Wednesday, July 29

Other

സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം   30 ന് തിരൂരിൽ
Other

സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം   30 ന് തിരൂരിൽ

ചേളാരി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ 30 ന് തിരൂരിൽ പ്രതിനിധി സമ്മേളനം നടത്തും. റെയിഞ്ച് ഭാരവാഹികൾ, ജില്ലാ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരങ്ങുന്ന രണ്ടായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 28 ന് മംഗലാപുരത്ത് സമാപ്പിക്കുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ അതാത് ജില്ലകളിലെ മദ്രസ്സ മാനേജ്മെൻ്റ് കമ്മിറ്റികൾ പങ്കെടുക്കും. കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്...
Other

സമസ്ത 100-ാം വാർഷികം: സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്

ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർക്കോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കും. സഊദി, യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ലണ്ടൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങൡ നിന്നുമായി 99 പതാകകൾ 2026 ഫെബ്രുവരി 2 ന് വരക്കലിൽ എത്തിക്കും. സമ്മേളന നഗിരിയിൽ ഉയർത്താനുള്ള പ്രധാന പതാക വരക്കൽ മഖാമിൽ നിന്നു സ്വീകരിച്ച് 100 പതാകകൾ ഒന്നിച്ച് ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് കാസർക്കോട്ടേക്ക് കൊണ്ടുപോവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം നിശ്ചയിക്കുന്ന നായകരുടെ നേതൃത്വത്തിലാണ് പതാകകൾ വരക്കലിൽ എത്തിക്കുക. ഫെബ്രുവരി 2 ന് വൈകു. 4 മണിക്ക് 99 പതാക യാ...
Other

തദ്ദേശ തെരഞ്ഞെടുപ്പ്-ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടര്‍മാര്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതില്‍ പുരുഷന്‍മാര്‍ 1740280 ഉം സ്ത്രീകള്‍ 1878520 ഉം, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടര്‍മാരും നഗരസഭകളില്‍ 6,27,559 വോട്ടര്‍മാരുമുണ്ട്. 602 പ്രവാസി വോട്ടര്‍മാരും ജില്ലയിലുണ്ട്.തദ്ദേശ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. 1. വഴിക്കടവ് പഞ്ചായത്ത് -38577 (പുരുഷന്മാര്‍ 18843, സ്ത്രീകള്‍ 19734, ), 2. പോത്തുകല്ല് പഞ്ചായത്ത് -22362 (പുരുഷന്മാര്‍ 11086, സ്ത്രീകള്‍ 11276, ), 3. എടക്കര പഞ്ചായത്ത് - 24481 (പുരുഷന്മാര്‍ 11640, സ്ത്രീകള്‍ 12841, ), 4.മൂത്തേടം പഞ്ചായത്ത് - 21662 (പുരുഷന്മാര്‍ 10685, സ്ത്രീകള്‍ 10977, ), 5. ചുങ്ക...
Other

ആനങ്ങാടി ഹസനിയ്യ അറബി കോളേജ് വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി

കടലുണ്ടി നഗരം. ആനങ്ങാടി ഹസനിയ്യ അറബിക് കോളേജ് സമ്മേളന നഗരിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന വാർഷിക സമ്മേളനവും, ജമലുല്ലൈലി ഉറൂസും സമാപിച്ചു. പ്രമുഖ പണ്ഡിതന്മാർ പങ്കെടുത്ത പ്രഭാഷണങ്ങളും,മജ്‌ലിസ് നൂറും, ജമലുല്ലൈലി ഉറൂസും, ഉലമ ഉമറ സംഗമവും, ഒക്കെയായി വിജ്ഞാനവും ആത്മീയതയും ജ്വലിച്ചു നിന്നതായിരുന്നു മൂന്ന് രാപ്പകലുകളും.സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ കൂടിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഷാദ് ചെട്ടിപ്പടി, സയ്യിദ് യാഹിയാ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഉമ്മർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി,കെ പി അബ്ദുറഹ്മാൻ, പി വി ബാവ ഹാജി, ഹസനിയ കോളേജ് കമ്മിറ്റി സെക്രട്ടറി പി ഇബ്രാഹിം മാസ്റ്റർ, മാനേജർ കെ പി അക്ബർ തങ്ങൾ, വൈസ് പ്രിൻസിപ്പൽ ഉബൈദ് ഹുദവി പ്രസംഗിച്ചു നാസർ തങ്ങൾ, ബാവ...
Other

