Sunday, July 27

Other

ദാറുൽഹുദാ റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
Other

ദാറുൽഹുദാ റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

ഇന്ന് രാത്രി മൈനോരിറ്റി കൺസേൺ നടക്കും തിരൂരങ്ങാടി : രാജ്യത്തിന് അകത്തും പുറത്തും വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ മാതൃകകൾ തീര്‍ത്ത ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. കേരളം, ഡൽഹി, ദുബൈ, ഖത്തർ, മലേഷ്യ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മോഡൽ വിദ്യാഭ്യാസം ഉലമാ - ഉമറാ പാരസ്പര്യത്തിലൂടെയാണ് സാധ്യമായത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം മാതൃകാപരമാണെന്നും കേരളേതര സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സാമുദായ...
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

രാമചന്ദ്രൻ മൊകേരിയെ അനുസ്മരിച്ചു കാലിക്കറ്റ് സർവകലാശാലാ മലയാള - കേരള പഠനവകുപ്പിന്റെയും നാടകക്കൂട്ടം ക്യാമ്പസ് തീയേറ്ററിന്റെയും ആഭിമുഖ്യത്തിൽ രാമചന്ദ്രൻ മൊകേരി അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ നാടക വേദിയുടെ വക്താവും വിപ്ലവ തീഷ്ണത മനസ്സിൽ കൊണ്ടുനടന്ന ആക്റ്റിവിസ്റ്റുമായിരുന്നു രാമചന്ദ്രൻ മൊകേരിയെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പ്രൊഫ. ഗോപിനാഥ് കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. നാടകത്തിലും രചനയിലും പൂർണമായ സമർപ്പണമായിരുന്നു മൊകേരിയുടെതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല മലയാള - കേരള പഠനവകുപ്പ് മേധാവി ഡോ. ആർ.വി.എം. ദിവാകരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും നാടകക്കൂട്ടം കൺവീനറുമായ രവി പുത്തലത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാജി വലിയാട്ടിൽ നന്ദി പറഞ്ഞു. തുടർന്ന് നോബൽ സമ്മാന ജേതാവായ ഇറ്റാലിയൻ നാടകകൃത്ത് ...
Other

ഇന്തോ-അറബ് ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കുക: അന്താരാഷ്ട്ര കോൺഫറൻസ്

തേഞ്ഞിപ്പലം: ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കണമെന്ന് ഇന്തോ-അറബ് റിലേഷൻസ് അന്താരാഷ്ട്ര കോൺഫറൻസ് ആവശ്യപ്പെട്ടു. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് നടത്തിയ കോൺഫറൻസ് അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസ് ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫ.ടി.എ അബ്ദുൽ മജീദ് അധ്യക്ഷനായി. അലീഗഢ് സർവകലാശാല മലപ്പുറം ഡയറക്ടർ ഡോ. ഫൈസൽ കെ.പി മാരിയാട് ആമുഖ പ്രഭാഷണം നടത്തി. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നിർവഹിച്ചു.കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായി. ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജോ...
Kerala, Other

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63-ാം മത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് 12-ാം തവണയും ചാംപ്യന്‍മാരായി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 48...
Other

ഫീൽഡ് സന്ദർശനത്തിനിടെ കണ്ടത് ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികനെ; താനൂരിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തി ആരോഗ്യപ്രവർത്തകർ

താനൂർ : ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെ...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Other

അസ്മി ഇസി മേറ്റ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു

ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസ്മി ഇസി മേറ്റ് പ്രീപ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'മെഡോ വാക്ക് 24' ത്രിദിന കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ശ്രദ്ധേയമായി. സമാപന സംഗമം സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ കൺവീനർ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ, റഫീഖ് ചെന്നൈ, പി പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശിഹാബ് പന്നിക്കോട്, അബൂബക്കർ പരപ്പനങ്ങാടി, ശഹീൻ അഹമ്മദ് വണ്ടൂർ, ഹാബീൽ ഒഴുകൂർ, ഹംന കണ്ണൂർ, നിഹാല കണ്ണൂർ, സൗദ റഷീദ്, കമർ ബാനു  സംസാരിച്ചു....
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Other

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണം; ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് പരിക്ക്

നന്നമ്പ്ര : ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമം. ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ചെറുമുക്ക് സ്വദേശി തണ്ടാശ്ശേരി അനൂപിൻ്റെ മകൾ അനുഗ്രഹ (മൂന്നര), തണ്ടാശ്ശേരി അനിൽകുമാറിൻ്റെ ഭാര്യ ഷീബ (42), പ്രമീള (36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത (65) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം....
Other

