ധ്യക്ഷന്‍ പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.     പി.ആര്‍. 1435/2023 പുസ്തക പ്രകാശനം കാലിക്കറ്റ് സര്‍വകലാശാ...
Local news, Other

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെയും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും, ജീവനി മെന്റൽ വെൽബിയിങ്ങ് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ച പരിപാടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, ...
Malappuram, Other

മലപ്പുറത്ത് ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ അധ്യാപകനായ സുബൈറാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വിദ്യാര്‍ത്ഥിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമ...
Local news, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാമ്പസ് ഹരിതാഭവും മാലിന്യരഹിതവുമാക്കാന്‍പ്രതിജ്ഞയെടുത്ത് സര്‍വകലാശാലാ സമൂഹം കാമ്പസ് മാലിന്യരഹിതവും ഹരിതാഭവുമാക്കാന്‍ പ്രതിജ്ഞയെടുത്ത് കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം. കേരളപ്പിറവി ദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ കാമ്പസിനായി പ്രതിജ്ഞയെടുത്തത്. സര്‍വകലാശാലാ കാമ്പസിനകത്തും പാതയോരങ്ങളിലും തള്ളിയ മാലിന്യം നീക്കം ചെയ്യാനും സമ്പൂര്‍ണമാലിന്യ മുക്തമാക്കാനും രണ്ടാഴ്ചയായി തീവ്രയത്നം നടത്തിയത് കാമ്പസ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും എസ്റ്റേറ്റ് വിഭാഗത്തിലെയും താത്കാലിക ജീവനക്കാരാണ്. ഖരമാലിന്യങ്ങള്‍ തരം തിരിച്ച് ചാക്കിലാക്കിയും ജൈവമാലിന്യങ്ങള്‍ കുഴിച്ചിട്ടും രണ്ടാഴ്ചയായി ഇവര്‍ മാലിന്യമുക്ത കാമ്പസിനായി പ്രയത്നത്തിലായിരുന്നു. കോഹിനൂര്‍ മൈതാനത്തിന് സമീപം മാലിന്യം തള്ളാനെന്ന പേരില്‍ കെട്ടിയുണ്ടാക്കിയ ടാങ്ക് പൊളിച്ചു നീക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്-ഖരമാലിന്യ...
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പിഎസ്എംഒ കോളേജില്‍ ചരിത്രം ആവര്‍ത്തിച്ച് എംഎസ്എഫ്

തിരൂരങ്ങാടി : കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് പിഎസ്എംഒ കോളേജില്‍ എംഎസ്എഫ്. 22 സീറ്റില്‍ 22 ഉം എംഎസ്എഫ് സ്വന്തമാക്കി. ചെയര്‍മാന്‍ അര്‍ഷദ് ഷാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ മര്‍സൂക്ക മെഹ്ജാബിന്‍, ജോയ്ന്റ് സെക്രട്ടറി ഷബ്‌ന ഷറിന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ഷബീര്‍ പികെ, ജനറല്‍ ക്യാപ്റ്റന്‍ അഷ്മില്‍, യുയുസി മൊഹമ്മദ് ഫവാസ് കെ, അര്‍ഷാഹ് ടിപി, മൂന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷബീബ്, രണ്ടാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷാമില്‍, ഒന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഇഷാല്‍...
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ

പരപ്പനങ്ങാടി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. കഴിഞ്ഞ വര്‍ഷം 13 ല്‍ 11 സീറ്റിലും എം.എസ്.എഫിനായിരുന്നു വിജയമെങ്കില്‍ ഇത്തവണ 13 സീറ്റില്‍ 11 സീറ്റും എസ്.എഫ്.ഐ നേടി. എട്ട് ജനറല്‍ സീറ്റില്‍ എട്ടും എസ്.എഫ്.ഐ തനിച്ചു നേടി. ചെയര്‍മാന്‍: സാക്കിയ ബാനു (എസ്.എഫ്.ഐ), വൈസ്. ചെയര്‍മാന്‍ : ഗോപിക (എസ്.എഫ്.ഐ), ജനറല്‍ സെക്രട്ടറി ജിഷ്ണു (എസ്.എഫ്.ഐ), ജോ: സെക്രട്ടറി ആദിത്യ (എസ്.എഫ്.ഐ), യു.യു.സി : അജ്മല്‍ സിനാന്‍ (എസ്.എഫ്.ഐ), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: മിഥുന്‍ (എസ്.എഫ്.ഐ), സ്റ്റുഡന്റ് എഡിറ്റര്‍: അഭയ് (എസ്.എഫ്.ഐ), ജന: ക്യാപ്റ്റ : ശ്രീരാഗ് (എസ്.എഫ്.ഐ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ സീറ്റുകളില്‍ അഞ്ചില്‍ മൂന്ന് സീറ്റ് എസ്.എഫ്.ഐയും രണ്ടെണ്ണം എം.എസ്.എഫും നേടി. കോമേഴ്‌സ് : ശരത് (എസ്.എഫ്.ഐ), കമ്പ്യൂട്ടര്‍ സയന്‍...
Kerala, Other

