Other

പരപ്പനങ്ങാടിയിൽ അജ്ഞാത ജീവി കൂട് തകർത്തു ആടിനെ കൊന്നു
Other

പരപ്പനങ്ങാടിയിൽ അജ്ഞാത ജീവി കൂട് തകർത്തു ആടിനെ കൊന്നു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ അജ്ഞാത ജീവി കൂട് തകർത്ത് ആടിനെ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കരിങ്കല്ലത്താണി ചെട്ടിയാംപറമ്പിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് സംഭവം. വീട്ടിൽ വളർത്തുന്ന വലിയ ഇനം ആടിനെയാണ് കൂടിന്റെ പട്ടിക തകർത്ത് ആടിനെ കൊന്നത്. തല കടിച്ച് മുറിച്ചെടുത്ത നിലയിലായിരുന്നു. വീട്ടുകാർ ആദ്യം കരുതിയത് തെരുവ് നായ്ക്കളുടെ ആക്രമം എന്നായിരുന്നു. എന്നാൽ പിന്നീട് വീടിന്റെ പരിസരത്തും മറ്റും വലിയ ജീവിയുടെ കാൽപാദം കണ്ടതോടെയാണ് അജ്ഞാത ജീവിയാണന്ന സംശയം ബലപ്പെട്ടത്. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ കൂടും, ആടുമാണ് നഷ്ടമായത്. അജ്ഞാത ജീവിയുടെ പാദം കണ്ടതോടെ പരിസരം ഭീതിയിലാണ്....
Other

കേരളത്തില്‍ ഇന്ന് മഴ മുന്നറിപ്പ്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്....
Other

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അരിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാർത്ഥി മലപ്പുറം സ്വദേശിനിയാണ്. അതേ സമയം, യോഗ്യതയില്ലാത്ത ...
Other

തിരൂരങ്ങാടിയിൽ ആരോഗ്യ വകുപ്പ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നെടുവ ആരോഗ്യ കേന്ദ്രം തിരൂരങ്ങാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 7,8 തീയതികളിൽ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിന്റെ നേതൃത്വത്തിൽ HI ഷീന മോൾ മാത്യു, JHI സുഭാഷ് ബാബു, തിരൂരങ്ങാടി മുൻസിപ്പാലിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോക്ടർ യമുന കുര്യൻ, മെറിൻ എൽസ ജോർജ്, JHI മാരായ പ്രശാന്ത്.വി, കിഷോർ പി വി, പ്രദീപ് കുമാർ പി, അബ്ദുറസാക്ക് പി മുൻസിപ്പാലിറ്റി ജെപി എച്ഛ് ൻ ശോഭ എന്നിവർ ഭക്ഷണ പാനീയ ഉൽപാദന വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെന്നിയൂർ, കാച്ചടി, കക്കാട്, ചെമ്മാട് സ്ഥലങ്ങളിലെ ഹോട്ടലുകൾ, മാർക്കറ്റ്, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, ഇറച്ചി കടകൾ, എന്നിവി...
Other

ക്യാന്‍സര്‍ രോഗ നിര്‍ണയത്തില്‍ വീഴ്ച: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ഭാര്യയുടെ രോഗം യഥാസമയം നിര്‍ണയിക്കുന്നതില്‍ വീഴ്ചവരികയും തുടര്‍ന്ന് ചികിത്സ നല്‍കാനാകാതെ ഭാര്യ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയില്‍ ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നും രോഗശമനം ഇല്ലാത്തതിനാല്‍ പത്ത് മാസത്തോളം ചികിത്സ തുടര്‍ന്നു. ഒടുവില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നുമുള്ള പരിശോധനയില്‍ ക്യാന്‍സര്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. കൂടുതല്‍ ചിക...
Other

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത്. ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതിയായ ഉമ്മർകോയ ഫേസ് ബുക്കിലൂടെ നേതാക്കളെയും പണ്ഡിതന്മാരേയും പറ്റി സമസ്തയുടെ പേരിൽ വ്യാജ വാർത്തകൾ നൽകിയും രണ്ടാം പ്രതി ഹകീം ഫൈസി ഇതിനെ പ്രേരിപ്പിച്ചെന്നും മറ്റു പ്രതികൾ ലൈക്കും ഷെയറും ചെയ്തെന്...
Other

അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ ചെമ്മാട് സ്വദേശിയും

തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ തിരൂരങ്ങാടി സ്വദേശിയും. പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജ് പ്രൊഫസറും പാലക്കാട് കപ്പൂർ മാരായമംഗലം സ്വദേശി സി.എം സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ്‌ ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർ വേഷനി(എ.ജി.ഇ.ഒ.എസ്)ൽ നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.ബംഗളൂരു ഐ.എസ്. ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റവർക്കിൽ ശാസ്ത്രജ്ഞനായ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ ലൈറ്റിന്റെ നിയന്ത്രണത്തിനും ഡേറ്റ കൈകാര്യം ചെയ്യലിനുമായി അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. ഇവിടെ 1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷ്നും 2012-ൽ സ്ഥാപിച്ച ഭാരതി സ്റ്റേഷനുമാണ് ഇന്ത്യക്കുള്ളത്. ഗോവ, ഹൈദരാബാദ് എന്നി വിടങ്ങളിലെ പ്രവർത്തന മികവിന്റെ കൂടി...
Other