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സമസ്ത

 കോഴിക്കോട് : ഇന്ന് (11-12-2024) ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത   കോഴിക്കോട് : 1991 സെപ്തംബര്‍ 18ന് രാജ്യത്ത് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയ...
Other

തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം. മുഖം മുഴുവൻ മൂടി കണ്ണ് മാത്രം പുറത്ത് കാണുന്ന വസ്ത്രധാരണമാണ് നിഖാബ്. മുഖം കാണുന്ന വസ്ത്രധാരണ രീതിയാണ് ഹിജാബ്. എന്നാൽ പരീക്ഷ എഴുതാൻ വന്ന സമസ്തയുടെ വെളിമുക്കിലെ സ്ഥാപനത്തിലെ വിദ്യാർഥിനികൾക്ക് ഹിജാബ് വിലക്ക് എന്ന രീതിയിൽ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' പത്രത്തിൽ ഹിജാബിന് വിലക്ക് എന്ന രീതിയിൽ വാർത്ത വന്നതോടെയാണ് വിവാദമായത്. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളില്‍ പ...
Other

അബ്ദുഹാജി; പ്രവാസി മലയാളികളുടെ അത്താണി

തിരൂരങ്ങാടി : ഇന്നലെ അന്തരിച്ച ചെമ്മാട്ടെ എ വി അബ്ദുറഹീം കോയ എന്ന അബ്ദു ഹാജി ഒരുകാലത്ത് സൗദിയിലെത്തുന്ന മലയാളികളുടെ അത്താണി ആയിരുന്നു. ജോലി തേടി വരുന്നവരും ഹജിനായി വരുന്നവരും അബ്ദു ഹാജിയുടെ സേവനം അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു. അക്കാലത്ത് മെക്കാനിക്കൽ എൻജിനീയർ കോഴ്‌സ് പൂർത്തിയാക്കിയ ഹാജി ക്യാമ്പസിലും തിളങ്ങിയ വ്യക്തിത്വം ആയിരുന്നു. കലാ കായിക രംഗത്തും പ്രതിഭ തെളിയിച്ചിരുന്നു. കേരള മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ പൌത്രനായി തിരൂരങ്ങാടിയിൽ ജനിച്ചു. കോഴിക്കോട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് എ.വി മുഹമ്മദ് കോയയുടെ നാടായ കോഴിക്കോട് എം.എം. ഹൈസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലും, ഫാറൂഖ് കോളേജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലം തങ്ങൾകുഞ്ഞു മെമ്മോറിയൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1...
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി

മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അത...
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ ...
Other

ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്. 17 പേരെ വിദഗ്ധ ചികിത്സയ്ക്കാ യി റഫർ ചെയ്തു. കോഴിക്കോട് തൊട്ടിൽ പാലത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 10.50 നാണ് അപകടം. തലപ്പാറ സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം അൽപ ദൂരം മുന്നോട്ട് പോയപ്പോഴാണ് അപകടം. ബസ്സിനടിയിൽ നിന്ന് എന്തോ ശബ്ദം കേൾക്കുകയും പിന്നീട് നിയന്ത്രണം വിടുകയുമായിരുന്നു എന്നു ഡ്രൈവർ സുൾഫിക്കർ പറഞ്ഞു. സർവീസ് റോഡിൽ നിന്ന് ബസ് വലത്‌ വശത്തെ വയലിലേക്കാണ് തല കീഴായി മറിഞ്ഞത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ നാട്ടുകാർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കോട്ടക്കൽ സ്വകാര്യസ്പത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 56 യാത്രക്...
Crime, Kerala, Other

കടവരാന്തയില്‍ അജ്ഞാത വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയില്‍

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കടവരാന്തയില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി സജിത്താണ് അറസ്റ്റിലായത്. വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറിക്കിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബസ് സ്റ്റാന്‍ഡുകളില്‍ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു....
Other

ചെമ്മാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായി

തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും 3 വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളുമായ ഹാജറ (26), മുഹമ്മദ് റിഷാൻ (മൂന്ന്) എന്നിവരെയാണ് കാണാതായത്. 14 ന് (തിങ്കൾ) വൈകുന്നേരം 6.30 മുതൽ ഇവർ ഭർത്താവിനൊപ്പം താമസിക്കുന്ന ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള വാടക വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം....
Other

പങ്കെടുത്ത ഇനങ്ങളിളെല്ലാം ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി അഫ്‌ന

