മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍
തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്.
കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു...