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി വൈ എസ്‌പിക്ക് സസ്‌പെൻഷൻ

സ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവില്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല. കേരള പൊലിസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിലൊന്നിന്‍റെ കേന്ദ്ര സ്ഥാനത്ത് ദിവസങ്ങളായി തുടരുന...
Other

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം; ജില്ലയിൽ 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും

തദ്ദേശ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം. 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെട്ടുപ്പിനായി ഉപയോഗിക്കുക. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ജില്ലയിലെ വെയർ ഹൗസിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടികൾ ശനിയാഴ്ച മുതൽ സിവിൽ സ്റ്റേഷനിലെ വെയർ ഹൗസിൽ ആരംഭിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റു പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും. പൊതുതെരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇ.വി.എമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും....
Other

ലൈസൻസില്ലാത്ത ഇ–സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കണം: കേരള കോൺഗ്രസ് (B) സംസ്ഥാന സെക്രട്ടറി പാമങ്ങാടൻ അബ്ദുറഹ്മാൻ ഹാജി

മലപ്പുറം: സംസ്ഥാനത്ത് ലൈസൻസില്ലാതെ ഇ–സ്കൂട്ടർ ഓടിക്കുന്ന പ്രവണതി വർധിക്കുന്നതിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി Dr. പാമങ്ങാടൻപ്രത്യേകിച്ച് വിദ്യാർത്ഥികളിൽ നിയമലംഘനം കൂടുന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലൈസൻസില്ലാത്ത യാത്ര നേരിട്ട് അപകടസാധ്യത വർധിപ്പിക്കുന്നതായും, ഇ–സ്കൂട്ടർ അപകടങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കുട്ടികളുടെ യാത്രാസുരക്ഷയോടുള്ള മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. ലൈസൻസില്ലാത്ത ഇ–സ്കൂട്ടർ ഉപയോഗത്തിനെതിരെ കർശന പരിശോധനയും നടപടിയും ഉടൻ ശക്തിപ്പെടുത്ത 'ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
Other

ബി.എൽ.ഒ മാർക്ക് ആശ്വാസമായി എൻഎസ്എസ് വളണ്ടിയർമാർ

കുണ്ടൂർ: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി. എം. എസ്. ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ ബി എൽ ഒ മാർക്ക് സഹായകരായി. കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റലൈസേഷൻ(വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളിൽ നിന്നുള്ള ബി.എൽ.ഒ മാർക്ക് അവർ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്പ് വഴി നൽകുന്നതിനും സൗകര്യമൊരുരുക്കി. നവംബർ 24 ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും. നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ ഓഫീസർ കെ. ഷാജു, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, വില്ലജ് ഓഫീസ് ജീവനക്കാരായ ഉണ്ണി കൃഷ്ണൻ, രാഖി മോൾ എൻ എസ് എസ് വളണ്ടിയർ കോർഡിനേറ്റർമാരായ മുഹമ്മദ് യാസീൻ, ആയിഷ വാഹിദ, മുഹമ്മദ് മാസിൻ, മുഹമ്മദ് അഫ്സൽ എന്നിവർ ചേർന്ന് നേതൃത്വം നൽകി....
Other