ജലവിതരണത്തിന് കാലതാമസം വരുത്തിയതിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ

ചോക്കാട് ശുദ്ധജലപദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് കാലതാമസം വരുത്തിയതിന് ജലനിധി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. ഗുണഭോക്താക്കൾക്ക് കുടിവെള്ളം കിട്ടിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം ജലനിധിക്കാണെന്നും വിധിയിൽ പറയുന്നു. 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 25,000 രൂപ പരാതിക്കാർക്ക് ജലനിധി നൽകണം. രണ്ടുമാസത്തിനകം വെള്ളമെത്തിക്കാനായില്ലെങ്കിൽ ഒരു ലക്ഷം രൂപ കൂടി പരാതിക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നു....
Local news, Other

താനൂരില്‍ രണ്ടിടങ്ങളില്‍ മിഠായി കാണിച്ച് വശീകരിച്ചു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

താനൂര്‍ : താനൂര്‍ മേഖലയില്‍ രണ്ടിടങ്ങളില്‍ മിഠായി കാണിച്ച് വശീകരിച്ച് വിദ്യാര്‍ഥികളെ തട്ടി?ക്കൊണ്ടുപോകാന്‍ ശ്രമം. പുത്തന്‍തെരുവിലും ചീരാന്‍കടപ്പുറത്തുമാണ് ഭീതിപരത്തി സമാന സംഭവം. മൂലക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തുനിന്ന് പുത്തന്‍തെരു എ.എല്‍.പി. സ്‌കൂളിലേക്ക് വരുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദേവധാര്‍ റെയില്‍വേ അടിപ്പാതയ്ക്കു സമീപം വെച്ചാണ് അപരിചിതന്‍ മിഠായി നല്‍കാന്‍ ശ്രമിച്ചത്. കുട്ടി മിഠായി വാങ്ങാതായതോടെ കത്തിയെടുത്തു ചൂണ്ടി. ഇതിനിടെ കുട്ടി സ്‌കൂളിലേക്ക് ഓടിക്കയറുകയായിരുന്നു. രാവിലെ 10-നാണ് സംഭവം. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതരും പോലീസും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മുടി നീട്ടി കറുത്ത ഷര്‍ട്ട് ധരിച്ച് കൈയില്‍ ബാഗുമായാണ് അപരിചിതന്‍ വന്നതെന്ന് കുട്ടി പറഞ്ഞു. ചീരാന്‍കടപ്പുറത്ത് ജുമാമസ്ജിദിനു സമീപം മദ്രസയിലേക്കു വരികയായിരുന്ന വിദ്യാര്‍ഥിക്കു...
Kerala, Other

ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടുകൂടി മുന്നോട്ടു പോകാൻ സാധിക്കണം ; കേരളപ്പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആശംസയുടെ പൂർണരൂപം ”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമ...
Malappuram, Other

കൊണ്ടോട്ടി നഗരത്തിൽ ഇന്ന് മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്കരണം നീട്ടി

