Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തി ശില്പശാല കരയിലും വെള്ളത്തിലും ജീവനശേഷിയുള്ള ചെറുസസ്യങ്ങളായ ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തുന്ന പരിശീലന ശില്പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവകുപ്പില്‍ തുടക്കമായി. ഡി.എസ്.ടി. സയന്റിഫിക് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആക്ടിവിറ്റിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണം, പരിസ്ഥിതി വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍  വിദഗ്ധര്‍ ക്ലാസെടുത്തു. പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഞ്ജു സി. നായര്‍, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ എണ്ണൂറിലധികം ബ്രയോഫൈറ്റ് വൈവിധ്യത്തെക്കുറിച്ച് അവബോധം നല്‍കുമെന്ന് ഡോ. മഞ്ജു സി. നായര്‍ പറഞ്ഞു. ബുധനാഴ്ചയാണ് സമാപനം. ഫോട്ടോ- ശില്പശാലയില്‍ പങ്കെടുക്ക...
Feature, Other

ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വെറ്ററിനറി സര്‍ജന്‍ ഡോ. സബീര്‍ ഹുസൈന്‍.കെ വി മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരായ പ്രവീണ്‍ എസ്, മനോജ് എം എന്നിവര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. വൈസ് പ്രസിഡന്റ് എവി മൂസ കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാപ്പുട്ടി, മെമ്പര്‍മാരായ തച്ചറക്കല്‍ കുഞ്ഞി മുഹമ്മദ്, ബാലന്‍ സ...
Information, Other

ചെമ്മാട് ബ്ലോക്ക് റോഡിൽ പ്രവൃത്തി. 11, 12 തിയ്യതി കളിൽ ഗതാഗത ക്രമീകരണം

ചെമ്മാട് ബ്ലോക്ക് റോഡിൽ നഗരസഭ പദ്ധതിയിൽ പ്രവൃത്തി നടക്കുന്നതിനാൽ 2023 മെയ് 11, 12 തിയ്യതികളിൽ ഈ റോഡിൽ ഗതാഗതം മുടങ്ങും, തിരുരങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താലൂക്ക് ആസ്പത്രി ബൈപാസിലൂടെയും ബസ്സുകൾ ഖദീജ ഫാബ്രിക്സിന് സമീപവുംപരപ്പനങ്ങാടി ,മൂന്നിയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെമ്മാട്,മമ്പുറം റോഡിലൂടെയുംബസ്സുകൾ പഴയ സ്റ്റാൻ്റ് മേഖലയിലും നിർത്തിപോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു,...
Other

അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാസ...
Other

ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു

തിരൂരങ്ങാടി : എആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് സന്ദർശിച്ചു. ഡി എം ഒ ഓഫീസിലെ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. അതിനിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യാറത്തും പടി സ്വദേശി പാലമടത്തിൽ കോഴിശ്ശേരി മുനീർ - മശ്ഹൂദ എന്നിവരുടെ മകൾ ഫാത്തിമ മിൻഹയെ (10) വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളായ 8 പേരും ചികിത്സയിലുണ്ട്. കൂടാതെ പന്താരങ്ങാടി സ്വദേശിനിയായ ഗർഭിണിയെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പന്തരങ്ങാടി സ്വദേശി മൂലത്തിൽ ഇജാസ് റഹ്മാന്റെ ഭാര്യ ശഹല റഹീനെ (23) യാണ് അഡ്മിറ്റ് ചെയ്തത്. ഇജാസ് റഹ്മാൻ, സഹോദരൻ ഹിഷാം, സഹോദരന്റെ...
Other

കൊറോണാ രക്ഷക് പോളിസി: ഇൻഷൂറൻസ് തുക നൽകാത്തതിന് നഷ്ടപരിഹാരം നൽകണം -ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കൊറോണാ രക്ഷക് പോളിസിയെടുത്തയാൾക്ക് ഇൻഷൂറൻസ് തുക നൽകാത്തതിന് രണ്ട് ലക്ഷം രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കൽ സ്വദേശി ജിൽഷ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂർ സമയം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ രണ്ട് ലക്ഷം രൂപ നൽകുമെന്ന വ്യവസ്ഥ നിലനിൽക്കേ ചികിത്സ കഴിഞ്ഞ് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നൽകിയില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങൾ പരിശോധിച്ചതിൽ വീട്ടിൽ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇൻഷൂറൻസ് അനുകൂല്യം നിഷേധിച്ചത്. എന്നാൽ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ട...
Accident, Information, Other

രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ : രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് മാപ്പിനേഴത്ത് വേണു ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിലാണ് നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അരൂക്കുറ്റി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാത്രി 8ന് നടത്തും....
Feature, Information, Other

വന്ദേ ഭാരത് ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

'തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കൊപ്പം അൽപനേരം ചിലവഴിച്ചു. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവന...
Feature, Information, Other

ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

താനൂര്‍ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ മികച്...
Other

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു; വെള്ളത്തില്‍ മുങ്ങിയത് മയക്കുവെടിയേറ്റ്

തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തി കരടിയെ വലയിലാക്കി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഇന്നു പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടില്‍ നിന്നു കോഴികളെ പിടിക്കാനെത്തിയ ക...
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്...
Other

നാട് മാറുന്നതില്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രം പ്രയാസം ; മുഖ്യമന്ത്രി പിണറായി വിജയന്‍

നാട്ടില്‍ മാറ്റമുണ്ടാവുന്നതില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് നാടിന്റെ മാറ്റത്തില്‍ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാറിന് നല്‍കുന്നത്.കേരളത്തില്‍ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവര്‍ക്കുള്ള 600 രൂപ പെന്‍ഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാഷനല്‍ ഹൈവേ അതോറിറ്റിയും ഗെയിലും പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഇവിടെ ഒന്നും നട...
Information, Other

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു

തൃശൂര്‍: ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Other

താജ്മഹലും കുത്തബ്മിനാറും പൊളിക്കണം, അവിടെ ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം ; പ്രധാനമന്ത്രിയോട് ബിജെപി എംഎല്‍എ

ഗുവാഹത്തി: താജ്മഹലും കുത്തബ്മിനാറും പൊളിക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ശേഷം അവയുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ഇതിനായി എന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു. അതേസമയം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസിനെ ഷാജഹാന്‍ അത്രയ്ക്ക് സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു....
Other

കരിപ്പൂർ വിമാനത്താവള വികസനം: ഭൂവുടമകളുടെ ഹിയറിങ് നടത്തി

കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനു ചുമതലയുള്ള ഡെപ്യൂട്ടി കളക...
Other

അബദ്ധത്തിൽ കുട്ടി മുറിക്കുള്ളിൽ കുടുങ്ങി, ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

കൊടിഞ്ഞി : മുറിയിൽ കളിക്കുന്നതിനിടെ വാതിൽ ലോക്ക് ആയതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തി യിലാക്കി. കൊടിഞ്ഞി തിരുത്തിയിൽ ചെങ്ങണക്കാട്ടിൽ ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഫൈസലിന്റെ സഹോദരിയുടെ 3 വയസ്സുള്ള കുട്ടിയാണ് മുറിക്കുള്ളിൽ പെട്ടത്. മുറിക്കുള്ളിൽ കയറിയ കുട്ടി വാതിലിന്റെ ലോക്കിൽ ഉണ്ടായിരുന്ന ചാവി തിരിച്ചപ്പോൾ ലോക്ക് ആകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. എന്നാൽ തിരിച്ചു തുറക്കാൻ കഴിഞ്ഞില്ല. വീട്ടുകാരും നാട്ടുകാരും പല പണികളും നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്....
Other

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മെയ് മാസത്തിൽ തൃശ്ശൂരിൽ നടക്കുന്ന G20 സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടിയിൽ പത്മശ്രീ കെ.വി.റാബിയയെ രജിസ്റ്റർ ചെയ്തു ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി.സുൽഫത്ത്, കെ.സി.വേലായുധൻ, ബീന സന്തോഷ്, ദീപ പുഴക്കൽ, എ.വസന്ത , രമ്യ ലാലു എന്നിവർ പ്രസംഗിച്ചു....
Accident, Information, Other

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി ;യുവാവ് മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് ബൈക്കുകളും ഇടിച്ചുകയറി യുവാവ് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം. വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷ പൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്....
Other

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്ക്

ചത്തീസ്ഗഢ്: മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാന്‍ഗര്‍ ജില്ലയിലെ സൈനിക താവളത്തിന്റെ അടുത്താണ് സംഭവം. ബിഎസ്എഫ് ഉദ്യോഗസ്ഥരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് സൈനികര്‍ക്കാണ് പരിക്കേറ്റതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി....
Other

ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് ജൂൺ 30 വരെ നീട്ടി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം. നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും. കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം നിലവിൽ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് ഒൻപത് പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മീഷൻ അനുമതി നൽകിയിരുന്നു....
Other

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

മലപ്പുറം : കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെ...
Accident, Information, Other

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45നാണ് അപകടം ഉണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അലി ഹസന്‍ വഴിമധ്യേയും അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്. പരുക്കേറ്റ ബംഗാളുകാരന്‍ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസള്‍ട്ടുകള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറ...
Information, Other

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ് ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറുന്നതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത്...
Other

കാൽനടയായി ഹജ്ജിന് മക്കയിലേക്ക്; ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷ...
Other

ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്.8 പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിൽ ആണ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവില്‍ രോഗലക്ഷണങ്ങൾ കണ്ടത്.ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ട...
Other

നിലക്കാത്ത മണി നാദം ; കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

തൃശ്ശൂര്‍: കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിന് മണി വീണു പോയപ്പോള്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇത്രത്തോളം ജന ഹൃദയങ്ങളി അദ്ദേഹം കുടിയേറിയിരുന്നു. നായകനായും പാട്ടുകാരനായും ചാലക്കുടിക്കാരുടെ സുഹൃത്തായും അദ്ദേഹം മുന്നില്‍ നിന്നു. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. മണി പോയി എന്നത് വിശ്വസിക്കാന്‍ ഇന്നും പലര്‍ക്കും സാധിച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തില്‍ തന്നെ അവര്‍ നിര്‍ത്തിയിരിക്കുന്നു. ചാലക്കുടി വഴി പോകുമ്പോഴെല്ലാം മണി കൂടാരം തേടി വരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു. കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം സാധാരണക്കാരനെ പോലെയായിരുന്ന...
Other

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂർ : പുത്തൻതെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പള്ളിയാളി അഷ്‌റഫിന്റെ മകൻ മുർഷിദിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നാണ് അപകടം. എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാൽ മരിച്ചു. പരിക്കേറ്റ മുർഷിദിനെ ദയ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. രിശാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയുന്നത്....
Other

തിരൂരങ്ങാടിയിൽ നിന്ന് കാണാതായ ഭർതൃമതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്. ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് നിന്നും കാമുകനോടൊപ്പം കണ്ടെത്തി. പോലീസ് ഇവരെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകനൊപ്പം പോകാൻ താൽപ്പര്യം പറഞ്ഞതിനെ തുടർന്ന് യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. ഭർതൃമതിയായ യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ കാമുകൻ കോഴിക്കോട് മൂഴിക്കൽ ആണ് താമസം. പത്ര ത്തിൽ പുനർ വിവാഹ പരസ്യം കണ്ടാണ് പരിചയം....
Other

മമ്പുറത്ത് സിപിഎം നിർമിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി

മമ്പുറത്ത് ഭവന രഹിതരായ കുടുംബങ്ങൾക്ക് ഭവനം മൊരുക്കി മാതൃകയാകുന്നു. മമ്പുറം സി പി എം മമ്പുറം, വെട്ടം ബ്രാഞ്ച് കൾ സംയുക്തമായി രൂപികരിച്ച സി പിഎം സന്നദ്ധ സേന നേതൃത്വത്തിൽ മമ്പുറത്തെ പാവപ്പെട്ട ഭവന രഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.മൂന്ന് വീട് നിർമ്മാണം പൂർത്തിയായിആറ് വീടിന്റെ നിർമ്മാണ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.സി പി എം സന്നദ്ധ സേന ഭാരവാഹികളായറഷീദ് ഓടക്കൽ ചെയർമാൻ,അബ്ദുള്ള കുട്ടി പൂഴമ്മൽ കൺവീനറും, ഓടക്കൽ റഹൂഫ് ട്രഷറും, ബ്രാഞ്ച് സെക്രട്ടറിമാരായ റുകേഷ് കുന്നംകുലത്ത് , സിജിത്ത് മമ്പുറം എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.സേവന താൽപര്യവും, ഈ പ്രദേശത്തെ പൊതുജന സഹായവും കരുത്തേകുന്നു.ഭവന രഹിതനായ വേളാടൻ അഹമ്മദ് കുട്ടി ക്ക് എം എൻ കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനംസിപി എം . ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഇ ജയൻ നിർവ്വഹിച്ചു.കെ പി . മനോജ് , അഡ്വ: പി പി ബ...
Other

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു

മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്....
error: Content is protected !!