കപ്പകൃഷിയിൽ നൂറ് മേനി കൊയ്ത് മലബാർ സെൻട്രൽ സ്കൂൾ

തിരൂരങ്ങാടി: വിദ്യാർഥികളിൽ കാർഷിക സംസ്കാരവും അധ്വാന ശീലവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ കൂട്ടൂ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. സ്കൂൾ വളപ്പിനോട് ചേർന്നുള്ള തരിശു ഭൂമിയിലാണ് സ്കൂൾ ഹരിത സേനാ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കപ്പകൃഷി ഒരുക്കിയത്.വിളവെടുപ്പിന്റെ ഉത്ഘാടന കർമ്മം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ജംഷീർ നഹ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം സിപി യൂനുസ്,വൈസ് പ്രിൻസിപ്പൽ ഇർഷാന, എൽ.പി വിഭാഗം ഹെഡ് സി .ഫർസാന,അദ്ധ്യാപകരായ വി.പി ഖിള്ർ, പി. ഇർഷാദലി, പി.റാഷിദ്, വിദാം ലുബോ ന്യൂമായ്, പി. സൗദാബി എന്നിവർ നേതൃത്വം നൽകി....
Other

മലയാണ്മ’ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഭരണ ഭാഷാവാരാചാരണത്തിന്റെ ഭാഗമായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് (എന്‍എസ്ഡി) മലപ്പുറം ജില്ലാ ഓഫീസ് എന്‍.എസ്.ഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഏജന്റുമാര്‍ക്കായി സംഘടിപ്പിച്ച 'മലയാണ്മ ക്വിസ്-2025' മത്സര വിജയികൾക്ക് ജില്ലാ കളക്ടര്‍ വി.ആർ വിനോദ് ഐ.എ.എസ് സമ്മാനവിതരണം നടത്തി. മൂന്ന് ഗ്രൂപ്പുകളായി നടത്തിയ മത്സരത്തില്‍ കെ. ദീപ, എം.കെ. പ്രീത, കെ. ശോഭന എന്നിവരാണ് യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് ഗ്രൂപ്പുകളിലെ വിജയികളായത്. ഭരണഭാഷ, കേരളപ്പിറവി, എന്‍.എസ്.ഡി നിക്ഷേപ ചട്ടങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ, മലപ്പുറം എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം, അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍ തുടങ്ങിവർ പങ്കെടുത്തു....
Other

മെഡിസെപ് ആനുകൂല്യം നിഷേധിച്ചു: നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കണം- ജില്ലാ ഉപഭോക്തൃ കമ്മിഷന്‍

മലപ്പുറം : കടുത്ത പനി കാരണം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ പെരിമ്പലം സ്വദേശി മെഡിസെപ് ആനുകൂല്യത്തിനായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ ആനുകൂല്യം നല്‍കാനാവില്ലെന്ന് അറിയിച്ചതിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരന് നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. കിടത്തി ചികില്‍സ ആവശ്യമില്ലാത്തതിനാല്‍ മെഡിസെപ് ആനുകൂല്യം നല്‍കാനാവില്ലെന്ന് പറയാന്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ വിധിച്ചു. 12 ദിവസം ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തിയതിന് 18,000/ രൂപ അനുവദിക്കാം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനി ആദ്യം അറിയിച്ചത്. പിന്നീട് ചികിത്സാ രേഖകള്‍ പരിശോധിച്ച ശേഷം ഇത് കിടത്തി ചികിത്സ ആവശ്യമുള്ള രോഗമായിരുന്നില്ലെന്നും അതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നും അറിയിക്കുകയായിരുന്നു. തു...
Other