കൊണ്ടോട്ടി : നവംബർ ഒന്ന് മുതൽ കൊണ്ടോട്ടി ടൗണിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ട്രാഫിക് പരിഷ്കരണം റിജിയണൽ ട്രാൻസ്പോർട്ട് അതോറ്റിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാൻ ഇന്നലെ (ചൊവ്വ) ചേർന്ന നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു. അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ ട്രാഫിക് പരിഷ്കരണം നടപ്പാക്കുമെന്നും ടിവി ഇബ്രാഹിം എംഎൽഎ അറിയിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി. ട്രാഫിക് പരിഷ്കരണ ഇമ്പ്ലിമെന്റ് കൺവീനർ എ മുഹിയുദ്ദീൻ അലി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് മടാൻ ,സി .മിനിമോൾ ,റംല കൊടവണ്ടി, അഭിന പുതിയറക്കൽ,മലപ്പുറം ജോയിൻറ് ആർ ടി ഒ അൻവർ,ട്രാഫിക് എസ് ഐ അബ്ദുൾ നാസർ, എസ്.ഐ പി .കെ അനന്തൻ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു....
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്. എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മത വ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.എം.ആര്‍.പി. പരിശീലകക്കും വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനം പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ (കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീ ഹാബിലിറ്റേഷന്‍) പരിശീലനം നേടിയവര്‍ക്കും അധ്യാപികക്കും അഭിനന്ദനം. സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗത്തില്‍ നടത്തുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയില്‍ തൊഴില്‍ പരിശീലനം നേടി പലയിടങ്ങളിലായി ജോലി ചെയ്യുന്ന അംജിത, മുഹമ്മദ് മുജാസിര്‍, ലബീബ് എന്നിവരെയും സ്പെഷ്യല്‍ എജ്യൂക്കേറ്ററും വൊക്കേഷണല്‍ റിഹാബ് കോ-ഓര്‍ഡിനേറ്ററുമായ  ജെ.ടി. ഷാനിബയെയുമാണ് ആദരിച്ചത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തെ അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് മികച്ച രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതിന്റെ മാതൃകയായി ഇതിനെ കണക്കാക്കി. ലഭിച്ച ജോലിയുടെ സ്വഭാവം, സമൂഹത്തിന് ഇവര...
Local news, Other

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വജിയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് എ.കെ.എൻ.എം കോപ്ലക്സ് പരപ്പനങ്ങാടി ഓഫീസിൽ നിന്നും നവംബർ മൂന്ന് മുതൽ വിതരണം ചെയ്യുമെന്നും പരീക്ഷാർഥികൾ ഹാൾടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്നും തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസർ അറിയിച്ചു....
Local news, Other

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

താനാളൂര്‍ : മീനടത്തൂര്‍ കൈതക്കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വട്ടത്താണി പടിഞ്ഞാറ് വശം വാക്കാട് ബൈജുവിന്റെ മകന്‍ വിഷ്ണു(17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്. കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിഷ്ണു. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് വിഷ്ണുവിനെ പുറത്ത് എടുത്തത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കുള്ള പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു. ഫ്രീസര്‍ സമര്‍പ്പണം നഗരസഭ ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ആകെയുണ്ടായിരുന്ന ഒരു ഫ്രീസിയര്‍ കാലപ്പഴക്കം മൂലം ഉപയോഗമല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. പലപ്പോഴും ഒന്നില്‍ കൂടുതല്‍ ബോഡികള്‍ വരുന്നതും നിലവിലെ ആശുപത്രിയുടെ ജനത്തിരക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായില്‍, ഇക്ബാല്‍ കല്ലുങ്ങല്‍, ഇ പി. ബാവ, സിപി സുഹ്‌റാബി, സോന രതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, കൗണ്‍സിലര്‍മാരായ പികെ അസീസ്,അഹമ്മദ് കുട്ടി കക്കടവ...
Kerala, Other

ജാനകിക്കാട് കൂട്ട ബലാല്‍സംഗം ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് 30 വര്‍ഷം

കോഴിക്കോട്: ജാനകിക്കാട് 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാല്‍സംഗ ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 30 വര്‍ഷവുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സായൂജാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നാദാപുരം പോക്‌സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു. 2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ...
Local news, Other

മൂന്നിയൂരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍ത്യവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും ആണ്‍സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) ആണ് സ്‌റ്റേഷനില്‍ ഹാജരായത്. ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും...
Local news, Other

വാഹനങ്ങളുടെ കാലാവധി നീട്ടി; സി ഐ ടി യു അഭിനന്ദിച്ച് പ്രകടനം നടത്തി

തിരൂരങ്ങാടി : 15 വര്‍ഷം തികഞ്ഞ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കി പുതുക്കിയ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു) ചെമ്മാട് യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. സഹീര്‍ മച്ചിങ്ങല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അധ്യക്ഷ വഹിച്ചു. സെക്രട്ടറി ഫാസില്‍ സ്വാഗതവും ട്രഷറര്‍ കെ.സമീല്‍ നന്ദിയും പറഞ്ഞു....
error: Content is protected !!