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല....
Other

വേങ്ങരയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ 2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉ...
Other

സിബാഖ് ദേശീയ കലോത്സവം; മീഡിയ ഓഫീസ് തുറന്നു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ മീഡിയ റൂംതിരൂരങ്ങാടി പ്രസ്സ് ക്ലബ് പ്രസിഡന്റ യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ദൃശ്യ കലാ വിരുന്നുകളെ വിദ്യാര്‍ഥികളിലേക്ക് തനിമ നഷ്ടപ്പെടാതെ എത്തിക്കുക എന്നതാണ് മീഡിയ വിംഗിന്റെ ദൗത്യം.മീഡിയ വിംഗിന് കീഴിലായി മീഡിയ ബുള്ളറ്റിന്‍, ഫോട്ടോഗ്രാഫര്‍സ്, വീഡിയോഗ്രാഫര്‍സ്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍സ് തുടങ്ങി വ്യത്യസ്ത ഉപ വിംഗുകളിലായി നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തിനുള്ളത്.സിബാഖ് കണ്‍വീനര്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, അബ്ദന്നാസര്‍ ഹുദവി, മുഹമ്മദലി ഹുദവി വേങ്ങര, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, ഗഫൂര്‍ കക്കാട്, പ്രശാന്ത്, അനസ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു....
Other

‘കരിപ്പൂരിൽ വീണ്ടും വിമാനപകടം’; ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ അറിഞ്ഞു മോക്ക് ഡ്രിൽ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ. ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തിൽ’ കണ്ടത്.  ഇന്നലെ (നവംബർ29) വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താതവളത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയർ പോർട്ട് റൺ വേക്ക് പുറത്തുള്ള റാർ ഏരിയയിൽ വിമാനാപകടം ഉണ്ടായെന്ന വാർത്ത വരുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ തീയും പുകയും അൽപ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടർന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയർപോർട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനും ആബുലൻസുകളും സൈറൺ മുഴക...
Other

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്...
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വ...
Other

തവണ വ്യവസ്ഥയിൽ വാങ്ങിയ ഫോണിന് വീണ്ടും പണം ഈടാക്കി; പിഴയിട്ട് ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം: ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡില്‍ കടം വീട്ടിയ ശേഷവും പണം ഈടാക്കിയതിന് ഫിനാന്‍സ് കമ്പനിക്ക് 25,100 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. മൊറയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരി 2019 ഡിസംബര്‍ 28ന്   മലപ്പുറത്തെ മൊബൈല്‍ കടയില്‍ നിന്നും ഇ.എം.ഐ വ്യവസ്ഥയില്‍ 18,500 രൂപ വിലയുള്ള നോക്കിയ മൊബൈല്‍ ഫോണ്‍ വാങ്ങി. ബജാജ് ഫിന്‍ സെര്‍വില്‍ നിന്നും 2,673 രൂപ പ്രകാരം പ്രതിമാസ തവണകളായി പണമടക്കാം എന്ന വ്യവസ്ഥയിലാണ് കടമെടുത്തത്. എന്നാല്‍ കൃത്യസമയത്തു തന്നെ പണം മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും എട്ടു മാസത്തിനു ശേഷം 117 രൂപ അക്കൗണ്ടില്‍ നിന്നും ഫിനാന്‍സ് കമ്പനി എടുത്തതിനെ തുടര്‍ന്നാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡിന്റെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് പരാതിക്കാരി കാര...
Other

പാകിസ്ഥാൻ കോടതി വിസ നിഷേധിച്ചു, ശിഹാബിന്റെ ഹജ്ജ് യാത്ര പ്രതിസന്ധിയിൽ; വാർത്ത വ്യാജമെന്ന് ശിഹാബ്

വാർത്ത വ്യാജമെന്ന് ശിഹാബ് ചോറ്റൂർ ലാഹോർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്‍റെ ലക്ഷ്യം. ജൂണ്‍ രണ്ടിന് ആരംഭിച്ച യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വാ​ഗാ അതിർത്തി വരെ കാൽനടയായി 3000 കിലോമീറ്ററാണ് ശിഹാബ് സഞ്ചരിച്ചത്. വാ​ഗ കടക്കാൻ വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു. തുടർന്ന് പാകിസ്ഥാനിലൂടെ നടന്നുപോകാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി നൽകിയത്. നേരത്തെ സിം​ഗിൾ ബെ...
Other

ഫുട്‌ബോൾ കളിക്കിടെ വീണ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി; ആശുപത്രിയുടെ അനാസ്ഥയെന്ന് പരാതി

കണ്ണൂർ - ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണു ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സാപ്പിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം. കോഴിക്കോട് മെഡിക്കല്‍ കോളജിലും മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു....
Other

ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ജനാധിപത്യ മഹിളാ അസോസിയേഷനും

പരപ്പനങ്ങാടി : ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവാ വില്ലേജ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കോട്ടത്തറയിൽ വെച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.മഹിളാ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗം അഡ്വ. കൃബാലിനി ഷൂട്ടൗട്ട് മത്സരം ഉൽഘടനം ചെയ്തു. നെടുവാ വില്ലേജ് മഹിളാ അസോസിയേഷൻ പ്രസിഡന്റ് ഫൗസിയ, സെക്രട്ടറി മിനി, വില്ലേജ് കമ്മിറ്റി അംഗങ്ങളായ ഗൗരി, ലക്ഷ്മി, സമീര മിനി, എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു....
Other

താനാളൂരിൽ നാലു വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി കമ്പനിപ്പടിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപ...
Other

ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊടിഞ്ഞി : അസാമിലെ ഗുഹാവത്തിൽ സമാപിച്ച ദേശീയ പാരാ സിമിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മുഹമ്മദ് ഷഫീഖിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മത്സര ശേഷം നാട്ടിലെത്തിയ ഷെഫീഖിന് കൊടിഞ്ഞി അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. https://youtu.be/NE3DAAkQ1Zk വീഡിയോ റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽ അസ്ഹർ ക്ലബ്ബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ലബംഗങ്ങൾ തുറന്ന വാഹനത്തിൽ കൊടിഞ്ഞിയിലെത്തിച്ചു. ക്ലബ്ബ് പരിസരത്ത് ഉഗ്രൻ കരിമരുന്നോട് കൂടി സമാപ്തി കുറിച്ചു. ക്ളബ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സംസ്ഥാനതല മൽസരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ് ദേശീയ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്....
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ...
Other

അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളതെന്നും നജീബ് കാന്തപുരം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് എം.എൽ.എ. എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കി പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെഅമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വ...
Other

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം പിഴക്ക് പുറമെ ഇനി നിയമനടപടിയും 

തിരൂരങ്ങാടി : ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെത...
Other

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടിയിൽ ആൾ ഒഴിഞ്ഞു പറമ്പിലാണ് ഒരാളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെല്ലിമരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിമരിച്ചത്.
Other

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മമ്പാട് ഓടായിക്കൽ കണക്കൻകടവ് എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഓടായിക്കൽ കണക്കൻകടവ് സ്വദേശി പരശുറാം കുന്നത്ത് ആയിഷ (63) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ കൊണ്ടുപോയി.
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആ...
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Other

വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി

തിരൂരങ്ങാടി : വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. ചെമ്മാട്ടെ ഓട്ടോ ഡ്രൈവർമാരാണ് ഉടമയെ കണ്ടെത്തി പണം തിരിച്ചേല്പിച്ചത്. ഉള്ളണം സ്വദേശി മുഹമ്മദ് ഫാരിസിന്റേതായിരുന്നു പണവും രേഖയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JCRK2ZAbgIX79pZnbRDe3p ചെമ്മാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായഫൈസൽ കുന്നത്തേരി, സലാം കല്ലുപറമ്പൻ, മുഹമ്മദലി പൂക്കിപ്പറമ്ബ്, സലാഹുദ്ദീൻ ചെമ്മാട് , ഷൗക്കത്ത് കൊടിഞ്ഞി എന്നിവരാണ് കൈമാറിയത്....
Other

ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി

സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കും കോഴിക്കോട്: വാഫി വിവാദത്തിന് പിന്നാലെ സി ഐ സി ജനറൽ സെക്രട്ടറിയായ അബ്ദുൽ ഹകീം ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കാൻ സമസ്ത മുശാവറ യോഗം തീരുമാനിച്ചു. സുന്നി ആദര്ശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും സംഘടന വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനാണ് പുറത്താക്കിയത് എന്നാണ് പറയുന്നത്. അതേ സമയം വാഫി കോഴ്സും അതിനോട് അനുബന്ധമായി ഉണ്ടായ വിവാദവുമാണ് നീക്കത്തിന് പിന്നിൽ എന്നാണ് ആരോപണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയ യോഗം തീരുമാനിച്ചു.പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്...
Other

ഇടിമിന്നലേറ്റ് കക്കാട് സ്വദേശികൾക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കടലുണ്ടിയിലെ ബന്ധുവീട്ടിൽ വെച്ച് മിന്നലേറ്റു.കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി കെ ടി ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടിയും മിന്നലേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ ( 28 ), പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Other

ജെ സി ഐ തിരൂരങ്ങാടി റോയൽസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : രാജ്യാന്തര സാമൂഹ്യ സാംസ്കാരിക സംഘടനയായ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ചാപ്റ്ററിന് 2023 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സൈതലവി പുതുക്കുടിയേയും സെക്രട്ടറി യായി ശാഹുൽ ഹമീദ് കറുത്തേടത്തിനെയും തിരഞ്ഞെടുത്തു. കെ.പി. ജസിയ ഇസ്ഹാഖ് ആണ് ട്രഷറർ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJHQjM4gQPBW...
error: Content is protected !!