ചെട്ടിയാംകിണറിൽ പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം ചെട്ടിയാംകിണർ ടൗണിൽ മുസ്ലിം ലീഗ് നേതാക്കൾ നിർവഹിച്ചു.​ചെട്ടിയാംകിണർ ടൗണിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡൻ്റ് ഏലായി അലവി കുട്ടി ഹാജി, ടൗൺ കമ്മിറ്റി സെക്രട്ടറി സി.സി. സൈതലവി, പ്രവാസിലീഗ് പഞ്ചായത്ത് സെക്രട്ടറി റഷീദ് ഏലായി എന്നിവർക്ക് പുറമെ പി.എം. നൗഷാദലി, കെ.കെ. കുഞ്ഞിമൊയ്‌ദീൻ, കെ.കെ. മുസ്തഫ, കെ.കെ. ഹുസൈൻ, സി.സി. അഷ്‌റഫ്‌, ബാജി മോൻ, സി.കെ. ഷാഫി, ഷരീഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പ്രകാശനം നടന്നത്...
Other

റോഡ് അവഗണനയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ രണ്ടാം വാർഡ് ചെനുവിൽ പ്രദേശവാസികൾ

പെരുവള്ളൂർ : പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്നതും അരനൂറ്റാണ്ടിലധികമായി പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ചുവരുന്നതുമായ രണ്ടാം വാർഡിലെ വലക്കണ്ടി ആലുങ്ങൽ ഉത്രം വീട് (അംഗൻവാടി റോഡ് ) റോഡിൻറെ സ്വച്ഛനാവസ്ഥയിൽ പ്രതിഷേധിച്ച് ചെനുവിൽ പ്രദേശവാസികളായ 30ഓളം കുടുംബങ്ങൾ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.നിരന്തരമായ പരാതികളും നിവേദനകളും വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതിൽ മനംമടുത്താണ് പ്രദേശവാസികൾ ഈ കടുത്ത തീരുമാനമെടുത്തത്.ടാറിങ് ചെയ്യാതെ പൂർണമായി തകർന്ന്ദുർഘടമായ അവസ്ഥയിലാണ് നിലവിൽ റോഡുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം പഞ്ചായത്തിന് പൂർവ്വഅവകാശികൾ നിയമാനുസൃതം കൈമാറിയതും അതനുസരിച്ച് പഞ്ചായത്ത് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും ആയിരുന്നു.എന്നാൽ പിന്നീട് നിലവിൽ വന്ന പെരുവള്ളൂർ പഞ്ചായത്ത് അധികാരികൾ ഈ പ്രസ്തുത റ...
Other

ബാലാവകാശ വാരാഘോഷം: ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

മലപുറം : ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പും വടംവലി മത്സരവും സംഘടിപ്പിച്ചു. തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ടര്‍ഫിലായിരുന്നു മത്സരം. ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ആറാം തവണയാണ് ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചത്. ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂര്‍, തിരൂര്‍ക്കാട് യതീംഖാന, മങ്കട യതീംഖാന, പി.എം.എസ്.എ കാട്ടിലങ്ങാടി, അന്‍വാറുല്‍ ഇസ്ലാം തീരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട് ശാന്തിഭവനം ചില്‍ഡ്രന്‍സ് ഹോം എന്നീ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ ആണ്‍കുട്ടികള്‍ പങ്കെടുത്ത ഫുട്ബോള്‍ മത്സരത്തില്‍ ദാറുന്നജാത്ത് കരുവാരക്കുണ്ട് വിജയികളായി. മങ്കട യതീംഖാന റണ്ണേഴ്സ് ആയി. ദാറുന്നജാത്ത് കരുവാരക്കുണ്ട്, തിരൂര്‍ക്കാട് യതീംഖാന, ശാന്തിഭവനം രണ്ടത്താണി, മങ്കട യതീംഖാന, എന്‍ട...
Other

ഫാത്തിമത്ത് അബീറയുടെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ശ്രദ്ധേയമാവുന്നു