നന്നമ്പ്ര: താനൂർ ഉപജില്ല സ്കൂൾ കായികമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം അഫ്‌ന നാടിന്റെ അഭിമാനമായി. കൊടിഞ്ഞി ജി എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാര്ഥിനിയാണ് ഈ മിടുക്കി.100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4 × 100 മീറ്റർ റിലേ, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.കൊടിഞ്ഞി കുറൂൽ റോഡ് കിഴ് വീട്ടിൽ റഷീദ് - സുമയ്യ ദമ്പതികളുടെ മകളാണ്....
Other

പട്ടാപ്പകൽ വീട് പൂട്ടി കടയിൽ പോയി സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും പണവും അഭരണങ്ങളും കവർന്നു, സംഭവം പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി : വീട് പൂട്ടിപ്പോയി മണിക്കൂറിനുള്ളിൽ വീട്ടിൽ മോഷണം, പണവും ആഭരണങ്ങളും കവർന്നു. ചാപ്പപ്പടി പൊക്കിളിൻ്റെ പുരക്കൽ മുഹമ്മദ് കോയയുടെ ഭാര്യ ആയിഷാബിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,800 രൂപ യും രണ്ടര പവൻ സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നും ഒരു മണിക്കും ഇടയിലാണ് മോഷണം. ആയിഷാബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീട് പൂട്ടിയ ശേഷം കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ ഉച്ചയ്ക്ക് 12 ന് പോയി ഒരു മണിക്ക് തിരിച്ചു വന്നിരുന്നു. വീട്ടിലെത്തി വാതിൽ തുറക്കാൻ കിട്ടാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വീടിൻ്റെ പിൻവശത്തെ ഗ്രില്ല് തുറന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധ നയിലാണ് മോഷണം നടത്തിയതായി അറിഞ്ഞത്. മുൻ ഭാഗത്തെ വാതിൽ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ആയിഷാബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദ...
Kerala, Other

കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (53) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാകാതിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. നാളെ രാവിലെ എട്ടുമണിക്ക് പുഷ്പന്റെ മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് നാളെ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടില്‍ എത്തിക്കും...
Other

നിപ മരണം ; ജില്ലയില്‍ വാര്‍ഡ് തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് 24 കാരന്‍ മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയില്‍ വാര്‍ഡ് തിരിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,5,6,7, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ വാര്‍ഡ് പരിധികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ ചുവടെ. 1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്...
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ബ...
Local news, Other

കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം ; നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്തി കൗണ്‍സിലര്‍

പരപ്പനങ്ങാടി : കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭക്ക് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി കൗണ്‍സിലര്‍. ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള കയ്യേറ്റം ഒഴിപ്പിച്ച് അങ്ങാടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 40ആം ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി കോയ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പരപ്പനങ്ങാടി നഗരസഭ ക്ക് മുന്നില്‍ ഉപവാസ സമരം നടത്തിയത്. സിപിഎം ഏരിയ സെക്രറ്ററി തയ്യില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു. ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ മുറി തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും പണിയാന്‍ 5 വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ ...
Local news, Other

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും

പരപ്പനങ്ങാടി : കേരള മനഃസാക്ഷിയെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പതിനൊന്ന് പേര്‍ മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ ആറിന് നടക്കും. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി 2023 മെയ് ഏഴിനായിരുന്നു താനൂര്‍ പൂരപ്പുഴ ബോട്ടപകടം നടന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തന്‍കടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാ...
Other, university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് കാലിക്കറ്റ് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് നടക്കും. അഖിലേന്ത്യ അന്തർ സർവകലാശാലാ മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ 10-ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാലാ ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈ അറിയി...
Other

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ; നിയമം കര്‍ശനമാക്കി യുഎഇ

അബുദാബി: സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് യുഎഇ. സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്കാര്‍ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്...
Other

വിജയാരവം 2024 : ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു. എന്‍ എം എം എസ് , എസ്എസ്എല്‍സി, പ്ലസ് ടു , പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ ദേശീയ കിക്ക് ബോക്‌സിങ് മെഡല്‍ ജേതാക്കളായ അദ്‌നാന്‍ കെ കെ, ആസിം സവാദ് ,ദേശീയ തയ്‌ക്കൊണ്ടോ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശ്രീനന്ദ, സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവരെയാണ് ആദരിച്ചത്. പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്‌കര്‍ ,എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍റഹീം പൂക്കത്ത് അധ്യാപകരായ ഫസല്‍. കെ, ഇസ്മായി...
Other

ഇനി ദൂരപരിധിയില്ല, ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താം ; പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് ദൂരപരിധിയില്ല, കേരളത്തില്‍ മുഴുവനും സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. 'ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്' എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ട...
Kerala, Other

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; മരണം 300 കടന്നു

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകള...
error: Content is protected !!