ദക്ഷിണ കന്നഡ (ഉപ്പിനങ്ങാടി): ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഹലേഗെറ്റ് സ്വദേശിനി ഫാത്തിമത്ത് അബീറയുടെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ശ്രദ്ധേയമാവുന്നു. ഒരു വര്‍ഷം സമയമെടുത്താണ് പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും തന്റെ കൈകൊണ്ട് എഴുതി തീര്‍ത്തത്. മീത്തബൈല്‍ ദാറുല്‍ ഉലൂം ശരീഅഃ കോളേജില്‍ ഫളീല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമത്ത് അബീറ. കെട്ടിലും മട്ടിലും പ്രിന്റഡ് കോപ്പിയേക്കാളും മികവ് പുര്‍ത്തുന്നതാണ് ഈ കയ്യെഴുത്ത് പ്രതി. കെമ്മാറ ശംസുല്‍ ഉലമാ ശരീഅ കോളേജില്‍ ഫാളില കോഴ്സില്‍ പഠിക്കുമ്പോഴാണ് ഈ മനോഹര ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ഫാത്തിമ അബീറ തയ്യാറാക്കിയത്. ഫാളില പരീക്ഷയില്‍ 1000ല്‍ 955 മാര്‍ക്ക് വാങ്ങിയ ഫാത്തിമ അബീറ പഠനത്തിലും മിടുക്കിയാണ്. ഉപ്പിനങ്ങാടി ഹലേഗെറ്റ് ഹൈദറിന്റെയും ഉമൈബയുടെയും മകളാണ്. മദ്റസ പത്താം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫാളില കോഴ്സില്‍ ചേര്‍ന്ന് പഠിച്ചത്. സമസ്ത കേര...
Other

നല്ല ദമ്പതികളാകാൻ ക്ലാസെടുക്കാറുള്ള ദമ്പതികൾ തമ്മിലടിച്ചു, ഭാര്യക്ക് പരിക്ക്, ഭർത്താവിനെതിരെ കേസ്

മുസ്ലിം ആയിരുന്ന സുലൈമാൻ എന്നയാളാണ് മതം മാറി മാരിയോ ജോസഫ് എന്ന പേരിൽ പ്രശസ്തനായത് തൃശൂർ : നല്ല ദമ്പതികളാകാൻ ക്ലാസ്സെടുക്കാറുള്ള ദമ്പതികൾ തമ്മിൽ തല്ല്, ഭാര്യക്ക് പരിക്ക്. ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ്. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച്‌ ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും. ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെ...
Other

ഇരുമ്പുചോല പുതുക്കുടി പീച്ചുമ്മ അന്തരിച്ചു

എ ആർ നഗർ : ഇരുമ്പുചോല സ്വദേശിയും പരേതനായ പുതുക്കുടി മൊയ്തീൻ എന്നിവരുടെ ഭാര്യയുമായ പീച്ചുമ്മ (85) അന്തരിച്ചു. മക്കൾ; പുതുക്കുടി അസൈൻ, ഖദീജ, പാത്തുമ്മു, സുലൈഖ, സുബൈദ, പരേതനായ ആലിക്കുട്ടി.മരുമക്കൾ; മറിയുമ്മ, ഖയറുന്നിസ, സൈതലവി കരുവാങ്കല്ല്, അസീസ് പാലമടത്തിൽചിന, മുഹമ്മദലി കച്ചേരിപ്പടി, അസീസ് തേഞ്ഞിപ്പലം.പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഇരുമ്പുചോല ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്....
Other

ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ

നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്, ഗണിതം അധ്യാപകനായ അൻഫസ് ആണ് ശിശുദിനത്തിൽ തപാൽ മാർഗം വഴി തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നുകൊണ്ട് ഈ വിസ്മയം തീർത്തത്. സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ മാത്രമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ തന്റെ കുട്ടികളെ തന്റെ പൂർവികർ മറ്റുള്ളവർക്കായി സന്ദേശങ്ങൾ നൽകിയ രീതി എങ്ങനെയെന്നും പോസ്റ്റ് ഓഫീസ് , തപാൽ മാർഗ്ഗം ,പോസ്റ്റുമാൻ, എന്നീ മാധ്യമങ്ങൾ എങ്ങനെയാണ് നമുക്ക് സഹായകരമാകുന്നത് എന്നും കുട്ടികളെ പരിചയപ്പെടുത്തി അധ്യാപകൻ. ഈ കത്തുകൾ ലഭിച്ച ഉടനെ കത്ത് ലഭിച്ച കുട്ടികൾ മറുപടി എന്നോളം വരും ദിവസങ്ങളിൽ തന്നെ ക്ലാസ് അധ്യാപകനെ തപാൽ മാർഗം വഴി തന്നെ സന്ദേശം തിരിച്ചയച്ചും കുട്ടികളിൽ ഈ സംവിധാനം പൂർവ്വാധികം ശക്തിപ്രാപിക്കാൻ അധ്യാപകന്റെ ഈയൊരു ശ്രമം കൊണ്ടായി. തീർന്നില്ല, അന്നേദിവസം തന്നെ തന്റെ ക്ലാസിലെ മുഴുവൻ രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ചുവരുത്...
Other

പത്മശ്രി റാബിയക്ക് സ്മാരകംസാമൂഹ്യ നീതി വകുപ്പ് സ്ഥലപരിശോധന നടത്തി

തിരൂരങ്ങാടി: സാക്ഷരതാ പ്രവർത്തകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച കെ.വി. റാബിയക്ക് തിരൂരങ്ങാടിയിൽ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് അധികൃതർ സ്ഥല പരിശോധന നടത്തി. തന്റെ അംഗപരിമിതികൾക്കുള്ളിൽ നിന്ന് സാക്ഷരതാ പ്രവർത്തനത്തിലൂടെയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും മാതൃക തീർത്ത് രാജ്യാന്തരങ്ങൾക്കപ്പുറം തിരൂരങ്ങാടിയുടെയും രാജ്യത്തിന്റെയും ഖ്യാതി ഉയർത്തിയ കെ.വി. റാബിയക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ദേശീയ യൂത്ത് അവാർഡ്, യു.എൻ. ഇന്റർ നാഷണൽ പുരസ്കാരം, സാക്ഷരതാ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ മഹിളാ രത്നം അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2022 ൽ രാജ്യം പത്മശ്രീയും നൽകി ആദരിച്ചു.2025 മെയ് നാലിനാണ് പത്മശ്രീ കെ.വി. റാബിയ അന്തരിച്ചത്.റാബിയയുടെ മരണശേഷം റാബിയ കൊളുത്തിയ ദീപം അണയാതിരിക്കുവാന...
Other

ദേശീയപാത സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കാൻ തീരുമാനം

മലപ്പുറം : ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കി മാറ്റാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനിച്ചു. സര്‍വീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ ഹൈവേ വഴി സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസ്സുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസ്സുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. റോഡ് ഉദ്ഘാടനത്തോടെ ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ച് നടപടി സ...
Other

പുകയൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിനായി സംസ്ഥാന സർക്കാരിൻ്റെ 2023-24 വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിട ഉദ്ഘാടനം എംഎൽഎ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ അധ്യക്ഷയായിരുന്നു.ചടങ്ങിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, ബ്ലോക്ക് മെമ്പർ എ.പി അബ്ദുൽ അസീസ്,എ.ഇ.ഒ ടി.ഷർമിളി, എ.പി ഹംസ,കെ.പി ഷമീർ,ടി.ഹംസ,കെ.ടി നാരായണൻ,പി.ഷീജ,സി.വേലായുധൻ,പി.പി അബ്ദുല്ലക്കോയ,കെ.സുനിൽ,എച്ച്.എം ഇൻചാർജ് ഇ.രാധിക,പിടിഎ പ്രസിഡൻ്റ് കെ.ജിനീഷ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി....
Other

കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കുന്നുംപുറം, വേങ്ങര നിയോജക മണ്ഡലം എംഎൽഎ ബഹു. കുഞ്ഞാലികുട്ടിയുടെ അധ്യക്ഷതയിൽ ബഹു :ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടിയിൽ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐ എ എസ് മുഖ്യ അതിഥിയായി. . ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് മെമ്പർമാർ ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ ,ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് സി.കെ,. ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ സി.കെ വിരമിക്കുന്നതിന്റെ മുന്നോടിയായിട്ടുളള ആദരിക്കലും ചടങ്ങിൽ നടന്നു. പരിപാടിക്ക് അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റഷീദ് കൊണ്ടാണത്ത് സ്വാഗതവും , എ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ നന്ദിയും പ...
Other

ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി

കൈറോ: ഈജിപ്ത് ഔഖാഫ്, മത കാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ സ്‌കോളര്‍ഷിപ്പുകള്‍, പരസ്പര വിനിമയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മത വിദ്യാഭ്യാസ- സാംസ്‌കാരിക - വിനിമയ രംഗത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മേഖലകളിലെല്ലാം അവഗാഹമുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഉസാമ അസ്ഹരി, കഴിഞ്ഞ വര്‍ഷമാണ് ഔഖാഫ് മന്ത്രിയായി ചുമതലയേറ്റത്. അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ ഫാക്കലിറ്റി കൂടിയായ അദ്ദേഹം ലോകത്തെ സ്വാധീനിച്ച 500 മുസ് ലിം പണ്ഡിതരുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഔഖാഫ് മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരായ ഹുസൈന്‍ അബ്ദുല്‍ ബാരി...
Other

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ല...
Other

തിരൂരങ്ങാടിയിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

തിരുരങ്ങാടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അവർകൾ ഓൺലൈൻ ആയി നിർവഹിച്ചു.തിരുരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ സ്വാഗതം ആശംസിച്ചു തിരൂരങ്ങാടി നിയോജകമണ്ഡലം എം എൽ എ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. അധ്യക്ഷത വഹിച്ച കെ പി എ മജീദ് എം എ ൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തുതിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ കെ പി മുഹമ്മദ് കുട്ടി, കൗൺസിലർ കക്കടവത്തു അഹമ്മദ്‌ കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ഇബ്രാഹിം കുട്ടി, നിയാസ് പുളിക്കലകത്ത്, മോഹനൻ വെന്നിയൂർ, സിദ്ധീഖ് വി പി, സി പി അൻവർ സാദത്ത്.പി എച്ച് ഫൈസൽ. എം ഹംസക്കുട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ ആശംസകളറിയിച്ചു..തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സുലൈമാൻ എ സംസാരിച്ചു ചെമ്മാട് ടൗണിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ച...
Other

ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും : ജില്ലാ കളക്ടര്‍

മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു. കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യ...
Other

വനിതകൾക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും ലക്ഷ്യ ട്രസ്റ്റുമായി സഹകരിച്ച് വനിതകൾക്കായി നടത്തിയ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു. നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് അധ്യക്ഷം വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി പി സുഹറാബി സ്വാഗതം പറഞ്ഞു. മൂന്ന് സെന്ററുകളിൽ ആയി പരീക്ഷയെഴുതിയ 400 ഓളം വനിതകൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഉള്ളണം കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് ആലി ബാപ്പു, സുഹറ വി കെ, ഹൈറുനിസ താഹിർ, മുൻ ചെയർമാൻ എ ഉസ്മാൻ, കൗൺസിലർമാർ, സിഡിഎസ് കൺവീനർമാരായ ഷീജ, സൗമിയത്ത്, സിഡിഎസ് മെമ്പർമാർ, ലക്ഷ്യ ട്രസ്റ്റ് ചെയർമാൻ പ്രദീപ്,സെക്രട്ടറി ജിത്തു, തുടങ്ങിയവർ പങ്കെടുത്തു....
Other

വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കുറ്റൂർ നോർത്ത് സ്കൂളിൽ വർണാഭമായ തുടക്കം

എ ആർ നഗർ: കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസ്, എം എച്ച് എം എൽ പി എസ് എന്നിവിടങ്ങളിലായി നടക്കുന്ന 36 മത് വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവം എംപി ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ഷർമിലി മേള വിശദീകരണം നടത്തി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ചെറൂര്‍ പി പി ടി എം വൈ എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനി ടി ടി റിംഷാ അക്ബറിന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഷീദ് കൊണ്ടാണത്ത്, യുഎം ഹംസ,വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മാടപ്പള്ളി, കെ വി ഉമ്മർ കോയ, തൂമ്പയിൽ നുസ്രത്ത് , കമർ ബാനു,സ്കൂൾ മാനേജർ കെ പി ഹുസൈൻ ഹാജി, ഹെഡ്മിസ്ട്രസ് എസ് ...
Other

പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് വള്ളിക്കുന്ന് സി ബി എച്ച് എസ് സ്കൂൾ ഉജ്ജ്വല തുടക്കം

വള്ളിക്കുന്ന് : സി ബി ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. നവംബർ 3, 4, 5, 6 തീയതികളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവം വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം സന്ധ്യാ വി കലോത്സവം കൺവീനർ, എ ഇ ഒ ബിന്ദു പി ,സിന്ധു എപി,ശശികുമാർ,എം കെ കബീർ,പി പ്രസന്നകുമാർ,എ പി ബാലകൃഷ്ണൻ,മുഹമ്മദ് ഷമീം,പ്രേമൻ പരുത്തിക്കാട്,സി ഉണ്ണിമൊയ്തു,വി അബൂബക്കർ,എം പ്രേമൻ മാസ്റ്റർ,പാണ്ടി ഹസൻ,കെ സിജു,പി കെ സിനു,എ വി ഷറഫലി,സി രമ്യ,മുനീർ താനാളൂർ,ഇർഷാദ് ഓടക്കൽ,കെ കെ ഷബീർ അലി,സിപി റാഫിക്ക്,കെ അജീഷ്,പി വിനക്,എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർ വി പ്രവീൺകുമാർ നന്ദി പറഞ്ഞു....
Other

മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കൺവെൻഷൻ

തിരൂരങ്ങാടി : മദ്യനിരോധനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നവംമ്പർ 13 ന് തിരൂ രങ്ങാടി നിയോജക മണ്ഡലത്തിലെത്തും , വാഹന ജാഥ വിജയിപ്പിക്കുന്നതിന് വേണ്ടി കൊളപ്പുറത്ത് തിരു രങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഗടിപ്പിച്ചു. താലൂക് പ്രസിഡൻ്റ് കടവത്ത് മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹംസ തെങ്ങിലാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . ജില്ലാ ട്രൊഷെറർ ചേനാരി കുഞ്ഞിമുഹമ്മദ് , താലൂക് ജനറൽ സെക്രട്ടറി നിഷാദ് പരപ്പനങ്ങാടി, മദ്യനിരോധന യുവജന വിഭാഗം ജില്ലാ പ്രസിഡൻ്റ് മൊയ്ദീൻ'കുട്ടി മാട്ടറ, താലൂക് വൈസ് പ്രസിഡൻ്റ് ഹസ്സൻ പി കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ ,കരീം കാബ്രൻ , കെ സി അബ്ദുറഹിമാൻ ,സുബൈദ വേങ്ങര, മുഹമ്മദ് അലി പികെ, സുലൈഖ മജീദ് എന്നിവർ സംസാരിച്ചു. അലി മുഹമ്മദ് , അബു ബക്കർ,സമദ് തെങ്ങിലാൻ, ബഷീർ പുള്ളിശ്ശേരി, ഷെഫീഖ് കരിയാടൻ എന്നിവർ നേതൃത്വം നൽകി,...
error: Content is protected !!